മദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് അഞ്ചുകടകളിൽ; ആകെ കിട്ടിയത് 300 രൂപ മാത്രം; മണിക്കൂറുകൾക്കുള്ളിൽ കുട്ടി മോഷ്ടാക്കളെ കുടുക്കി പോലീസ്

അ​ഗ​ളി : അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ ക​ട​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ചും ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്തും മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ രണ്ടംഗസം​ഘ​ത്തെ അ​ഗ​ളി സി​ഐ അ​രു​ണ്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ജെ​ല്ലി​പ്പാ​റ സ്വ​ദേ​ശി ചൂട്ടുവേലിൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ക​ൻ അ​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്ന അ​ഖി​ൽ (21), കാ​ര​റ പാ​റ​വ​ള​വി​ൽ ന​ഞ്ച​ന്‍റെ മ​ക​ൻ ബി​ജു​ക്കു​ട്ട​ൻ എ​ന്ന കൃ​ഷ്ണ​ൻ(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഷ​ണവി​വ​രം പു​റ​ത്ത​റി​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭൂ​തി​വ​ഴി​യി​ലെ വാ​ട​കവീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ സി​വി​ൽ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മു​ന്നൂ​റ് രൂ​പ ക​വ​ർ​ന്നു.

സ​മീ​പ​ത്തു​ള്ള ത്രി​വേ​ണി സ്റ്റോ​റി​ന്‍റെ​യും ചി​ക്ക​ൻ സ്റ്റാ​ളി​ന്‍റെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്തു അ​ക​ത്തു ക​ട​ന്നു. ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഓ​ട് പൊ​ളി​ച്ചാ​ണ് ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ​ത്.

ബ്യൂ​ട്ടി പാ​ർ​ല​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്തു അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വാ​ക്ക​ത്തി മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ർ ആ​യു​ധ​മാ​യി ക​രു​തി​യി​രു​ന്ന​ത്.

അ​ഞ്ച് ക​ട​ക​ളി​ൽ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും കൂ​ടു​ത​ൽ മോ​ഷ​ണം ന​ട​ത്താ​നാ​യി​ല്ലെ​ന്നും യു​വാ​ക്ക​ൾ മ​ദ്യല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മാ​സ​ങ്ങ​ൾ​ക്കുമു​ൻ​പ് ഗൂ​ളി​ക്ക​ട​വി​ൽ മൊ​ബൈ​ൽ ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​ഖി​ൽ.ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്.

അ​ഗ​ളി സി​ഐ അ​രു​ണ്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment