ഷൊർണൂർ: വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രം കണ്ടെത്തി. ഷൊർണൂരടക്കമാണ് ഈ കൊറ്റില്ലങ്ങൾ ഉള്ളത്. ജനവാസകേന്ദ്രങ്ങളിൽ തന്നെയാണ് ഇവയുടെ പ്രജനനം കണ്ടെത്തിയത്. പട്ടാന്പി, കൊപ്പം, ഷൊർണൂർ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് അരിവാൾ കൊക്കൻ ഇനത്തിൽപ്പെട്ട കൊക്കു കുഞ്ഞുങ്ങൾ വിരിഞ്ഞതന്നാണ് കണ്ടെത്തൽ. കേരള ബേഡ് മോണിറ്ററിംഗ് കൂട്ടായ്മ നടത്തുന്ന കൊക്ക് സർവേ സംസ്ഥാന തലത്തിൽ അന്തിമഘട്ടത്തിലാണ്. അരിവാൾ കൊക്കൻ, ചാരമുണ്ടി തുടങ്ങിയ കൊക്കിനങ്ങളുടെ പ്രജനനം മുൻപു പാലക്കാട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. വംശനാശ ഭീഷണിയുടെ സാഹചര്യത്തിൽ ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കണ്സർവേഷൻ ഓഫ് നേച്ചർ) റെഡ് ലിസ്റ്റിനോടടുത്തു ചേർത്ത ഇനം പക്ഷിയാണിത്. അവസാന പക്ഷിയും ഇല്ലാതായാൽ ഇനം പട്ടികയിൽ വരുമെന്ന സാഹചര്യത്തിൽ പാലക്കാട്ടെ കണ്ടെത്തൽ പക്ഷിസ്നേഹികൾക്കു വലിയ ആശ്വാസമാണ്. ഡോ.രോഷ്നാഥ് രമേഷിന്റെ നേതത്വത്തിലാണ്…
Read MoreCategory: Palakkad
ഇലട്രിക് പോസ്റ്റുകളിലെ അഭ്യാസം വേറിട്ടൊരു കാഴ്ച! വാനരനാൽ വലഞ്ഞ് പള്ളം ദേശം; കാട്ടിക്കൂട്ടുന്നത് ഇങ്ങനെയൊക്കെ…
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനോടു ചേർന്ന് പള്ളം പ്രദേശത്തുകാരാണ് വാനരശല്യം മൂലം കഷ്ടത്തിലായത്. ആഴ്ചകൾക്കു മുന്പ് വന്നു കൂടിയ മർക്കടൻ നാട്ടിൽ കലാപകാരിയായി തീർന്നിരിക്കുകയാണ്. കുരങ്ങ് ശല്യം മൂലം കഷ്ടത്തിലായ പ്രദേശവാസികൾ രേഖാമൂലം വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടികളും ഉണ്ടാകുന്നില്ലന്നാണ് ജനങ്ങളുടെ പരാതി. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് മർക്കടവിനോദം. വീടുകളുടെ ഓടുകൾ ഇളക്കി അകത്തു പ്രവേശിച്ചു കയ്യിൽ കിട്ടിയതുമായി കടന്നു കളയുന്ന സ്വഭാവക്കാരനാണ് മർക്കടൻ. തെങ്ങുകളിൽ കയറി തേങ്ങയും ഇളനീരും മച്ചിങ്ങയും വരെ നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. ആഹാരയോഗ്യമായ എന്തുകിട്ടിയാലും അതുതിന്നുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും കുരങ്ങന്റ പതിവാണ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ഭാഗത്തും കുരങ്ങൻ എത്തുന്നുണ്ട്. റെയിൽവേയുടെ ഇലക്ട്രിക്കൽ ലൈൻ കടന്നു പോകുന്ന പോസ്റ്റുകളിൽ കയറി അഭ്യാസ കാഴ്ചകൾ നടത്തുന്നതും കുരങ്ങന്റ ഇഷ്ടവിനോദമാണ്. പ്രദേശത്തുള്ള കടകളിൽ നിന്ന്…
Read Moreഅനങ്ങൻമല അടിവാരത്തെ നെല്ല് കൃഷിക്ക് ഇന്നും നൂറുമേനി;ഗതകാലം വിസ്മരിച്ചുവെങ്കിലും സാമൂതിരി മേൽകോയ്മയുടെ നൂറുമേനി ചരിത്രം ഇങ്ങനെ…
മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: അനങ്ങൻമലയുടെ മടിത്തൊട്ടിലിൽ വിളയുന്ന നെല്ലിന്റെ നൂറുമേനിക്ക് സാമൂതിരി മേൽകോയ്മയുടെ സുഗന്ധം. കൊല്ലിനും, കൊലക്കും അധികാരമുണ്ടായിരുന്ന രാജഭരണകാലത്ത് സാമൂതിരിയുടെ അമൃതേത്തിന് അരിയെത്തിച്ചിരുന്നത് അനങ്ങന്റ അടിവാരത്തിൽ വിളയുന്ന നെൽപാടത്തു നിന്നായിരുന്നു. ഗതകാലം വിസ്മരിച്ചുവെങ്കിലും രണ്ട് പൂവ്വൽ കൃഷി ചെയ്യാൻ സാമൂതിരി കാണിച്ചിരുന്ന തിട്ടൂരം മുറതെറ്റാതെ നടപ്പാക്കുകയാണ് ഇവിടുത്തെ കർഷകർ. അനങ്ങൻമലയുടെ വൃഷ്ടിപ്രദേശത്ത് വിളയിച്ചെടുക്കുന്ന നെല്ലിന്റെ അരിമണികൾ സാമൂതിരിക്കെന്നും പഥ്യമായിരുന്നു. ഈ അരിമണികൾക്ക് സ്വദേറുമെന്നായിരുന്നു സാമൂതിരിയുടെ തിട്ടൂരം. ഇതു കൊണ്ട് തന്നെ സാമൂതിരി കോവിലകത്ത് രാജാവിന് അമൃതേത്ത് വിളന്പി യിരുന്നതും ഈ അരി പാകം ചെയ്തായിരുന്നുവെന്നാണ് പുരാവൃത്തം. ഏത് പ്രതികൂല കാലത്തും രണ്ട് പൂവൽ വിളയിറക്കി രാജകൽപ്പന പാലിച്ചിരുന്ന അന്നത്തെ കർഷകരുടെ പിൻഗാമികളിന്നും അനുഷ്ഠാനം പോലെ കാർഷികവൃത്തി പരിപാലിക്കുന്നുവെന്നതും മറ്റൊരു ചരിത്രം. വളപ്രയോഗയൊന്നും നടത്തിയില്ലങ്കിലും ഇവിടെയെന്നും വിളയുന്നത് നൂറ് മേനി വിളവ് തന്നെ. പ്രതികൂല കാലാവസ്ഥകളിലും ഇതിന് മാറ്റം…
Read Moreവാഗ്ദാനങ്ങളും തുരുമ്പെടുത്തു..! പഴയ കൊച്ചിപ്പാലത്തിനു നിയോഗം പുഴയിൽതന്നെ സമാധിയാകാൻ
ഷൊർണൂർ:വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി. പഴയ കൊച്ചി പാലത്തിന് പുഴയിൽ തന്നെ വീണമരാനാവും നിയോഗം.ബലക്ഷയം മൂലം തകർന്ന് വീണ പഴയ കൊച്ചി പാലത്തിന് അധികൃതർ സംരക്ഷണമൊരുക്കില്ലന്ന് ഉറപ്പായി. പാലത്തിന് സംരക്ഷണമൊരുക്കാൻ അധികൃതർ പ്രവ്യാപനങ്ങൾ നടത്തിയതല്ലാതെ ഇതു വരേക്കും ഒരു നടപടികളും അനുവർത്തിച്ചിട്ടില്ല.രണ്ട് പ്രളയങ്ങളേയും അതിജീവിച്ച പാലത്തിന്റെ നടുഭാഗം മുറിഞ്ഞ തൊഴിച്ചാൽ മറ്റിടങ്ങളിലേക്ക് കാര്യമായ പ്രശ്നങ്ങളില്ല. മറ്റു ഭാഗങ്ങൾ പുഴയിലേക്ക് മുറിഞ്ഞ് വീണിട്ടുമില്ല.എന്നാൽ പാലം വലിയ ബലക്ഷയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും മറ്റ് ഭാഗങ്ങൾ കൂടി പുഴയിലേക്ക് മുറിഞ്ഞമരാവുന്ന സ്ഥിതിയാണുള്ളത്. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലത്തിന് അനേകം കാലവർഷങ്ങളെ അതിജീവിച്ചതിന്റെ പൈതൃകമുണ്ട്.ഋതുഭേദങ്ങളുടെ വകഭേദങ്ങൾക്കുമപ്പുറം കാലതിവർത്തിയായി നിലകൊള്ളൂന്ന ഈ പാലത്തിന്റെ തൂണുകളെ തഴുകി തലോടി നിളയുടെ കുഞ്ഞോളങ്ങളിൽ കാലവർഷമനേകം ഒഴുകി നീങ്ങിയിട്ടുണ്ട്. പോകാൻ മനസ്സില്ലാതെ കാലുകളിൽ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു പുഴയെന്ന് ഈ പാലവും ഓർക്കുന്നുണ്ടാവാം. ഭാരതപുഴക്കു കുറുകെ പുതിയ തൂക്ക്…
Read Moreവാഗ്ദാന പെരുമഴയിൽ ഇനി വീഴില്ല; വീടുവയ്ക്കാൻ അപേക്ഷ നൽകിയിട്ടും ഫലമില്ല; അംബേദ്കർ കോളനിക്കാർ സമരത്തിനൊരുങ്ങുന്നു
മുതലമട : പട്ടികജാതി ദുർബല വിഭാഗത്തിൽപ്പെട്ട ചക്ലിയ കുടുംബങ്ങൾ വീടു വയ്ക്കാൻ സ്ഥലത്തിനു വേണ്ടിയുള്ള അപേക്ഷകൾ നീണ്ട കാലമായി അവഗണിക്കപ്പെടുന്നതായി ജില്ലാ കളക്ടർക്ക് പരാതി. മുതലമട പഞ്ചായത്ത് ഏട്ടാം വാർഡിൽപ്പെട്ട ഗോവിന്ദാപുരം, അംബേദ്കർ കോളനി കിട്ടാൻ മകൻ വിജയൻ, ശക്തിവേൽ മകൻ മണികണ്ഠൻ എന്നിവരാണ് തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനായി സംഘടിതമായി സമരരംഗത്തുവരുമെന്ന് അറിയിച്ചത്. കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണത്തിനു സ്ഥലം ലഭിക്കുന്നതിനായി 2014 മുതൽ പല തവണ പട്ടികജാതി ആദിവാസികൾ ഉൾപ്പെടെ 34 കുടുംബങ്ങൾ നിയമപരമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകിയിരുന്നു. 2017ൽ ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നിന്നും സ്ഥലത്തിന് അർഹതപ്പെട്ടവരുടെ പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അംബേദ്കർ കോളനിയിൽ പട്ടികജാതി ചക്ലിയ ജാതി സമുദായ കുടുംബങ്ങൾക്ക് അയിത്തം കൽപ്പിച്ചതായി ആരോപണമുന്നയിച്ച് പരാതി ഉയർന്നിരുന്നു. ഈ സമയത്ത്…
Read Moreഒറ്റപ്പാലത്തെയും കുത്താമ്പുള്ളിയെയും ബന്ധിപ്പിക്കാൻ തൂക്കുപാലം വരുമോ..? പതിറ്റാണ്ടുകൾ പഴക്കമുള്ള ജനകീയാവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു
ഒറ്റപ്പാലം: രണ്ടു ജില്ലക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ജനകീയാവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു. ഭാരതപുഴക്ക് കുറുകെ ഒറ്റപ്പാലത്തെ എറക്കോട്ടിരിക്കടവിനെയും തൃശൂരിലെ നെയ്ത്ത് ഗ്രാമമായ കുത്താന്പുള്ളിയെയും ബന്ധിപ്പിച്ച് തൂക്കുപാലം എന്ന ജനകീയാവശ്യത്തിനാണ് വീണ്ടും പ്രതീക്ഷയാവുന്നത്. നടപ്പാക്കാൻ കടന്പകളേറെയുണ്ടെങ്കിലും ഇരുപ്രദേശത്തെയും യാത്രാ സൗകര്യത്തിന് പുറമേ ഇതിൽ വിനോദസഞ്ചാര സാധ്യതകൂടി പരിഗണിച്ച് പദ്ധതി നടപ്പാക്കാനാകുമോയെന്നാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്. ഇതാണ് വീണ്ടും പ്രതീക്ഷക്ക് വകനൽകുന്നത്. കഴിഞ്ഞദിവസം നടന്ന നിയമസഭാസമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നു.കുത്താന്പുള്ളി നെയ്ത്ത് ഗ്രാമത്തിൽ നിന്ന് വസ്ത്രങ്ങൾ മറ്റുസ്ഥലങ്ങളിലേക്കെത്തിക്കാൻ എറക്കോട്ടിരിക്കടവിനെയാണ് നെയ്ത്തുകാർ മുന്പ് ആശ്രയിച്ചിരുന്നത്. ഇത് പുനഃസ്ഥാപിക്കാനും തിരുവില്വാമല ചുറ്റി ഇരുസ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാനുമായാണ് പാലമെന്ന ആവശ്യമുയർന്നത്.2019ൽ എറക്കോട്ടിരി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യവുമായി സ്ഥലം എംഎൽഎയെ സമീപിക്കയും ചർച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കെ.പ്രേംകുമാർ എംഎൽഎ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. ഒപ്പം ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ.രാധാകൃഷ്ണനും ഇതേ ആവശ്യം…
Read Moreഇരുമ്പു വ്യാപാരിയുടെ വീട്ടിൽ മോഷണം;സേഫ് ലോക്കർ കുത്തി തുറന്ന് കൊണ്ടുപോയത് 131 പവൻ; പോലീസ് നായയെ തടയാൻ വീടിനുള്ളിൽ മുളകുപൊടി വിതറി കള്ളൻമാർ
കോയന്പത്തൂർ : ഇരുന്പ് വ്യാപാരിയുടെ വീട് കുത്തി തുറന്ന് 131 പവൻ സ്വർണം കവർന്നു. ശരവണാം പട്ടി മണിയക്കാരം പാളയംവേലവൻ നഗർ ദിനകരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇരുന്പ് കച്ചവടം നടത്തുന്ന ദിനകരൻ ഒക്ടോബർ മൂന്നിന് കുടുംന്പസമേതം തിരുചെന്തൂർ ക്ഷേത്ര ദർശനത്തിനു പോയി ഇന്നലെ അതിരാവിലെ രണ്ടു മണിക്ക് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻ വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറി നോക്കിയപ്പോഴാണ് മോ ഷണം സ്ഥിരീകരിച്ചത്. റൂമിലെ ലോക്കർ തകർത്ത് അതിനകത്തുണ്ടായിരുന്ന 20 പവന്റെ നെക്ക് ലേസുകൾ,28 പവന്റെ വളകൾ, 20 പവനോളം വരുന്ന കമ്മലുകൾ, 10 ബ്രേസ് ലെറ്റുകൾ, മോതിരങ്ങൾ തുടങ്ങി 131 പവൻ സ്വർണാഭരണങ്ങളാണ് നഷ്ട മായത്. തെളിവുകൾ നശിപ്പിക്കാൻ കുറ്റവാളികൾ മോഷണസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. തുടർന്ന് ശരവണാംപ്പട്ടി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.
Read Moreപുലർച്ചെ ശുചിമുറിയിൽ പോയിരുന്ന വൃദ്ധയുടെ മാല പുറത്തുനിന്ന് വലിച്ച് പൊട്ടിച്ചെടുത്തതായി പരാതി; നഷ്ടപ്പെട്ടത് രണ്ടര പവൻമാല
നെന്മാറ : പുലർച്ചെ മോഷ്ടാവ് വയോധികയുടെ സ്വർണ മാല പൊട്ടിച്ചു. വല്ലങ്ങി ചീർന്പക്കാവ് പള്ളിത്തെരുവിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സുലോചന(84)യുടെ മാലയാണ് ഇന്നലെ പുലർച്ചെ മോഷ്ടാവ് പിടിച്ചുപറിച്ചു കൊണ്ടുപോയത്. പുലർച്ചെ വീടിനു പുറത്തുള്ള ശുചിമുറിയിൽ പോയിരുന്ന സുലോചനയുടെ സ്വർണമാല മോഷ്ടാവ് പുറത്തുനിന്ന് വലിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. പൊട്ടിച്ചെടുക്കുന്ന പിടിവലിക്കിടെ ചെറിയൊരു കഷ്ണം കയ്യിൽ കിട്ടുകയും രണ്ടര പവനോളം മാല മോഷ്ടാവ് കൊണ്ടുപോവുകയും ചെയ്തു. ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. മകൻ സുരേഷും ഭാര്യയും രണ്ടു കുട്ടികളും ഇവരോടൊപ്പം ഈവീട്ടിൽ താമസമുണ്ട്. സുരേഷിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്തു ആലത്തൂർ ഡിവൈഎസ്പി ദേവസ്യയും നെ·ാറ പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കല്ലേക്കാട് സായുധ പോലീസ് ക്യാന്പിൽ നിന്നും വിദഗ്ധ അന്വേഷണത്തിനായി പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സിസിടിവികളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Read Moreഭിത്തി തുരന്ന് അകത്തുകയറി; പണവും സാധനങ്ങളും മോഷ്ടിച്ച ശേഷം മുളകുപൊടി വിതറി; പിന്നോട്ടിറങ്ങാതെ മുൻവാതിൽ തുറന്ന് രക്ഷപ്പടെലും
അഗളി : ചിറ്റൂരിൽ മുളകുപൊടി വിതറി ഭിത്തി തുരന്ന് ചായക്കടയിൽ മോഷണം. ചിറ്റൂർ ജംഗ്ഷനിൽ കുരിശു പള്ളിക്ക് സമീപം മണ്ണിൽ വീട്ടിൽ വിജയന്റെ കടയിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.ഗൂളിക്കടവ് സഹകരണ ബാങ്കിൽ സ്വർണം പണയപ്പെടുത്തിയെടുത്ത എണ്പത്തിയായ്യായിരം രൂപയോടൊപ്പം കടയിലുണ്ടായിരുന്ന പണവും കടയിലെ ടിവിയും മറ്റ് സ്റ്റേഷനറി വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. കടയുടെ പിൻഭിത്തി തകർത്തു ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് മുൻവശത്തെ ഡോർ തുറന്നാണ് പുറത്ത് കടന്നത്. കടക്കുള്ളിലും കടയ്ക്ക് പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്. അഗളി പോലീസും സ്പെഷ്യൽ ബ്രാഞ്ച് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.മോഷണ സ്ഥലത്ത് നിന്നും പുറപ്പെട്ട പോലീസ് നായ ചിറ്റൂർ പോസ്റ്റ് ഓഫിസ് ജംഗ്ഷന് അപ്പുറമെത്തി മടങ്ങി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അഗളി പോലീസ്…
Read Moreഅമേരിക്കയിൽ പ്രോഗ്രാമിന് അവസരം വാങ്ങി നൽകാം; കലാകാരൻമാരെ കബളിപ്പിച്ച് ലക്ഷങ്ങൾതട്ടിയ രവി നായരെ പൊക്കി പോലീസ്
ഒറ്റപ്പാലം: കലാകാരൻമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ വിരുതനെ റിമാൻഡ് ചെയ്തു.അമേരിക്കയിൽ കലാകാരൻമാർക്ക് പരിപാടികൾക്ക് അവസരം നൽകാമെന്നുപറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ പട്ടാന്പി സ്വദേശി കൊപ്പം ആമയൂർ രവി നായരെ (48) കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കലാകാരന്മാരിൽ നിന്ന് 5.61 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. അമേരിക്കയിലെ ചിക്കാഗോയിൽ വേദിനൽകാമെന്ന് വാഗ്ദാനംചെയ്താണ് വെള്ളിനേഴി കലാഗ്രാമത്തിലെ കലാകാര·ാരിൽനിന്ന് ഇയാൾ 5.61 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്. മംഗലാപുരത്ത് ഒളിവിൽക്കഴിയവേയാണ് പിടിയിലായത്. ചെർപ്പുളശ്ശേരി എസ്ഐ അബ്ദുൾസലാം, എസ്സിപിഒ ഗോവിന്ദൻകുട്ടി, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിക്കാഗോയിലെ ഹിന്ദു ടെന്പിൾ ഓഫ് ഗ്രേറ്റർ ചിക്കാഗോ എന്ന ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്താൻ അവസരം നൽകാമെന്നും ഇവന്റ് കോഓർഡിനേറ്റർ ആക്കാമെന്നും പറഞ്ഞ് ഒരു വ്യക്തിയിൽനിന്നും 1.95 ലക്ഷം രൂപ വാങ്ങിയശേഷം നാടുവിട്ടെന്നാണ് പരാതി. 2020 അവസാനമാണ് കേസിനാസ്പദമായ സംഭവം. ഈ…
Read More