വണ്ടിത്താവളം : അവശനിലയിൽ റോഡിൽ കുഴഞ്ഞുവീണ് അപകടാവസ്ഥയിലായ പരുന്തിന് രക്ഷകനായി തട്ടുകടക്കാരൻ. ഇന്നലെ ഉച്ചയ്ക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലുള്ള പ്രധാന പാതയിലാണ് പരുന്തു കുഴഞ്ഞു വീണത്. മീനാക്ഷിപുരം-പാലക്കാട് പ്രധാന പാതയെന്നതിനാൽ വാഹനങ്ങൾ ഇടതടവില്ലതെ സഞ്ചരിക്കുന്ന പാതയിലാണ് പരുന്ത് ചലനമറ്റ നിലയിൽ കിടന്നത്. സഹതാപം തോന്നിയ തട്ടുകട നടത്തിപ്പുകാരൻ ഷണ്മുഖൻ പരുന്തിനെ റോഡരികിലെ തണലിലേക്ക് മാറ്റി വെള്ളം കൊടുത്തു. അൽപ്പനേരത്തിനു ശേഷം പരുന്ത് കണ്ണുതുറന്നെങ്കിലും പറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.വിവരം അറിയിച്ചതിനെ തുടർന്നു കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസിൽ നിന്നും പി.എസ്. മണിയൻ, ആർ. സൂര്യ പ്രകാശ് എന്നിവർ സ്ഥലത്തെത്തി പരുന്തിനെ കൊണ്ടുപോയി. വെറ്റിനറി ഡോക്ടറെ കാണിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം തൃപ്തികരമെങ്കിൽ തെന്മല വനമേഖലയിൽ വിടുമെന്നും വനപാലകർ അറിയിച്ചു. മറ്റു പറവകളിൽ നിന്നും പരുന്തിന് പ്രതിരോധ ശക്തി കൂടുതലുണ്ടായിട്ടും കുഴഞ്ഞു വീണത് അമിത ചൂടുതന്നെയാവുമെന്നാണ് കരുതുന്നത്. ദേഹത്ത് പരിക്കുകളൊന്നും…
Read MoreCategory: Palakkad
നിത്യോപയോഗ സാധന വിലക്കയറ്റം രൂക്ഷം; സാധാരണക്കാരുടെ ജീവിതം ദുസഹമായി; വില കൂട്ടിയാൽ ഉപഭോക്താക്കൾ വരില്ലെന്ന ഭയത്തിൽ ഹോട്ടലുടമകൾ
ഷൊർണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷം. സാധാരണക്കാരുടെ ജീവിതം ദുസഹം. വിലക്കയറ്റം മൂലം ഹോട്ടൽ നടത്തിപ്പുകാർ വരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. പല ഹോട്ടലുകളും അടച്ചു പൂട്ടി. പുറത്ത് നിന്ന് ആഹാരം കഴിക്കുന്ന ശീലം കോവിഡിന്റെ വരവോടെ നിർത്തിയിരുന്നവർ വീണ്ടും ഹോട്ടൽ ശാപ്പാടിന്റെ രുചികളിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് രൂക്ഷമായ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങൾക്ക് നേരിട്ടത്. ഇതോടു കൂടി വീണ്ടും ഹോട്ടൽ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം കൂടി വിവിധ മേഖലകളിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്. പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനുമെല്ലാം ഇപ്പോൾ തീവിലയായതാണ് ജനങ്ങളെ കുഴക്കുന്നത്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് ഹോട്ടൽ വ്യവസായത്തെയും മറ്റു മേഖലകളെയുമെല്ലാം ഒരു പോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലരുടെയും ഉപജീവനം പോലും വഴി മുട്ടിയ അവസ്ഥയിലാണ്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില ഉയരുന്നതിന്നതിനനുസരിച്ച് മറ്റ് മേഖലകളിലും വിലകയറ്റം ഉണ്ടാവുന്നുണ്ട്. ബസ്-…
Read Moreവിപണിയിൽ വില കയറി; നേന്ത്രവാഴ കർഷകർ പ്രതീക്ഷയിൽ; ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം ഇങ്ങനെ….
കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം. മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു. മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി,…
Read Moreസിൽവർ ലൈനിനായി വാദിക്കുന്നവർ അറിയാൻ… ദേശീയപാത വികസനത്തിനു ഭൂമി വിട്ടുകൊടുത്തവരുടെ ദുരനുഭവങ്ങൾ
വടക്കഞ്ചേരി: സിൽവർ ലൈനിനു വേണ്ടി വാദിക്കുന്നവർ 12 വർഷം മുന്പ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിനു വേണ്ടി ഭൂമി വിട്ടു കൊടുത്തവരുടെ സങ്കടം ഒരിക്കൽ കൂടി കേൾക്കുന്നത് നന്നാകും. വിപണി വിലയുടെ പല ഇരട്ടി വില നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭൂമി ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയത് സെന്റിന് വെറും 26,000 രൂപ മാത്രം. വിപണി വില നാല് ലക്ഷം രൂപ വരെയുള്ളപ്പോഴായിരുന്നു ഇതെന്ന് പാത വികസനത്തിനായി 46 സെന്റ് സ്ഥലം വിട്ടുകൊടുത്ത ചുവട്ടുപാടത്തെ അയപ്പിള്ളിൽ ബാബു പറഞ്ഞു. ദേശീയപാതയോരത്തെ ഭൂമിക്കാണ് ഈ നക്കാപ്പിച്ച പണം നല്കി ഭൂവുടമകളെ പറ്റിച്ചത്. 46 സെന്റ് ഭൂമി വിട്ടുകൊടുത്ത് കിട്ടിയ പണം കൊണ്ട് സമാന സ്വഭാവമുള്ള നാല് സെന്റ് ഭൂമി പോലും വാങ്ങാൻ കഴിഞ്ഞില്ല. ഉള്ള ഭൂമിയും നഷ്ടപ്പെട്ടു മതിയായ പണവും കിട്ടിയില്ല എന്ന സ്ഥിതിയിൽ ജീവിതം തന്നെ…
Read Moreനെല്ലിയാമ്പതി ചുരംറോഡിൽ കാട്ടാനയിറങ്ങി; സെൽഫിയെടുത്തും ആർപ്പുവിളിച്ചും സഞ്ചാരികൾ; ആശങ്കയുടെ നടുവിൽ നാട്ടുകാർ
നെല്ലിയാന്പതി : കുണ്ടറചോല പതിനാലാം വ്യൂ പോയിന്റ് റോഡിൽ അമ്മയും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി. കഴിഞ്ഞ ദിവസം റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. അല്പസമയത്തിനുശേഷം ചുരം റോഡിലിറങ്ങിയ ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി. ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ വശങ്ങളിലൂടെ പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. കഴിഞ്ഞ ദിനങ്ങളിൽ നെല്ലിയാന്പതിയിൽ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നുണ്ടേല്ലും ആനയോടുള്ള ഭയം മാറിയതായും സഞ്ചാരികളിൽ പലരും പറഞ്ഞു. ഫോട്ടോ എടുക്കുന്നതിനായി തിടുക്കം കൂട്ടുന്ന ചെറുപ്പക്കാരും അപകടം വരുത്തുമോയെന്ന ആശങ്കയും നെല്ലിയാന്പതി നിവാസികൾ പറഞ്ഞു.
Read Moreപൂരാവേശത്തിൽ ജനക്കൂട്ടം; ബൈക്കുമായി കള്ളൻപാഞ്ഞു; കള്ളനെ തിരിച്ചറിയാൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്
മണ്ണാർക്കാട് : മണ്ണാർക്കാട് പൂരത്തിനിടെ ബൈക്ക് മോഷണം നടത്തിയ പ്രതിക്കായി അന്വോഷണം തുടങ്ങി. മണ്ണാർക്കാട് പൂരം നടക്കുന്ന മാർച്ച് 16ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഹോട്ടൽ റിട്സി മലബാറിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. മോഷണ ദൃശ്യം സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിലാണ് പോലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടത്. പ്രതിയെ തിരിച്ചറിയുന്നവർ മണ്ണാർക്കാട് പോലീസിൽ വിവരമറിയിക്കണമെന്ന് സിഐ പി.അജിത്കുമാർ അറിയിച്ചു. കെഎൽ 50 എഫ് 7884 ഹീറോ ഗ്ലാമർ ബൈക്കാണ് മോഷണം പോയത്.
Read Moreഅർധനഗ്നനാക്കി കൂട്ടംചേർന്ന് ആക്രമിച്ചു; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കുറ്റപത്രം വായിച്ചുകേട്ടപ്പോൾ പൊട്ടിക്കരഞ്ഞ് മധുവിന്റെ അമ്മയും സഹോദരിയും
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ. ഒന്നു മുതൽ 11 വരെയും 13 മുതൽ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടർന്ന് 12ാം പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്പോൾ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയിൽ പൊട്ടിക്കരഞ്ഞു. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. മധുവിന്റെ പേരിൽ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മലയിൽ നിന്ന് അർധനഗ്നനായി എത്തിച്ച് പ്രതികൾ കൂട്ടംചേർന്ന് ആക്രമിച്ചു, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും…
Read Moreപത്താം ക്ലാസ് വിദ്യാർഥിനിക്കു വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡീയോകളും അയച്ചുനല്കി! പോക്സോ കേസിൽ ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ
തിരുപ്പൂർ : പത്താം ക്ലാസ് വിദ്യാർഥിനിക്കു വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡീയോകളും അയച്ചുനല്കിയ അധ്യാപകനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. ധാരാപുരം ദാസർപ്പട്ടി ഗവ. ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകൻ ഉടുമല ഗാന്ധിനഗർ മണികണ്ഠ രാജ് (42) ആണ് അറസ്റ്റിലായത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്നും പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്കുട്ടിയുടെ നന്പർ എടുത്ത് അശ്ലീല സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചതിനെതുടർന്ന് സ്കൂൾ പ്രധാനാധ്യാപിക വിദ്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ധാരാപുരം ഓൾ വിമൻസ് പോലീസ് മണികണ്ഠരാജിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർ ഈ ജീവിതമൊന്ന് അറിയണം! വിവിധ മേഖലകളിൽ തിളക്കം; റോൾ മോഡലായി കവിത
വടക്കാഞ്ചേരി: പാർളിക്കാട് സ്വദേശിനിയായ വീട്ടമ്മ ശ്രദ്ധേയമാകുന്നു. അത്ലറ്റ്, ഡ്രൈവർ, തെങ്ങുകയറ്റക്കാരി, നർത്തകി എന്ന നിലകളിലെല്ലാം മിന്നിത്തിളങ്ങുന്ന പാർളിക്കാട് സ്വദേശിനി വാലിപ്പറന്പിൽ വീട്ടിൽ വി.കെ. ബാബുവിന്റെ ഭാര്യ എസ്. കവിത (43)യാണ് ഈ മിടുക്കി. ഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർക്കു റോൾ മോഡലാവുകയാണ് കവിത. കുടുംബശ്രീ പ്രവർത്തകയും പാലക്കാട് വെസ്റ്റ് വുമണ്സ് ഫെഡറേഷൻ ലേബർ ബാങ്ക് കോഓർഡിനേറ്ററുമായ കവിത മികച്ച അത്ലറ്റാണ്. കോഴിക്കോടു നടന്ന സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോയിലും നടത്തത്തിലും ഒാട്ടം, റിലേ മത്സരങ്ങളിലും മെഡലുകൾ വാരിക്കൂട്ടിയ ഈ വീട്ടമ്മ, നവംബർ 27 നു വാരണാസിയിൽ നടന്ന ദേശീയ മീറ്റിൽ ഡിസ്കസ് ത്രോ, നടത്തം മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടി. ഇനി ജപ്പാനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര മീറ്റിൽ പങ്കെടുക്കണമെന്നാണ് കവിതയുടെ ആഗ്രഹം. പക്ഷേ, സാന്പത്തികം വിലങ്ങുതടിയാണ്. മത്സരിക്കാനായി ഏതെങ്കിലും സ്പോണ്സറെ ലഭിക്കുമെന്നാണ് കവിതയുടെ പ്രതീക്ഷ.…
Read Moreമരങ്ങൾക്കു ജീവന്റെ വില; മരങ്ങളുടെ ശ്മശാന ഭൂമിയിൽ എത്തുന്നവർക്ക് മരതൈ നൽകി മരമിൽ നടത്തിപ്പുകാരൻ രാജേഷ് അടയ്ക്കാപുത്തൂർ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം : മരങ്ങൾക്കു ജീവന്റെ വിലയുണ്ടെന്ന ഓർമപ്പെടുത്തലുമായി ഇവിടെ ഒരാൾ. മരങ്ങൾ സംരക്ഷിക്കാനും പുതിയവ നട്ടുപിടിപ്പിച്ചു ഭൂമിക്ക് പച്ചപ്പിന്റെ മേൽക്കൂരയൊരുക്കാനും ജീവിതം തന്നെ മാറ്റിവച്ച വൃക്ഷസ്നേഹിയാണ് അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ രാജേഷ്. സംസ്കൃതിയെന്ന സംഘടന ഇതിനകം നട്ടുപിടിപ്പിച്ചതും വിതരണം ചെയ്തതും പതിനായിരക്കണക്കിനു വൃക്ഷത്തൈകളാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതു രാജേഷ് അടയ്ക്കാപുത്തൂരാണ്. മരങ്ങളുടെ ശ്മശാനഭൂമിയായ മരമില്ലിൽനിന്നാണ് രാജേഷിനു വൃക്ഷ സംരക്ഷണത്തിന്റെ ബോധോദയമുണ്ടാകുന്നത്. ഉയർന്നു വരുന്ന ചൂടിന്റെ കാഠിന്യമാണ് ഈ ചിന്തയിലേക്കു രാജേഷിനെ എത്തിച്ചത്. ആഗോള താപനത്തിനു മരമാണ് മറുപടി എന്ന പരിസ്ഥിതി സന്ദേശം ജീവിതത്തിൽ സ്വീകരിച്ച രാജേഷ് പത്തുവർഷത്തിലധികമായി വൃക്ഷങ്ങളുടെ ഇഷ്ടതോഴനാണ്. മരമില്ലിൽ ജീവനക്കാരനായി രാജേഷ് ഉപജീവനം നടത്തിവരുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാകാം.എന്നാൽ ഇതിനകം രാജേഷ് രണ്ടുലക്ഷത്തിൽപരം പുതുമരങ്ങൾക്കു ഭൂമിയിൽ ജീവൻ നൽകിയാണ് തന്റെ തൊഴിൽശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നത്. പരിസ്ഥിതി സംഘടനയായ അടയ്ക്കാ പുത്തൂർ സംസ്കൃതിക്കു രൂപം…
Read More