ഇ​രു​മ്പു വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം;​സേ​ഫ് ലോ​ക്ക​ർ കു​ത്തി തു​റ​ന്ന് കൊ​ണ്ടു​പോ​യ​ത് 131 പ​വ​ൻ; പോ​ലീ​സ് നാ​യയെ ത​ട​യാ​ൻ വീ​ടി​നു​ള്ളി​ൽ മു​ള​കു​പൊ​ടി വി​ത​റി ക​ള്ള​ൻ​മാ​ർ


കോ​യ​ന്പ​ത്തൂ​ർ : ഇ​രു​ന്പ് വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി തു​റ​ന്ന് 131 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. ശ​ര​വ​ണാം പ​ട്ടി മ​ണി​യ​ക്കാ​രം പാ​ള​യം​വേ​ല​വ​ൻ ന​ഗ​ർ ദി​ന​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഇ​രു​ന്പ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ദി​ന​ക​ര​ൻ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കു​ടും​ന്പ​സ​മേ​തം തി​രു​ചെ​ന്തൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​യി ഇ​ന്ന​ലെ അ​തി​രാ​വി​ലെ ര​ണ്ടു മ​ണി​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ വാ​തി​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മോ ​ഷ​ണം സ്ഥി​രീ​ക​രി​ച്ച​ത്.

റൂ​മി​ലെ ലോ​ക്ക​ർ ത​ക​ർ​ത്ത് അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 20 പ​വ​ന്‍റെ നെ​ക്ക് ലേ​സു​ക​ൾ,28 പ​വ​ന്‍റെ വ​ള​ക​ൾ, 20 പ​വ​നോ​ളം വ​രു​ന്ന ക​മ്മ​ലു​ക​ൾ, 10 ബ്രേ​സ് ലെ​റ്റു​ക​ൾ, മോ​തി​ര​ങ്ങ​ൾ തു​ട​ങ്ങി 131 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട മാ​യ​ത്.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ കു​റ്റ​വാ​ളി​ക​ൾ മോ​ഷ​ണ​സ്ഥ​ല​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യി​രു​ന്നു. തു​ട​ർ​ന്ന് ശ​ര​വ​ണാം​പ്പ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment