ഭി​ത്തി തു​ര​ന്ന്  അ​ക​ത്തു​ക​യ​റി; പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച ശേ​ഷം  മു​ള​കു​പൊ​ടി വി​ത​റി; പിന്നോട്ടിറങ്ങാതെ മു​ൻ​വാ​തി​ൽ തു​റ​ന്ന് ര​ക്ഷ​പ്പ​ടെ​ലും


അ​ഗ​ളി : ചി​റ്റൂ​രി​ൽ മു​ള​കു​പൊ​ടി വി​ത​റി ഭി​ത്തി തു​ര​ന്ന് ചാ​യ​ക്ക​ട​യി​ൽ മോ​ഷ​ണം. ചി​റ്റൂ​ർ ജം​ഗ്ഷ​നി​ൽ കു​രി​ശു പ​ള്ളി​ക്ക് സ​മീ​പം മ​ണ്ണി​ൽ വീ​ട്ടി​ൽ വി​ജ​യ​ന്‍റെ ക​ട​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.ഗൂ​ളി​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യെ​ടു​ത്ത എ​ണ്‍​പ​ത്തി​യാ​യ്യാ​യി​രം രൂ​പ​യോ​ടൊ​പ്പം ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ക​ട​യി​ലെ ടി​വി​യും മ​റ്റ് സ്റ്റേ​ഷ​ന​റി വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടു.

ക​ട​യു​ടെ പി​ൻ​ഭി​ത്തി ത​ക​ർ​ത്തു ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് മു​ൻ​വ​ശ​ത്തെ ഡോ​ർ തു​റ​ന്നാ​ണ് പു​റ​ത്ത് ക​ട​ന്ന​ത്. ക​ട​ക്കു​ള്ളി​ലും ക​ട​യ്ക്ക് പു​റ​ത്തും മു​ള​ക് പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്.

അ​ഗ​ളി പോ​ലീ​സും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.മോ​ഷ​ണ സ്ഥ​ല​ത്ത് നി​ന്നും പു​റ​പ്പെ​ട്ട പോ​ലീ​സ് നാ​യ ചി​റ്റൂ​ർ പോ​സ്റ്റ് ഓ​ഫി​സ് ജം​ഗ്ഷ​ന് അ​പ്പു​റ​മെ​ത്തി മ​ട​ങ്ങി.

സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് അ​ഗ​ളി പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​റ്റൂ​ർ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ പ​ര​ന്പ​ര തു​ട​ർ​ന്ന് വ​രി​ക​യാ​ണ്.

Related posts

Leave a Comment