വടക്കഞ്ചേരി : ഒരു ലക്ഷം അരിമണികൾ കൊണ്ട് പ്രധാനമന്ത്രിക്ക് ഒന്പതാം ക്ലാസുകാരന്റെ പിറന്നാൾ സമ്മാനം. പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർത്ഥി അമിത് കൃഷ്ണയാണ് റേഷനരി കൊണ്ട് ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം രൂപപ്പെടുത്തി ശ്രദ്ധേയനായത്. ഒരു കിലോ അരി ഇതിന് വേണ്ടി വന്നു.ഏറെ മണിക്കൂറുകൾ സമയമെടുത്താണ് പടം തയാറാക്കിയതെന്ന് അമിത് കൃഷ്ണ പറഞ്ഞു. ഓരോ മണിയും എടുത്ത് അത് ഒട്ടിച്ചാണ് ചിത്ര പൂർത്തികരണം. എപ്പോഴെങ്കിലും അവസരം കിട്ടുന്പോൾ പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വമായ ഈ ചിത്രം സൂക്ഷിച്ചു വെക്കും. ചിത്രകലാധ്യാപകരായ വടക്കഞ്ചേരി ടൗണിനടുത്ത് കമ്മാന്തറ ഗോപാൽജിയുടെയും എൻ.കെ.ശ്രീദേവിയുടെയും മകനാണ് ഈ മിടുക്കൻ. മൂന്നര വയസു മുതൽ ചിത്രകലാരംഗത്തെ നിറസാന്നിധ്യമാണ് അമിത് കൃഷ്ണ. ചെറുപ്പം മുതൽ വരകളും വർണ്ണങ്ങളും കണ്ട് വളർന്ന അമിത് കൃഷ്ണ ഇതിനോടകം നിരവധി അംഗീകാരങ്ങളും ബഹുമതികളും കലാരംഗത്തു…
Read MoreCategory: Palakkad
ഒന്നും രണ്ടുമല്ല 30 ലക്ഷം..! ഫണ്ട് ദുർവിനിയോഗത്തിന് ദൃഷ്ടാന്തമായി വടക്കഞ്ചേരിയിലെ ഇ ടോയ്ലറ്റ്
വടക്കഞ്ചേരി: എങ്ങനെയൊക്കെ ഫണ്ട് ദുർവ്യയം ചെയ്യാം എന്നതിന്റെ സ്മാരകമായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂൾ ജംഗ്ഷനിലുള്ള ഇ ടോയ്ലറ്റ് എന്ന ഓമനപ്പേരിലുള്ള ഇലക്ട്രോണിക്സ് ടോയ്ലറ്റുകൾ. ഉദ്ഘാടനത്തിനു ശേഷം ഏതാനും മാസം തട്ടിമുട്ടി പ്രവർത്തിച്ച ഈ ടോയ്ലറ്റുകളുടെ സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്. ഒരാൾ പൊക്കത്തിലുള്ള പുല്ലും പൊന്തക്കാടും.രണ്ടു ലക്ഷം രൂപ നൽകി (ഇപ്പോൾ നാല് ലക്ഷ മാക്കിയിട്ടുണ്ട്) പാവപ്പെട്ടവരോട് വീടും അതിനോട് ചേർന്ന് കക്കൂസും നിർമ്മിക്കണമെന്ന് പറയുന്ന വകുപ്പ് അധികാരികളും ജന നേതാക്കളുമാണ് ഈ പകൽകൊള്ളക്ക് കൂട്ടുനിന്നത്. 30 ലക്ഷം രൂപയ്ക്കാണ് നാല് ഇ ടോയ്ലറ്റുകൾ പണിതത്. ഇതിനൊപ്പമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചെലവാക്കിയെന്ന് പറയുന്നത് 15 ലക്ഷം രൂപയും. നിത്യ ചെലവുകൾക്കായി രാപകൽ അധ്വാനിക്കുന്നവർ ഈ തുക കേട്ടാൽ ഞെട്ടും. ഇത്രയും തുക മുടക്കി ടോയ്ലറ്റുകൾ പണിതതു കൊണ്ട് യാത്രക്കാർക്ക് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഇപ്പോൾ…
Read Moreവിരുന്നിനെത്തിയ യുവതി സ്വർണം കവർന്നു; വിൽക്കാൻ ശ്രമിക്കുന്നതിനിടെ കൊണ്ടുവന്നത് മുക്കു പണ്ടമെന്ന് കടക്കാർ; പോലീസെത്തിയപ്പോൾ എല്ലാം “കോംപ്ലിമെന്റ്സ്” ആക്കിയതിങ്ങനെ…
ഒറ്റപ്പാലം: നഗരത്തിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുക്കുപണ്ടങ്ങൾ കവർന്നു.കവർച്ചചെയ്തതായി പറയുന്ന ഉരുപ്പടികൾ സ്വർണമല്ലെന്ന റിയാതെയാണ് ഇവ വിൽക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയിലായത്. സംഭവം വിവാദമായതോടെ യുവതി വിരുന്നുവന്ന വീട്ടിലെ ബന്ധുക്കൾ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കി. ഇന്നലെ രാവിലെയാണ് നഗരത്തിലെ ജ്വല്ലറിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജ്വല്ലറിയിൽ മുക്ക് ’സ്വർണ്ണ ഉരുപ്പടികളുമായി എത്തിയ യുവതി വിൽപ്പനയ്ക്കായി കൊണ്ടുവന്നവ ജ്വല്ലറിക്കാർ പരിശോധിച്ചപ്പോളാണ് ഇവ മുക്കുപണ്ടമാ ണെന്ന് തെളിഞ്ഞത്. ജ്വല്ലറിക്കാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. നഗരത്തിനുള്ളിലെ വീട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വിരുന്നു വന്ന യുവതി സ്വർണ്ണമെന്ന് കരുതി മൂക്കുപണ്ടം മോഷ്ടിച്ച കാര്യം പോലീസ് അറിയിച്ചതിനെതുടർന്ന് വീട്ടുടമസ്ഥരായ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തുകയും, വിവരങ്ങൾ ആരാഞ്ഞ ശേഷം തങ്ങൾക്ക് പരാതിയില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇവർ തന്നെ ജ്വല്ലറി ഉടമകളുമായി…
Read Moreകാഞ്ഞിരപ്പുഴയിൽ എട്ടടി നീളമുള്ള രാജവെമ്പാലയെ പിടികൂടി; ഇണ ഉണ്ടാവുമോ എന്ന ആശങ്കയിൽ നാട്ടുകാർ
മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം ടൗണിൽ നിന്നും എട്ടടിയോളം നീളമുള്ള രാജവെന്പാലയെ പിടികൂടി.ടൗണിലെ അഴുക്കുചാലിലാണ് രാജവെന്പാലയെ നാട്ടുകാർ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണ്ണാർക്കാട് ആർആർടി ടീമും പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് രാജവെന്പാലയെ പിടികൂടിയത്. രാജവെന്പാലയെ ശിരുവാണി കാട്ടിൽ വിട്ടയച്ചതായി വനപാലകർ അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് നാട്ടുകാർ രാജവെന്പാലയെ കാഞ്ഞിരത്ത് കണ്ടെത്തിയത്.ഇതിന്റെ ഇണ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് കാഞ്ഞിരത്തുള്ളവർ. മുന്പും ഈ ഭാഗത്ത് രാജവെന്പാലയെ കണ്ടതായി നാട്ടുകാർ പറയുന്നു.
Read Moreപാചക വാതക- ഇന്ധന വിലവർധനവിനെതിരേ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്
പാലക്കാട് : പാചക വാതക ഇന്ധന വിലവർധനവിന് എതിരെ വ്യാപാരി വ്യവസായി കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിനു മുൻപിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. തട്ടുകടകൾ നടത്തി ഉപജീവനം നടത്തുന്ന സാധാരണ ചെറുകിട കച്ചവടക്കാർക്കും കൊറോണ മൂലമുള്ള വറുതിയുടെ കാലത്ത് നിത്യ വരുമാനം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാർക്കും ഇരുട്ടടിയാണ് നിത്യേനയുള്ള വില വർദ്ധനവ് പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ ശരരാജ്, ഹക്കീം കൽമണ്ഡപം, പി.എസ് വിബിൻ, എൻ.സന്തോഷ് കുമാർ, വി.ബി.രാജു, കെ.എൻ.സഹീർ, സി.നിഖിൽ, അഖിലേ ഷ് അയ്യർ, താഹ എന്നിവർ പ്രസംഗിച്ചു.
Read Moreകോതകുർശി റോഡിലൂടെ പോയാൽഇന്ത്യയെ കാണാം; റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
ഷൊർണൂർ:വാണിയംകുളം കോതകുർശ്ശി റോഡ് യാത്ര നരകതുല്യം. കുണ്ടും, കുഴിയും നിറഞ്ഞ പാതയിലൂടെ വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും അസാധ്യമാണ്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി തീർന്നിട്ടുണ്ട്. ടാർ അടർന്ന് പോയ ഗർത്തങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. കിഫ്ബിയിലൂടെ 20,5 കോടി രൂപയിൽ നാലുവർഷമായി പണിതു കൊണ്ടേയിരിക്കുന്ന പാതയാണിത്.വാണിയംകുളം കോതകുർശ്ശി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. ഇതു വഴി ഒരിക്കൽ യാത്ര ചെയ്യുന്നവർ രണ്ടാമത് വരില്ലന്നുറപ്പ്. പാതയുടെ പല ഭാഗങ്ങളും പൂട്ടു കണ്ടത്തിന് സമാനമാണ്.
Read Moreസ്റ്റീഫനും മുരുകേശനും എവിടെപ്പോയി?ചപ്പക്കാട്ടിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ ഡോഗ്സ്ക്വാഡ്; ആശങ്ക വിട്ടൊഴിയാതെ നാട്ടുകാർ
കൊല്ലങ്കോട്: മുതലമട ചപ്പക്കാട്ടിൽ നിന്നും കാണാതായ രണ്ടു യുവാക്കൾക്കുവേണ്ടി കൊല്ലങ്കോട് പോലീസ് ഇന്നലേയും ഉൗർജിതമായി തെരച്ചിൽ നടത്തി.ചപ്പക്കാട് ലക്ഷം വീട് സ്വദേശികളായ ശൗരി മുത്തുവിന്റെ മകൻ സ്റ്റീഫൻ എന്ന സാമുവൽ (28) ,സുബ്രഹ്്മണ്യന്റെ മകൻ മുരുകേശൻ (28) എന്നിവരാണ് ഇക്കഴിഞ്ഞ 30 മുതൽ കാണാനില്ലെന്ന് പരാതി നൽകിയത്. സ്റ്റീഫന്റെ സഹോദരൻ രാജുവാണ് പരാതിക്കാരൻ. കൊല്ലങ്കോട് എസ് എച്ച് ഒ ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് പോലിസ് സ്വകാഡ് രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരുന്നത്.ഇന്നലെ പാലക്കാട് നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി നാട്ടുകാർ ഇരുവരേയും കണ്ടിരുന്നതായറിയിച്ച സ്ഥലത്തു തെരച്ചിൽ നടത്തിയത് . സമീപം വനമേഖലയെ ന്നതിനാൽ ഡ്രോണ് ഉപയോഗിച്ചും പോലീസ് നിരീക്ഷണം നടത്തിയിരുന്നു.ഇന്നലെ വൈകുന്നേരംആറു വരേയും തിരച്ചിലിൽ നടത്തിയതിൽ കാണാതാവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.ഇന്നു കാലത്ത് വീണ്ടും പോലീസ് തെരച്ചിൽ നടത്തുമെന്നും സൂചനയുണ്ട് . കാണാതായവരുടെ ബന്ധുവീടുകളിലും…
Read Moreമയിലും അണ്ണാനും കൊത്താതെ കാക്കാൻ വാഴക്കുലകൾ മറകെട്ടി സംരക്ഷിക്കേണ്ട ഗതികേടിൽ വാഴകർഷകർ
നെന്മാറ: മേഖലയിലെ വാഴ കർഷകർക്ക് ഭീഷണിയായി മയിൽ, മലയണ്ണാൻ തുടങ്ങിയ ജീവികൾ. മൂപ്പ് എത്താറായ വാഴക്കുലകളിൽ കയറി കൊത്തിയും നഖങ്ങൾ കൊണ്ട് മാന്തി കായകൾ കേടു വരുത്തുന്പോൾ മലയണ്ണാൻ കാർന്നുതിന്നും വാഴക്കുലകൾ നശിപ്പിക്കുന്നത് പതിവാകുന്നു. വാഴക്കുലകളിലെ ഏറ്റവും മുകളിലുള്ള കായകൾ മയിലുകളുടെ നഖം കൊണ്ട് പൊളിഞ്ഞു പോയാൽ ആ കുലയുടെ പ്രധാന പടല തന്നെ ഉപയോഗ ശൂന്യമായി കുലയ്ക്ക് അങ്ങാടിയിൽ വില ഇല്ലാതാവുന്നു. കായയുടെ തോൽ വിള്ളൂകയും കറുത്തപാടുകളും കറുത്ത ചെറു പരിക്കുകളും കറ ഒലിച്ച് വാഴക്കുലക്ക് വിപണിയിൽ ആവശ്യക്കാർ ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനു പ്രതിവിധിയായി ആദ്യകാലങ്ങളിൽ കർഷകർ സിമന്റ് ചാക്ക്, പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് വാഴക്കുലകൾ പൊതിഞ്ഞ് കെട്ടുകയാണ് പതിവ്. എന്നാൽ ആവശ്യത്തിന് ചാക്കുകൾ ലഭിക്കാതായതോടെ നീല, വെള്ള നിറങ്ങളിൽ ലഭിക്കുന്നതും സൂര്യപ്രകാശം പ്രവേശിക്കുന്നതുമായ വലിയ കവറുകൾ 8 മുതൽ 13 രൂപ…
Read Moreഉമയെ നൽകി പറ്റിച്ചു; രണ്ടാം വിളയ്ക്കായി നൽകിയ നെൽവിത്തുകൾ മുളയ്ക്കുന്നില്ല; കൃഷിവകുപ്പിനെതിരെ കർഷകരുടെ പരാതി
ഷൊർണൂർ: കൃഷിവകുപ്പിനെതിരെ പരാതിയുമായി കർഷകർ. രണ്ടാം വിളയ്ക്കായി കൃഷിവകുപ്പ് നൽകിയ നെൽവിത്തുകൾ മുളയ്ക്കാത്തവയാണെന്നാണ് കർഷകരുടെ പരാതി. കർഷകർക്ക് നൽകിയ ഉമ നെൽവിത്താണ് മുളയ്ക്കാത്തത്. സംസ്ഥാന സീഡ് അഥോറിറ്റിയിൽനിന്നാണ് കർഷകർക്ക് നെൽവിത്ത് നൽകുക. ആലപ്പുഴയിലെ ലാബിൽ പരിശോധന നടത്തിയപ്പോൾ ഈ വിത്തുകൾ ഗുണമേൻമയില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നതാണെന്നും കർഷകർ പറയുന്നു. ഷൊർണൂരിൽ 1,000 ഏക്കർ നെൽക്കൃഷിക്കായി 30,000 കിലോഗ്രാം നെൽവിത്താണ് വിതരണംചെയ്യുക. ഇതിനായി കിലോഗ്രാമിന് 42 രൂപവീതം നഗരസഭ പദ്ധതിയിലുൾപ്പെടുത്തി നൽകിയിട്ടുമുണ്ട്. മുളയ്ക്കാത്ത വിത്ത് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കാരക്കാട് പാടശേഖരസമിതി സെക്രട്ടറി സി. ബിജു, പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ എന്നിവർ ജില്ലാ കൃഷി ഓഫീസർക്ക് പരാതിനൽകി. കാരക്കാട് പാടശേഖരത്തിൽനിന്ന് ഇത്തവണ 3,100 ചാക്ക് ഗുണമേൻമയുള്ള നെൽവിത്ത് സീഡ് അതോറിറ്റിക്ക് നൽകിയിരുന്നു.ഈ വിത്ത് രണ്ടാംവിളയ്ക്ക് ഷൊർണൂരിൽ വിതരണം ചെയ്യാമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാതെ ഗുണനിലവാരമില്ലാത്ത വിത്തുകൾ…
Read Moreഒടുവില് അവര് ആ സത്യം തിരിച്ചറിഞ്ഞു..! ഇനി മുതല് ‘സർ, മാഡം’ വിളി വേണ്ട; പ്രമേയം പാസാക്കി മാത്തൂർ പഞ്ചായത്ത്
പാലക്കാട്: സർക്കാർ ഓഫീസുകളിൽ ചെന്നാൽ അറിയാതെ പറഞ്ഞുപോകും- സർ, ഈ അപേക്ഷ.. മാഡം, ഈ സർട്ടിഫിക്കറ്റ് ഒന്ന്… ശീലമായിപ്പോയതാണ്. എന്നാൽ പാലക്കാട്ടെ മാത്തൂർ പഞ്ചായത്ത് ഓഫീസിൽ ചെന്നാൽ ഈ ശീലം മാറ്റണം. ഓഫീസിനു പുറത്ത് ഒരു അറിയിപ്പുണ്ട്- ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നു വിളിക്കുന്നത് ഒഴിവാക്കുന്നതിന് ഭരണസമിതി തീരുമാനിച്ചുണ്ട്. പഞ്ചായത്തിൽനിന്നു ലഭിക്കുന്ന സേവനങ്ങൾക്കുള്ള കത്തിടപാടുകളിൽ സർ, മാഡം അഭിസംബോധനയും, അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ പദങ്ങൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചുണ്ട്… പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ ശേഷമാണ് ഈ അറിയിപ്പ് ഓഫീസിനു പുറത്തു വച്ചിട്ടുള്ളത്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളാണ് ഈ വാക്കുകളെന്ന തിരിച്ചറിവിലാണ് ഇവ ഒഴിവാക്കാൻ തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് മുന്നോട്ടുവച്ച ആശയം പ്രമേയമാക്കാൻ പ്രസിഡന്റ് പ്രവിത മുരളീധരൻ മുൻകൈയെടുക്കുകയായിരുന്നു. എട്ടു കോണ്ഗ്രസ് അംഗങ്ങളും ഏഴു സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും…
Read More