കോ​ത​കു​ർ​ശി റോ​ഡിലൂടെ പോയാൽഇന്ത്യയെ കാണാം; റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഇങ്ങനെ…

ഷൊ​ർ​ണൂ​ർ:​വാ​ണി​യം​കു​ളം കോ​ത​കു​ർ​ശ്ശി റോ​ഡ് യാ​ത്ര ന​ര​ക​തു​ല്യം. കു​ണ്ടും, കു​ഴി​യും നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ വാ​ഹ​ന​യാ​ത്ര പോ​യി​ട്ട് കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ടാ​ർ അ​ട​ർ​ന്ന് പോ​യ ഗ​ർ​ത്ത​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

കി​ഫ്ബി​യി​ലൂ​ടെ 20,5 കോ​ടി രൂ​പ​യി​ൽ നാ​ലു​വ​ർ​ഷ​മാ​യി പ​ണി​തു കൊ​ണ്ടേ​യി​രി​ക്കു​ന്ന പാ​ത​യാ​ണി​ത്.വാ​ണി​യം​കു​ളം കോ​ത​കു​ർ​ശ്ശി റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പ​ര​മ ദ​യ​നീ​യ​മാ​ണ്.

ഇ​തു വ​ഴി ഒ​രി​ക്ക​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ര​ണ്ടാ​മ​ത് വ​രി​ല്ല​ന്നുറ​പ്പ്. പാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും പൂ​ട്ടു ക​ണ്ട​ത്തി​ന് സ​മാ​ന​മാ​ണ്.

Related posts

Leave a Comment