തൃ​ശൂ​ർ പൂ​രം: സ്വ​രാ​ജ് റൗ​ണ്ടി​ല്‍ 18,000 പേ​ര്‍​ക്ക് വെ​ടി​ക്കെ​ട്ട് കാ​ണാം

തൃ​ശൂ​ർ : പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ ഫ​യ​ർ​ലൈ​ൻ ഇ​പ്പോ​ഴു​ള്ള​തി​നേ​ക്കാ​ൾ അ​ല്പം ഉ​ള്ളി​ലേ​ക്ക് നീ​ക്കി ഈ ​വ​ർ​ഷ​ത്തെ സാ​മ്പി​ളും പ്ര​ധാ​ന വെ​ടി​ക്കെ​ട്ടും ന​ട​ത്തും. പെ​സോ നി​ർ​ദ്ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​യ​മ ച​ട്ട​ലം​ഘ​നം ന​ട​ത്താ​തെ ത​ന്നെ വെ​ടി​ക്കെ​ട്ട് ഭം​ഗി​യാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫ​യ​ർ ലൈ​ൻ ഉ​ള്ളി​ലേ​ക്ക് നീ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന ഡി​സ്പ്ലേ ഗ്രൗ​ണ്ട് അ​ഥ​വാ ഫ​യ​ർ​ലൈ​നി​ൽ​നി​ന്നു കാ​ണി​ക​ളു​മാ​യു​ള്ള ദൂ​രം ഫ​യ​ർ​ലൈ​ൻ ഉ​ള്ളി​ലേ​ക്ക് നീ​ക്കു​ന്ന​തോ​ടെ പെ​സോ അ​നു​ശാ​സി​ക്കു​ന്ന അ​ക​ല​ത്തി​ൽ ആ​കും.

വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​ത്ത് വെ​ടി​ക്കോ​പ്പു​ക​ൾ സൂ​ക്ഷി​ക്കു​ന്ന മാ​ഗ​സി​ൻ പൂ​ർ​ണ​മാ​യും ഒ​ഴി​ച്ചി​ടും. ഇ​തോ​ടെ ഫ​യ​ർ​ലൈ​നും മാ​ഗ​സി​നും ത​മ്മി​ലു​ള്ള ദൂ​രം സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശ​വും പ്ര​ശ്ന​മി​ല്ലാ​ത്ത രീ​തി​യി​ൽ പ​രി​ഹ​രി​ക്കാ​നാ​കും.

സ്വ​രാ​ജ് റൗ​ണ്ടി​ല്‍​ത്ത​ന്നെ 250 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ വെ​ടി​ക്കെ​ട്ട് പ്രേ​മി​ക​ൾ​ക്ക് നി​ല്‍​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.

സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​തി​ന് പു​തി​യൊ​രു ഡി​സൈ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ എ​ല്ലാ ശോ​ഭ​യും വെ​ടി​ക്കെ​ട്ടി​ന് ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment