തൃശൂര്‍: മലയാളി എൻജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടതായി പരാതി. തൃശൂര്‍ ഗവൺമെന്റ് എൻജിനീയറിംഗ് കോളജില്‍നിന്ന് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷയിലെ സർക്കാർ സ്ഥാപനത്തിലേക്കു പോയ നാല് വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഫോണും പഴ്സുമുള്‍പ്പെടെ അക്രമിസംഘം കൊള്ളയടിച്ചതായി വിദ്യാര്‍ഥികള്‍ ഒഡീഷ പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ വര്‍ഷ എം.ടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ പരിക്കുണ്ടെങ്കിലും എല്ലാവരും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയി. കഴിഞ്ഞ ആഴ്ചയിലാണ് വിദ്യാർഥികൾ തൃശൂരിൽനിന്ന് ഒഡീഷയിൽ എത്തിയത്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ മടങ്ങുന്നതിനു മുന്‍പായി ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. തടയാൻ ശ്രമിച്ചവരിൽ ഒരാള്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റതായെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവര്‍ന്നു. ഫോൺ…
Read MoreCategory: Thrissur
കരുവന്നൂർ കുറ്റപത്രം: പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും
തൃശൂർ: കരുവന്നൂർ കേസിൽ ഇഡി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയതോടെ സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികൾ ആവിഷ്കരിക്കുന്നു. കെ.രാധാകൃഷ്ണൻ എംപി. എ.സി.മൊയ്തീൻ എംഎൽഎ, മുൻ സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ് എന്നിവർക്കെതിരെയും സിപിഎം സംസ്ഥാനജില്ല നേതൃത്വങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്.ശക്തമായ പ്രതിഷേങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചോളാനാണ് പോലീസിന് മുകളിൽ നിന്നും നിർദ്ദേശമുള്ളതെന്ന് സൂചനയുണ്ട്. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങളുമായി പ്രതിഷേധങ്ങളെ നേരിടാൻ തന്നെയാണ് പോലീസും ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നാളെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ കരുവന്നൂർ വിഷയത്തിൽ പത്രസമ്മേളനം നടത്തി സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്.
Read Moreഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചെരിഞ്ഞു; ആനയോട്ടത്തിലെ താരമായിരുന്ന കൊമ്പന്റെ വിടവാങ്ങൽ അമ്പത്തിയൊന്നാം വയസിൽ
ഗുരുവായൂർ: ദേവസ്വത്തിന്റെ കൊമ്പൻ ഗോപികണ്ണൻ ചെരിഞ്ഞു. ദേവസ്വം രേഖകൾ പ്രകാരം 51 വയസാണ് പ്രായം. ഒരസുഖവും ഇല്ലാതിരുന്ന ആന ഇന്ന് പുലർച്ചെ 4.10ന് കെട്ടും തറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട്മാസത്തോളമായി മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ ആനയ്ക്ക് ഗ്യാസ് കയറിയത് പോലെ വയറിന് ചെറിയ വീർപ്പം കണ്ടിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ വൈകുന്നേരത്തോടെ ആന പിണ്ടം ഇട്ടതായി ജീവനക്കാർ പറഞ്ഞു. 2001 സെപ്റ്റംബറിൽ ഗോപു നന്തിലത്ത് ആണ് ആനയെ നടയിരുത്തിയത്. ആസാമിൽനിന്നുള്ള ആനയാണെങ്കിലും സൗമ്യനും ലക്ഷണമൊത്ത കൊമ്പനുമായിരുന്നു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് തുടങ്ങിയ ചടങ്ങുകൾക്ക് മിക്ക ദിവസങ്ങളിലും എഴുന്നള്ളിപ്പ് നടത്തിയിരുന്നത് ഗോപീകണ്ണനായിരുന്നു. ആനയോട്ടത്തിലെ താരമായിരുന്ന ഗോപികണ്ണൻ ഒന്‍പതു പ്രാവശ്യമാണ് ആനയോട്ടത്തിൽ ജേതാവായിട്ടുള്ളത്. പിടിയാന നന്ദിനിക്ക് പാദരോഗം പിടിപെട്ട സമയത്ത് ഗുരുവായൂർ ഉത്സവത്തിന്റെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗോപീകണ്ണനാണ് തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും…
Read Moreപാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയില്‍ കടത്തിയ 124 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍
പാലിയേക്കര (തൃശൂർ): പാലിയേക്കരയിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയില്‍നിന്നു ലോറിയില്‍ കടത്തികൊണ്ടുവന്ന 124 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്ലിന്, പള്ളത്ത് വീട്ടില്‍ താരിസ്, പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്‍പ്പുളശശേരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും, പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലേക്ക് വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. ഒഡീഷയില്‍നിന്നു കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. ലോറിയില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍നിന്നു കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തുവെന്നും, ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയതെന്നും…
Read Moreതൃശൂർ കുരിയച്ചിറയിൽ സിനിമാസ്റ്റൈലിൽ 1,575 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു; വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
കുരിയച്ചിറ (തൃശൂർ): പിക്കപ്പ് വാനിൽ കടത്തിയ 1,575 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇന്റലിജൻസ് സംഘം സിനിമാ സ്റ്റൈലിൽ പിടികൂടി. സ്പിരിറ്റ് കടത്തിയ പിക്കപ്പ് വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നു രാവിലെയായിരുന്നു സംഭവം. എക്സൈസ് ഇന്റലിജൻസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയ്ക്കിടെ പിക്കപ്പ് വാൻ നിർത്താതെ പോകുകയായിരുന്നു. പിക്കപ്പവാനിനെ എക്സൈസ് സംഘം കാറിൽ പിന്തുടർന്നു. കുരിയച്ചിറ സെന്റ് മേരീസ് സ്ട്രീറ്റിന് സമീപം എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് വാൻ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തി. പിന്നീട് ഉദ്യോഗസ്ഥർ പിക്ക്അപ്പ് വാനിനെ മറികടന്ന് റോഡിൽ ജീപ്പ് വിലങ്ങനെ നിർത്തിയതോടെ പിക്കപ്പ് വാൻ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സമീപത്തെ വീടിന്റെ മതിൽ ചാടി കടന്നാണ് ഡ്രൈവർ രക്ഷപ്പട്ടത്. ടയർ റിസോളിംഗ് സാധനങ്ങൾ സൂക്ഷിച്ചിരിന്ന ചാക്കുകളുടെ അടിയിലാണ് 45…
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreയുദ്ധഭീതിയിൽ പൈനാപ്പിൾ വിലയിടിഞ്ഞു; മൊത്തവില 20 രൂപയിലുംതാഴെ; 19 രൂപയ്ക്കും വിൽക്കേണ്ടി വരുന്നു
വടക്കഞ്ചേരി: യുദ്ധഭീതിയിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. ഒരുമാസം മുമ്പ് കിലോയ്ക്ക് 48 രൂപ ഉണ്ടായിരുന്ന പൈനാപ്പിളിന്റെ മൊത്തവില ഇപ്പോൾ 20 രൂപയായി കുറഞ്ഞു. ഇരുപതിലും താഴ്ന്ന് 19 രൂപയ്ക്കും പൈനാപ്പിൾ വിൽക്കേണ്ടിവരുന്നതായി പ്രാദേശികമായി ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി നടത്തുന്ന വാൽകുളമ്പ് കണ്ടത്തിൽപറമ്പിൽ സജി പറഞ്ഞു. യുദ്ധഭീഷണിയെ തുടർന്ന് കയറ്റുമതി നിലച്ചത് പൈനാപ്പിളിന്റെ വിലയിടിയാൻ കാരണമായി. കാശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ ഇല്ലാതായത് പൈനാപ്പിൾ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. മാങ്ങ ഉത്പാദനം കൂടിയതും തണ്ണിമത്തൻ വില കുറഞ്ഞതും പൈനാപ്പിൾ വിപണിയെ തളർത്താൻ കാരണമായി. വടക്കേ ഇന്ത്യൻ ലോബിയുടെ ഇടപെടലുകൾ പൈനാപ്പിളിന് വലിയ ദോഷകരമായിട്ടുണ്ടെന്ന് പൈനാപ്പിൾ കർഷകർ പറയുന്നു. പൾപ്പ് കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മാമ്പഴം വാങ്ങിക്കൂട്ടിയാണ് പ്രവർത്തിക്കുന്നത്. അതേസമയം, പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞെങ്കിലും ചില്ലറ വില്പന വില ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. ഒരു പൈനാപ്പിൾ…
Read Moreകാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്
തൃശൂർ: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കെ.എ. കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഭാര്യ സുമയെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. ഈ മേഖലയിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Read Moreതൃശൂർ പൂരത്തിനിടെ ആന വിരണ്ടോടി 42 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. സംഭവത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 42 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പൂരം വെടിക്കെട്ടിനു മുന്‍പ് ഇന്നു പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടി സമൂഹം മഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്. തുടർന്ന് എലിഫന്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മന്ത്രി കെ. രാജൻ കണ്ട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദർശിച്ചു. വെടിക്കെട്ടും മറ്റു ആചാരങ്ങളും തടസംകൂടാതെ നടന്നു.
Read Moreനാളെയാണു നാളെ! പൂരം വൈബിൽ തൃശൂർ; ആർത്തിരന്പി ജനം; നാളെ ഗതാഗതനിയന്ത്രണം
തൃശൂർ: പൂരക്കന്പക്കാർ കലണ്ടറിൽ കുറിച്ചുവച്ചു കാത്തിരിക്കുന്ന തൃശൂർ പൂരം നാളെ. ഇന്നു രാവിലെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തുറന്നു പൂരവിളംബരം നടത്തിയതോടെ എല്ലാ വഴികളും പൂരനഗരിയിലേക്ക്. കാണാനും പറയാനും പൂരവിശേഷങ്ങൾ മാത്രം. നാളെ രാവിലെ മുതൽ ഘടകപൂരങ്ങൾ ക്ഷേത്രസന്നിധിയിലേക്കു വന്നണയും. ഒപ്പം ജനാവലിയുടെ ഒഴുക്കുതുടങ്ങും. മഠത്തിലേക്കുള്ള തിരുവന്പാടിയുടെ പുറപ്പാട്, തിരിച്ചു നടുവിൽമഠത്തിൽനിന്നു പഞ്ചവാദ്യത്തിന്റെ അകന്പടിയോടെയുള്ള മഠത്തിൽവരവ്, പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്, ഇലഞ്ഞിത്തറമേളം, ലോകത്തെ മനോഹരകാഴ്ചയെന്ന് യുനെസ്കോ പോലും വാഴ്ത്തിയ തെക്കോട്ടിറക്കവും കുടമാറ്റവും, രാത്രിയിൽ തീവെട്ടി വെളിച്ചത്തിൽ പകൽപ്പൂരങ്ങളുടെ ആവർത്തനങ്ങൾ, മാനത്ത് മാരവില്ല് വിരിയുന്ന പൂരം വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിഞ്ഞതിനുശേഷമുള്ള പകൽ വെടിക്കെട്ടും കഴിഞ്ഞു പൂരക്കഞ്ഞിയും കുടിച്ചുള്ള യാത്ര പറച്ചിൽ വരെ നഗരം പൂരത്തിലലിയും. സാന്പിൾ പൊരിച്ചു; ആർത്തിരന്പി ജനം തൃശൂർ: നിയന്ത്രണങ്ങളും ചട്ടങ്ങളും ഇളവു ചെയ്തതോടെ വെടിക്കെട്ടുകന്പക്കാരെ ആവേശത്തിലാഴ്ത്തി പൂരം സാന്പിൾ വെടിക്കെട്ട് കസറി. മുൻവർഷങ്ങളേക്കാൾ…
Read More