ചാത്തന്നൂർ: കെഎസ്ആർ ടി സി യുടെ മൂവാറ്റുപുഴ ഡിപ്പോയിലെ സ്റ്റാളുകളിൽ നിന്നും അനധികൃതമായി വാടകത്തുക പിരിച്ചെടുത്ത ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇപ്പോൾ പെരുമ്പാവൂർ ഡിപ്പോയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ക്ലാർക്ക് സജിത് എസ്. കുമാറിനെതിരെയാണ് അച്ചടക്ക നടപടി. സജിത് എസ് കുമാർ എറണാകുളം ജില്ലാ ഓഫിസിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മൂവാറ്റുപുഴ ഡിപ്പോയിലെത്തി കടമുറി വാടക പിരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വാടക സ്റ്റാൾ ഉടമകളിൽ നിന്നും പിരിച്ചെടുക്കുകയും സ്വന്തം കൈപ്പടയിലെഴുതിയ രസീത് നല്‍കുകയും ചെയ്തു. സജിത് എസ് കുമാറിന്റെ ചുമതലയിൽപ്പെട്ടതോ അധികാര പരിധിയിലുള്ളതോ ആയിരുന്നില്ല മൂവാറ്റുപുഴ ഡിപ്പോ. മറ്റൊരു ഡിപ്പോയിലേക്കുള്ള അനധികൃത കടന്നുകയറ്റമായിരുന്നു ഇത്. ഇത് സംബന്ധിച്ച് സിഎംഡിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഉണ്ടായത്. കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തത്.
Read MoreCategory: TVM
മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം ആര്യങ്കുഴി സ്വദേശി സുജിത്താ(49)ണ് കൊല്ലപ്പെട്ടത്. സുജിത്തിന്റെ സുഹൃത്ത് ജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10ന് കമലേശ്വരത്ത് ജയന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ സുജിത്തിനെ ജയൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ ബഹളം കേട്ട് പ്രപദേശവാസികൾ പൂന്തുറ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ജയനെ കസ്റ്റഡിയിലെടുത്തു. സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreപോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ രാഷ്ട്രീയ അവഹേളനം; രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: പൊലീസിന്റെ ഡ്യൂട്ടി സംബന്ധമായ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ തനിക്കെതിരേ മോർഫ് ചെയ്ത ചിത്രത്തൊടൊപ്പം അവഹേളനപരമായ പോസ്റ്റിട്ടതിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പോലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. സിപിഒ ആയ കിരൺ എസ്. ദേവ് എന്ന പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ പരാതി നൽകിയിരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രദീപികയോടു പറഞ്ഞു. തിരുവനന്തപുരം കൺട്രോൾ റൂമിലെ പോലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് മോർഫ് ചെയ്ത ചിത്രത്തോടൊപ്പം പോലീസിന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാട്ടാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ…
Read Moreകനകക്കുന്ന് കൈയടക്കി ശ്വാനൻമാർ; രാപ്പകല്‍ ഭേദമില്ലാതെ സന്ദര്‍ശകര്‍ക്കു ഭീഷണിയാകുന്നു; നായ്ക്കളെ കനകക്കുന്നിലേക്ക് ആകർഷിക്കുന്ന കാരണം ഇതാണ്…
പേരൂര്‍ക്കട: എല്ലാ സീസണിലും സഞ്ചാരികളുാടെ തിരക്ക് അനുഭവപ്പെടുന്ന തിരുവനന്തപുരം കനകക്കുന്നില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്നു. പ്രധാന കവാടം കടന്ന് മുന്നിലേക്കു ചെല്ലുമ്പോള്‍ കൊട്ടാരഭാഗം എത്തുന്നതിന് മുമ്പ് സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലാണ് ഇവ വിഹരിക്കുന്നത്.രാപ്പകല്‍ ഭേദമില്ലാതെയാണ് ഇരിപ്പിടങ്ങള്‍ ഇവ കൈയടക്കുന്നത്. ഒഴിവുവേളകള്‍ ചെലവിടുന്നതിനും ഫോട്ടോ ഷൂട്ടുകള്‍ക്കും മറ്റുമായി നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്.പ്രത്യേകിച്ചും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കനകക്കുന്ന് ജനനിബിഢമാകും. ഈ അവസരങ്ങളില്‍ ഒരു ഇരിപ്പിടമന്വേഷിച്ചാല് അതില്‍ കിടന്നുറങ്ങുന്ന തെരുവുനായ്ക്കളെയാണ് കാണാനാകുന്നത്.വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതാണ് കനകക്കുന്നിലേക്ക് തെരുവുനായ്ക്കളെ ആകര്‍ഷിക്കുന്നത്. തണല്‍പറ്റി കിടക്കാനാവശ്യമായ വൃക്ഷങ്ങള്‍ ഇതിനുള്ളിലുള്ളതും ഇവയെ ഇവിടെ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു.നഗരസഭയുടെ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തെരുവുനായ് ശല്യം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.
Read Moreകെഎസ്ആർടിസി; യൂണിറ്റ് മേധാവികൾക്ക് അലംഭാവമെന്ന് വിലയിരുത്തൽ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പല യൂണിറ്റ് മേധാവികൾക്കും അലംഭാവമാണെന്നും ഷെഡ്യൂളുകൾ കൃത്യമായി ഓപ്പറേറ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തലും വിമർശനവും. യൂണിറ്റുകളുടെ ഷെഡ്യൂൾ പൊസിഷൻ കൃത്യമായി തയാറാക്കുന്നതിന് വേണ്ടിയുള്ള പെർഫോമയിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ചീഫ് ഓഫീസിലേക്ക് അയയ്ക്കണമായിരുന്നു. 27 യൂണിറ്റുകൾ ഇതിൽ വീഴ്ച വരുത്തിയതായി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്ലസ്റ്റർ ഓഫീസർമാർ, അസി. ക്ലസ്റ്റർ ഓഫീസർമാർ, ജില്ലാ ഓഫീസർമാർ എന്നിവരുടെ ഓൺലൈൻ യോഗത്തിലായിരുന്നു യൂണിറ്റ് അധികൃതരുടെ വീഴ്ചയെക്കുറിച്ച് വിമർശനം ഉണ്ടായത്. പ്രതിദിനം 15 ലക്ഷം കിലോമീറ്റർ ബസ് ഓടിക്കുകയും 4500 സർവീസുകൾ ഓപ്പറേറ്റ് ചെയ്യുകയുമാണ് ലക്ഷ്യമിടുന്നത്. ഇതു വഴി പ്രതിമാസം 240 കോടി വരുമാനം നേടുക. ഇതിന് വേണ്ടി യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ ട്രാഫിക് ഡിമാന്‍ഡിനനുസരിച്ച് ഓർഡിനറി, ഫാസ്റ്റ് തുടങ്ങിയ ബസുകൾ…
Read Moreകെഎസ്ആർടിസി: അങ്കമാലി യൂണിറ്റ് സെൻട്രൽ ഹബ്ബാക്കി ഓരോ മണിക്കൂറിലും ബൈപാസ് റൈഡറുകൾ
ചാത്തന്നൂർ: കെഎസ്ആർടിസി മധ്യകേരളത്തിലെ അങ്കമാലി യൂണിറ്റിനെ സെൻട്രൽ ഹബ്ബാക്കി കൊണ്ട് ബൈപാസ് റൈഡറുകളുടെ സർവീസ് ആരംഭിക്കുന്നു. അങ്കമാലിയിൽ നിന്നും ഓരോ മണിക്കൂറിലും എംസി റോഡു വഴിയും ദേശീയപാത വഴിയും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ബൈപാസ് റൈഡറുകൾ ഓടും. തിരുവനന്തപുരം പാപ്പനംകോട്ട് നിന്നും 18 ഉം കോഴിക്കോട്ടു നിന്നും 24 ഉം ലോ ഫ്ലോർ എസി ബസുകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. രണ്ട് സ്പെയർ ബസുകളും സർവീസ് തടസപ്പെടാതിരിക്കാനായി തയാറാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് യാത്രാ സഹായികളെയും അങ്കമാലിയിൽ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിന്നും ഓരോ മണിക്കൂർ ഇടവിട്ട് അങ്കമാലി വഴി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കും 24 ഷെഡ്യൂളുകൾ വീതമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ സർവീസുകൾ ഒരു കാരണവശാലും മുടങ്ങുകയോ തടസപ്പെടുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. സർവീസ് ഓപ്പറേഷനും ബസുകളുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി തന്നെ നടത്തണം. ബ്രേക്ക്ഡൗണുണ്ടായാൽ പകരം ബസ് എത്തിച്ച് യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കണം.…
Read Moreനവകേരള സദസ്: കൂടുതൽ പരാതികൾ മലപ്പുറം ജില്ലയിൽനിന്ന്
തിരുവനന്തപുരം: നവകേരള സദസിൽ ആറ് ലക്ഷത്തിലധികം പരാതികൾ ലഭിച്ചതായി പ്രാഥമിക കണക്കെടുപ്പിൽ വിവരം. 6,21,167 പരാതികളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്. തൊട്ടുപിന്നിൽ 61,204 പരാതികളുമായി പാലക്കാട് ജില്ലയുണ്ട്. പരാതി പരിഹരിക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും. പ്രാദേശികതലത്തിൽ തീർക്കാനുള്ള പരാതികൾ ഉണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂർത്തിയായത്. എറണാകുളം ജില്ലയിലും പരാതികളുടെ എണ്ണം പൂർണമായിട്ടില്ല. എറണാകുളം ജില്ലയിൽ ഇനി രണ്ട് ദിവസത്തെ പര്യടനം കൂടിയുണ്ട്. അതിനുശേഷം മാത്രമേ എറണാകുളത്തെ പരാതികളുടെ കണക്ക് പൂർണമായി ലഭ്യമാവുകയുള്ളൂ. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞമാസം 18-ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് തിരുവനന്തപുരത്ത് അവസാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്നാണ്…
Read Moreസർക്കാർ ഗുഡ് സർവീസ് എൻട്രി നൽകിയത് മർദനവീരന്മാരായ പോലീസുകാർക്കെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: നവകേരള സദസില്‍ മികച്ച സുരക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്. മര്‍ദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസന് പറഞ്ഞു. നവകേരള സദസിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം നല്‍കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തൽ. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Read Moreനവകേരള സദസിന് നാളെ സമാപനം; ഇന്ന് 4 മണ്ഡലങ്ങളിൽ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ തുടരുന്ന, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് ഇന്ന് നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് എത്തുന്നത്. 122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തെത്തിയത്. നാളെയാണ് നവകേരള സദസിന് സമാപനം. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് പ്രഭാതയോഗം നടന്നു. തുടർന്ന് അരുവിക്കര മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്. ഉച്ചക്ക് ശേഷം കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ് ക്രിസ്ത്യൻ കോളേജിലും നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ് മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും. പാറശാല മണ്ഡലത്തിലെ നവകേരള സദസ്സിന് കാരക്കോണം മെഡിക്കൽ കോളേജാണ് വേദി. സമാപന ദിവസമായ നാളെ നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് പര്യടനം. സമാപനത്തോടനുബന്ധിച്ച് സുരക്ഷ കൂട്ടിയിട്ടുണ്ട്. നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ…
Read Moreഗ്രേഡ് എസ്ഐമാർ റോഡിലിറങ്ങി വാഹനപരിശോധന നടത്തേണ്ടെന്നു ഡിജിപി
തിരുവനന്തപുരം: ഗ്രേഡ് എസ്ഐമാർ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പോലീസിന്റെ ഉത്തരവ്. ആഭ്യന്തര വകുപ്പിന്റെ നിർദേശമനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾ മുഖേന സബ് ഡിവിഷണൽ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ് നിർദേശം നൽകിയത്. 1988ലെ മോട്ടോർ വാഹന നിയമം 200(1)അനുസരിച്ച് പോലീസ് സബ് ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർമാർക്കുമാണ് വാഹനപരിശോധന നടത്തി പിഴ ഈടാക്കാൻ അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് സ്ഥാനക്കയറ്റം വഴി എസ്ഐമാരാകുന്ന ഗ്രേഡ് എസ്ഐമാരെ കൂടി വാഹനം പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് പുനപരിശോധിക്കാൻ കഴിയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മറുപടി.
Read More