ഗ്രേ​ഡ് എ​സ്ഐ​മാ​ർ  റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടെ​ന്നു ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ഗ്രേ​ഡ് എ​സ്ഐ​മാ​ർ റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ മു​ഖേ​ന സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

1988ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 200(1)അ​നു​സ​രി​ച്ച് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​ർ​ക്കു​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ ഈ​ടാ​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളൂ.

ഈ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് സ്ഥാ​ന​ക്ക​യ​റ്റം വ​ഴി എ​സ്ഐ​മാ​രാ​കു​ന്ന ഗ്രേ​ഡ് എ​സ്ഐ​മാ​രെ കൂ​ടി വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് പു​ന​പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.

Related posts

Leave a Comment