മ​ദ്യ​പാ​ന​ത്തി​നി​ടെ​ തർക്കം; സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​മ​ലേ​ശ്വ​രം ആ​ര്യ​ങ്കു​ഴി സ്വ​ദേ​ശി സു​ജി​ത്താ(49)​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ജി​ത്തി​ന്‍റെ സു​ഹൃ​ത്ത് ജ​യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​ത്രി 10ന് ​ക​മ​ലേ​ശ്വ​ര​ത്ത് ജ​യ​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സു​ജി​ത്തി​നെ ജ​യ​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ൽ ബ​ഹ​ളം കേ​ട്ട് പ്ര​പ​ദേ​ശ​വാ​സി​ക​ൾ പൂ​ന്തു​റ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ജ​യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment