പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പി​ൽ രാ​ഷ്ട്രീ​യ അ​വ​ഹേ​ള​നം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ത​നി​ക്കെ​തി​രേ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ത്തൊ​ടൊ​പ്പം അ​വ​ഹേ​ള​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​തി​ൽ പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. പോലീ​സു​കാ​ർ​ക്കു​ള്ള പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​പി​ഒ ആ​യ കി​ര​ൺ എ​സ്.​ ദേ​വ് എ​ന്ന പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി​യി​ടു​ന്ന ഔ​ദ്യോ​ഗി​ക വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലാ​ണ് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​രി​ഹ​സി​ച്ച് ന​ട​ത്തു​ന്ന പ്ര​സം​ഗ​മാ​ണ് മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ത​ര​ത്തി​ലു​മു​ള്ള രാ​ഷ്ട്രീ​യ അ​നു​ഭാ​വ​വും കാ​ട്ടാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​തെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment