തിരുവനന്തപുരം: ശനിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസമായി വെള്ളം ഇറങ്ങിത്തുടങ്ങി. പ്രളയസമാനമായിരുന്നു തലസ്ഥാനത്ത് ഇന്നലത്തെ അവസ്ഥ. ജില്ലയുടെ തെക്കൻ മേഖലകളിലാണ് ദുരിതപ്പെയ്ത്ത് നാശം വിതച്ചത്. ഇന്നലെ രാത്രി മുതൽ മഴ കുറഞ്ഞതോടെ പല ഭാഗത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ കരകവിഞ്ഞ് ഒഴുകിയ പാർവതി പുത്തനാറിൽ ഇന്ന് ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇന്ന് രാവിലെ തലസ്ഥാന നഗരത്തിൽ മഴ മാറി നിൽക്കുകയാണ്. പക്ഷെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലത്തെ ദുരിതപ്പെയ്ത്തിനെത്തുടർന്ന് 21 ദുരിതാശ്വാസ ക്യാന്പുകളാണ് ജില്ലയിൽ തുറന്നത്. അതേസമയം കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചൽ ഭാഗങ്ങളിൽ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴയാണ്. പത്തനംതിട്ടയിൽ 101…
Read MoreCategory: TVM
നിയമനക്കോഴ: പറഞ്ഞ കര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കണം; അഖിൽ സജീവിനെയും ബാസിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും
തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രതി ബാസിത്തിന്റെ മലപ്പുറത്തെ തെളിവെടുപ്പ് പൂർത്തിയാക്കി കന്റോണ്‍മെന്റ് പോലീസ് സംഘം തിരുവനന്തപുരത്തെത്തി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കന്റോണ്‍മെന്റ് പോലീസ് ബാസിത്തിനെയും കൂട്ടി ഹരിദാസുമായി ചർച്ച നടത്തിയ സ്ഥലങ്ങളിലും ബാസിത്തിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് രാവിലെയോടെയാണ് അന്വേഷണ സംഘം ബാസിത്തിനെയും കൂട്ടി തിരുവനന്തപുരത്തെത്തിയത്. കന്റോണ്‍മെന്റ് എസ്എച്ച്ഒ ബി.എം. ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. കേസിലെ പ്രധാനപ്രതികളിലൊരാളായ അഖിൽ സജീവിനെയും ബാസിത്തിനെയും ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യും. ബാസിത്തിന്റെ നിർദേശാനുസരണമാണ് അഖിൽ സജീവ് മലപ്പുറം സ്വദേശിയായ ഹരിദാസിന്റെ മരുമകൾക്ക് മെഡിക്കൽ ഓഫീസർ നിയമനം ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നൽകി ഹരിദാസിനെ സമീപിച്ചതെന്നാണ് അഖിൽ സജീവ് നേരത്തെ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഹരിദാസും ഇക്കാര്യം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ബാസിത്തും അഖിൽ സജീവും നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞ…
Read Moreമൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകളും വന്ദേഭാരത്
തിരുവനന്തപുരം: ദീർഘദൂര സർവീസുകളിലും വന്ദേഭാരത് ട്രെയിൻ ഓടിക്കാനുള്ള ആലോചനയുമായി റെിൽവേ. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ ഇതിനായുള്ള തയാറെടുപ്പിലാണ്. നിലവിൽ വന്ദേഭാരത് ട്രെയിനുകൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയിൽവേയിലായതിനാൽ ദീർഘദൂര വന്ദേഭാരതും തുടക്കത്തിൽ ദക്ഷിണ റെയിൽവേയിലാണ് നടപ്പാക്കുക. ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-മംഗളൂരു മെയിൽ, എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് എന്നിവയ്ക്ക് പകരമായി വന്ദേഭാരത് ആദ്യഘട്ടത്തിൽ സർവീസ് നടത്തും. കൂടുതൽ സൗകര്യങ്ങളുള്ള സ്ലീപ്പർ കോച്ചുകളാവും ട്രെയിനുകളിൽ ഉണ്ടാവുക. നിലവിലുള്ള നിരക്കുകൾക്കും സ്റ്റോപ്പുകൾക്കും മാറ്റമുണ്ടാവുകയില്ല. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകളും വന്ദേഭാരത് ആകും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാകും ഈ ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തുക.
Read More“ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെ സർക്കാർ ആഘോഷിക്കുന്നു: മോണ്‍. യൂജിൻ എച്ച് പെരേര
തിരുവനന്തപുരം: വിഴിഞ്ഞത്ത് നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ആളുകളെ സഭ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച് പെരേര. സർക്കാർ തങ്ങളുടെ അനുമതിയില്ലാതെയാണ് നാളത്തെ ഉദ്ഘാടന പരിപാടിയുടെ നോട്ടീസിൽ ആർച്ച് ബിഷപ്പിന്റെയും സൂസപാക്യം തിരുമേനിയുടെയും പേര് വച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ട് വരുന്നതിനെയാണ് സർക്കാർ ആഘോഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സഭ ഒപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് അറുപത് ശതമാനം പണികൾ മാത്രമാണ് പൂർത്തിയായത്. സഹകരണ മേഖലയിൽ ഉൾപ്പെടെ സർക്കാരിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ സാധിക്കില്ല. സമരസമയത്ത് സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. നാളത്തെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് സഭ ആരെയും വിലക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…
Read Moreവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; ആരെയും മാറ്റിനിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കും. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പദ്ധതിമൂലം ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കായിരിക്കും. ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു.- മന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്നം അല്ല. ത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
Read Moreനിയമനക്കോഴക്കേസ്; അഖിൽ സജീവിനെ വിശദമായി ചോദ്യംചെയ്യാൻ പോലീസ്
തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രതി അഖിൽ സജീവിനെ ഇന്ന് കന്റോണ്‍മെന്റ് പോലീസ് വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ജുഡീഷൽ കസ്റ്റഡിയിൽ കൊട്ടാരക്കര ജയിലിലാണ് അഖിൽ സജീവിനെ പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ കന്റോണ്‍മെന്റ് പോലീസ് ജയിലിലെത്തി അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തേക്ക് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ റഹീസും ഇപ്പോൾ കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. റഹീസിനെയും അഖിൽ സജീവിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ബാസിത്തിനെയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ബാസിത്ത് നിലവിൽ റിമാന്‍ഡിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യു ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പറയാൻ തന്നെ നിർബന്ധിച്ചത് ബാസിതായിരുന്നുവെന്ന് ഹരിദാസൻ പോലീസിന്റെ ചോദ്യം…
Read Moreആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം; തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ
പേരൂർക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം നടത്തിയ നാടോടി സ്ത്രീകളെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ (36) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി ജനറല്‍ ആശുപത്രിക്ക് മുന്‍ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാരും സിറ്റി ഷാഡോ പൊലീസും തടഞ്ഞു വച്ച് പിങ്ക് പൊലീസിനു കൈമാറുകയായിരുന്നു. സ്ത്രീകളെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയും സ്ത്രീകളുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ വഞ്ചിയൂര്‍ പൊലീസ് ഫിങ്കര്‍ പ്രിന്റ് ബ്യൂറോയിടെ സഹായത്താല്‍ ഇവരുടെ വിരലടയാളം പരിശോധിക്കുകയുമായിരുന്നു. കൊല്ലം ഈസ്റ്റിൽ ഇവർക്കെതിരേ നിരവധി ക്രൈം കേസുകൾ ഉണ്ട്. റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ സ്വർണമാലകൾ അവഹരിച്ച നിരവധി സംഭവങ്ങൾ ഇവർക്കെതിരേ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി വഞ്ചിയൂർ എസ്ഐ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലും ഇവർക്കെതിരേ…
Read Moreമന്ത്രി ശിവന്‍കുട്ടി സത്യപ്രതിജ്ഞാലംഘനം നടത്തി; രാഷ്ട്രീയമര്യാദയും മാന്യതയും ഉണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തരമായി പിരിച്ചുവിടാനും സര്‍ക്കാര്‍ തയാറാകണം. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കിയ മന്ത്രി വി. ശിവന്‍കുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരുനിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അല്പമെങ്കിലും രാഷ്ട്രീയമര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ സ്വയം രാജിവച്ച് പുറത്ത് പോയി അന്വേഷണം നേരിടാന്‍ വി. ശിവന്‍കുട്ടി തയാറാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. മൂന്നരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ്. യോഗ്യതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാർ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ…
Read Moreവനിതാ പോലീസ് സെല്ലിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി
തിരുവനന്തപുരം: വനിതാ പോലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടുംബപ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ.കേസുകളില്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെ സഹായം നല്‍കണം. ആവശ്യമായ ഉദ്യോഗസ്ഥരെ വനിതാ പോലീസ് സെല്ലില്‍ നിയുക്തമാക്കണം. ഇങ്ങനെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും.കേസുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്ന സമയത്ത് ആവശ്യമായ കൗണ്‍സലിംഗ് അവിടെത്തന്നെ നല്കി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിതാ സെല്ലിലൂടെ സ്വീകരിക്കണം. ഈ സംവിധാനം സംസ്ഥാനത്ത് ഉണ്ടെങ്കിലും ഫലപ്രദമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നാണ് കമ്മീഷനു മുന്‍പാകെ എത്തുന്ന പരാതികളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട ശേഷവും അവിടെനിന്നു പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് വനിതാ കമ്മീ ഷനെ സമീപിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. വിവാഹ പൂര്‍വ കൗണ്‍സലിംഗിന്റെ അനിവാര്യതയുണ്ട്.…
Read Moreമെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെയാണ് ഗോപകുമാറിനെ വൃക്കരോഗത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read More