ആ​ശു​പ​ത്രി​ക്ക് സ​മീ​പം മോ​ഷ​ണ​ത്തി​ന് ശ്ര​മം; തമിഴ് നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​ക​ളെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ഗാ​യ​ത്രി (26), പ്രി​യ (25), ഉ​ഷ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടു​കൂ​ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ന്‍ ഭാ​ഗ​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഇ​വ​രെ നാ​ട്ടു​കാ​രും സി​റ്റി ഷാ​ഡോ പൊ​ലീ​സും ത​ട​ഞ്ഞു വ​ച്ച് പി​ങ്ക് പൊ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ളെ വ​ഞ്ചി​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യും സ്ത്രീ​ക​ളു​ടെ കൈ​വ​ശം തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് ഫി​ങ്ക​ര്‍ പ്രി​ന്‍റ് ബ്യൂ​റോ​യി​ടെ സ​ഹാ​യ​ത്താ​ല്‍ ഇ​വ​രു​ടെ വി​ര​ല​ട​യാ​ളം പ​രി​ശോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റി​ൽ ഇ​വ​ർ​ക്കെ​തി​രേ നി​ര​വ​ധി ക്രൈം ​കേ​സു​ക​ൾ ഉ​ണ്ട്. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല​ക​ൾ അ​വ​ഹ​രി​ച്ച നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഇ​വ​ർ​ക്കെ​തി​രേ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​യി വ​ഞ്ചി​യൂ​ർ എ​സ്ഐ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രേ മാ​ല മോ​ഷ​ണം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment