മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ എ​ക്സ്പ്ര​സ്, മെ​യി​ൽ ട്രെ​യി​നു​ക​ളും വ​ന്ദേ​ഭാ​ര​ത്


തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ലും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഓ​ടി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​മാ​യി റെി​ൽ​വേ. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള റി​സ​ർ​ച്ച് ഡി​സൈ​ൻ​സ് ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​തി​നാ​യു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ്.

നി​ല​വി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലാ​യ​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര വ​ന്ദേ​ഭാ​ര​തും തു​ട​ക്ക​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലാ​ണ് ന​ട​പ്പാ​ക്കു​ക.

ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം മെ​യി​ൽ, ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ൽ, എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്, ചെ​ന്നൈ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി വ​ന്ദേ​ഭാ​ര​ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തും.

കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ലീ​പ്പ​ർ കോ​ച്ചു​ക​ളാ​വും ട്രെ​യി​നു​ക​ളി​ൽ ഉ​ണ്ടാ​വു​ക. നി​ല​വി​ലു​ള്ള നി​ര​ക്കു​ക​ൾ​ക്കും സ്റ്റോ​പ്പു​ക​ൾ​ക്കും മാ​റ്റ​മു​ണ്ടാ​വു​ക​യി​ല്ല.

മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ എ​ക്സ്പ്ര​സ്, മെ​യി​ൽ ട്രെ​യി​നു​ക​ളും വ​ന്ദേ​ഭാ​ര​ത് ആ​കും. മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​കും ഈ ​ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.

Related posts

Leave a Comment