നി​യ​മ​ന​ക്കോ​ഴക്കേസ്; അ​ഖി​ൽ സ​ജീ​വി​നെ വിശദമായി ചോദ്യംചെയ്യാൻ പോലീസ്


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴക്കേസി​ലെ പ്ര​തി അ​ഖി​ൽ സ​ജീ​വി​നെ ഇ​ന്ന് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. നി​ല​വി​ൽ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ലാ​ണ് അ​ഖി​ൽ സ​ജീ​വി​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ജ​യി​ലി​ലെ​ത്തി അ​ഖി​ൽ സ​ജീ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തുടർന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് അ​ഖി​ൽ സ​ജീ​വി​നെ ക​സ്റ്റ​ഡി​യി​ൽ വാങ്ങുകയായിരുന്നു.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ റ​ഹീ​സും ഇ​പ്പോ​ൾ ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. റ​ഹീ​സി​നെ​യും അ​ഖി​ൽ സ​ജീ​വി​നെ​യും കോ​ഴ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഹ​രി​ദാ​സി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ബാ​സി​ത്തി​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ബാ​സി​ത്ത് നി​ല​വി​ൽ റി​മാ​ന്‍ഡിലാ​ണ്.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗം അ​ഖി​ൽ മാ​ത്യു ഒ​രു ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന് പ​റ​യാ​ൻ തന്നെ നി​ർ​ബ​ന്ധി​ച്ച​ത് ബാ​സി​താ​യി​രു​ന്നു​വെ​ന്ന് ഹ​രി​ദാ​സ​ൻ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ഖി​ൽ സ​ജീ​വ്, റ​ഹീ​സ്, ബാ​സി​ത്, ലെ​നി​ൻ​രാ​ജ് ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ ലെ​നി​ൻ​രാ​ജ് ഒ​ളി​വി​ലാ​ണ്. മ​റ്റ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment