വീട്ടുജോലിക്കെന്നു പറഞ്ഞ് വീട്ടില്‍ പാര്‍പ്പിച്ച് യുവതിയ പലര്‍ക്കായി കാഴ്ച വച്ച ബിന്‍സ(31)യെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയുടെ പരാതിയിന്മേലാണ് എടക്കര തമ്പുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നു വയസുള്ള കുട്ടിയെ പരിചരിക്കാനെന്നു പറഞ്ഞാണ് ബിന്‍സ യുവതിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് യുവതിയെ ഇവര്‍ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി തരപ്പെടുത്തിയത്. എന്നാല്‍, ബിന്‍സ വട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ വാതില്‍ പുറമേ നിന്നും പൂട്ടുകയായിരുന്നു പതിവ്. പിന്നീട് വീട്ടിലെത്തുന്നവര്‍ക്ക് യുവതിയെ ബിന്‍സ കാഴ്ച വയ്ക്കുകയായിരുന്നു. ഭീഷണിയിലൂടെയും…
Read MoreCategory: Editor’s Pick
വിവാദങ്ങൾ നേട്ടമാക്കി ബിഗ്ബോസ്! സാമൂഹിക മാധ്യമങ്ങളിൽ വിവാദങ്ങൾ ശക്തമാകുന്പോഴും റേറ്റിംഗ് പോയിന്റിൽ വൻ ഉയർച്ച; അസുഖം ബാധിച്ച് തിരികെ പോയവർ മടങ്ങിവരാൻ സാധ്യത
ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിവാദങ്ങൾ ശക്തമാകുന്പോഴും ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ വൻ ഉയർച്ചയാണ് പ്രകടമാകുന്നത്. ബാർക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വരുന്പോൾ 11.65 പോയിന്റ് നേടി ബിഗ് ബോസ് വലിയ നേട്ടം കൊയ്തു. ബിഗ് ബോസ് മത്സരം 50 എപ്പിസോഡിലേക്ക് എത്തുന്പോൾ സീസണ് ഒന്നിനേക്കാൾ ആവറേജ് 20 ശതമാനം വർധന നേടുന്നുണ്ട്. ഹോട്ട്സ്റ്റാർ വ്യൂവർഷിപ്പിലും വൻ കുതിപ്പാണ് ബിഗ് ബോസ് നേടുന്നത്. വരാനിരിക്കുന്ന ശനി, ഞായർ എപ്പിസോഡിൽ ആരു പുറത്തുപോകുമെന്നതും പുതിയതായി ആരൊക്കെ ഹൗസിലെത്തുമെന്നതും നിർണായകമാണ്. എന്തായാലും ഇപ്പോൾ നടക്കുന്ന ട്രെൻഡ് തുടരാനാണ് ഷോ മേക്കേഴ്സിനും താത്പര്യം. ആഴ്ചകൾ തോറും വർധിച്ചു വരുന്ന റേറ്റിംഗ് മികവു തന്നെ അതിനു കാരണം. അസുഖം ബാധിച്ച് തിരികെ പോയവർ മടങ്ങിവരാൻ സാധ്യത ഏറെയാണ്. എന്നാൽ മടങ്ങിയെത്തുന്പോൾ പുറത്തുനിന്നുള്ള പ്രതികരണം അവർ ഷോയിലെ മത്സരാർഥികളോട്…
Read Moreപണിയായി! ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ ജോലി; ശിപാർശ ചെയ്തത് മണ്ഡലം പ്രസിഡന്റ്
സ്വന്തം ലേഖകൻ കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിയമനം നൽകിയ സംഭവത്തിൽ കണ്ണൂർ കോൺഗ്രസിൽ വിവാദം. മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവർത്തകന്റെ സഹോദരിക്കാണ് കോൺഗ്രസ് നേതാവിന്റെ തലശേരിയിലെ സ്ഥാപനത്തിൽ ജോലി നൽകിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ശിപാർശ കത്തോടെയാണ് പെൺകുട്ടി ജോലി തേടി കോൺഗ്രസ് നേതാവിനെ സമീപിച്ചത്. തുടർന്ന് സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു. ഇതിനിടയിലാണ് സംഭവം വിവാദമായത്. പെൺകുട്ടി ജോലി രാജി വച്ചെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസും കെഎസ്യുവും കണ്ണൂർ ഡിസിസിയോട് ആവശ്യപ്പെട്ടു. ജോലി നൽകിയതിനെ കുറിച്ചും ശിപാർശ കത്ത് നൽകിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കണ്ണൂർ: ശുഹൈബിന്റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നൽകിയ…
Read Moreഅ’വിനാശം’! ദുരന്തത്തിലെത്തിയത് സമയം മാറ്റിയ യാത്ര; അപകടത്തിൽപെട്ടവരുടെ പ്രതികരണങ്ങൾ…
കോയമ്പത്തൂർ: അവിനാശി ദുരന്തം ഇതിലും വലുതാകുമായിരുന്നു. അപകടത്തിൽ ബസിന്റെ ഡീസൽ ടാങ്കിനു തീ പിടിച്ചിരുന്നെങ്കിൽ എല്ലാം തീഗോളത്തിൽ അമരുമായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. ഹൃദയഭേദകമായിരുന്നു കാഴ്ച. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ. ഭക്ഷണപ്പൊതികൾ, കുടിവെള്ളക്കുപ്പികൾ, ബാഗുകൾ, നിരങ്ങിനീങ്ങി രക്ഷപ്പെടുത്തണമേ എന്ന് നിലവിളിക്കുന്നവർ. ഉറക്കത്തിൽത്തന്നെ മരണത്തിലേക്കു പോയവർ. സംഭവിച്ചത് എന്തെന്നറിയാതെ അന്ധാളിച്ചു നിന്നവർ. ഒരുഭാഗം മൊത്തം തകർന്ന ബസിൽ ബാക്കിയുണ്ടായിരുന്നത് ഇതാണ് – രക്ഷാപ്രവർത്തകർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഒരു നാൾ വൈകി, മരണത്തിലേക്ക് ബംഗളൂരുവിൽനിന്ന് ഒരുനാൾ വൈകി എറണാകുളത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ യാത്ര മരണയാത്രയായി. 17നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കു പോയത്. 18നു വൈകുന്നേരം എറണാകുളത്തേക്കു തിരിക്കേണ്ടതായിരുന്നു. എന്നാൽ യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരവ് ഒരു ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി തുടങ്ങിയ യാത്രയാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്. ആകെ 48 യാത്രക്കാർ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വന്ന…
Read Moreഅന്നു കാരുണ്യത്തിന്റെ സാരഥികള്‍; ഇന്നു ദുരന്തത്തിലേക്കു വളയം പിടിച്ചു! അന്നു ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആരും മറക്കില്ല കെഎസ്ആര്‍ടിസി ബസ് ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും
സിജോ പൈനാടത്ത് കൊച്ചി: 2018 ജൂണ്‍ മൂന്നിന് ഒരാളുടെ ജീവന് രക്ഷിക്കാന്‍ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് വഴിതിരിച്ച് ആശുപത്രിയിലേക്കെത്തിച്ച ബസ് ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും അന്നു ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആരും മറക്കില്ല. അപസ്മാരം ബാധിച്ച് അവശനിലയിലായ ബസ് യാത്രികനു വേണ്ടി അന്നു കാരുണ്യത്തിന്റെ സാരഥികളായ പിറവം വെളിയനാട് സ്വദേശി ബൈജുവും (42), പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ഗിരീഷുമാണു (44), ഇന്നു കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിലേക്കു വളയം പിടിച്ചതും. കോയമ്പത്തൂര്‍ അവിനാശിയില്‍ ഇന്നു പുലര്‍ച്ചെ കണ്ടെയ്നര്‍ ലോറിയിടിച്ച കെഎസ്ആര്‍ടിസി വോള്‍വോ ബസിന്റെ ഡ്രൈവര്‍മാരിലൊരാളായ ബൈജുവായിരുന്നു അന്നു ബസ് ഓടിച്ചത്. 2018 ജൂണ്‍ മൂന്നിന് എറണാകുളത്തുനിന്നു പുറപ്പെട്ട ബംഗളൂരു വോള്‍വോ ബസില്‍ ഡ്രൈവറായിരുന്ന ഇദേഹം, യാത്രക്കിടയില്‍ രോഗം മൂര്‍ച്ചിച്ച യാത്രക്കാരനു വണ്ടി തിരിച്ച് ആശുപത്രിയിലേക്കു വിട്ടത്. അന്നത്തെ സംഭവത്തെക്കുറിച്ചു ബൈജു തന്നെ പിന്നീടു സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ:…
Read Moreപൊട്ടിത്തെറിച്ചും ശപിച്ചും അമ്മമാര്‍! കാമുകന്റെ കൂടെ പൊറുക്കാൻ പോയ്ക്കോടീ, കുഞ്ഞിനെ പോറ്റാൻ കഴിയില്ലെങ്കിൽ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാർക്ക് കൊടുത്തൂടെ…; കുഞ്ഞിനെക്കൊന്ന ശരണ്യയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നടന്ന സംഭവങ്ങള്‍…
കണ്ണൂർ: “സാർ, സ്ത്രീകൾക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാൻ പോയ്ക്കോടീ, കുഞ്ഞിനെ പോറ്റാൻ കഴിയില്ലെങ്കിൽ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാർക്ക് നിന്റെ കുഞ്ഞിനെ കൊടുത്തൂടെ…’ ഇത് രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണ്. കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നപ്പോൾ ഏറെ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്. ഇന്നുരാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ പറഞ്ഞുകൊടുത്തു. കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടൽക്കരയിൽ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു. ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു. ജനങ്ങളുടെ തെറിവിളികൾ രൂക്ഷമായപ്പോൾ ജനങ്ങളെ തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തുനിന്നും ദൂരേക്കു മാറ്റാൻ പോലീസ് ശ്രമിച്ചു. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ശരണ്യയുടെ…
Read Moreകൊന്നതുതന്നെ! മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത്; മരണകാരണം തലയ്ക്കേറ്റ ക്ഷതം; അച്ഛനും അമ്മയും പോലീസ് കസ്റ്റഡില്‍
കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ്. തലയ്ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദന്പതികളുടെ മകൻ വിയാനിന്റെ (ഒന്നര) മൃതദേഹമാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലാണുള്ളത്. അച്ഛന്റെയും അമ്മയുടെയും വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. വസ്ത്രങ്ങളിൽ കടൽവെള്ളത്തിന്റെ അംശം പറ്റിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കുഞ്ഞിനെ ജീവനോടെ കടലിൽ എറിഞ്ഞതാണോ, കൊലപ്പെടുത്തിയശേഷം മൃതദേഹം കടലിൽ തള്ളിയതാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകണം. കുഞ്ഞ് മാതാപിതാക്കളോടൊപ്പം കിടന്ന ബെഡ്ഷീറ്റ്, രാത്രി വെള്ളം കുടിച്ച പാൽകുപ്പി എന്നിവയിൽ അസ്വാഭാവികമായ അടയാളങ്ങളോ വസ്തുക്കളോ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് ഇന്നലെ രാവിലെ…
Read Moreമരണക്കളി; “സ്കൾ ബ്രേക്കർ’ കുട്ടിക്കളിയല്ല; ഗുരുതരമായ പരിക്കുകൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി: ടിക്ക് ടോക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന “സ്കൾ ബ്രേക്കർ’ ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്ത്. മൂന്നുപേർ നിരന്നുനിന്ന് നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുന്പോൾ ഇരുവശങ്ങളിലുമുള്ളവർ കാലുകൾകൊണ്ട് തട്ടിവീഴ്ത്തുന്നതാണ് ചലഞ്ച്. നടുവിൽ നിൽക്കുന്നയാൾ അതോടെ തലയടിച്ച് താഴോട്ട് വീഴും. “ട്രിപ്പിങ് ജംപ് ’ എന്ന പേരിലും അറിയപ്പെടുന്ന ഈ ചലഞ്ച് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലാണ് പ്രചരിക്കുന്നത്. യൂറോപ്പിലും സൗത്ത് ആഫ്രിക്കയിലും തുടങ്ങിയ ചലഞ്ച് കേരളത്തിലും ഏറ്റെടുത്തവരുണ്ട്. ടിക് ടോക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ച് ഗുരുതരമായ പരിക്കുകൾക്കും ചിലപ്പോൾ മരണത്തിനുവരെ കാരണമാകും. തലയോട്ടിക്കും നട്ടെല്ലിനും ക്ഷതമേൽക്കുന്നതോടെ ചിലപ്പോൾ ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കണ്ണുകൾക്കും ക്ഷതമേൽക്കാം. വെനേസ്വലയിൽ മൂന്ന് ആണ്‍കുട്ടികൾ സ്കൾ ബ്രേക്കർ ചലഞ്ചിൽ പങ്കെടുക്കുന്നതും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. കുട്ടികളും യുവാക്കളും തമാശയായാണ് കളിയെ കാണുന്നതെങ്കിലും വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണിത്. സിനമോണ്‍ ചലഞ്ച്, ടൈഡ്…
Read Moreദേഹം മുഴുവൻ മർദനമേറ്റ പാടുകൾ! മൂന്നു വയസുകാരനെ മാതാവും കാമുകനും ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദിച്ചു; കുട്ടിയെ കണ്ട് കണ്ണീരൊഴുക്കി തീരദേശ ജനത
അന്പലപ്പുഴ: മൂന്നു വയസുകാരനെ മാതാവും കാമുകനും ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളോടെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വെള്ളംതെങ്ങ് മോനിഷ, കാമുകൻ വൈശാഖ് എന്നിവർ ചേർന്നാണ് കുട്ടിയെ മർദിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. കുട്ടി വീടിന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം സമീപവാസികളാണ് സംഭവം അറിയുന്നത്. തുടർന്ന് വിവരമറിഞ്ഞ് പഞ്ചായത്തംഗം സിനിലും നാട്ടുകാരും എത്തിയപ്പോഴേക്കും കടലിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ച വൈശാഖിനു കടൽഭിത്തിയിൽ തട്ടി പരിക്കേറ്റു. ഇയാളെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈശാഖിനും ഭാര്യ മോനിഷക്കുമെതിരേ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് അന്പലപ്പുഴ സിഐ മനോജ് പറഞ്ഞു. വൈശാഖുമായി മോനിഷയുടെ മൂന്നാം വിവാഹമാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികൾ ഭർത്താവിനൊപ്പമാണ് താമസം. രണ്ടാം വിവാഹത്തിലെ കുട്ടിയാണ് പരിക്കേറ്റത്. മാസങ്ങളായി വൈശാഖിനോടൊപ്പം വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു മോനിഷയും മകനും.…
Read Moreഹാക്കിംഗ് ഇതാദ്യമല്ല! കേരളത്തില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറ്റം; ഉപയോക്താക്കൾക്ക് ആശങ്ക; ഒട്ടേറെ പരാതികൾ
സ്വന്തം ലേഖകന്‍ തൃശൂര്‍: സംസ്ഥാനത്തെ ഒട്ടേറെപ്പേരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം. സ്വന്തം വാട്ട്സ്ആപ്പ് ഡിപിയില്‍ അശ്ലീലചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് തങ്ങളുടെ വാട്ട്സ്ആപ്പില്‍ ആരോ നുഴഞ്ഞുകയറിയതായി ഉപയോക്താക്കള്‍ അറിഞ്ഞത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. വാട്ട്സ്ആപ്പ് ആക്ടിവേറ്റായിട്ടുള്ളതും എന്നാല്‍ പതിവായി ഉപയോഗിക്കാത്തതുമായ നമ്പറുകളിലാണ് ഇത്തരം നുഴഞ്ഞുകയറ്റം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. വൈചിത്ര്യം ശ്രദ്ധയിൽപ്പെട്ട ഉപയോക്താക്കൾ മൊബൈൽ സർവീസ് പ്രൊവൈഡർമാരെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിയില്ലെന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അവർ അറിയിച്ചത്. സൈബര്‍ സെല്ലുമായി ബന്ധപ്പെടാനായിരുന്നു മൊബൈല്‍ കമ്പനിക്കാരുടെ നിർദേശം. ഇതോടെയാണ് മൊബൈല്‍ ഉപയോക്താക്കള്‍ പരാതിയുമായി സ്റ്റേഷനുകളിലെത്തിയത്. ഈ പരാതികൾ അതത് ജില്ലകളിലെ സൈബര്‍ സെല്ലിലേക്കു കൈമാറി. ഇതു സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും സൂചനകള്‍ കിട്ടിയിട്ടില്ല. ഉപയോക്താക്കൾക്ക് ആശങ്ക തങ്ങളറിയാതെ തങ്ങളുടെ വാട്ട്സ്ആപ്പ് നന്പറിൽനിന്ന് ഹാക്കര്‍മാര്‍ ആര്‍ക്കെങ്കിലും സന്ദേശങ്ങൾ അയച്ചിരിക്കുമോ എന്ന…
Read More