Set us Home Page

കൊന്നതുതന്നെ! മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത്; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; അച്ഛനും അമ്മയും പോലീസ് കസ്റ്റഡില്‍

ക​ണ്ണൂ​ർ: മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന് പോ​ലീ​സ്.

ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ത​യ്യി​ൽ കൊ​ടു​വ​ള്ളി ഹൗ​സി​ലെ ശ​ര​ണ്യ-​പ്ര​ണ​വ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​യാ​നി​ന്‍റെ (ഒ​ന്ന​ര) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് നൂ​റു​മീ​റ്റ​ർ അ​ക​ലെ ക​ട​പ്പു​റ​ത്ത് പാ​റ​ക്കെ​ട്ടി​നി​ട​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വ​സ്ത്ര​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. വ​സ്ത്ര​ങ്ങ​ളി​ൽ ക​ട​ൽ​വെ​ള്ള​ത്തി​ന്‍റെ അം​ശം പ​റ്റി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

കു​ഞ്ഞി​നെ ജീ​വ​നോ​ടെ ക​ട​ലി​ൽ എ​റി​ഞ്ഞ​താ​ണോ, കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ക​ട​ലി​ൽ ത​ള്ളി​യ​താ​ണോ എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക​ണം.

കു​ഞ്ഞ് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കി​ട​ന്ന ബെ​ഡ്ഷീ​റ്റ്, രാ​ത്രി വെ​ള്ളം കു​ടി​ച്ച പാ​ൽ​കു​പ്പി എ​ന്നി​വ​യി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ അ​ട​യാ​ള​ങ്ങ​ളോ വ​സ്തു​ക്ക​ളോ ഉ​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ പു​ല​ർ​ച്ചെ കാ​ണാ​താ​യെ​ന്നു കാ​ണി​ച്ച് അ​ച്ഛ​ൻ പ്ര​ണ​വ് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ത​യ്യി​ൽ ക​ട​പ്പു​റം റോ​ഡി​ൽ പാ​റ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

നെ​റ്റി​യി​ലും കൈ​യി​ലും മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കു​ട്ടി ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പാ​ൽ ന​ൽ​കി​യി​രു​ന്ന​താ​യി അ​മ്മ ശ​ര​ണ്യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​റ​ര​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​തെ​ന്നും പ​റ​യു​ന്നു. വീ​ട്ടി​ൽ ദ​ന്പ​തി​ക​ളെ കൂ​ടാ​തെ ശ​ര​ണ്യ​യു​ടെ അ​മ്മ, സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞ് ഇ​വ​ര​റി​യാ​തെ എ​വി​ടേ​യും പോ​കി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ആ​ദ്യം​മു​ത​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ.

ഇ​തി​നാ​യി കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ രാ​ത്രി വൈ​കി​യും ചോ​ദ്യം​ചെ​യ്തു. കൊ​ല​യ്ക്കു പി​ന്നി​ൽ ഭ​ർ​ത്താ​വാ​ണെ​ന്ന് ശ​ര​ണ്യ​യും അ​ല്ല ശ​ര​ണ്യ​യാ​കാം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​ണ​വും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന.

ശ​ര​ണ്യ​യു​ടെ പി​താ​വു​മാ​യി തെ​റ്റി​യ പ്ര​ണ​വ് പ​ല​പ്പോ​ഴും ഭാ​ര്യാ​വീ​ട്ടി​ൽ വ​രാ​റി​ല്ല. ഭാ​ര്യാ​പി​താ​വ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ​പോ​കു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ വ​രാ​റു​ള്ള​ത്.

വാ​രം സ്വ​ദേ​ശി​യാ​ണ് പ്ര​ണ​വ്. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​റ്റി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS