മരണക്കളി; “സ്ക​ൾ ബ്രേ​ക്ക​ർ’ കുട്ടിക്കളിയല്ല; ഗു​രു​ത​ര​മാ​യ പ​രി​ക്കു​കൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ

ന്യൂ​ഡ​ൽ​ഹി: ടി​ക്ക് ടോ​ക്കി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന “സ്ക​ൾ ബ്രേ​ക്ക​ർ’ ച​ല​ഞ്ചി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ രം​ഗ​ത്ത്. മൂ​ന്നു​പേ​ർ നി​ര​ന്നു​നി​ന്ന് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന​യാ​ൾ മു​ക​ളി​ലേ​ക്ക് ചാ​ടു​ന്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ കാ​ലു​ക​ൾ​കൊ​ണ്ട് ത​ട്ടി​വീ​ഴ്ത്തു​ന്ന​താ​ണ് ച​ല​ഞ്ച്.

ന​ടു​വി​ൽ നി​ൽ​ക്കു​ന്ന​യാ​ൾ അ​തോ​ടെ ത​ല​യ​ടി​ച്ച് താ​ഴോ​ട്ട് വീ​ഴും. “ട്രി​പ്പി​ങ് ജം​പ് ’ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​ച​ല​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലും സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലും തു​ട​ങ്ങി​യ ച​ല​ഞ്ച് കേ​ര​ള​ത്തി​ലും ഏ​റ്റെ​ടു​ത്ത​വ​രു​ണ്ട്.

ടി​ക് ടോ​ക്കി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ച​ല​ഞ്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്കും ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കും. ത​ല​യോ​ട്ടി​ക്കും ന​ട്ടെ​ല്ലി​നും ക്ഷ​ത​മേ​ൽ​ക്കു​ന്ന​തോ​ടെ ചി​ല​പ്പോ​ൾ ജീ​വി​താ​വ​സാ​നം വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക് പോ​കാ​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ക​ണ്ണു​ക​ൾ​ക്കും ക്ഷ​ത​മേ​ൽ​ക്കാം. വെ​നേസ്വ​ല​യി​ൽ മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ൾ സ്ക​ൾ ബ്രേ​ക്ക​ർ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

കു​ട്ടി​ക​ളും യു​വാ​ക്ക​ളും ത​മാ​ശ​യാ​യാ​ണ് ക​ളി​യെ കാ​ണു​ന്ന​തെ​ങ്കി​ലും വ​ള​രെ​യ​ധി​കം അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണി​ത്. സി​ന​മോ​ണ്‍ ച​ല​ഞ്ച്, ടൈ​ഡ് പോ​ഡ് ച​ല​ഞ്ച്, ബ്ലു ​വെ​യി​ൽ, കൈ​ലി ജെ​ന്ന​ർ ലി​പ് ച​ല​ഞ്ച് തു​ട​ങ്ങി ഇ​ത്ത​ര​ത്തി​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ക​ര​മാ​യ ച​ല​ഞ്ചു​ക​ൾ നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ക​ൾ ബ്രേ​ക്ക​ർ’ ച​ല​ഞ്ച് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

#skullbreakerchallenge എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ഇ​ത് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റു​മാ​ണ് ഈ ​ച​ല​ഞ്ച് ന​ട​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലേ​യും യു​എ​ഇ​യി​ലെ​യും വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ൾ​ക്ക് ഗ്രൂ​പ്പു​ക​ൾ​വ​ഴി വീ​ഡി​യോ പ​ങ്കു​വെ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. വാ​ട്സ് ആ​പ്പി​ൽ സ്ക​ൾ ബ്രേ​ക്ക് ച​ല​ഞ്ചി​നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment