വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഫേസ്ബുക്കുമായി സഹകരണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഒ.പി. റാവത്താണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ അടുത്ത യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്കുമായി ചേര്‍ന്നു പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു. പദ്ധതി തുടരണോയെന്ന കാര്യത്തിലാണ് പുനരാലോചന . ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മനഃശാസ്ത്രപരമായി വിലയിരുത്തി അവരെ സ്വാധീനിക്കാന്‍ അജന്‍ഡ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. വരുന്ന കമ്മീഷന് യോഗത്തില്‍ ഈ പ്രശ്നത്തെ നാനാതലങ്ങളില്‍ നിന്നു പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യമാണ്. ഇതില്‍ കമ്മീഷന് നിലപാട് സ്വീകരിക്കുമെന്ന് റാവത്ത് പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പ്രൊഫൈലുകള്‍ നിര്‍മിക്കുന്നതും അവരുടെ വിവരങ്ങള്‍…
Read MoreCategory: Editor’s Pick
കൊച്ചിയില്‍ മാത്രമല്ല കേരളത്തിലുടനീളം ലസി ഷോപ്പുകള്‍ കൂണുപോലെ, യുവാക്കളും വിദ്യാര്‍ഥികളും ഇടപാടുകാര്‍, പലതും പുറമേ മാത്രം വൃത്തിയുള്ളത്, കൊച്ചിയിലെ നടത്തിപ്പുകാരന് ആസാം സ്വദേശി
കൊച്ചിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയ ലസി നിര്‍മാണ സ്ഥാപനം നടത്തിയിരുന്നത് അസാം സ്വദേശിയെന്നു വിവരം. ഫുഡ് സേഫ്റ്റി വിഭാഗത്തിനാണു അസാം സ്വദേശിയാണു ഗോഡൗണ്‍ നടത്തിവന്നിരുന്നതെന്ന വിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ -പൊറ്റക്കുഴി റോഡിലെ ഇരുനില കെട്ടിടമാണ് ഗോഡൗണ്‍ നടത്തിപ്പിനായി നല്‍കിയിരുന്നത്. പ്രവാസി മലയാളിയുടെ ബന്ധുവാണ് നിലവില്‍ ഈ കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്. ഇയാളെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിടം വാടകയ്ക്കു നല്കിയതു സംബന്ധിച്ച് വിവരങ്ങള്‍ ഹാജരാക്കാന്‍ ഫുഡ് സേഫ്റ്റി വിഭാഗം ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാടക കരാര്‍ സംബന്ധിച്ച് വിവരങ്ങള്‍ ഇദ്ദേഹം ഇന്നുതന്നെ കൈമാറുമെന്നാണു അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഈ രേഖകള്‍ പരിശോധിക്കുന്നതില്‍നിന്നു ഗോഡൗണ്‍ നടത്തിപ്പുക്കാരെ സംബന്ധിച്ച് വ്യക്തതയുണ്ടാകൂമെന്ന് അധികൃതര്‍ വ്യക്തമാക്കി. അസാം സ്വദേശിയുടെ നേതൃത്വത്തിലാണു ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണു അധികൃതരുടെ…
Read Moreകണ്ണില്ലാത്ത ക്രൂരത, കാമുകനുമായി ഒളിച്ചോടിയ യുവതിയെ ഗ്രാമത്തലവനും സംഘവും കെട്ടിയിട്ട് തല്ലി, ഒടുവില്‍ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യം പകര്‍ത്തി, ഞെട്ടിക്കുന്ന സംഭവം ഉത്തര്‍പ്രദേശില്‍
ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ പലപ്പോഴും കൊടുംക്രൂരതകള്‍ക്ക് പേരുകേട്ടതാണ്. ദുരഭിമാന കൊലകളും മൃഗീയ കൊലപാതകങ്ങളും ഉത്തരേന്ത്യയിലെ പതിവു കാഴ്ച്ചകളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയും ഞെട്ടിക്കുന്നതാണ്. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവതിക്ക് ഗ്രാമത്തലവന് മരത്തില്‍ കെട്ടിയിട്ടുള്ള മര്‍ദ്ദനം ശിക്ഷ വിധിച്ച സംഭവത്തില്‍ ഗ്രാമത്തലവനെതിരേ ബലാത്സംഗക്കുറ്റവും. ശിക്ഷയായി നാട്ടുകാര്‍ നോക്കി നില്‍ക്കേ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച അവശയാക്കിയ യുവതിയെ ഗ്രാമതലവനും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു. ബുലന്ദ്ഷഹറില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവായിരുന്നു യുവതിയെ കെട്ടിയിട്ട് തല്ലിയത്. തലസ്ഥാനമായ ലക്നൗവില്‍ നിന്നും 400 കിലോമീറ്റര്‍ മാറി ലവുംഗാ ഗ്രാമത്തില്‍ മാര്‍ച്ച് 10 നായിരുന്നു സംഭവം. ഗ്രാമത്തിലെ മറ്റൊരു അയല്ക്കാരന് ധര്‍മ്മേന്ദ്ര എന്ന യുവാവുമായി യുവതി പ്രണയത്തിലാകുകയും ഇരുവരും മാര്‍ച്ച് 5 ന് ഒളിച്ചോടുകയും മറ്റൊരു ഗ്രാമത്തില്‍ അയാളുടെ ബന്ധുവായ മറ്റൊരാളുടെ വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടം ആള്ക്കാര്…
Read Moreഅനുമതിയില്ലാതെ അവര്‍ എന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചു, പരാതിയുമായി ദിവ്യ എസ് അയ്യര്‍, കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നപ്പോള്‍ എടുത്ത ചിത്രം ദുരുപയോഗം ചെയ്തു
തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ചിത്രം പരസ്യത്തിനുപയോഗിക്കുന്നതായി പരാതി. തന്റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി ദിവ്യ തന്നെയാണ് പരാതി നല്‍കിയത്. സ്മാര്‍ട്ട്വേ ഇന്ത്യ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി സബ് കലക്ടറുടെ ചിത്രം ഉപയോഗിക്കുന്നതായാണ് ആരോപണം. ദിവ്യ കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. സംഭവത്തില്‍ ദിവ്യ ഡിജിപിക്ക് പരാതി നല്കി. കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച് ദിവ്യയും കമ്പനിയില്‍ പങ്കാളിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി ജി പി പരാതി കമ്മിഷണര്‍ക്ക് കൈമാറി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശബരീനാഥന് എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ.
Read Moreഫേസ്ബുക്ക് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിച്ചേക്കാം, അങ്കമാലിയില്‍ 24കാരന് പെണ്‍കുട്ടിയെ ചതിക്കാന്‍ ശ്രമിച്ചത് ഫേസ്ബുക്ക് ഹാക്ക് ചെയ്തശേഷം, ഒടുവില്‍ പിടിയിലായത് പോലീസിന്റെ തന്ത്രത്തില്‍
ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് ചോര്‍ത്തി നല്കി കോടികള്‍ സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേരളത്തിലും ഇത്തരത്തില്‍ ഫേസ്ബുക്ക് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഫേസ്ബുക്കില്‍ കാണുന്ന ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയ പെണ്‍കുട്ടിക്കാണ് പണവും മാനവും നഷ്ടപ്പെടുന്ന അവസ്ഥ വന്നത്. അങ്കമാലി കറുകുറ്റി പൈനാടത്ത് ജോര്‍ജ്കുട്ടി ജോയിയെ (24) ആണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഫേസ്ബുക്ക് തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സാമൂഹമാദ്ധ്യമങ്ങളില്‍ ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയ 360 പേരുടെ യൂസര്‍നേമും പാസ്വേഡുകളുമാണ് യുവാവ് അടിച്ച് മാറ്റിയത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ രജിസ്റ്റര്‍ ചെയ്ത ഹാക്കിംഗ് സൈറ്റ് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. ഹാക്കിംഗ് സൈറ്റിന്റെ സഹായത്തോടെ യുവാവു നല്കുന്ന ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യങ്ങളില്‍ ലോഗിന്‍ ചെയ്യുന്നവരുടെ മുഴുവന്‍ വിവരങ്ങളും ഇയാള്‍ക്ക് ലഭിക്കും. മൂവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍…
Read Moreകര്‍ണാടകയില്‍ കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി! രാഹുല്‍ഗാന്ധിക്ക് തലവേദനയായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം മേധാവി രമ്യ സ്പന്ദനയുടെ അമ്മ രഞ്ജിത
കര്‍ണാടകയില്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി. സ്ഥാനാര്‍ത്ഥിത്വമാണ് വിഷയം. സ്ഥാനാര്‍ഥികളാകാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ പ്രതീക്ഷ കൂടിയ സാഹചര്യത്തിലാണ് നിരവധി പേര് സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കള്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഈ ആവശ്യം ഉന്നയിച്ചത് രഞ്ജിതയാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി രമ്യ ദിവ്യസ്പന്ദനയുടെ അമ്മയാണ് രഞ്ജിത. മാണ്ഡ്യ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്നെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സീറ്റ് വേണമെന്ന് മാത്രമല്ല രഞ്ജിതയുടെ ആവശ്യം. മകള്‍ രമ്യയ്ക്ക് സംസ്ഥാനത്ത് അര്‍ഹമായ പദവി പാര്‍ട്ടിയില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നും രഞ്ജിത വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തന്റെ ആവശ്യം അറിയിച്ചിട്ടുണ്ട്. അവര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത പറഞ്ഞു. കഴിഞ്ഞ…
Read Moreവിവാദമുണ്ടാക്കി കളി നടത്തില്ല! ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കളി തിരുവനന്തപുരത്ത്; മത്സരവേദി കൊച്ചിയാകണമെന്ന് വാശിയില്ലെന്ന് കെസിഎ സെക്രട്ടറി
കൊച്ചി: കേരളപ്പിറവി ദിന സമ്മാനമായി ലഭിച്ച ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി വിവാദമായതോടെ നിലപാടിൽ അയവ് വരുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ. മത്സരവേദി കൊച്ചിയാകണമെന്നു വാശിയില്ലെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. ഇന്നു രാവിലെ വേദിയെപ്പറ്റിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ജിസിഡിഎയും കെസിഎയും തമ്മിലുള്ള നിർണായക യോഗം നടക്കുന്നതിനു മണിക്കൂറുകൾ മാത്രം മുൻപാണ് ഈ ചുവടു മാറ്റം. കലൂർ സ്റ്റേഡിയത്തിലെ ടർഫ് തകർത്ത് ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനെച്ചൊല്ലി വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കെസിഎയുടെ മനം മാറ്റം. എങ്കിലും, 30 വർഷത്തെ പാട്ട കരാർ ജിസിഡിഎയുമായി കെസിഎയ്ക്കു നിലനിൽക്കുന്നുണ്ട്. ഇനി മത്സരങ്ങൾ ലഭിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ഇന്നു വൈകുന്നേരം കെസിഎ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്. വിവാദമുണ്ടാക്കി കളി നടത്തില്ലെന്നാണു ജയേഷ് ജോർജ് ഇന്നു രാവിലെ പ്രതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്സുമായോ…
Read Moreനിഷ ജോസ് കെ. മാണിയും ഷോണ്‍ ജോര്‍ജും നേര്‍ക്കുനേര്‍! ആരോപണങ്ങളില്‍നിന്നും പിന്മാറില്ല; പുസ്തകപരാമര്ശത്തില് ഉറച്ചു നില്‍ക്കുന്നുവെന്ന് നിഷ; നേരറിയാന്‍ റെയില്‍വേ പോലീസ്
ജോമി കുര്യാക്കോസ് കോട്ടയം: തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതില്‍ ഉറച്ചു നില്ക്കുന്നതായി നിഷ ജോസ് കെ. മാണി. കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആരോപണങ്ങളില്‍നിന്നും പിന്മാറില്ലെന്നും നിഷ ജോസ് വ്യക്തമാക്കി. പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പരാമര്ശമുണ്ടായതിനെത്തുടര്ന്നു ഷോണ്‍ ജോര്‍ജ് ഡിജിപിയ്ക്കു നല്കിയ പരാതി തിരുവനന്തപുരം റെയില്‍വേ പോലീസിനു കൈമാറി. പരാതിയില്‍ ആദ്യം നടപടി സ്വീകരിക്കാതിരുന്ന ഡിജിപി ഇന്നാണ് ഇതുസംബന്ധിച്ച നടപടിക്കായി പരാതി റെയില്‍വേ പോലീസിനു കൈമാറിയത്. നിഷ ജോസ് കെ. മാണി യുവരാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തണം. വിവിധ കോണുകളില്‍നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്നുള്ള അന്വേഷണത്തിനാണ്…
Read Moreവീടിന് ചുറ്റും താമസിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍! പറവൂര്‍ പുത്തിന്വേലിക്കരയില് വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; വെളുപ്പിന് വീടിനുള്ളില്‍നിന്നും ശബ്ദംകേട്ടതായി നാട്ടുകാര്‍
കൊച്ചി/പറവൂർ: മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പം താമസിച്ചുവന്നിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തിനുവെട്ടേറ്റും തലപൊട്ടി രക്തംവാർന്നും മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിനു എതിർവശം താമസിക്കുന്ന പാലാട്ടി വീട്ടിൽ ഡേവിഡിന്റെ ഭാര്യ മോളി(60)യാണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഇരുനില വീടിന്റെ താഴത്തെ നിലയിൽ ബെഡ്റൂമിലാണു മൃതദേഹം കണ്ടെത്തിയതെന്നും വീട്ടമ്മയുടെ കഴുത്തിനു വെട്ടേൽക്കുകയും തലപൊട്ടി രക്തം വാർന്ന നിലയിലും കഴുത്തിൽ തുണി ചുറ്റിയ നിലയിലുമാണെന്നും പുത്തൻവേലിക്കര പോലീസ് വ്യക്തമാക്കി. ഭർത്താവിന്റെ മരണശേഷം മുപ്പതു വയസോളം പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമാണ് ഇവർ താമസിച്ചുവന്നിരുന്നത്. വീടിന് ചുറ്റിലുമായി നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിച്ചുവരുന്നുണ്ട്. ഇന്നു വെളുപ്പിന് ഒരു മണിയോടെ വീടിനുള്ളിൽനിന്നും ശബ്ദംകേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. പുത്തൻവേലിക്കര പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കൂവെന്നു പോലീസ്…
Read Moreശകുന്തളയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്, സജിത്തുമായി അടുപ്പമുണ്ടായിരുന്ന ഇടുക്കിക്കാരി മുങ്ങി, പെണ്‍വാണിഭ സംഘങ്ങളുമായി അശ്വതിക്ക് പങ്കുണ്ടെന്ന് സൂചന, കേസ് നാടകീയ വഴിത്തിരിവിലേക്ക്
വീട്ടമ്മയെ കൊലപ്പെടുത്തി കോണ്‍ക്രീറ്റ് വീപ്പയില്‍ നിറച്ച് കായലില്‍ തള്ളിയ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍. ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയ എം.ടി. സജിത്തെന്ന എസ്പിസിഎ ഇന്‍സ്പെക്ടര്‍ക്ക് കൊച്ചിയിലെ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് ഇപ്പോള്‍. ശകുന്തളയുടെ മകള്‍ അശ്വതിക്കും ഇവരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. അതേസമയം സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവര്‍ വിദേശത്തേക്ക് കടന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തിയതായി അറിയുന്നു. മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പോലീസിന്റെ പക്കലുണ്ട്. നാടുവിട്ട…
Read More