ഫേ​സ്ബു​ക്കും ട്വി​റ്റ​റും പെ​ട്ടി​മ​ട​ക്കു​മോ ? പു​തി​യ സ​മൂ​ഹ മാ​ധ്യ​മം തു​ട​ങ്ങാ​ന്‍ ഒ​രു​ങ്ങി ഇ​ലോ​ണ്‍ മ​സ്‌​ക്…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് പു​തി​യ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങു​മെ​ന്ന വാ​ദം ടെ​ക് ലോ​ക​ത്ത് ശ​ക്ത​മാ​കു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്ക് ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യി​ട്ടു​ള്ള മ​സ്‌​കി​നെ സം​ബ​ന്ധി​ച്ച് ഇ​ത​ത്ര വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ച​ങ്കി​ടി​പ്പു കൂ​ടു​ന്ന​ത് ഫേ​സ്ബു​ക്കും ട്വി​റ്റ​റു​മ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടേ​താ​ണ്. പു​തി​യ ഒ​രു സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങു​മെ​ന്ന കാ​ര്യം ഗൗ​ര​വ​ത്തി​ല്‍ എ​ടു​ക്കു​ന്നു​വെ​ന്ന് മ​സ്‌​ക് ത​ന്നെ ത​ന്റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ച​തോ​ടെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​ത്. പ്ര​ണ​യ് പാ​തൊ​ള്‍ എ​ന്ന ആ​ളു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യാ​യാ​ണ് മ​സ്‌​ക് ഇ​ക്കാ​ര്യ​ത്തി​ലു​ള​ള ത​ന്റെ താ​ത്പ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ മ​സ്‌​ക് അ​വി​ടം കൊ​ണ്ട് നി​ര്‍​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ ഒ​രു വോ​ട്ടെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്തു. അ​ടു​ത്ത ട്വീ​റ്റി​ല്‍ അ​ദ്ദേ​ഹം പു​തി​യ ഒ​രു പ്ലാ​റ്റ്ഫോം വേ​ണോ എ​ന്നും ചോ​ദി​ക്കു​ക​യും ചെ​യ്തു. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് മ​സ്‌​കി​ന്റെ ട്വീ​റ്റി​ന് ല​ഭി​ച്ച​ത്. മ​സ്‌​കി​ന്റെ തീ​രു​മാ​നം സ​മൂ​ഹ മാ​ധ്യ​മ…

Read More

ഫേസ്ബുക്കിലൂടെ ബീജവിതരണം നടത്തി യുവാവ് ! ഗര്‍ഭിണിയായത് നിരവധി യുവതികള്‍; കഴിഞ്ഞ വര്‍ഷം മാത്രം ജനിച്ചത് 437 കുട്ടികള്‍…

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437 കുട്ടികളാണ് ഇയാളുടെ ഇടപെടലിലൂടെ ജനിച്ചത്. ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്. കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു. ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക…

Read More

പിണറായി മുത്താണ് ! ഉറപ്പാണ് എല്‍ഡിഎഫ് പരസ്യങ്ങളിലൂടെ ഫേസ്ബുക്കിന് കിട്ടിയത് വമ്പന്‍ വരുമാനം;കണക്കുകള്‍ ഇങ്ങനെ…

ഇപ്പോള്‍ മലയാളികള്‍ ഇന്റര്‍നെറ്റിലേക്ക് കയറിയാല്‍ ആദ്യം കാണുന്നത് ‘ഉറപ്പാണ് എല്‍ഡിഎഫ്’ പരസ്യമാണ്. മറ്റു പാര്‍ട്ടികളുടെ പരസ്യങ്ങളുമുണ്ടെങ്കിലും ഉറപ്പാണ് എല്‍ഡിഎഫ് പരസ്യം ഒരു പടി മുമ്പില്‍ നില്‍ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കില്‍ പൊടിപൊടിച്ചത്. ഇതില്‍ കൂടുതല്‍ പണം ഒഴുക്കിയത് ഉറപ്പാണ് എല്‍ ഡി എഫ് എന്ന പരസ്യത്തിനായി ഇടതുപക്ഷമാണ്. എല്‍ഡിഎഫിന്റെ ഔദ്യോഗിക പേജായ എല്‍ഡിഎഫ് കേരളയിലൂടെയാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നല്‍കിയത്. ഫേസ്ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പരസ്യങ്ങള്‍ക്കായി ‘എല്‍ഡിഎഫ് കേരള’ പേജ് 9.34 ലക്ഷം ചിലവഴിച്ചപ്പോള്‍ കോണ്‍ഗ്രസ് കേവലം 61,223 രൂപയുടെ പരസ്യം മാത്രമാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ നിന്നും മുപ്പത് ലക്ഷത്തിന്റെ…

Read More

പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്ക് ! ഓസ്‌ട്രേലിയയ്‌ക്കെതിരേ ഭീഷണിയുമായി ഗൂഗിളും…

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക്. ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും ഫേബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുമായി വിലപേശി വാര്‍ത്തകള്‍ക്ക് പ്രതിഫലമുറപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഓസ്ട്രേലിയയുടെ പുതിയ നിയമനിര്‍മാണ നീക്കത്തിനോടുള്ള പ്രതികരണമായാണ് ഫേസ്ബുക്കിന്റെ നടപടി. വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ‘ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്.’ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു. ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന്…

Read More

ഫേ​സ്ബു​ക്കി​ലെ’ക​ല്യാ​ണം മു​ട​ക്കി​ക​ളെ’ പൊക്കാൻ പോലീസ് !ഇവർ കല്യാണം മുടക്കുന്നത് പ്രധാനമായും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി…

ആ​ലു​വ: “ക​ല്യാ​ണം മു​ട​ക്കി​ക​ൾ’ ക​വ​ല​ക​ൾ വി​ട്ട് ഫേ​സ്ബു​ക്കി​ൽ സ​ജീ​വ​മാ​കു​ന്നു. വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​തേ വി​ശേ​ഷ​ങ്ങ​ൾ ചേ​ർ​ത്ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് പോ​സ്റ്റ് ഇ​ടു​ന്ന​ത്. ജ​ന​ന​ത്തീയ​തി​യ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ് താ​നും. ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ര​ന്‍റെ​യോ വ​ധു​വി​ന്‍റെ​യോ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ക​യ​റി വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ അ​തി​രു​ക​ട​ന്ന് ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല​ർ ഇ​ക്കാ​ര​ണ​ത്താ​ൽ വി​വാ​ഹാ​ലോ​ച​ന ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യും. സം​ശ​യം തോ​ന്നു​ന്ന​വ​ർ തു​റ​ന്നു സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​ക്കി സ​ത്യം തു​റ​ന്നു പ​റ​യാ​നും ക​ഴി​യൂ. ക​മ​ന്‍റു​ക​ൾ പ​റ​യാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ കാ​ര്യം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ർ…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 31കാരിയും 28കാരനും കട്ട പ്രണയത്തിലായി ! മക്കളെയും ജീവിത പങ്കാളികളെയും ഉപേക്ഷിച്ച് വിവാഹിതരാവാന്‍ ശ്രമിച്ചു; കൊല്ലത്തെ കമിതാക്കള്‍ക്ക് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമിതാക്കള്‍ മക്കളെയും വീട്ടുകാരെയും ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ മുതിര്‍ന്നതോടെ ഇരുവരെയും പോലീസ് പൊക്കി. കമിതാക്കളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാന്‍ഡ് ചെയ്തത്. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണയം പിരിയാനാകാത്ത വിധം വളര്‍ന്നതോടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങിയത്. വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കമിതാക്കളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാര്‍ജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്…

Read More

ടിക് ടോക്കിനെ ഫേസ്ബുക്ക് ഏറ്റെടുക്കും ? അമേരിക്കയില്‍ ടിക് ടോക് നിരോധിക്കാന്‍ തുടങ്ങുന്നതിനിടെ തുറന്നു പറച്ചിലുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ്

ടിക് ടോക് ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലക്ഷക്കണക്കിന് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തദ്ദേശീയമല്ലാത്ത ഏത് ആപ്ലിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്നാണ് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കിയത്. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാത്തപപക്ഷം ടിക്ടോകിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ടിക്ടോകിനെ സ്വന്തമാക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. ടിക്ടോകിന്റെ നിലവിലുള്ള അസാധാരണ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല. എന്നാല്‍ യുഎസില്‍ ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ടിക്ടോകുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ടിക് ടോക്കിനു സമാനമായ റീല്‍സ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അമേരിക്കയില്‍ ലോഞ്ച് ചെയ്തിരുന്നു. ടിക്ടോക് നിരോധനത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളെ റീല്‍സിലൂടെ…

Read More

ഒന്നുകില്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ ജോലി ! രണ്ടില്‍ ഏതു വേണമെന്നു തീരുമാനിക്കാമെന്ന് സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി…

ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവയ്ക്കാന്‍ സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈനികര്‍ക്ക് കഴിഞ്ഞ ദിവസം കരസേന നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുന്‍പ് ആപ്പുകള്‍ കളയണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണല്‍ പി.കെ.ചൗധരി ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ അതിലെ ഫ്രണ്ട്‌സ് ലിസ്റ്റ് അടക്കം എല്ലാ വിവരങ്ങളും നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫേസ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കില്‍ ജോലി രാജി വയ്ക്കുകയാണ് വേണ്ടതെന്നും നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാന്‍…

Read More

സോഷ്യല്‍ മീഡിയയിലും ഇനി ‘രേഖകള്‍’ കൊടുക്കേണ്ടി വരും ! പുതിയ നിയമത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഫേക്ക് ഐഡികള്‍ വലയും…

ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലും ഉപയോക്താക്കളെ തിരിച്ചറിയാനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന് വിവരം.ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ…

Read More

ഉണ്ണുന്നതും ഉറങ്ങുന്നതും മാത്രമല്ല എപ്പോള്‍ സെക്‌സ് ചെയ്യും’എന്നുവരെ ഫേസ്ബുക്ക് കണ്ടെത്തും ! ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ആപ്പുകളില്ലാത്ത ജീവിതത്തെക്കുറിച്ച് ഇന്നത്തെ യുവതയ്ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഉണ്ണുന്നതും ഉറങ്ങുന്നതും മുതല്‍ ആര്‍ത്തവം കണക്കാക്കുന്നതും അണ്ഡോല്‍പ്പാദനം എപ്പോള്‍ നടക്കുമെന്ന് അറിയാനും സഹായിക്കുന്ന ആപ്പുകള്‍ക്ക് പൊതുവേ നല്ല പ്രചാരമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ എത്രത്തോളം സംരക്ഷിക്കുന്നുണ്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ചില പീരീഡ് ട്രാക്കിങ് ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു കമ്പനി കണ്ടെത്തിയിരിക്കുന്നത്. എന്ത് ഗര്‍ഭനിരോധനമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്, എപ്പോഴാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ആരോഗ്യവിവരങ്ങള്‍ എന്നിങ്ങനെയുള്ള സകലവിവരങ്ങളുമാണ് നിങ്ങള്‍ അറിയാതെ ഇവര്‍ ചോര്‍ത്തുന്നത് എന്നാണ് ആരോപണം. ചില ആപ്പുകള്‍ ആളുകള്‍ അവര്‍ക്ക് നല്‍കുന്ന സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്കിനു നല്‍കുന്നുണ്ട് എന്നാണ് ഈ അന്വേഷണം നടത്തിയ കമ്പനി പറയുന്നത്. സോഫ്റ്റ്വെയര്‍ ഡവലപ്പ്‌മെന്റ് കിറ്റ് വഴിയാണ് ഈ കൈമാറ്റം. വെബ്‌സൈറ്റുകള്‍ക്ക് ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് കൂടുതല്‍ പരസ്യം എത്തിക്കാനാണ് ഈ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതത്രേ.…

Read More