ഇറച്ചി കോഴികളില്‍ വ്യാപകമായി കോളിസ്റ്റിന്‍ കുത്തിവെയ്ക്കുന്നു; ഈ ചിക്കന്‍ സ്ഥിരമായി കഴിച്ചാല്‍ കാത്തിരിക്കുന്നത് വന്‍ രോഗങ്ങള്‍, കരുതിയിരുന്നില്ലെങ്കില്‍ കനത്ത വില നല്‌കേണ്ടിവരും

ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. കെഎഫ്‌സിയിലും മറ്റ് ലോകോത്തര ബ്രാന്‍ഡുകളുടെ ചിക്കന്‍ വിഭവങ്ങള്‍ക്കും ഇവിടെ വലിയ മാര്‍ക്കറ്റാണ്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ വില്ക്കുന്ന ഇറച്ചിക്കോഴികളില്‍ കടുപ്പമേറിയ ആന്റിബയോട്ടിക് കുത്തിവെയ്ക്കുന്നതായി കണ്ടെത്തല്‍. ജീവന്‍ അപകടത്തിലായ രോഗികളില്‍ അവസാന ചികിത്സക്കായി പ്രയോഗിക്കുന്ന കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് ആണ് ഇറച്ചി കോഴികളില്‍ കുത്തിവക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മരുന്നുകളൊന്നും ഫലിക്കാതെ വരുമ്പോള്‍ മാത്രം ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്ന മരുന്നാണ് കോളിസ്റ്റിന്‍. കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന ഇറച്ചിക്കോഴികളിലേറെയും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. കോഴികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഉല്‍പ്പാദകര്‍ കോളിസ്റ്റിന്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതെന്ന് ദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ്‌സ് ജേണലിസം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നല്‍കുന്ന കോഴികള്‍ക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കുറയുകയും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യും. മനുഷ്യരില്‍ നിയന്ത്രിതമായി ഉപയോഗിക്കുന്ന കോളിസ്റ്റില്‍ മൃഗങ്ങളില്‍ പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന വിലക്കിയിട്ടുണ്ടെന്നും പഠനം…

Read More

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യയില്‍ വഴിത്തിരിവ്, സനാതനന്റെ മരണം ഒരുദിവസം മുമ്പേ, കത്തില്‍ പറഞ്ഞിരിക്കുന്ന കന്യാകുമാരിയിലെ സ്വാമിയെ തേടി പോലീസ്, ദുരൂഹ കുടുംബത്തിന്റെ അന്വേഷണം ഇങ്ങനെ

തിരുവനന്തപുരം ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ മകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ മാതാപിതാക്കളും ജീവനൊടുക്കിയതാകാമെന്ന് പോലീസ്. ശാസ്തമംഗലം പണിക്കേഴ്‌സ് ലൈന്‍ വനമാലിയില്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (55) ഇവരുടെ മകന്‍ സനാതനന്‍ (30) എന്നിവരെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണിന് അസുഖബാധിതനായിരുന്ന സനാതനന്റെ മൃതദേഹത്തിന് മറ്റ് മൃതദേഹങ്ങള്‍ക്ക് പുറമെ ഒരു ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കണ്ണിന്റെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സനാതനന്‍ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. സുകുമാരന്‍നായരും ആനന്ദവല്ലിയും വീട്ടിലെത്തിയസമയം മകന്‍ മരിച്ച വിവരം അറിഞ്ഞതിന്റെ മനോവിഷമത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹങ്ങളില്‍ മുറിവുകളൊ ചതവുകളൊ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് കത്ത് അയച്ച ശേഷമാണ് സുകുമാരന്‍നായരും ആനന്ദവല്ലിയും തൂങ്ങിമരിച്ചത്. പ്രദേശവാസികളുമായും ബന്ധുക്കളുമായി വലിയ അടുപ്പം…

Read More

ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍, ദുബായ് വിമാനത്താവളത്തില്‍ ബിനോയി കുടുങ്ങി, സിപിഎം വെട്ടില്‍, കോടിയേരി ബാലകൃഷ്ണനെതിരേ പടയൊരുക്കത്തിന് വീണ്ടും നീക്കം

സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കെതിരായ പണംതട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. ദുബായ് വിമാനത്താവളത്തില്‍ ബിനോയ് കോടിയേരിയെ തടഞ്ഞതോടെ കേസ് പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബിനോയിയെ ദുബായിലെ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെന്നാണ് വിവരം. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് ബിനോയിയെ തടഞ്ഞത്. ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് നടപടി. സിപിഎം സമ്മേളനം നടക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണും പുതിയ നീക്കം തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടിയില്‍ കോടിയേരിക്കെതിരേ പുതിയ ചേരി രൂപപ്പെടുന്നുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ പണം തട്ടിപ്പ് പരാതി ഇതാദ്യമായി കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നതായി സമ്മതിച്ചത്. കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗവും…

Read More

കേരളത്തില്‍ പെണ്ണുകിട്ടാത്ത യുവാക്കളുടെ ശ്രദ്ധയ്ക്ക്, ബിഹാറില്‍ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന, പിന്നില്‍ പെണ്‍വീട്ടുകാര്‍, സംഭവിക്കുന്നത് ഇങ്ങനെ

ഇന്ത്യയില്‍ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. ഇപ്പോള്‍ ഇവിടെ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളിലൊന്ന് കേരളത്തിലെ യുവാക്കളെ ചെറുതായെങ്കിലും ആകര്‍ഷിക്കുന്നതാണ്. മറ്റൊന്നുമല്ല, ബിഹാറില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് വളരെയധികം കൂടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം ബിഹാറില്‍ നിര്‍ബന്ധിത വിവാഹത്തിന് തട്ടിക്കൊണ്ടുപോയത് മൂവായിരത്തിലധികം യുവാക്കളെ. ‘പകടുവാ വിവാഹ്’ എന്ന പേരില്‍ ബിഹാറില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിന് വേണ്ടി 3405 യുവാക്കളെയാണ് ഇരയാക്കിയത്. നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്‌നയിലെ ഒരു എന്‍ജിനീയര്‍ വധുവിനെ സ്വീകരിക്കാതിരുന്നത് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 2016-ല്‍ 3070, 2015-ല്‍ 3000, 2014-ല്‍ 2526 എന്നിങ്ങനെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളുടെ കണക്ക്. പോലീസ് രേഖകള്‍പ്രകാരം ദിവസവും ശരാശരി ഒമ്പത് ‘പകടുവാ വിവാഹ’ങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളാണ് യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നത്. ചിലപ്പോള്‍ കുറ്റവാളികളെ ഉപയോഗിച്ചുപോലും ഇത് നടത്താറുണ്ട്. 18 വയസിനു മുകളിലുള്ള യുവാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ബിഹാറാണ് മുന്നിലെന്ന് ദേശീയ…

Read More

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി! ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; ചിത്രങ്ങള്‍ വൈറല്‍

പ്രശസ്ത മലയാള നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. ഞായറാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം ദിവ്യാ ഉണ്ണി വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ലളിതമായ രീതിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. ആദ്യ ഭര്‍ത്താവ് ഡോ സുധീറുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ദിവ്യ ഉണ്ണി വെളിപ്പെടുത്തിയിട്ടില്ല. ദിവ്യയുടെ ഇരുപത്തിയൊന്നാം വയസിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹമോചനത്തിനുശേഷം വീണ്ടും നൃത്തവേദിയിലും ചാനല്‍ പരിപാടികളിലും സജീവമാകുകയാണ് ദിവ്യ ഉണ്ണി ചെയ്തത്. സ്വന്തമായി ഫേസ്ബുക്ക് പേജും തുടങ്ങി. നൃത്തത്തെ…

Read More

പുതിയ വനിതാ സിനിമ സംഘടനയിലേക്ക് മഞ്ജു വാര്യരും, ഡബ്ല്യുസിസിയുമായി കലഹിച്ച് നില്ക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറിനെ ഒപ്പംകൂട്ടിയതിന്റെ സന്തോഷത്തില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും, മഞ്ജു പക്ഷ നേതൃത്വസ്ഥാനം ഏറ്റെടുത്തേക്കില്ല

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി തുടങ്ങിയ ഫെഫ്കയുടെ വനിതാ സംഘടനയിലേക്ക് പ്രമുഖരായ നടിമാരെല്ലാം എത്തും. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മഞ്ജു വാര്യരും പുതിയ സംഘടനയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡബ്ല്യുസിസി അംഗങ്ങളെ ഇതിലേക്ക് ക്ഷണിച്ചതുമില്ല. കൊച്ചിയില്‍ ഇങ്ങനെയൊരു മീറ്റിംഗ് നടക്കാന്‍ പോകുന്ന കാര്യം വിമണ്‍ കളക്ടീവിലെ അംഗങ്ങള്‍ കുറച്ചു ദിവസം മുമ്പ് അറിഞ്ഞിരുന്നു. മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയുടെയും റിമ കല്ലിംഗലിന്റെയും നീക്കത്തോട് മഞ്ജു മുഖംതിരിച്ചിരുന്നു. ഇതില്‍ മഞ്ജുവിന് അമര്‍ഷവും ഉണ്ടായിരുന്നു. ഡബ്ല്യുസിസിയുടെ ആദ്യ മീറ്റിംഗുകളില്‍ സജീവമായിരുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ പിന്നീട് അവരുമായി ഒരകലം പാലിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതോടെ മഞ്ജുവിനെ മുന്നില്‍ നിര്‍ത്തി വനിതാ സംഘടന രൂപീകരിക്കാന്‍ താരസംഘടന അമ്മ തുനിഞ്ഞിറങ്ങിയിരുന്നു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാതെ ഇരുന്നതോടെ ആ ഉദ്യാമം പാളി. പുതിയ സംഘടന ഡബ്ല്യുസിസിക്ക് എതിരല്ലെന്നാണ് സംഘടനയ്ക്ക് നേതൃത്വം നല്കുന്ന ഭാഗ്യലക്ഷ്മി…

Read More

അറിഞ്ഞുകൊണ്ട് ചെയ്തതല്ല, പറ്റിപ്പോയി! ആ തെറ്റിന് എന്റെ ജീവനല്ലാതെ മറ്റൊന്നും തരാനില്ല; സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യാകുറിപ്പില്‍ പറയുന്നതിങ്ങനെ

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ മരിച്ചതിന് പിന്നാലെ ഓട്ടോഡ്രൈവറായ മിഥുന്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മിഥുന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മിഥുന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. താന്‍ അയാളെ കൊല്ലാണമെന്ന് കരുതി ചെയ്തതല്ലെന്നും ഒരാളെ തല്ലുന്നതുപോലും ആദ്യമാണെന്നും മിഥുന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പിന്റെ പൂര്‍ണരൂപം അറിഞ്ഞു കൊണ്ട് ചെയ്തതല്ല. പറ്റിപോയി. ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് . ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ അവന്‍ മരിക്കണം എന്ന് ചിന്തിച്ചിട്ട്…

Read More

ഉറങ്ങിക്കിടന്ന സാമിന്റെ തല സോഫി ഉയര്‍ത്തിപ്പിടിച്ച് സയനൈഡ് ഒഴിച്ചുകൊടുത്തു, സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കില്‍ സയനൈഡ്, വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട സാം എബ്രഹാം വധക്കേസില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്നിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നില്‍ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കാം. എന്നാല്‍ സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത്രയധികം അളവ് രക്തത്തില്‍ പ്രകടമാകില്ല എന്ന് പ്രൊഫസര്‍ ഗുഞ്ചന്‍ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കള്‍ ഒരുപാട് കൂടിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാല്‍ ഇത്രയും അപകടകരമായ അളവില്‍…

Read More

പെന്‍ഷന്‍കാര്‍ പട്ടിണിയില്‍, സ്പീക്കറിന്റെ കണ്ണാടിക്ക് വില 49,000 രൂപ! പിണറായി സര്‍ക്കാരിന് വീണ്ടും അഴിമതിഭൂതം, പണിപാളിയത് വിവരാവകാശ രേഖ പുറത്തു വന്നതോടെ

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണടവിവാദത്തില്‍. സ്പീക്കര്‍ കണ്ണട വാങ്ങിയ വകയില്‍ കൈപ്പറ്റിയത് 49,900 രൂപയെന്നാണ് റിപ്പോര്‍ട്ട്. ചികിത്സായിനത്തില്‍ 4,25,594 രൂപ വാങ്ങിയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സ്പീക്കറുടെ കണ്ണടയുടെ ലെന്‍സിന് 45,000 രൂപയും ഫ്രെയിമിന് 4,900 രൂപയും കൈപറ്റിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

Read More

ബേക്കറിയില്‍ കയറി 650 രൂപയുടെ സാധനം വാങ്ങി സുഹാന കൊടുത്തത് 2000ത്തിന്റെ നോട്ട്, സംശയം തോന്നിയ കടക്കാരന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആളെ കാണാനില്ല, കോതമംഗലത്തു നിന്നും യുവാവിനെയും യുവതികളെയും പൊക്കിയത് ഇങ്ങനെ

20,000 രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രൂപയുമായി പശ്ചിമ മംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികളും പൊന്‍കുന്നം സ്വദേശിയായ യുവാവും അറസ്റ്റില്‍. പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ് (45), മുംബൈയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേക്ക് (27), സാഹിം (20) എന്നിവരാണു നേര്യമംഗലത്തിനു സമീപം തലക്കോട് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍നിന്നു പിടിയിലായത്. അടിമാലിക്കു സമീപം ഇരുമ്പുപാലത്തുനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്നു 2000ത്തിന്റെ 11 കള്ളനോട്ടുകള്‍ ഉള്‍പ്പെടെ 7.50 ലക്ഷം രൂപ കണ്ടെടുത്തതെന്നു പോലീസ് പറഞ്ഞു. മൂന്നാറില്‍ പോയി മടങ്ങുകയായിരുന്നു മൂവരും. കാറില്‍ ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. നല്ല നോട്ടുകള്‍ക്കൊപ്പം ഇടകലര്‍ത്തിയാണു കള്ളനോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കള്ളനോട്ട് വേട്ടയറിഞ്ഞ് നൂറുകണക്കിനാളുകള്‍ ചെക്ക്‌പോസ്റ്റില്‍ തടിച്ചുകൂടിയിരുന്നു. ഇരുമ്പുപാലത്തുള്ള ഒരു ബേക്കറിയില്‍നിന്ന് 650 രൂപയുടെ സാധനങ്ങള്‍ വാങ്ങിയശേഷം 2000ന്റെ നോട്ടുകള്‍…

Read More