പ്രായപൂര്‍ത്തിയാകാത്ത ഫേസ്ബുക്ക് കാമുകിയെ കാണാന്‍ യുവാവ് വയനാട്ടില്‍ നിന്നും കടുത്തുരുത്തിയിലെത്തി; പിന്നെ അമ്പലത്തില്‍ മാലയിട്ട് വിവാഹവും, കറക്കവും പീഡനവും; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരായി എന്ന് പറഞ്ഞ് കറങ്ങുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. ഫേസ്ബുക്ക് വഴി പരിചയപെട്ടു പ്രണയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആണ് യുവാവ് പോലീസിന്റെ പിടിയില്‍. 19 കാരനായ യുവാവാണ് പിടിയിലായത്. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. വയനാട് മാനന്തവാടി സ്വദേശിയായ മനുവാണ് അറസ്റ്റിലായത്. കടുത്തുരുത്തി ആയാംകുടി സ്വദേശിനിയാണ് പെണ്‍കുട്ടി. മാനന്തവാടിയില്‍ നിന്നും പെണ്‍കുട്ടിയെ തേടി കടുത്തുരുത്തിയിലെത്തിയതാണ് യുവാവ്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാള്‍നാട് ചുറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേസമയം പെണ്‍കുട്ടിയും യുവാവും കടുത്തുരുത്തിയിലെ ഒരു ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരായെന്നും പോലീസ് പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തിയപ്പോള്‍ കൂട്ടുകാരിയാണ് യുവാവിനെ പരിചയപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞതായി പോലീസ്…

Read More

പുതുതലമുറയെ മൂല്യാധിഷ്ഠിതമായി വാര്‍ത്തെടുക്കാന്‍ ഉറച്ച് ഇ. ശ്രീധരന്‍; മെട്രോമാന്റെ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍; സിലബസില്‍ നിന്ന് മതവും രാഷ്ട്രീയവും ഒഴിവാക്കും

കൊച്ചി: മെട്രോയിലൂടെ യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇ.ശ്രീധരന്‍ പുതിയ പാഠ്യപദ്ധതിയുമായി വീണ്ടുമെത്തുന്നു.നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലെന്ന് പറഞ്ഞ ഇ. ശ്രീധരന്‍ ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതിയുമായെത്തുന്നത്.ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസിന്റെ (എഫ്.ആര്‍.എന്‍.വി.) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന്‍ എഫ്.ആര്‍.എന്‍.വി.യുടെ ദേശീയ പ്രസിഡന്റാണ്. സിലബസ് ഉള്‍പ്പെടെയുള്ളവ എഫ്.ആര്‍.എന്‍.വി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കും. സിലബസില്‍ നിന്നും മതവും രാഷ്ട്രീയവും ഒഴിവാക്കുമെന്നും മെട്രോമാന്‍ പറയുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പഠനം നടത്തിയിരുന്നു. സ്വകാര്യ സ്‌കൂളുകളില്‍ മൂല്യ പഠന സൗകര്യമുണ്ട്. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി തുടങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.പെരുമാറ്റ രീതികള്‍, ആരോഗ്യകരമായ ചിട്ടകള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനാണ് ശ്രീധരന്റെ…

Read More

ഡ്രൈവിംഗിനിടെ വിരല്‍ ചലിപ്പിച്ച് അശ്ലീലത; മൊബൈലില്‍ പകര്‍ത്തി വനിതാ ഡോക്ടര്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, പത്തനംത്തിട്ട-അടൂര്‍ റൂട്ടില്‍ ഓടുന്ന ശ്രീദേവി ബസിന്റെ ഡ്രൈവര്‍ കുടുങ്ങും

ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അടൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍. അടൂര്‍- പത്തനംതിട്ട റൂട്ടിലോടുന്ന കെഎല്‍ 23ഇ 9131 ശ്രീദേവി ബസിന്റെ ഡ്രൈവറാണ് പരസ്യമായി അശ്ലീല പ്രദര്‍ശനം കാണിച്ചത്. യുവ വനിതാ ഡോക്ടറുടെ സുഹൃത്ത് വീഡിയോ സഹിതം ഫേസ്ബുക്കില്‍ സംഭവം കുറിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നീട് യുവതി തന്നെ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നെന്നും ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി സംഭവം സുഹൃത്തിനെ…

Read More

സുഖജീവിതം! ഡോക്ടറുടെ ആ കുറിപ്പ് അനുഗ്രഹമായി; ജയിലിലെ മികച്ച ഭക്ഷണം സെല്ലില്‍ ലഭിക്കും; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ജയില്‍ ജീവിതം ഇങ്ങനെ…

തിരുവനന്തപുരം : കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്‍ ജയിലിനുള്ളില്‍ നയിക്കുന്ന സുഖ ജീവിതത്തിന്റെ വിവരങ്ങള്‍ പുറത്ത്.ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് ഷെറിന്‍. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിന്‍. വെയില്‍ കൊള്ളാന്‍ പാടില്ലെന്ന വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടിയാണ് ഷെറിന് അനുഗ്രഹമായത്.അതുകൊണ്ടു തന്നെ കഠിനമായ പണികളൊന്നും ഈ 34 കാരിക്ക് എടുക്കേണ്ടി വന്നിട്ടില്ല. ജയില്‍ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏല്‍ക്കാതെ, വെയിലു കൊള്ളാതെയാണ് അട്ടക്കുളങ്ങരയില്‍ ഷെറിന്റെ ജീവിതം. ജയില്‍ ഉദ്യോഗസ്ഥര്‍ക്കു ഇവരോടുള്ള പ്രത്യേക താത്പര്യം പലതവണ വിവാദമായതാണ്. ചില വനിതാ വാര്‍ഡര്‍മാരുടെ സഹായത്തോടെ ഷെറിന്‍ പതിവായി ഫോണ്‍ വിളിക്കുമായിരുന്നു. വിയ്യൂരിലായിരുന്നപ്പോള്‍ സെല്ലില്‍ നിന്നു ജയില്‍ ഓഫീസിലേക്കു നടക്കുമ്പോള്‍ പോലും…

Read More

വലയില്‍ വീഴരുതേ… മഹാരോഗിയാക്കും! ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; സ്‌റ്റേഡിയം പരിസരങ്ങളിലും കൊച്ചിയിലെ ഇടവഴികളിലും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍

കേരളം ഇപ്പോള്‍ ഫുട്‌ബോള്‍ ലഹരിയിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ നെഞ്ചിലേറ്റിയ ജനത ഓരോ ഹോംമാച്ചിലും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയാണ്. കളിയും ആവേശവും ഉയരുന്തോറും കൊച്ചിക്കും സാമ്പത്തിക നേട്ടങ്ങള്‍ ഏറെയാണ്. ഹോട്ടലുകാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ബസുകള്‍, കൊച്ചി മെട്രോ എന്നുവേണ്ട തെരുവില്‍ ജേഴ്‌സി വില്ക്കുന്നവര്‍ വരെ ഇതിന്റെ നേട്ടം അനുഭവിക്കുന്നു. എന്നാല്‍ ഫുട്‌ബോളിനെ ലക്ഷ്യംവച്ച് മറ്റൊരു കൂട്ടര്‍ കൂടി ഇറങ്ങിയിട്ടുണ്ട്. ശരീരം വിറ്റ് ജീവിക്കുന്നവര്‍. ഐഎസ്എല്‍ തുടങ്ങിയതോടെ ലൈംഗിക വ്യാപാരത്തിന് ഇറങ്ങിയവര്‍ കൊച്ചി നഗരത്തിലേക്ക് ബിസിനസ് മാറ്റിയിട്ടുണ്ട്. ഇടത്തരം ഹോട്ടലുകളിലേക്ക് ചേക്കേറിയ ഇവര്‍ ഇവിടെ മുറിയെടുക്കുന്ന ആരാധകരെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ നിരവധിപേരെ അനാശാസ്യത്തിന് ഹോട്ടലില്‍ നിന്ന് പിടികൂടിയിരുന്നു. ഞെട്ടിക്കുന്ന വസ്തുത എന്താണെന്നു വച്ചാല്‍ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് പോലുള്ള മാരക ലൈംഗിക രോഗികളാണ്. കൊച്ചി സ്‌റ്റേഡിയത്തിലേക്കുള്ള ഇടവഴികളായ കന്ത്രക്കടവ് തമ്മനം റോഡുകളിലും പാലാരിവട്ടത്തു…

Read More

കൊച്ചിയിലെ ലോഡ്ജുകളില്‍ ഭിന്നലിംഗക്കാരുടെ പെണ്‍വാണിഭം, പോലീസ് റെയ്ഡില്‍ പിടിയിലായ അഞ്ജുവും കാവ്യയും പെണ്‍വാണിഭത്തിന്റെ കേന്ദ്രബിന്ദു, പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന നല്‍കി പോലീസ്. അറസ്റ്റിലായ സംഘത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചുവെന്നു സംശയിക്കുന്ന ഡല്‍ഹി സ്വദേശിയെ ഇന്നലെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കൊച്ചിഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായെന്നുമാണു പോലീസില്‍നിന്നു ലഭിക്കുന്ന വിവരം. ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ സംഘത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെയാണു അറസ്റ്റു ചെയ്തത്. എറണാകുളം പുല്ലേപ്പടിയിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഓണ്‍ലൈന്‍ സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും കൊച്ചി സിറ്റി പോലീസ് നടത്തിവന്ന നിരീക്ഷണത്തിനിടെയാണു സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. ലോഡ്ജ് നടത്തിപ്പുകാരനായ കൊച്ചി സ്വദേശി ജോഷി, മാനേജര്‍ കൊല്ലം സ്വദേശി വിനീഷ് (28), ഡല്‍ഹി സ്വദേശിനികളായ…

Read More

വിപ്ലവ മാറ്റത്തിന് താരസംഘടന! അമ്മയുടെ വനിതാ സംഘടനയുടെ പ്രാരംഭഘട്ട ചര്‍ച്ച തുടങ്ങി, വനിതകളായ ജൂണിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കു പോലും ഇടം; കെപിഎസി ലളിത തന്നെ നേതൃത്വം

പുരുഷന്മാരുടെ ആധിപത്യമാണ് താരസംഘടനയായ അമ്മയിലെന്ന് പരക്കെയുള്ള ആരോപണമാണ്. ഒരുപരിധി വരെ സത്യമാണ് താനും ഇത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആരോപണ വിധേയനായ നടനൊപ്പം നിന്നത് സംഘടനയുടെ അസ്ഥിത്വത്തിനു നേരെ വിരല്‍ ചൂണ്ടുന്നതായി. വനിതകളായ അഭിനേതാക്കള്‍ക്ക് അമ്മയില്‍ ഒട്ടും പ്രാധാന്യമില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പുതിയ വനിതാ സെല്ലിന് രൂപം നല്കാനൊരുങ്ങുകയാണ് സംഘടന. അമ്മയുടെ കീഴിലുള്ള വനിതാ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം അവാസം അമ്മ ഭാരവാഹികള്‍ യോഗം ചേരുന്നുണ്ട്. അടുത്ത അമ്മ എക്‌സിക്യൂട്ടീവ് ജൂണില്‍ ആണെങ്കിലും വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ പുതിയ കൂട്ടായ്മ എത്രയും പെട്ടെന്ന് നിലവില്‍ വരണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണിത്. ഒരുവര്‍ഷം മുമ്പ് രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് വലിയ മാധ്യമശ്രദ്ധ നേടിയെങ്കിലും വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നുവന്നു. മാത്രമല്ല വെറും 18 അംഗങ്ങള്‍ മാത്രമാണ് ഡബ്ല്യുസിസിയില്‍ ഉള്ളത്. ഇതില്‍…

Read More

ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത് നരേന്ദ്രമോദിയ്ക്ക് സമ്മാനവുമായി! കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ ശേഷിയുള്ള ജീപ്പിന്റെ വില എഴുപത്തൊന്ന് ലക്ഷം; നെതന്യാഹു മോദിയ്ക്ക് ജീപ്പ് സമ്മാനിക്കാനുണ്ടായ കാരണമിത്

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുപത്തൊന്ന് ലക്ഷം രൂപയുടെ സമ്മാനവുമായാണെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാന്‍ ശേഷിയുള്ള ജീപ്പായാരിക്കും നെതന്യാഹു മോദിക്ക് സമ്മാനിക്കുന്നത്. ജനുവരി 14നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുക. ഇസ്രയേലില്‍ വികസിപ്പിച്ചെടുത്ത ഗാല്‍ മൊബൈല്‍ എന്ന ജീപ്പാണ് മോദിക്ക് സമ്മാനിക്കാനായി നെതന്യാഹു കൊണ്ടുവരുന്നത്. കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ മെഡിറ്ററേനിയല്‍ കടല്‍ത്തീരത്ത് വെച്ച് ജീപ്പിന്റെ പ്രവര്‍ത്തനരീതി ചോദിച്ചു മനസിലാക്കുകയും ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജീപ്പ് സമ്മാനിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതെന്നാണറിയുന്നത്. ഏകദേശം 390,000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില. ഇസ്രയേല്‍ കമ്പനിയായി ഗാല്‍ വികസിപ്പിച്ച ഗാല്‍മൊബൈലിന് ഒരു ദിവസം 20000 ലീറ്റര്‍ വരെ കടല്‍…

Read More

സ്ത്രീവിരുദ്ധതയില്‍ സുരാജും വീണു, ആഭാസത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സെന്‍സര്‍ ബോര്‍ഡ്, വിവാദമായത് കാലുയര്‍ത്തി നില്ക്കുന്ന സുരാജിന്റെ ചിത്രം, നായികയായെത്തുന്നത് റിമ കല്ലിങ്കല്‍

സുരാജ് വെഞ്ഞാറമൂടും റിമ കല്ലിംഗലും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തില്‍ സ്ത്രീവിരുദ്ധതയെന്ന് സൂചന. ഇതോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചതായാണ് സൂചന. ചിത്രത്തിലെ ഒരു സീനില്‍ സുരാജിന്റെ കഥാപാത്രം മൈല്‍ക്കുറ്റിയില്‍ കാല്‍ കയറ്റി വയ്ക്കുന്ന ഒരു രംഗമുണ്ട്. ഈ സീനില്‍ സുരാജിന്റെ തുട കാണുന്നുവെന്നും സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് സീനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതെന്ന് അണിയറക്കാര്‍ പറയുന്നു. എന്നാല്‍ പേര് മാത്രം കണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്കിയാല്‍ സിനിമ കാണാന്‍ ആളെ കിട്ടില്ലെന്ന് വിഷമത്തിലാണ് സംവിധായകരും നിര്‍മാതാക്കളും. വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമായ റിമ കല്ലിംഗലാണ് ചിത്രത്തിലെ നായികയെന്നതും യാദൃശ്ചികതയായി. സെന്‍സര്‍ ബോര്‍ഡിന്റേത് തീരുമാനിച്ചുറപ്പിച്ച നയമാണ് എന്ന് സംശയിക്കുന്നതായി സംവിധായകന്‍ ജുബിത് പറയുന്നു. സ്വാഭാവികമായി സെന്‍സര്‍ബോര്‍ഡിനെ സിനിമയുമായി സമീപിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കു ന്നത് പടം കണ്ടുകഴിഞ്ഞ ശേഷം അവര്‍…

Read More

സോഫിയയെയും അരുണിനെയും കുടുക്കിയത് അരുണിന്റെ മറ്റൊരു അജ്ഞാത കാമുകി? കാമുകന്‍ തന്നെയും ചതിച്ചെന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയ തിരിച്ചറിഞ്ഞത് ജയില്‍വാസത്തിനിടെ

ഓസ്ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. 2016കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരം അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്നാണ്. വിദേശ മലയാളിയാ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍…

Read More