പ്രായപൂര്‍ത്തിയാകാത്ത ഫേസ്ബുക്ക് കാമുകിയെ കാണാന്‍ യുവാവ് വയനാട്ടില്‍ നിന്നും കടുത്തുരുത്തിയിലെത്തി; പിന്നെ അമ്പലത്തില്‍ മാലയിട്ട് വിവാഹവും, കറക്കവും പീഡനവും; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരായി എന്ന് പറഞ്ഞ് കറങ്ങുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. ഫേസ്ബുക്ക് വഴി പരിചയപെട്ടു പ്രണയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആണ് യുവാവ് പോലീസിന്റെ പിടിയില്‍. 19 കാരനായ യുവാവാണ് പിടിയിലായത്. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

വയനാട് മാനന്തവാടി സ്വദേശിയായ മനുവാണ് അറസ്റ്റിലായത്. കടുത്തുരുത്തി ആയാംകുടി സ്വദേശിനിയാണ് പെണ്‍കുട്ടി. മാനന്തവാടിയില്‍ നിന്നും പെണ്‍കുട്ടിയെ തേടി കടുത്തുരുത്തിയിലെത്തിയതാണ് യുവാവ്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാള്‍നാട് ചുറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതേസമയം പെണ്‍കുട്ടിയും യുവാവും കടുത്തുരുത്തിയിലെ ഒരു ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരായെന്നും പോലീസ് പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തിയപ്പോള്‍ കൂട്ടുകാരിയാണ് യുവാവിനെ പരിചയപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ പോക്‌സോ വകുപ്പ് അനുസരിച്ചു കേസെടുത്തു.

Related posts