അങ്ങനെ 2017 അതിന്റെ അവസാന ലാപ്പിലേയ്ക്ക് കടക്കുന്നു. ഈയൊരു വര്‍ഷം ഇന്റര്‍നെറ്റ് ലോകത്ത് പല അതിശയങ്ങളും അത്ഭുതങ്ങളും നടന്നു. റെക്കോര്‍ഡുകള്‍ പലതും ഭേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് ലോകത്ത് ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗായത് എന്താണെന്നതിനെക്കുറിച്ച് പഠനങ്ങള്‍ പലതും നടക്കാറുണ്ട്. ഇപ്രാവശ്യമിതാ മലയാളിയ്ക്കഭിമാനിക്കാനുള്ള വകയുണ്ടായിരിക്കുന്നു. 2017 ല്‍ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോകളില്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോയാണ് രണ്ടാംസ്ഥാനത്തെത്തിയിരിക്കുന്നത്. യൂട്യൂബ് റിവൈന്‍ഡ് ഇന്ത്യയിലാണ് പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിംഗ് വീഡിയോകളുടെ കൂട്ടത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്ത് ഏതാനും കോളജ് അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇടം പിടിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം…
Read MoreCategory: Editor’s Pick
പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രേണുവിനുവേണ്ടി ചെറിയ സഹായം ചെയ്ത് കാമുകന്, പരീക്ഷയ്ക്കിടെ പെണ്ണ് ആണായത് കണ്ട പരീക്ഷ നടത്തിപ്പുകാര്‍ പിടികൂടി, രവി കൂട്ടിലാക്കിയ കഥയിങ്ങനെ
പ്രണയം തലയ്ക്കു പിടിച്ചാല്‍ എന്തും സംഭവിക്കും. കാമുകിയുടെ ഏതു കാര്യം പോലും ചെയ്തു കൊടുക്കും. അത്തരത്തിലൊരു കാമുകനായിരുന്നു രവിയും. കാമുകിയായ രേണുവിനു വേണ്ടി ചെയ്ത ഒരു സഹായമാണ് രവിയെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ജാര്ഖണ്ഡില്ഇന്ത്യന് റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) എന്‍ട്രന്‍സ് പരീക്ഷ എഴുതിയതിനാണ് രവിയെ പോലീസ് പൊക്കിയത്. ഹൈദര്‍നഗര്‍ സ്വദേശിയാണ് രവികുമാര്‍. രേണുവിന് കമ്പ്യൂട്ടര്‍ അത്ര വശമില്ല. പരീക്ഷയ്ക്ക് പഠിച്ചിട്ടുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒന്നു സഹായിക്കാമോയെന്ന് രേണു ചോദിച്ചപ്പോള്‍ രവി പരീക്ഷയുടെ കാര്യം ഏറ്റെടുക്കുകയായിരുന്നു. രേണുവിന്റെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോ മാറ്റി രവിയുടെ ചിത്രം ഒട്ടിച്ചാണ് ജംഷഡ്പുര്‍ നര്‍ഭേരം ഹന്സ്രാജ് ഹൈസ്കൂളിലെ പരീക്ഷാഹാളിലേക്ക് ഇയാള്‍ പ്രവേശിച്ചത്. എന്നാല്‍ പരീക്ഷ ആരംഭിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ സ്ഥാനത്ത് രവിയെ ശ്രദ്ധിച്ച എക്സാമിനര്‍ ഇയാളെ കയ്യോടെ പൊക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ യഥാര്‍ഥ അഡ്മിറ്റ് കാര്‍ഡും മറ്റ് രേഖകളും കണ്ടെടുത്തു. രവി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.…
Read Moreഎല്ലാം ശരിയാക്കുന്നുണ്ട്! വീട്ടിൽനിന്നു കുടുംബത്തെ ഇറക്കിവിട്ട് പാർട്ടി ഓഫീസാക്കി; ദന്പതികൾ സിപിഐ സംരക്ഷണത്തിൽ; നാലു സിപിഎമ്മുകാർക്കെതിരേ കേസ്
കുമളി: മുരിക്കടിയിൽ വീട്ടിൽനിന്ന് ദന്പതികളെ ഇറക്കിവിട്ട സംഭവത്തിൽ സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു. പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം ജാമ്യവ്യവസ്ഥകളോടെയാണ് കേസ്. തിങ്കളാഴ്ച വൈകുന്നേരമാണ് മുരിക്കടി ലക്ഷ്മിവിലാസം മാരിയപ്പൻ, ഭാര്യ ശശികല, മൂന്നരയും രണ്ടും വയസുള്ള പെണ്‍കുട്ടികൾ എന്നിവരെ സിപിഎം പ്രവർത്തകർ ബലമായി വീട്ടിൽനിന്ന് ഇറക്കിവിട്ടത്. ഇവർ ഇപ്പോൾ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഐയുടെ ഓഫീസിലായിരുന്നു ഇവർ ആദ്യം അഭയം തേടിയത്. പിന്നീട് സിപിഐക്കാർ ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു. മുത്തു എന്ന മുഹമ്മദ് സൽമാൻ മാരിയപ്പന്റെ ബന്ധുവാണ്. ഇവർ ഇരുവരും കുടുംബസമേതം മുരിക്കടിയിലെ വീട്ടിലായിരുന്നു താമസം. ഇവരുടെ മുത്തച്ഛന്റെ കാലം മുതൽ അമരാവതി എസ്റ്റേറ്റിന്റെ ഭാഗമായ ലയത്തിലായിരുന്ന ഇപ്പോഴത്തെ വീട്ടിലായിരുന്നു താമസം. മുത്തച്ഛനും മറ്റും എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. എസ്റ്റേറ്റ് ലോക്കൗട്ട് ആയതിനെ തുടർന്ന് തൊഴിലാളികളും മറ്റും താമസിച്ചിരുന്നിടത്തുതന്നെയാണ് ഇപ്പോഴുള്ളത്. എസ്റ്റേറ്റ് ഉടമയായ വിഷ്ണുനാഥ…
Read Moreമലപ്പുറത്ത് പെണ്‍കുട്ടികളുടെ ഡാന്‍സിന് കട്ട സപ്പോര്‍ട്ടുമായി ആര്‍ജെ സൂരജ്, സപ്പോര്‍ട്ട് സൂരജുമായി നടന്നവര്‍ തെറിവിളിയുമായി വന്നതോടെ കണ്ണീരോടെ മാപ്പു പറഞ്ഞ് റേഡിയോ ജോക്കി തടിതപ്പി
ആര്‍ജെ സൂരജ്, ഒരിടയ്ക്ക് സോഷ്യല്‍മീഡിയയിലെ സ്റ്റാറായിരുന്നു ഈ ചെറുപ്പക്കാരന്. ഏതു വിഷയത്തിലും അഭിപ്രായം പറഞ്ഞ് കൈയടി വാങ്ങിയിരുന്ന ചെറുപ്പക്കാരന്. അതുകൊണ്ട് തന്നെ നിരവധി പേര് സൂരജിനെ ഫോളോ ചെയ്തിരുന്നു. ഗള്‍ഫില്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ മലയാളം എന്ന എഫ്എമ്മിലെ ആര്‍ജെ ആയിരുന്ന സൂരജിന്റെ തലവര മാറിയത് കഴിഞ്ഞദിവസമാണ്. മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്നു പെണ്‍കുട്ടികള്‍ തട്ടമിട്ട് ഫ്ളാഷ് മോബ് നടത്തിയിരുന്നു. ഇതിനെതിരേ ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇവരെ പ്രതിരോധിച്ച് പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സൂരജും. ഫ്ളാഷ് മോബിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍ജെ സൂരജിന് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ഒടുവില്‍ മാപ്പ് പറഞ്ഞ സൂരജ് തന്റെ റേഡിയോ മലയാളം 98.6ലെ തന്റെ പ്രോഗ്രാമായ ദോഹ ഗേറ്റില്‍ നിന്നും പിന്മാറുകയും ചെയ്തു. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്ത് വന്നവരില്‍ ചിലര്‍ തന്നെയാണ് ഈ പെണ്‍കുട്ടികള്‍ക്കെതിരെയും പ്രതികരിക്കുന്നതെന്നാണ് സൂരജ്…
Read Moreഐപിഎല്‍ തിരുവനന്തപുരത്തേക്ക് എത്തുന്നു, മഞ്ഞും മോശം കാലവസ്ഥയും ഡല്‍ഹിയ്ക്ക് പാരയായി, ഡെയര്‍ഡെവിള്‍സിന്റെ പകരം വേദിയാകാനൊരുങ്ങി കാര്യവട്ടം, അന്തിമ തീരുമാനം പതിനൊന്നിന്
ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും വേദിയാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോംമത്സരങ്ങള്‍ കാര്യവട്ടത്തേക്ക് മാറ്റാനാണ് നീക്കം. പുകമഞ്ഞും മോശം കാലവസ്ഥയും മൂലം ഡല്‍ഹിയില്‍ ഇനി പ്രമുഖ മത്സരങ്ങള്‍ക്ക് വേദി അനുവദിക്കില്ലെന്ന ബിസിസിഐയുടെ തീരുമാനമാണ് ഫിറോഡ്ഷാ കോട്ലയ്ക്ക് വിനയാകുന്നത്. ഈ മാസം പതിനൊന്നിന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നവംബറില്‍ കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യന്തര മത്സരത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അന്ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായെത്തിയെങ്കിലും കളി പെട്ടെന്ന് തന്നെ പുനരാരംഭിക്കാനായി. മികച്ച സ്റ്റേഡിയമാണെന്നതും കാര്യവട്ടത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. തമിഴ്നാട്ടിലെ പല ജില്ലക്കാര്‍ക്കും ചെന്നൈയേക്കാള്‍ അടുത്ത സ്ഥലമാണ് തിരുവനന്തപുരം എന്നതും അനുകൂലഘടകമാകും. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് വില്പനയ്ക്കുണ്ടായ തിരക്കും പരസ്യം ഉള്‍പ്പെടെയുള്ളവയിലെ റെക്കോര്‍ഡ് വരുമാനവും ഐപിഎല്‍ ടീമുകളെ തിരുവനന്തപുരത്തേക്ക്…
Read Moreപ്രതീക്ഷ തെറ്റി! മൂന്ന് മാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി വാഷിംഗ് മെഷിനില്‍ ഒളിപ്പിച്ചു, ആരതി പറഞ്ഞ കാരണം കേട്ട് പോലീസ് ഞെട്ടി
ആരതി എന്ന 22കാരിയുടെ കൊടുംക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് ഒരു നാട്. സ്വന്തം മകളെ, അതും വെറും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് ആരതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ആണ്‍കുട്ടിക്ക് ജന്മം നല്കാന് കഴിയാത്തതിനെ തുടര്‍ന്നാണ് 22കാരി ആരതി തന്റെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. തലയിണ ഉപയോഗിച്ച് യുവതി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയെ ആരോ തട്ടികൊണ്ടു പോയി എന്നാണ് ആരതി ആദ്യം പുറത്തറിയിച്ചത്. പിന്നീട് യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. ആണ്‍കുഞ്ഞ് ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചതാണ് ഈ ക്രൂരതയിലേക്ക് അവരെ നയിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിട്ടുണ്ട്.
Read More‘എനിക്ക് മരിക്കാൻ പറ്റിയില്ല’ പരേതൻ’ സംസാരിക്കുന്നു… സ്വന്തം ചരമവാർത്തയും പരസ്യവും പത്രങ്ങളിൽ നൽകി മുങ്ങി ഒടുവില്‍ പിടിയിലായ ജോസഫ് പറയുന്നു
സി.സി.സോമൻ കോട്ടയം: മരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് പത്രങ്ങളിൽ സ്വന്തം ചരമ വാർത്തയും പരസ്യം നല്‍കിയതെന്നും പിന്നീട് മരിക്കാൻ പറ്റിയില്ലെന്നും കോട്ടയത്ത് പോലീസ് കസ്റ്റഡിയിലായ തളിപ്പറന്പ് കുറ്റിക്കോൽ മേലുക്കുന്നേൽ ജോസഫ് പറയുന്നു. ഇന്നലെ രാത്രിയിൽ തിരുനക്കരയിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദേഹം ഇപ്പോൾ കോട്ടയം വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്ന് താൻ മരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് സ്വന്തം ചരമ വാർത്തയും പരസ്യവും നല്‍കിയതെന്നും പിന്നീട് ആലോചിച്ചപ്പോഴാണ് മരിക്കേണ്ടതില്ല എന്നു തീരുമാനിച്ചതെന്നും ഇദേഹം കോട്ടയം പോലീസിനോട് വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങൾ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. മക്കളുമായി നല്ല സ്വര ചേർച്ചയിലല്ലായിരുന്നുവെന്നു മാത്രമേ പോലീസിനോട് പറഞ്ഞിട്ടുള്ളു. കർണാടകയിൽ പല സ്ഥലത്തും കറങ്ങി നടന്ന ശേഷം ഇന്നലെ രാവിലെയാണ് കോട്ടയത്ത് എത്തിയത്. രാവിലെ ലോഡ്ജിൽ മുറിയെടുത്തപ്പോൾ ആധാർ കാർഡ് നല്കി അതിലെ വിലാസമാണ് രേഖപ്പെടുത്തിയത്. ഉടുപ്പിയിൽ…
Read Moreഡിസംബര്‍ അഞ്ച്, മോനിഷയെന്ന മകള്‍ അമ്മയില്‍ ലയിച്ച ദിനം! നടി മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍; മോനിഷയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് അമ്മ ശ്രീദേവി ഉണ്ണി
പതിനാലാം വയസില്‍ അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നടി മോനിഷ വിടവാങ്ങിയിട്ട് കാല് നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. രണ്ടരപതിറ്റാണ്ട് മുമ്പ് മകള്‍ ഒരുക്കിനല്‍കിയ വഴിയിലൂടെ ഇന്നും മകളായി തന്നെ യാത്രചെയ്യുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. ബംഗളൂരുവിലെ നൃത്തവിദ്യാലയത്തില്‍ അന്തരിച്ച മകള്‍ മോനിഷയുടെ ആത്മാവിനൊപ്പം കുട്ടികളെ നൃത്തച്ചുവടുകള്‍ പഠിപ്പിക്കുകയാണ് ശ്രീദേവി ഉണ്ണി. മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മകള്‍ തന്നോടൊപ്പമുണ്ടെന്ന ശക്തമായ വിശ്വാസത്തിലാണ് ശ്രീദേവി ഉണ്ണി. മരണമെന്ന വാക്കിന് മകളെ വിട്ടുനല്‍കാന്‍ ഈ അമ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മകള്‍ അമ്മയില്‍ ലയിച്ച ദിനം എന്നാണ് ശ്രീദേവി ഡിസംബര്‍ അഞ്ചാം തിയതിയെ വിശേഷിപ്പിക്കുന്നതു തന്നെ. അങ്ങനെയോര്‍ക്കാനാണ് മോനിഷയുടെ അമ്മയ്ക്ക് ഇഷ്ടം. നൃത്തച്ചുവടുകളോടെ പിച്ചവെച്ചുതുടങ്ങിയ മകള്‍ പൂര്‍ണ്ണതയോടെ ജനിച്ച കലാകാരിയായിരുന്നുവെന്ന് മോനിഷയുടെ അമ്മ വിശ്വസിക്കുന്നു. അമ്മ നൃത്തം അവതരിപ്പിക്കുന്ന വേദിയിലേയ്ക്ക് കാണികള്‍ക്കിടയില്‍ നിന്ന് ഓടിക്കയറിവന്ന് നൃത്തം ചെയ്തു ഒരിക്കല്‍…
Read Moreപീഡനം ഏഴുമാസം ഗര്‍ഭിണിയോടും, ഓടുന്ന വാനില്‍ വച്ച് ഡ്രൈവറും ക്ലീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചു, മാനം രക്ഷിക്കാന്‍ കലാവതി ഒടുവില്‍ കടുംകൈ ചെയ്തു, നിര്‍ഭയയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി
യാത്രക്കിടെ വാനിലെ ഡ്രൈവറും ക്ലീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലെ ഹൈദരാബാദ്- നാഗ്പൂര്‍ ഹൈവേയിലാണ് സംഭവം. ഉദി കലാവതി (35) എന്ന യുവതിയാണ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഹൈദരാബാദിനടുത്ത കൊമ്പള്ളിയില്‍ നിന്നും ഏഴുവയസുകാരിയായ മകളുമൊത്ത് വാനില്‍ യാത്രചെയ്ത കലാവതിയെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാന ബസും പോയികഴിഞ്ഞതിനാല്‍ കൊമ്പള്ളിയില്‍ നിന്ന് തൂപ്രാന്‍ ടോള്‍പ്ലാസ വരെ എത്തിക്കാമെന്ന് പറഞ്ഞ് ഇവരെ വാനില്‍ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്കാന് ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ട്. വാന്‍ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനില്‍നിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ മകളെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു. കരച്ചില്‍കേട്ട്…
Read Moreഎന്റെ അവസരങ്ങള്‍ തകര്‍ത്തത് ഒരു സ്ത്രീ, അവര്‍ കാരണം എനിക്ക് വിദേശത്തേക്ക് താമസം മാറ്റേണ്ടി വന്നു, കള്ളക്കഥകള്‍ ജനങ്ങളും വിശ്വസിച്ചു, എല്ലാം ബാബു ആന്റണി തുറന്നു പറയുന്നു
ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ സീനുകളില്‍ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം. ഹിറ്റുകളില്‍ നിന്നും ഹിറ്റുകളിലേക്ക് കുതിച്ചിരുന്ന അക്കാലത്ത് സംവിധായകരും നിര്‍മാതാക്കളും ബാബു ആന്റണിയുടെ പിന്നാലെയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അദേഹം സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. സിനിമയിലെ ഈ അജ്ഞാത വാസത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. എല്ലാത്തിനും കാരണം ഒരു സ്ത്രീയാണെന്നും അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. അവരും സിനിമാ മേഖലയിലായിരുന്നു. അന്ന് അവര്‍ പറഞ്ഞ കള്ളക്കഥകള്‍ പലരും വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്ന് അന്ന് സംവിധായകരും നിര്‍മാതാക്കളും പറഞ്ഞു. അത്രയേറെ കള്ള പ്രചരണങ്ങളാണ് ഉണ്ടായത്. ഒരിടവേളയ്ക്ക് ശേഷം സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍…
Read More