കോട്ടയം: കലാപരിശീലനത്തിന്റെ മറവിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ സിബി (43)യുടെ മൊബൈൽ ഫോണ്‍ കണ്ട് പോലീസ് ഞെട്ടി. ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾക്കു പുറമേ മറ്റു സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളും വിചിത്രമായ ലൈംഗിക രീതികളും ഇയാളുടെ മൊബൈൽ ഫോണിൽ പോലീസ് കണ്ടെത്തി. ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പുരുഷൻമാരുമായി ചാറ്റ് ചെയ്ത് അവരെ കുടുക്കി വീട്ടിലെത്തിക്കുകയും ചെയ്തിരുന്നതായി കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി സഖറിയ മാത്യു പറഞ്ഞു.അന്യപുരുഷനും ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ വരെ ഇയാളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഭാര്യയെ കാണാനെത്തിയ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട് പതിനായിരം രൂപ ചോദിച്ചെങ്കിലും ഒരു ഡിവിഡി പ്ലയറാണ് കിട്ടിയത്. ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴിയും പോലീസിനെ ഞെട്ടിച്ചു. മൂന്നു മക്കളുള്ള യുവതി ഇപ്പോൾ നാലാമതും ഗർഭിണിയാണ്. പത്തും അഞ്ചും…
Read MoreCategory: Editor’s Pick
ലൗജിഹാദും ക്രൈസ്തവ ഗൂഢാലോചനയും! സെയ്ഫ് അലിഖാന്റെ വിവാഹം ലൗജിഹാദിന് ഉദാഹരണം; രാജസ്ഥാനില്‍ വിദ്വേഷ പ്രചാരണം വിദ്യാഭ്യാസ വകുപ്പു വക
ജയ്പുർ: ലൗജിഹാദിനെക്കുറിച്ചും ക്രിസ്ത്യൻ “ഗൂഢാലോചന’ സംബന്ധിച്ചും വിവരിക്കുന്ന ആധ്യത്മിക മേളയിൽ എല്ലാ സ്കൂളുകളും പങ്കെടുക്കണമെന്ന് രാജസ്ഥാൻ സർക്കാർ. ഹിന്ദു സ്പിരിച്വാലിറ്റി ആൻറ് സർവീസ് ഫൗണ്ടേഷൻ എന്ന സംഘടന സംഘടിപ്പിക്കുന്ന മേളയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയിരിക്കുന്നത്. മേളയിൽ ലൗ ജിഹാദ്, ക്രിസ്ത്യൻ “ഗൂഢാലോചന’ തുടങ്ങിയ വിഷയങ്ങൾ വിവരിക്കുന്ന പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകളാണുള്ളത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിന്റെ സ്റ്റാളിൽ ലൗജിഹാദിൽനിന്ന് എപ്രകാരം കുട്ടികളെ രക്ഷിക്കാമെന്നു വിവരിക്കുന്ന പുസ്തകങ്ങളാണുള്ളത്. ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വിവാഹമാണ് ലൗജിഹാദിന് ഉദാഹരണമായി പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. മുസ്ലിമായ നടൻ തന്റെ ഹിന്ദു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു ഹിന്ദു സ്ത്രീയെ വിവാഹം ചെയ്തിരിക്കുന്നതായി പുസ്തകം പറയുന്നു. ആയിരം വർഷങ്ങളായി മുസ്ലിംകൾ ലൗജിഹാദിലൂടെ മതപരിവർത്തനം നടത്തുന്നതായി മറ്റൊരു പുസ്തകത്തിൽ പറയുന്നു. ബോളിവുഡ് നടി കരീന കപൂറിന്റെ മുഖചിത്രമുള്ള ലഘുലേഖയിൽ എപ്രകാരം ഹിന്ദു…
Read Moreനൂല്‍പ്പാലത്തിലൂടെ നടന്ന ദിനങ്ങള്‍! എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ 35 കൊല്ലം മുമ്പ് മരണമുഖത്ത് വിറങ്ങലിച്ചു നിന്ന ദിനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് അമിതാഭ് ബച്ചന്; ആ ദിനങ്ങള്‍ മറ്റൊരു നടനെ ഇന്നും വേട്ടയാടുന്നു…
അനിൽ സർക്കാർ.എ കഴിഞ്ഞ മാസം 11നാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും സൂപ്പർതാരം അമിതാഭ് ബച്ചൻ തന്റെ 75-ാം പിറന്നാൾ ആഘോഷിച്ചത്. മുൻകാലത്തെപ്പോലെ ആർഭാടം നിറഞ്ഞ പാർട്ടികളില്ലായിരുന്നു. കുടുംബത്തോടൊത്ത് സ്വകാര്യമായ ആഘോഷം മാത്രം. ഏതാണ്ട് ഒരുമാസത്തിനുശേഷം ഈ നവംബർ 13ന് അദ്ദേഹം ട്വിറ്ററിൽ ഒരു ചിത്രവും ഗൃഹാതുരത്വം കലർന്ന ഏതാനും വരികളും എഴുതി. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വില്ലന്റെ ലക്ഷ്യം തെറ്റിയെത്തിയ ഇടിയേറ്റ പരിക്കിൽ മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിൽ കഴിഞ്ഞ കാലത്തെക്കുറിച്ചായിരുന്നു ആ വരികൾ. ചിത്രത്തിലെ സംഘട്ടന രംഗത്തിന്റെ ഫോട്ടോയായിരുന്നു വരികൾക്കൊപ്പം ഉണ്ടായിരുന്നത്. ഏതാണ്ട് മരിച്ചുവെങ്കിലും ഞാൻ അതിജീവിച്ചു, തിരിച്ചു വന്നു… എന്നെ വീഴ്ത്തിയ ഇടിയെ ഞാൻ ഇടിച്ചു വീഴ്ത്തി എന്നിങ്ങനെ പ്രത്യാശ സ്ഫുരിക്കുന്ന വാക്കുകൾ. അപകടത്തെപ്പറ്റി മുന്‍പ് പല പ്രാവശ്യം അഭിമുഖങ്ങളിൽ പരാമർശിക്കാറുണ്ടെങ്കിലും 35 വർഷത്തിനുശേഷം ഇങ്ങനെ വൈകാരികത കലർന്ന വരികൾ കുറിച്ചത് ആരാധകരെ…
Read Moreമാനുഷി അതിമനോഹരി! ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി എന്ത്..? എന്തുകൊണ്ട്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരവും, ജീവിതവും…
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ ഇരുപതുകാരിയായ മാനുഷി ചില്ലറിനോട് വിധികർത്താക്കൾ ചോദിച്ച ചോദ്യമിതാണ്. ഏറെ കുഴപ്പിക്കുന്ന ചോദ്യം. പക്ഷേ മാനുഷിക്ക് ഉത്തരം പറയാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. അവർ പറഞ്ഞു: അമ്മ. “അമ്മയാണ് ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി. എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. അമ്മ നല്കുന്ന സ്നേഹവും പരിഗണനയും പണംകൊണ്ട് അളക്കാവുന്നതല്ല. സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– മാനുഷി പറഞ്ഞു. എത്ര കൃത്യമായ ഉത്തരം..! ലോകസുന്ദരിയായി മാനുഷിയെ തീരുമാനിക്കാൻ വിധികർത്താക്കൾക്ക് തെല്ലും ആലോചിക്കേണ്ടിവന്നില്ല. അറുപത്തിയേഴാമത് മിസ് വേൾഡ് കിരീടം കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർട്ടറിക്ക സ്റ്റെഫാനി മാനുഷിയുടെ തലയിൽ അണിയിക്കുമ്പോൾ അമ്മയടക്കം കുടുംബാംഗങ്ങൾ ആ സുന്ദരമുഹൂർത്തത്തിന് സാക്ഷിയായി. 2017ലെ ഫെമിന മിസ് ഇന്ത്യയാണ് ഹരിയാനയിലെ സോണിപത് ഭഗത്ഫൂൽസിംഗ് മെഡിക്കൽ കോളജ്…
Read Moreദീപികയുടെ തല വെട്ടുന്നവര്‍ക്ക് 5 കോടി രൂപ! വാഗ്ദാനത്തിനു പിന്നില്‍ ഉത്തര്‍പ്രദേശിലെ ചത്രീയ സമാജ് സംഘടന; ‘പദ്മാവതി’ക്കെതിരായ ഭീഷണികള്‍ തുടരുന്നു
മുംബൈ: പദ്മാവതിയുടെ സംവിധാകൻ സഞ്ജയ് ലീല ബൻസാലിയുടെയും റാണി പദ്മിനിയായി അഭിനയിച്ച നടി ദീപിക പദുകോണിന്റെയും തലവെട്ടുന്നവർക്ക് അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിലെ ചത്രീയ സമാജ് സംഘടന രംഗത്ത്. പദ്മാവതിക്കെതിരെ ഭീഷണിയുമായി രാജസ്ഥാനിലെ കർണിസേന രംഗത്തെത്തിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് കർണിസേനയുടെ ഭീഷണി. ഇന്ത്യൻ സംസ്കാരം കളങ്കപ്പെടുത്തുന്ന ദീപികയോട് ശൂർപ്പണഖയോട് ലക്ഷ്മണൻ ചെയ്തത് ചെയ്യുമെന്നും കർണിസേന നേതാവ് മഹിപാൽ സിംഗ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ചത്രീയ സമാജും രംഗത്ത് എത്തിയിരിക്കുന്നത്. സംഘടനയുടെ ഒാഫീസിലുള്ള താക്കൂർ അഭിഷേക് സോമാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. രജ്പുത്ര സ്ത്രീകൾ പൊതുസ്ഥലത്ത് നൃത്തം ചെയ്യാറില്ല. രജ്പുത്രന്റെ ചരിത്രം സഞ്ജയ്ക്ക് അറിയില്ല. ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടുമെന്നും താക്കൂർ പറഞ്ഞു.ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിയറ്റർ ഉടമകൾക്കു രക്തംകൊണ്ട് കത്തെഴുതുമെന്നു രാജ്പുട് ശൗര്യ ഫൗണ്ടേഷൻ അറിയിച്ചു. തിയറ്ററുകൾ ഉപരോധിക്കുമെന്നു സംഘടനയുടെ…
Read Moreആദ്യം വ്യാപാരി പോയി, രണ്ടു മാസത്തിനു ശേഷം ജീവനക്കാരിയും; ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയേറുന്നു; തിരിച്ചു വരുകയാണെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്ത ശേഷം അംജാദ് പോയതെങ്ങോട്ട്…?
കോഴിക്കോട്: ഒര്‍ക്കാട്ടേരിയിലെ വ്യാപാരിയുടെയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. വ്യാപാരിയെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ കാണാതായത്. സെപ്റ്റംബര്‍ 11നാണ് ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്ലെറ്റ് നടത്തുന്ന അംജാദ്(23)നെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ(32) അപ്രത്യക്ഷമാവുന്നത്. തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്കൂട്ടറില്‍ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതാവുന്നത്. രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടിലെത്താഞ്ഞതിനാല്‍ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണുതാനും. പ്രവീണയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്കൂട്ടര്‍ കണ്ടെത്തി. കടയുടമയായ അംജാദിനെ കാണാതായിട്ട് രണ്ടു മാസമായെങ്കിലും ഒരു തുമ്പുമില്ല. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി…
Read Moreഇത് ടി വി അനുപമ, ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടി മുട്ടുമടക്കിയത് ഈ പുലിക്കുട്ടിയുടെ മുമ്പില്‍; അനുപമ അഴിമതിക്കാരുടെ പേടിസ്വപ്നമായതിങ്ങനെ…
ഭൂമികയ്യേറ്റക്കേസ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നെങ്കില്‍ അതിനു കാരണം അനുപമ എന്ന ഈ പുലിക്കുട്ടിയാണ്. ആലപ്പുഴ ജില്ലാ കളക്ടറായ അനുപമയുടെ റിപ്പോര്‍ട്ടാണ് ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടിയുടെ സിംഹാസനത്തിന്റെ അടിക്കല്ലിളക്കിയത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്. ചുരുങ്ങിയ കാലയളവില്‍ തന്നെ അഴിമതിക്കാരുടെ പേടിസ്വപ്നമായ ടി.വി അനുപമയുടെ ജീവിതത്തില്‍ ഒരു നിയോഗം പോലെയാണ് ഐഎഎസ് ലഭിച്ചത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന് എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. മലപ്പുറം ജില്ലയിലെ…
Read Moreതൊടുപുഴയിലെ ബാഹുബലി! ചുംബിച്ചു, ബോധം പോയി, പരിക്കില്ല; ബാഹുബലിയാകാന്‍ ശ്രമിച്ചില്ല, ആനയുടെ ആക്രമണം നേരിട്ട യുവാവ് വീണ്ടും
തൊടുപുഴ: ആനയുടെ മുന്പിൽ ബാഹുബലിയിലെ രംഗം അനുകരിക്കാൻ ശ്രമിച്ചില്ലെന്ന് പെരിങ്ങാശേരി സ്വദേശി ജിനു ജോണ്‍. കഴിഞ്ഞ ദിവസം കരിമണ്ണൂരിനു സമീപം പഴം കൊടുക്കുന്നതിനിടെ ആന തൂക്കിയെറിഞ്ഞ യുവാവാണ് കരിമണ്ണൂർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ആനയക്ക് പഴവും പനംപട്ടയും നൽകിയിരുന്നു. ആനപ്രേമം മൂലം തുന്പിക്കൈയിൽ ചുംബനം നൽകുക മാത്രമാണ് നൽകിയത്. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നു മാത്രമാണ് ഉദ്ദേശിച്ചത്. ഒരു ഉമ്മ നൽകുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാത്ത ആന തുന്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. വീഴ്ചയിൽ ബോധം പോയതല്ലാതെ പരിക്കേറ്റിട്ടില്ലെന്നും ജിനു കരിമണ്ണൂർ പോലീസിനോട് വ്യക്തമാക്കി. കൂടാതെ വിശദീകരണമായി ഫേസ് ബുക്ക് ലൈവിലും ജിനു എത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂരിനു സമീപം കുരുന്പുപാടത്തായിരുന്നു സംഭവം. പെരിങ്ങാശേരി സ്വദേശിയായ യുവാവും സുഹൃത്തുക്കളും ചേർന്ന് അവധി ആഘോഷത്തിനിടെയാണ് ആനപ്പുറത്ത് കയറാൻ ശ്രമിച്ചത്. പുരയിടത്തിൽ തളച്ചിരുന്ന ആനയുടെ സമീപം പാപ്പാൻമാർ ഇല്ലായിരുന്നു. പനംപട്ട തിന്നു…
Read Moreചെറിയ സിനിമകള്‍ വേണ്ട; പ്രമുഖ സിനിമകള്‍ മതി! അവാര്‍ഡ് നിശകള്‍ക്കൊണ്ട് യാതൊരു ഗുണവുമില്ല; താരങ്ങള്‍ ചാനലുകളിലെ താരനിശകള്‍ ഒഴിവാക്കണം; കടുത്ത നിലപാടുമായി ഫിലിം ചേംബര്‍
കൊച്ചി: ചാനലുകൾ സംഘടിപ്പിക്കുന്ന അവാർഡ് നിശകളിലെ താരസാന്നിധ്യം അവസാനിപ്പിക്കമെന്ന കടുത്ത നിലപാടുമായി നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം ചേംബർ. പ്രമുഖ സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രമാണ് ചാനലുകൾ ഏറ്റെടുക്കുന്നത് ആരോപിച്ചാണു ഫിലിം ചേംബർ ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. നേരത്തേ, താരനിശകളിൽ പങ്കെടുക്കരുതെന്നു കാണിച്ചുള്ള കത്ത് അമ്മ ഭാരവാഹികൾക്കു ചേംബർ അധികൃതർ നൽകിയിരുന്നു. അവാർഡ് നിശകൾക്കൊണ്ടു സിനിമയുടെ നിർമാതാവിനും, വിതരണകാർക്കും യാതൊരു ഗുണവുമില്ലെന്നാണ് ഫിലിം ചേംബറിന്റെ പക്ഷം. സിനിമക്കാരെയും താരങ്ങളെയും വച്ചു കോടികൾ വാങ്ങുന്ന ചാനലുകൾ കഴിഞ്ഞ തവണ പ്രമുഖ അഭിനേതാക്കളുടെ 40 ചിത്രങ്ങൾ മാത്രമാണു സാറ്റ് ലൈറ്റ് റെയിറ്റ് നൽകി വാങ്ങിയത്. ഇതുമൂലം പുതുമുഖങ്ങളുമായും കൊച്ചു ചിത്രങ്ങളുമായും എത്തുന്നവർക്കു വലിയ നഷ്ടം സംഭവിക്കുകയാണ്. ഇൗ സാഹചര്യത്തിൽ സിനിമകൾ എടുക്കാത്ത ചാനലുകളുമായി താരങ്ങൾ സഹകരിക്കേണ്ടന്നുള്ള നിലപാടാണു ഫിലിം ചേംബർ ഉയർത്തുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണത്തിന് അമ്മയുടെ സെക്രട്ടറി ഇടവേള…
Read Moreകൊല്ലരുത്…! സിറിയയില്‍ ഐഎസ് അടുത്തയിടെ നശിപ്പിച്ച ഒരു പള്ളിയുടെ കഥ; ആ പള്ളി ലോകത്തോടു വിളിച്ചുപറഞ്ഞിരുന്നത് ഒരേയൊരു കാര്യം…
ജോസ് ആൻഡ്രൂസ് പശ്ചിമേഷ്യയിൽ ഐഎസ് നശിപ്പിച്ച ക്രിസ്ത്യൻ പള്ളികൾക്കു കണക്കില്ല. പക്ഷേ, ദെർ എസോറിലെ പള്ളിയുടെ സ്ഥാനത്ത് ഇപ്പോഴുള്ള കൽക്കൂന്പാരങ്ങൾ ലോകത്തിന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. കാരണം ആ കൽക്കൂന്പാരങ്ങൾക്കടിയിൽ നിത്യ നിദ്രയിലുള്ളത് ലക്ഷക്കണക്കിനു മനുഷ്യരാണ്. ലോക രാജ്യങ്ങളിൽ പലതും അതിന്റെ കപടനയതന്ത്രത്തിന്റെ ഭാഗമായി വിസ്മരിച്ചുകളഞ്ഞ ഒരു വംശഹത്യയുടെ ഇരകൾ. 1991-ൽ സ്ഥാപിച്ച പള്ളി ആരാധനാലയം മാത്രമല്ല. അവിടെ സ്മാരകവും മ്യൂസിയവും സൗഹൃദ ഭിത്തിയുമുണ്ട്. ഭിത്തിയിൽ അറബി, അർമീനിയൻ ശൈലിയിലുള്ള ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ലോകമെങ്ങുമുള്ള തീർഥാടകരും സന്ദർശകരും ചരിത്രവിദ്യാർഥികളുമൊക്കെയായി ലക്ഷക്കണക്കിനാളുകളാണ് വർഷംതോറും ഇവിടെ എത്തിയിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21-ന് ഐഎസിന്റെ നിയന്ത്രണത്തിൽ ഇരിക്കവേ പള്ളി തകർക്കപ്പെട്ടു. കൊടിയ പൈശാചികതയുടെയും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ആകെത്തുകയായിരുന്നു അർമീനിയൻ കൂട്ടക്കൊല. ഭൂലോക കുറ്റവാളിയും ജൂതകൂട്ടക്കൊലയുടെ നടത്തിപ്പുകാരനുമായിരുന്ന ഹിറ്റ്ലർക്കുപോലും പിന്നീടു മാതൃകയായത് ഇതായിരുന്നു. പ്രധാനമായും 1915നും 1918നും ഇടയ്ക്കുള്ള മൂന്നു കൊല്ലത്തിനിടെയാണ്…
Read More