ടി വി അനുപമ കേരളം വിടുന്നു ! ജനകീയ കളക്ടര്‍ക്കു പകരം സി ഷാനവാസിനെ തൃശ്ശൂര്‍ ജില്ലാ കളക്ടറായി നിയമിക്കും; അനുപമ പോകുന്നത് മുസ്സൂറിയിലേക്ക്…

സര്‍വ്വീസില്‍ പ്രവേശിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനകീയ കളക്ടറെന്ന വിശേഷണം നേടിയ തൃശ്ശൂര്‍ കളക്ടര്‍ ടി വി അനുപമ കേരളം വിടുന്നു. ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായി മുസ്സൂറിയിലെ ദേശീയ അക്കാദമിയിലേക്കാണ് പോകുന്നത്. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റത്. ആലപ്പുഴ ജില്ലാ കലകട്റായിരിക്കെ മുന്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചതോടെയാണ് ടി.വി. അനുപമ വാര്‍ത്തകളിലിടം നേടിയത്. പിന്നാലെ തൃശൂരിലേക്ക് അനുപമയെ മാറ്റിയെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ ജനകീയ കലക്ടറെന്നവിശേഷണം നേടിയെടുക്കാന്‍ അനുപമയ്ക്കായി.

Read More

കളക്ടര്‍ക്കു മുമ്പില്‍ മുട്ടുമടക്കി കല്ലട മുതലാളി; കല്ലട മുതലാളിയെ രക്ഷിക്കാനായി ഉന്നതതല ഇടപെടലുണ്ടായെങ്കിലും പതറിയില്ല; കല്ലടയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കി ടി വി അനുപമ വീണ്ടും താരമാകുമ്പോള്‍…

തൃശൂര്‍: യാത്രക്കാരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന കല്ലട ബസിന് ഒടുവില്‍ കിട്ടേണ്ടത് കിട്ടി. സുരേഷ് കല്ലടയെ രക്ഷിക്കാന്‍ ഉന്നതര്‍ അഹോരാത്രം പരിശ്രമിച്ചപ്പോള്‍ അവയെയെല്ലാം തച്ചുതകര്‍ത്തത് കളക്ടര്‍ ടിവി അനുപമയുടെ നിശ്ചയദാര്‍ഢ്യം. യാത്രക്കാര്‍ ആക്രമത്തിനിരയായ ബസിന് ഒരു വര്‍ഷത്തേക്ക് ഇനി ഷെഡില്‍ കിടക്കാം. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമായത്. ഇതോടെ അനുപമ ഇടപെട്ടു. ഇതോടെ അതിവേഗ തീരുമാനവും വന്നു. ശക്തന്റെ നാടാണ് തൃശൂര്‍. ഇവിടെ പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം നീതി ഉറപ്പാക്കുകയാണ് അനുപമ. ഇതാണ് കല്ലട സുരേഷിനും പണിയാകുന്നത്. കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ (റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. യോഗത്തില്‍…

Read More

തോല്‍പ്പിക്കാനും മുറിവേല്‍പ്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും പക്ഷെ…! ജേക്കബ് തോമസ് മോഡലില്‍ നടത്തിയ വിമര്‍ശനം ഒടുവില്‍ പിന്‍വലിച്ച് അനുപമ ഐഎഎസ്; അനുപമയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത് ആയിരങ്ങള്‍…

ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കുക എന്നത് ഇപ്പോഴത്തെ ഒരു ശൈലിയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും സ്ഥിതി വ്യത്യസ്ഥമല്ല. പ്രശാന്ത് നായരും ജേക്കബ് തോമസുമടക്കമുള്ളവരും ഈ രീതി പിന്തുടരുന്നവരാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമര്‍ശനം വന്നതോടെ ആലപ്പുഴ കലക്ടര്‍ അനുപമ ഐഎഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുകയുണ്ടായി. എന്നാല്‍, സംഭവം വിവാദമായതോടെ പോസ്റ്റ് കളക്ടര്‍ പിന്‍വലിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ടി വി അനുപമ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. സമൂഹമാധ്യമത്തില്‍ ജില്ലാ കലക്ടര്‍ക്കു പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തു വന്നതിനിടെയാണു പോസ്റ്റ് പിന്‍വലിച്ചത്. ഉച്ചയോടെ രണ്ടായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് അഞ്ഞൂറിലേറെപ്പേര്‍ വീണ്ടും പങ്കു വച്ചിരുന്നു. ജില്ലാ കലക്ടര്‍ എന്ന നിലയില്‍ ടി.വി. അനുപമയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന തരത്തിലാണു കുറിപ്പിനു ലഭിച്ച കമന്റുകള്‍. ഇംഗ്ലിഷ് കവയിത്രി നിഖിത ഗില്ലിന്റെ കവിത ആസ്പദമാക്കി സുഹൃത്ത് പോസ്റ്റ് ചെയ്ത…

Read More

ഇത് ടി വി അനുപമ, ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടി മുട്ടുമടക്കിയത് ഈ പുലിക്കുട്ടിയുടെ മുമ്പില്‍; അനുപമ അഴിമതിക്കാരുടെ പേടിസ്വപ്‌നമായതിങ്ങനെ…

  ഭൂമികയ്യേറ്റക്കേസ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നെങ്കില്‍ അതിനു കാരണം അനുപമ എന്ന ഈ പുലിക്കുട്ടിയാണ്. ആലപ്പുഴ ജില്ലാ കളക്ടറായ അനുപമയുടെ റിപ്പോര്‍ട്ടാണ് ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടിയുടെ സിംഹാസനത്തിന്റെ അടിക്കല്ലിളക്കിയത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്. ചുരുങ്ങിയ കാലയളവില്‍ തന്നെ അഴിമതിക്കാരുടെ പേടിസ്വപ്‌നമായ ടി.വി അനുപമയുടെ ജീവിതത്തില്‍ ഒരു നിയോഗം പോലെയാണ് ഐഎഎസ് ലഭിച്ചത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. മലപ്പുറം ജില്ലയിലെ…

Read More