മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു മോനിഷ. കാറപകടത്തിന്റെ രൂപത്തില്‍ കരിയറിന്റെ തുടക്കത്തിലെ ഈ ലോകം വിട്ടുപോയെങ്കിലും ഇപ്പോഴും ആ ഇഷ്ടം മലയാളികള്‍ പ്രകടിപ്പിക്കാറുണ്ട്. മോഹന്‍ലാലും മണിയന്‍പിള്ള രാജുവുമൊക്കെ മോനിഷയുമായി നല്ല സൗഹൃദമുള്ള വ്യക്തികളായിരുന്നു. അടുത്തിടെ ഒരു വാരികയില്‍ മണിയന്‍പിള്ള രാജു മോനിഷയെക്കുറിച്ച് ഓര്‍ത്തെടുത്ത ഒരു സംഭവം ഇങ്ങനെ- മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്. വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു…
Read MoreCategory: Editor’s Pick
എരഞ്ഞോളിയിലെ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ നാടകീയ വഴിത്തിരിവ്, കണ്ടെടുത്ത കൈപ്പത്തി കൊല്ലപ്പെട്ട സുധീറിന്റെയല്ലെന്ന് ഡിഎന്‍എ ഫലം
നവാസ് മേത്തര്‍ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കേസില്‍ പോലീസ് കണ്ടെടുത്ത കൈപ്പത്തി കൊല്ലപ്പെട്ടയാളുടേതല്ലെന്ന് ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട്. എരഞ്ഞോളി കൊടക്കളം മൂന്നാംകണ്ടി വീട്ടില്‍ കെ.എം.സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. സംഭവത്തിന്റെ 10ാം വാര്‍ഷികത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2007 നവംബര്‍ 5 ന് കൊളശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം വച്ചാണ് സുധീര്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചിന്മയ സ്കൂളിലെ വിദ്യര്‍ഥികളുമായി കാറില്‍ വരവെ അക്രമിസംഘം കാര്‍ തടയുകയായിരുന്നു. അക്രമികളെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുധീറിനെ പിന്തുടര്‍ന്ന സംഘം തൊട്ടടുത്ത വീട്ടുപറമ്പില്‍ വച്ചാണ് കൊലപ്പെടുത്തിയത്. കൈപ്പത്തി നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പിറ്റേദിവസം തൊട്ടടുത്തുള്ളപറമ്പില് നിന്നാണ് സുധീറിന്റെ കൈപ്പത്തി പോലീസ് കണ്ടെത്തിയത്. കൈപ്പത്തി പോലീസ് പ്രത്യേകമായി ഇന്‍ക്വസ്റ്റ് നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ കൈപ്പത്തി…
Read Moreരാത്രി കാണാനെത്തിയ കാമുകിയോട് റഫീഖ് വിവാഹ അഭ്യര്‍ഥന നടത്തി, കുമാരി പുച്ഛിച്ചു തള്ളിയതോടെ പ്രണയം പ്രതികാരമായി, ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ
പ്രണയം പലപ്പോഴും പ്രതികരത്തിന്റെ രൂപം സ്വീകരിക്കാറുണ്ട്. ജീവനോളം സ്നേഹിച്ചയാള്‍ അകലുന്നുവെന്ന തോന്നലാകും പലപ്പോഴും അതിന് കാരണം. ഇത്തരത്തിലൊരു ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. റാഞ്ചിയിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന് മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പൈാലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മില്‍ ആറുമാസത്തിലേറെയായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ചയനിക കഴിഞ്ഞദിവസം റഫീഖിനെ കാണാനെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ ഇവരോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ തീരെ താല്പര്യമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്കി. ഇതോടെ റഫീഖ് കുമാരിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ബാഗിലാക്കി…
Read Moreഎട്ടു വര്‍ഷം പ്രണയം, ഒടുവില്‍ വിവാഹം കഴിച്ചു; മധുവിധു ആഘോഷിച്ചു തിരിച്ചു വന്ന പെണ്‍കുട്ടി ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം മുങ്ങി; കായംകുളത്ത് നടന്ന സംഭവം ഇങ്ങനെ…
എട്ടു വര്‍ഷം നീണ്ട കടുത്ത പ്രണയത്തിനു ശേഷമായിരുന്നു യുവാവ് പ്രണയിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അതും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന്. കല്യാണത്തിനു ശേഷം വളരെ സന്തോഷത്തോടെയാണ് ഇരുവരും മധുവിധുവിനു പോയത്. എന്നാല്‍ മധുവിധു കഴിഞ്ഞെത്തിയ പെണ്‍കുട്ടി യുവാവിന്റെ ഉറ്റ സുഹൃത്തിനൊപ്പം ഒളിച്ചോടി. ഗള്‍ഫില്‍ നഴ്സായിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ് ഒരു വിവാഹ ചടങ്ങിനിടയിലാണു പെണ്‍കുട്ടിയെ ആദ്യമായി നേരിട്ടു കാണുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായി. പെണ്‍കുട്ടി എംഎഡ് പാസായ ശേഷം ഒരു സ്വകാര്യ ട്യൂഷന് സെന്ററിലും പിന്നീട് കോളജില്‍ കരാര്‍ അടിസ്ഥാനത്തിലും പഠിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം വിവാഹത്തെ എതിര്‍ത്തിരുന്നു എങ്കിലും പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നു സമ്മതിച്ചു. കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടിയെ ട്യൂഷന് സെന്ററില്‍ ആക്കിട്ടു തിരിച്ചു വന്ന യുവാവിന് ഒരു സന്ദേശം ലഭിക്കുകയായിരുന്നു. നിങ്ങളുടെ ഒപ്പം ജീവിക്കാന്‍ എനിക്ക് സാധിക്കില്ല എന്നും നിങ്ങളുടെ സുഹൃത്തായ…
Read Moreരാഹുല്‍ പശുപാലന് എന്നെ നിര്‍ബന്ധിച്ച് പല പ്രമുഖര്‍ക്കും കാഴ്ച്ചവച്ചു, എന്റെ മോശം ചിത്രങ്ങള്‍ അയച്ചുകൊടുത്ത് വില്പനചരക്കാക്കി, രശ്മി നായരുടെ പഴയ വെളിപ്പെടുത്തല്‍ വീണ്ടും വൈറലാകുന്നു
ചുംബന സമരത്തിലൂടെ പ്രശസ്തിയിലേക്ക് (കുപ്രസക്തി) ഉയര്‍ന്ന ദമ്പതികളാണ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര് നായരും. മാതൃകദമ്പതികളെന്ന് ഫെമിനിസ്റ്റുകളും പുരോഗമവാദികളും വിശേഷിപ്പിച്ച ഇവര്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍വാണിഭത്തിന് പിടിയിലായപ്പോള്‍ ഞെട്ടിയത് കേരളം മുഴുവനും. ദീര്‍ഘനാള്‍ ഇരുവരും ജയിലില്‍ കിടക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മിക്കെതിരേ നിരവധിപേര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കുകയാണ്. കാരണമാകട്ടെ ഇന്റര്‍നാഷണല്‍ ചളു യൂണിയന് എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന പ്രശ്നങ്ങളും. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രശ്മി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രശ്മി പറയുന്നതിങ്ങനെ- തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും അപ്ലോഡ് ചെയ്തതും രാഹുലാണ്. തന്നെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുകയായിരുന്നു. ഇടപാടുകാര്‍ രാഹുല്‍ തന്റെ നഗ്ന ചിത്രങ്ങള്‍ വാട്സപ്പിലൂടെ അയച്ചു കൊടുക്കുമായിരുന്നു. എന്നെ ഭാര്യ എന്നതില്‍ ഉപരി പണമുണ്ടാക്കുന്ന ഒരു ഉപകരണമായി രാഹുല്‍ കാണുകയായിരുന്നു. നഗ്ന ചിത്രങ്ങള്‍ക്ക്…
Read Moreബന്ദ്, വിലക്ക്, പ്രതിഷേധം! “മെർസലി’നു പിന്നാലെ “പദ്മാവതി’ക്കെതിരേയും ആരോപണങ്ങൾ; ബിജെപിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തളളി
ന്യൂഡൽഹി: വിജയ് നായകനായെത്തിയ കോളിവുഡ് ചിത്രം മെർസലിനെതിരെയുള്ള വിവാദം കെട്ടടങ്ങും മുന്‍പേ മറ്റൊരു സിനിമ കൂടി ചർച്ചകളിൽ സജീവമാകുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായിട്ടുള്ള പദ്മാവതി എന്ന ചിത്രത്തിനെതിരേയാണ് ആരോപണം. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ചിറ്റോറിലെ രാജ്ഞിയെ പദ്മാവതി സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. റിലീസിനു മുന്‍പേ ചിത്രം ബിജെപി നേതാക്കൾക്കും മറ്റു മതസംഘടനാ നേതാക്കൾക്കുമായി പ്രദർശിപ്പിക്കണെമെന്ന് ബിജെപി ഗുജറാത്ത് ഘടകം വക്താവ് ഐ.കെ. ജഡേജ ആവശ്യപ്പെട്ടു. “പദ്മാവതിയും അലാവുദീൻ ഖിൽജിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ചിത്രം ജനങ്ങൾക്കു മുന്പിൽ എത്തുംമുന്പേ ക്ഷത്രിയ സംഘടനാ നേതാക്കളുൾപ്പെടെയുള്ളവർക്കു മുന്പിൽ പ്രദർശിപ്പിച്ച് സന്ദേഹങ്ങൾ അകറ്റാൻ അണിയറപ്രവർത്തകർ തയാറാകണം. അതിനു തയാറാകുന്നില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം സർക്കാർ നിരോധിക്കുകയാണു വേണ്ടത്”- ജഡേജ…
Read Moreഅവള് വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേര്‍പിരിയല്‍ സംഭവിക്കില്ലായിരുന്നു, അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് പിതാവ്
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഗായിക അമൃത സുരേഷും നടന് ബാലയും പ്രണയിച്ചതും വിവാഹം കഴിച്ചതും. എന്നാല്‍ അതിലേറെ ഞെട്ടലുണ്ടാക്കിയതാണ് ഇരുവരുടെയും വേര്‍പിരിയല്‍. നാലു വര്‍ഷം മാത്രമാണ് ഇരുവരുടെയും ദാമ്പത്യം നീണ്ടുനിന്നത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. പരസ്പരം അകന്നെങ്കിലും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളെന്തെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ അമൃതയുടെ അച്ഛന് സുരേഷ് ദാമ്പത്യം തകരാനുള്ള കാരണത്തെപ്പറ്റി തുറന്നുപറയുന്നു. കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ അമൃതയ്ക്ക് കൂട്ടായി വന്നപ്പോഴാണ് അമൃതയുടെ അച്ഛന് പ്രതികരിച്ചത്. അദേഹം പറയുന്നതിങ്ങനെ- അമൃതയുടെ വിവാഹ കുറച്ച് നേരത്തെ ആയിപ്പോയി. ഇത്ര നേരത്തെ വേണ്ടായിരുന്നു. ജീവിതത്തില്‍ അമൃതയ്ക്ക് ഒരു പാകതക്കുറവ് ഉണ്ട് എന്നാണ് അച്ഛന്റെ അഭിപ്രായം. അത് വിവാഹത്തിലും സംഭവിച്ചു. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ 26 വയസ് വരെയൊക്കെ കാത്തിരിക്കാമായിരുന്നു.…
Read Moreഎന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്തു കൊന്നതാണ്, പിന്നില്‍ സമൂഹത്തിലെ ഉന്നതര്‍, അവള് ആത്മഹത്യ ചെയ്യില്ല, നടി പ്രത്യുക്ഷയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മ രംഗത്ത്
നടി പ്രത്യുക്ഷയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മ സരോജിനി ദേവി രംഗത്ത്. 2002ലാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രത്യുക്ഷ ആത്മഹത്യ ചെയ്തത്. കാമുകന് സിദ്ധാര്‍ഥ റെഡ്ഡിയുമായുള്ള ബന്ധത്തിലെ വിള്ളലാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് നടിയുടെ അമ്മ പറഞ്ഞത്. പതിനഞ്ചുവര്‍ഷത്തിനുശേഷമാണ് അമ്മ ചില വെളിപ്പെടുത്തലുകളുമായി എത്തുന്നത്. മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവരുടെ പ്രധാന ആരോപണം. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി. അതിന് അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന് സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അവര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. എന്നാല്‍ അന്ന് തന്നെ സരോജിനി…
Read Moreഎസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, സോളിഡാരിറ്റി… തീവ്രവാദി സംഘടനകൾ തന്നെ; ബിജെപി വാദത്തിന് ശക്തിപകർന്ന് ഒടുവിൽ സിപിഎമ്മും
സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിൽ തീവ്രവാദ സംഘടനൾ വേരുറപ്പിച്ചിട്ടുണ്ടെന്ന ബിജെപിയുടെ വാദത്തെ അനുകൂലിച്ച് സിപിഎമ്മും. തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്ന സംഘടനകൾ മുഖേന സംസ്ഥാനത്ത് തീവ്രവാദം ആഴത്തിൽ വേരിറങ്ങിയിട്ടുണ്ടെന്ന ബിജെപിയുടെ ദേശീയ തലത്തിലുള്ള പ്രചാരത്തെ ശരിവയ്ക്കുന്ന തരത്തിലാണ് സിപിഎമ്മും ഇപ്പോൾ രംഗത്തെത്തിയത്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയതിനിടെയാണ് സിപിഎമ്മും ഇവർക്കെതിരെ ഇപ്പോൾ തിരിയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മുക്കത്ത് ഗെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന നിലപാട് സിപിഎം വ്യക്തമാക്കുന്നത്. വികസനത്തിന് തുരങ്കം വയ്ക്കാൻ ചില തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് മുക്കത്ത് വൻ അക്രമം അരങ്ങേറിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, സോളിഡാരിറ്റി എന്നീ തീവ്രവാദ സംഘങ്ങളാണ് മുക്കത്തെ അക്രമത്തിന്…
Read Moreമിനിയുടെ വഴിവിട്ട ബന്ധം അമ്മായിയമ്മ കണ്ടു, കേബിള്‍ വയര്‍ കൊണ്ട് കഴുത്തു ഞെരിച്ചെങ്കിലും മരിക്കാതായതോടെ പുതിയ തന്ത്രം പുറത്തെടുത്തു, ഒടുവില്‍ മിനി കുടുങ്ങിയത് ഡോക്ടറുടെ സംശയത്തില്‍!
ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. മാങ്കുളം വിരിപാറ മക്കൊന്പില് ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് ഇവരെ വീട്ടില്‍നിന്നും അറസ്റ്റുചെയ്തത്. അന്യപുരുഷനുമായി മിനിക്ക് ഉണ്ടായിരുന്ന അവിഹിതബന്ധം അറിയാനിടയായതാണ് അച്ചാമ്മയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞയാഴ്ച വിരിപാറയിലെ വീട്ടില്‍വച്ച് പ്രതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അമ്മയെ മൂക്കില്‍നിന്ന് രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. മരുമകള്‍ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളംവച്ച് മിനി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്താല്‍ മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് മൂന്നാര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍വയര്‍ ഉപയോഗിച്ച്…
Read More