ദുബായില്‍ യുവതിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ഇന്ത്യ-പാക് സ്വദേശികള്‍ക്ക് ദുബായിയില്‍ 6 മാസം തടവ് ശിക്ഷ. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന 21 വയസുള്ള പാകിസ്താന് യുവതിയുടെ വസ്തുക്കള്‍ തട്ടിയെടുക്കുകയും ശേഷം യുവതിയെ ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു എന്നതാണ് കേസ്. തടവ് കൂടാതെ രണ്ട് പ്രതികളെയും നാടുകടത്താനും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. ഏപ്രില്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. സംഭവദിവസം രാവിലെ നാലരയോടെ രണ്ടു പുരുഷന്മാര് യുവതിയെ സമീപിക്കുകയായിരുന്നു. പോലീസുകാരാണെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം കാറില്‍ പോയ യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ശാരീരികമായി ഉപയോഗിക്കുകയും പണവും മൊബൈല്‍ ഫോണും യുവാക്കള്‍ തട്ടിയെടുത്ത് കാറില്‍ നിന്നും പുറത്തേക്ക് എറിയുകയായിരുന്നു. പഴ്സില്‍ 600 ദിര്ഹമുണ്ടായിരുന്നതായും യുവതി കോടതിയില്‍ പറഞ്ഞു. തന്നെ,…
Read MoreCategory: Editor’s Pick
കേരളത്തില്‍ നിന്നു മാത്രം പിടികൂടിയത് 20 കോടിയുടെ അസാധു നോട്ടുകള്‍, ഈ നേട്ടുകള്‍ കൊണ്ടുപോകുന്നത് സെക്യൂരിറ്റി ത്രെഡ് എടുക്കാനോ? ഇടപാടുകാര്‍ക്ക് ലഭിക്കുന്നത് ഒരുകോടിക്ക് 20 ലക്ഷം മാത്രം
റെനീഷ് മാത്യു 1000, 500 രൂപയുടെ നോട്ടുകളുടെ നിരോധനത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 20 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍. അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിലവില്‍ ഒരു സാധ്യതയുമില്ലെന്നിരിക്കെ അവ വന്‍തോതില്‍ കടത്തുന്നതിന്റെ ഉദ്ദേശ്യം തിരിച്ചറിയാനാവാതെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബന്ധപ്പെട്ട ഏജന്‍സികളും ഇരുട്ടില്‍ തപ്പുന്നു. റദ്ദാക്കിയ നോട്ടുകളുടെ വന്‍ശേഖരവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റ സംഘങ്ങള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നോട്ടുകള്‍ എവിടെ നിന്നു വരുന്നു, എങ്ങോട്ട് പോകുന്നു, എന്തു ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ബന്ധപ്പെട്ടവര്‍. അസാധുനോട്ടുകളുമായി പിടിയിലാകുന്നവരെ ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. 2017 നവംബര്‍ എട്ടിനാണ് 1000, 500 രൂപയുടെ കറന്‍സികള്‍ രാജ്യത്ത് റദ്ദാക്കിയത്. കേരളത്തില്‍ എല്ലാ ആഴ്ചയും വന്‍തോതിലുള്ള അസാധു നോട്ടുകള്‍ പിടികൂടുന്നുണ്ട്.…
Read Moreഗുജറാത്തിലും ഹിമാചലിലും മോദി തരംഗം ബിജെപിക്ക് തുണയാകും, ഗുജറാത്തില്‍ പട്ടേലുമാരുടെ പിന്തുണ കോണ്‍ഗ്രസിന് തുണയാകില്ല, ശക്തി ക്ഷയിച്ച കീഴ്ഘടകങ്ങള്‍ രാഹുലിന് വിനയാകും
ഗുജറാത്ത് പിടിച്ചാല്‍ നരേന്ദ്ര മോദിയെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാമെന്ന് നന്നായി അറിയാവുന്നത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും തന്നെ. ഇന്ത്യയ്ക്കു മുന്നില്‍ മോദിയെ ബ്രാന്‍ഡിനെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഗുജറാത്ത് വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഗുജറാത്തില്‍ അധികാരത്തിലേറാനായാല് മോദിയെ മാനസികമായി തകര്‍ക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതുവഴി 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്താമെന്നുമാണ് പ്രതിപക്ഷ പ്രതീക്ഷകള്‍. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ സര്‍വേ കോണ്‍ഗ്രസിന് അത്ര നല്ല കാലമല്ല പ്രവചിക്കുന്നത്. ഒരു മാസത്തോളമായി സംഘടിപ്പിച്ച സര്‍വെയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബിജെപി 48 ശതമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര് വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 19 ശതമാനം കോണ്‍ഗ്രസ് എം.എല്‍.എ ശക്തിസിങ് ഗോഹിലിനെയും 11 ശതമാനം കോണ്‍ഗ്രസ് നേതാവ്…
Read Moreരതീഷ് ഗള്‍ഫില്‍ പോയത് ആറുവര്‍ഷം പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍, തിരികെ നാട്ടിലെത്തിയപ്പോള്‍ കാമുകി മുറച്ചെറുക്കനുമായി പ്രണയത്തില്‍, കൊട്ടാരക്കര വെട്ടിവീഴ്ത്തലിനു പിന്നിലെ കഥയിങ്ങനെ
മണലാരണ്യത്തില്‍ പോയി ചോരവിയര്‍ത്ത് പണം കണ്ടെത്തുക. ഒടുവില്‍ കാമുകിയെ കല്യാണം കഴിക്കാന്‍ നാട്ടില്‍ പറന്നിറങ്ങിയപ്പോള്‍ കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത. കൊല്ലം കൊട്ടാരക്കരയിലാണ് ഒരു പ്രണയവും അതിനു പിന്നാലെ ‘വെട്ടും’ നടന്നത്. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷ് എന്ന 28കാരനാണ് കഥയിലെ നായകനും പ്രതിനായകനും. കാമുകി വീടിനു തൊട്ടടുത്തു താമസിക്കുന്ന 25കാരിയും. കഥ ഇങ്ങനെ- വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുമ്പാണ്. ഇതിനിടയിലാണ് യുവതിയും രതീഷും പ്രണയ ബന്ധത്തിലാകുന്നത്. നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ…
Read Moreഅവളെന്നെ സ്നേഹിച്ചത് ആത്മാര്‍ഥതയോടെ എന്നാല്‍ ഞാന്‍ അവളെ മുതലെടുക്കുകയായിരുന്നു, മുന്‍ മിസ് ഇന്ത്യ നിഹാരികയെ സമര്‍ഥമായി ചതിച്ചെന്ന വെളിപ്പെടുത്തലുമായി നടന് നവാസുദീന്‍
ബോളിവുഡിലെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍. സൂപ്പര്‍ താരമായ നവാസുദ്ദീന്‍ സിദ്ദിഖി. ഈയിടെ നവാസുദ്ദീന്‍ നടത്തിയ തുറന്നുപറച്ചിലാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. തന്റെ ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിലൂടെയാണ് താരം ഈ വിവരം വെളിപ്പെടുത്തിയത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. നവാസുദിന്‍ പറയുന്നതിങ്ങനെ- പ്രണയത്തിലായ ശേഷം താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി. ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നുവെന്നും താരം പറയുന്നു. പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്. ആത്മാര്‍ത്ഥമായ സ്നേഹമായിരുന്നു അവളുടേത്. എന്നാല്‍…
Read More‘അവളുടെ’ രാവുകള്‍ മറഞ്ഞു! ഐവി ശശിയുടെ കൈപിടിച്ച് സീമ നടന്നുകയറിയത് സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും; മലയാളത്തിലെ മാതൃകാ താരജോഡിയുടെ ഉദയത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം
മലയാളത്തിലെ മാതൃകാ താരദമ്പതികള്‍ എന്ന പേര് നേടിയവരായിരുന്നു, ഐവി ശശിയും സീമയും. സിനിമയെ വെല്ലുന്ന ബന്ധമാണ് ഈ താരജോഡികള്‍ തമ്മില്‍ നിലനിന്നിരുന്നത്. തന്റെ പതിനാറാം വയസ്സിലാണ് സീമ സിനിമാ ലോകത്ത് എത്തുന്നത്. ഐവി ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന എ പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ആ തുടക്കം. ഇന്നും സീമ അറിയപ്പെടുന്നത് ആ ചിത്രത്തിലൂടെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായി. ഷൂട്ടിംഗ് തീര്‍ന്ന് സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഐ വി ശശി തന്റെ പ്രണയം സീമയെ അറിയിച്ചിരുന്നു. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച, പത്രപ്രവര്ത്തകന് സക്കീര്‍ ഹുസൈന് എഴുതിയ, തിരയും കാലവും എന്ന പുസ്തകത്തില്‍ സീമയുമായി തന്റെ പ്രണയം മൊട്ടിട്ടതിനെക്കുറിച്ച് ഐവി ശശി മനസുതുറന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ..’അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം…
Read Moreഫിഫയ്ക്കു മുന്നില്‍ നാണംകെട്ട് കേരളം, കൊച്ചിയിലെ അവസാന മത്സരത്തിനു പിന്നാലെ റഫറിയുടെ വിസില്‍ മുതല്‍ ഫുട്ബോള്‍ വരെ അടിച്ചോണ്ട് പോയി, വോളന്റിയര്‍മാരായ മലയാളികളെ തടഞ്ഞുവച്ച് സംഘാടകര്‍
പ്രത്യേക ലേഖകന്‍ ഏറെ ആഘോഷിച്ചെത്തിയ ഫിഫ അണ്ടര്‍ 17 ലോകകപ്പ് അങ്ങനെ കേരളത്തില്‍ അവസാനിച്ചു. തുടക്കം മുതല്‍ വലിയ കോലാഹലം സൃഷ്ടിച്ച ലോകകപ്പ് അവസാനിക്കുന്നത് പക്ഷേ നാണക്കേട് ബാക്കിയാക്കിയാണ്. ആദ്യം മുതല്‍ വിവാദത്തില്‍ കുളിച്ചു നിന്ന ലോകകപ്പിന് അവസാനം കള്ളന്മാരുടെ നാടെന്ന നാണക്കോടും ബാക്കിയായി. ഇറാന്- സ്പെയിന് ക്വാര്‍ട്ടര്‍ ഫൈനലിനു ശേഷമായിരുന്നു സംഭവങ്ങളുടെ തുടക്കം. അവസാന മത്സരവും കഴിഞ്ഞതോടെ സംഘാടകര്‍ സൂക്ഷിച്ചിരുന്ന കുറെ പന്തുകളും ജാക്കറ്റുകളും ഉള്‍പ്പെടെ പല വസ്തുക്കളും കാണാതായി. ഫിഫ നിയോഗിച്ച വോളന്റിയര്‍മാര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്ഥലത്തു നിന്നാണ് ഇതെല്ലാം നഷ്ടമായത്. റഫറി ഉപയോഗിക്കുന്ന വിസില്‍ വരെ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സംഘാടകര്‍ക്ക് വോളന്റിയര്‍മാരില്‍ ചിലര്‍ പന്തുമായി കടന്നുകളയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പിന്നീട് നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കിയശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്.…
Read Moreകറന്റു പോയ തക്കത്തിന് വധു ഭര്‍തൃവീട്ടില്‍ നിന്നു നൈസായി മുങ്ങി, പൊങ്ങിയത് കാമുകനൊപ്പം കോടതിയില്‍, പത്തൊമ്പതുകാരി കൊണ്ടുപോയത് സ്വര്‍ണവും പണവുമായി, നാദാപുരത്തു നിന്നൊരു തേപ്പുകഥ
കല്യാണവും കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴാണ് ആ പത്തൊമ്പതുകാരിക്ക് കാമുകനെപ്പറ്റി ഓര്മ വന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച പാവം കാമുകന്റെ മനസു വേദനിപ്പിക്കാതെ ആ പെണ്‍കുട്ടി ഒടുവിലൊരു വഴി കണ്ടെത്തി. ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകുക. ഒടുവില്‍ അവള് അതിനുള്ള സമയവും സന്ദര്‍ഭവും കണ്ടെത്തി. ഒപ്പം സ്ത്രീധനമായി കിട്ടിയ സ്വര്‍ണവും പണവുമായി മുങ്ങുകയും ചെയ്തു. പുറമേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി കല്ലാച്ചി തെരുവന്‍ പറമ്പിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാമുകനൊപ്പം പോയത്. വീട്ടില്‍ വൈദ്യുതി നിലച്ച സമയത്താണ് യുവതി തനിക്ക് വിവാഹത്തിന് ലഭിച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും എടുത്ത് പുറത്ത് റോഡില്‍ ബൈക്കില്‍ കാത്തു നിന്ന പാനൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരനോടൊപ്പം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. യുവതിയുടെ വിവാഹം നടക്കുന്ന സമയത്ത് കാമുകനായ യുവാവ് ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ പുറമേരിയില്‍ യുവതിയുടെ…
Read Moreസഹോദരന്റെ ഭാര്യയുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടു, ഒടുവില്‍ സുമയും ദാമോദരനും തമ്മില്‍ ഉടക്കിയതിനു പിന്നിലെന്ത്? ഇടുക്കി കഞ്ഞിക്കുഴിയില്‍ കൂടെ താമസിച്ചവരുടെ മരണത്തില്‍ ദുരൂഹത
ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം അറുപതുകാരന് ജീവനൊടുക്കി. കഞ്ഞിക്കുഴി മൈലപ്പുഴയില്‍ താമസക്കാരനായ കൊല്ലംകുന്നേല്‍ ദാമോദരനാണ് കഴിഞ്ഞ 26 വര്‍ഷമായി കൂടെ താമസിപ്പിച്ചിരുന്ന സുമ(48)യെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ വരാന്തയില്‍ തൂങ്ങി മരിച്ചത്. മൃതദേഹത്തില്‍നിന്നു മൂന്നുപേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. രാവിലെ പാലുമായി പോയവരാണ് ദാമോദരനെ മരിച്ചനിലയില്‍ കണ്ടത്. ഇവരറിയിച്ചതനുസരിച്ച് പഞ്ചായത്ത് മെമ്പര്‍ സജീവന് തേനിക്കാകുടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഞ്ഞിക്കുഴി പോലീസെത്തി. വാഹനത്തിന്റെ ആക്സില്‍ ലിവര്‍കൊണ്ട് തലയ്ക്ക് അടിച്ചാണു സുമയെ കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും അടിയേറ്റിട്ടുണ്ട്. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശിയായ ദാമോദരന്റെ ഇളയ സഹോദരന്റെ ഭാര്യയാണ് സുമ. 26 വര്‍ഷംമുമ്പ് ഇരുവരും നാട്ടില്‍നിന്നു പോന്ന ശേഷം അടിമാലി ഇരുമ്പുപാലത്തായിരുന്നു താമസം. ആറു വര്‍ഷം മുമ്പാണ് മൈലപ്പുഴയിലെത്തിയത്. ദാമോദരന്റെ ആദ്യവിവാഹത്തില്‍ മൂന്നു മക്കളും സുമയ്ക്കു രണ്ടു മക്കളുമുണ്ട്. ദാമോദരനു കൂലിപ്പണിയായിരുന്നു. സുമ മെഴുകുതിരി കമ്പനിയിലും ഹോം…
Read Moreകാലത്തിന്റെ കവിളിലെ കണ്ണീര്‍ത്തുള്ളി! മറക്കരുത്, ഒരു നിരാശാ കാമുകന് നിര്‍മിച്ചതല്ല താജ്മഹല്‍; ഇപ്പോള്‍ ചിലര്‍ ആ പ്രണയസ്മാരകത്തിന്റെ പോലും ജാതിയും മതവും ചികയുന്നു
താജ്മഹൽ ഇതുപോലെ മറ്റൊന്നില്ല. ഇത്ര വലിയ പ്രണയസ്മാരകം ലോകത്ത് മറ്റൊരിടത്തും മനുഷ്യർക്കായി നിർമിക്കപ്പെട്ടിട്ടില്ല. പക്ഷേ, മറക്കരുത് നഷ്ടപ്രണയത്തിലെ നായികയ്ക്കുവേണ്ടി ഒരു നിരാശാ കാമുകൻ നിർമിച്ചതല്ല താജ്മഹൽ. തന്റെ 14 മക്കളുടെ അമ്മയായ ഭാര്യക്കുവേണ്ടി ഒരു ഭർത്താവ് ഒരുക്കിയതാണ്. പ്രാണപ്രേയസിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച സ്മാരകം. ഉത്തർപ്രദേശിലെ ആഗ്ര ഫോർട്ട് തീവണ്ടിയാപ്പീസിൽനിന്ന് 25 രൂപ കൂലി കൊടുത്താൽ സൈക്കിൾ റിക്ഷക്കാരൻ നമ്മെ എത്തിക്കുന്നത് ലോകാദ്ഭുതത്തിന്റെ മുന്നിലേക്കാണ്. ഷാജഹാൻ ചക്രവർത്തിയും മുംതാസ് മഹലും ജീവിച്ച മണ്ണിലൂടെയാണ് ചക്രങ്ങൾ ഉരുളുന്നത്. ചിലപ്പോൾ തോന്നും റിക്ഷയിൽനിന്നിറങ്ങി നഗ്നപാദനായി സഞ്ചരിച്ചാലോയെന്ന്. മിനിറ്റുകൾക്കകം കൈനീട്ടി ആലിംഗനത്തിനെന്നപോലെ താജ്മഹൽ മുന്നിലെത്തി. രണ്ടാമത്തെ വരവായിട്ടും അദ്ഭുതം ഏറിയിട്ടേയുള്ളു. വെണ്ണക്കൽ സ്മാരകത്തിനു മുന്നിൽ സ്വയം മറന്നു നില്ക്കുന്ന വിവിധ രാജ്യക്കാരും വ്യത്യസ്ത മതവിശ്വാസികളുമായ സ്ത്രീപുരുഷന്മാർ. ചിലർ താജ്മഹലിന്റെ ചുവരുകളിൽ കൈകളാൽ തലോടി തങ്ങളുടെ സ്വപ്നപൂർത്തീകരണത്തെ അവിസ്മരണീയമാക്കുന്നു.…
Read More