അവളെന്നെ സ്‌നേഹിച്ചത് ആത്മാര്‍ഥതയോടെ എന്നാല്‍ ഞാന്‍ അവളെ മുതലെടുക്കുകയായിരുന്നു, മുന്‍ മിസ് ഇന്ത്യ നിഹാരികയെ സമര്‍ഥമായി ചതിച്ചെന്ന വെളിപ്പെടുത്തലുമായി നടന്‍ നവാസുദീന്‍

ബോളിവുഡിലെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍. സൂപ്പര്‍ താരമായ നവാസുദ്ദീന്‍ സിദ്ദിഖി. ഈയിടെ നവാസുദ്ദീന്‍ നടത്തിയ തുറന്നുപറച്ചിലാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. തന്റെ ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിലൂടെയാണ് താരം ഈ വിവരം വെളിപ്പെടുത്തിയത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം.

നവാസുദിന്‍ പറയുന്നതിങ്ങനെ- പ്രണയത്തിലായ ശേഷം താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി.

ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നുവെന്നും താരം പറയുന്നു. പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്‍. ആത്മാര്‍ത്ഥമായ സ്നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് മനസിലാക്കിയ അവള്‍ ഈ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.

Related posts