സരിതാ നായര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളെല്ലാം വെള്ളംകുടിക്കുമ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. കോണ്‍ഗ്രസ് നേതാവും മുന്‍ തൃക്കാക്കര എംഎല്‍എയുമായ ബെന്നി ബെഹന്നാന് തന്നെ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ വിട്ടിരുന്നുവെന്ന ഗുരുതര ആരോപണമാണ് സരിത ഉന്നയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേ കമ്മീഷന് കണ്ടെത്തലുകള്‍ വന്നതിനു പിന്നാലെയാണ് പുതിയ തുറന്നുപറച്ചിലും വന്നിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. സരിത മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തെപ്പറ്റി പറയുന്നതിങ്ങനെ-എന്നെ കൊല്ലാന്‍ വരെ അവര്‍ ശ്രമിച്ചു. അവസാനം കണ്ടു പിടിച്ചപ്പോള്‍ ഫോണ്‍ ചെയ്തു പറയുകയാണ് അറിയാതെ പറ്റിയൊരു കൈപ്പിഴയാണെന്ന്. ടിപ്പര്‍ ലോറിയിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെ ഓടിച്ചിട്ടു പിടിച്ചു. അയാള്‍ കുറ്റം സമ്മതിച്ചപ്പോള്‍ പല ഭാഗത്ത് നിന്ന് വിളി വരുന്നു. അപ്പോള്‍ തമ്പാനൂര്‍ രവി വിളിക്കുന്നു.…
Read MoreCategory: Editor’s Pick
രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ജലി രാവിലെ മരിച്ചു കിടന്നത് വീട്ടുമുറ്റത്തെ കിണറ്റില്‍, മുറിക്കുള്ളില്‍ മണ്ണെണ്ണ എങ്ങനെയെത്തി, മാളയിലെ കോളജ് വിദ്യാര്‍ഥിനിയുടെ ദുരൂഹമരണത്തില്‍ നാടിന് ഞെട്ടല്‍
അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ വെളുപ്പിന് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടില്‍ സിദ്ധാര്‍ഥന്റെ മകള്‍ അഞ്ജലി(20)യെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ അഞ്ജലി അമ്മ ആശയോടൊപ്പം പതിവുപോലെ ഉറങ്ങാനായി കിടന്നു. വെളുപ്പിന് 4.30ഓടെ അമ്മ എണീറ്റപ്പോള്‍ സമീപത്ത് മകളെ കാണാനില്ലായിരുന്നു. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തി അകത്തും പുറത്തും നടത്തിയ അന്വേഷണത്തില്‍ വീട്ടുമുറ്റത്തെ കിണറിന്റെ വല നീങ്ങിയിരിക്കുന്നത് കണ്ടെത്തി. കിണറില്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ മരിച്ചനിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്. മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഞ്ജലി. ഏക സഹോദരന് അഞ്ജല്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാളയില്‍ നിന്നെത്തിയ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Read Moreസെലീന വധക്കേസില്‍ ട്വിസ്റ്റ്, ഗിരോഷ് നടത്തിയത് ക്വട്ടേഷന്‍ കൊല? സെലീനയുമായി അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പിടിയില്‍, അടിമാലി കൊലപാതകത്തില്‍ നിഗൂഡതകള്‍ അവസാനിക്കുന്നില്ല
ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് സാമൂഹ്യപ്രവര്‍ത്തകയായിരുന്നു സെലീന അബ്ദുള്‍ സിയാദിന്റെ കൊലപാതകത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. കൊല നടത്തിയ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് പിടിയിലായെങ്കിലും കൊലയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനിടെ സെലീനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ഉടമയെയും ഡ്രൈവറെയുമാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് സെലീനയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. കൊലപാതകം നടന്ന ദിവസം ഗിരോഷ് കസ്റ്റഡിയിലുള്ള രണ്ടു പേരെയും ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ സെലീനയുമായി നിരവധി തവണ വിളിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം സെലീന പൊതുരംഗത്ത് സജീവമായിരുന്നെങ്കിലും ഇവരുടെ ഇടപെടലുകള്‍ പലതും ദുരൂഹമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും വിലയേറിയ വസ്ത്രങ്ങളണിഞ്ഞ് ഇവര്‍ പുറത്തു യാത്ര ചെയ്തിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം പുറത്തുപോയ ഗിരോഷ് അരമണിക്കൂറിനു ശേഷം തിരിച്ചെത്തി മൃതദേഹത്തില്‍നിന്ന്…
Read Moreയുവാക്കളെ ആകര്‍ഷിക്കുന്നത് സുന്ദരികളെ കാണിച്ച്;ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം; ഐഎസ് ക്യാമ്പിലെ കൊടും ക്രൂരതകള്‍ തുറന്നു പറഞ്ഞ് യസീദി വനിതകള്‍
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴില്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍ രംഗത്ത്. ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവര്‍. സ്തനവലുപ്പം ഉള്ള യുവതികളെ ഐഎസ് ക്യാമ്പില്‍ വച്ച് ജിഹാദികള്‍ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസിന് മുകളില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം നടത്തുമെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഇസ്ലാമിന്റെ ജീവിതചര്യകള്‍ തുടങ്ങാന്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകള്‍ തുറന്ന് പറഞ്ഞാണ് യസീദി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി യുവതികളെ ചുമരിന് എതിരായി തിരിച്ച് നിര്‍ത്തുകയും തുടര്‍ന്ന് അവരുടെ മാറിന്റെ വലുപ്പം പരിശോധിക്കാറുണ്ടെന്നും ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു യുവതി വെളിപ്പെടുത്തുന്നു. ഇത്തരം പരിശോധനയില്‍ വലിയ സ്തനങ്ങളുള്ള യുവതികളെയാണ് ബലാത്സംഗത്തിന് തെരഞ്ഞെടുക്കുന്നത്. ഹെന്‍ട്രി ജാക്ക്സന് സൊസൈറ്റിയിലെ നികിത മാലിക്ക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ ട്രാഫിക്ലിങ് ടെറര്‍, ഹൗ മോഡേണ്‍ സ്ലാവെറി ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ്…
Read Moreആരൂഷി വധക്കേസിന്റെ പിന്നാമ്പുറം! പതിനാലുകാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള ബന്ധം നേരിട്ടുകണ്ടു, മാനംകാക്കാന്‍ മകളെയും ജോലിക്കാരനെയും കൊലക്കത്തിരിയാക്കി…
രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു ആരൂഷി വധം. 2008 മേയ് പതിനാറിനായിരുന്നു നോയിഡ സ്വദേശികളായ തല്‍വാര്‍ ദമ്പതികളുടെ മകളായ ആരൂഷിയെ ബെഡ്റൂമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ വീട്ടുജോലിക്കാരനായ ഹേമരാജിനെ രണ്ടുദിവസത്തിനുശേഷം ടെറസില്‍ മരിച്ച നിലയിലും കണ്ടെത്തി. അതുവരെ ഹേമരാജാണ് കൊലപാതകിയെന്ന് സംശയിച്ചിരുന്ന പോലീസിന് വലിയ പ്രതിസന്ധിയാണ് രണ്ടാമത്തെ കൊല സമ്മാനിച്ചത്. ഇതോടെ കേസ് സിബിഐ ഏറ്റെടുത്തു. തൊട്ടുപിന്നാലെ ആരൂഷിയുടെ മാതാപിതാക്കളായ ഡോക്ടര്‍ രാജേഷ് തല്‍വാറും നൂപൂര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മകളെ കൊന്നത് ഇരുവരുമാണെന്നായിരുന്നു കണ്ടെത്തല്‍. അരൂഷിയും 45കാരനായ ഹേമരാജും തമ്മില്‍ അരുതാത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ തമ്മിലുളള കിടപ്പറ ദൃശ്യങ്ങള്‍ നേരിട്ട് കണ്ട രാജേഷ് മകളെ ആദ്യം കൊലപ്പെടുത്തിയെന്നും തൊട്ടുപിന്നാലെ ഹേമരാജിനെയും വകവരുത്തിയെന്നുമാണ് സിബിഐ പറഞ്ഞത്. അതോടെ ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്താണ് തല്‍വാര്‍ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ തെളിവില്ലെന്നു…
Read Moreഎയ്ഞ്ചല്‍ മേരി പതിനഞ്ചാം വയസില്‍ ബസ് ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു, കടവന്ത്രയിലെ സ്വപ്നില്‍ വില്ലയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍, ഒപ്പമുള്ള ക്ലാരയും ഷീജയും മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നവാസ്
കഴിഞ്ഞമാസം കൊച്ചി വൈറ്റിലയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ യുവതികള്‍ നടുറോഡിലിട്ട് തല്ലി പരിക്കേല്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്ത്രീകളുടെ ആക്രമണത്തിനിരയായ ഡ്രൈവര്‍ ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഹൈക്കോടതി ഇടപ്പെട്ടാണ് തടഞ്ഞത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു സ്ത്രീകള്‍ എയ്ഞ്ചല്‍ മേരി, ഷീജ അഫ്സല്, ക്ലാര ഷിബിന്‍ എന്നിവരുടെ ജീവിത പശ്ചാത്തലം വളരെയധികം നിഗൂഡതകള്‍ നിറഞ്ഞതാണെന്ന് അന്നേ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വളരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ്. ഈ മൂന്നു സ്ത്രീകളും സെക്സ് റാക്കറ്റിലെ കണ്ണികളാണെന്നും ഇവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അദേഹം പറയുന്നു. നവാസിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ സെക്സ് റാക്കറ്റ് സംഘത്ത നിയന്ത്രിക്കുന്നത് 37കാരിയായ എയ്ഞ്ചല്‍ മേരിയാണ്. സീരിയല്‍ -ടെലിഫിലിം മേഖലയിലെ പ്രവര്‍ത്തനത്തിന്റെ മറവിലാണ് കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത് വരുന്നത്. കണ്ണൂര്‍ ആലക്കോട് ആയിരുന്നു എയ്ഞ്ചല്‍ ആദ്യ താമസം. 15 വയസ്സ്…
Read Moreസെലീന അസീസിനെ കുറിച്ച് നാട്ടുകാര്‍ക്കുള്ളത് അവ്യക്തമായ കാര്യങ്ങള്‍, പ്രതി യുവതിയുടെ മാറിടം മുറിച്ചതിന് കാരണം സാമ്പത്തിക പ്രശ്നമല്ല, നാട്ടുകാര്‍ക്കിടയില്‍ വക്കീലെന്ന് പറയുമ്പോഴും സെലീന ദുരൂഹയുടെ കുടാരം
ഇടുക്കി അടിമാലി പത്താംമൈലില്‍ സെലീന അബ്ദുള്‍ അസീസെന്ന 38കാരി കൊല്ലപ്പെട്ടത് ചൊവ്വാഴ്ച്ചയായിരുന്നു. അതേരാത്രി തന്നെ പ്രതിയായ റിജോഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാമ്പത്തികപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുമ്പോഴും നാട്ടുകാര്‍ക്ക് സെലീനയെ പറ്റി കാര്യമായ അറിവുകള്‍ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചൈല്ഡ്ലൈന് പ്രവര്‍ത്തകയാണെന്നും അഭിഭാഷകയാണെന്നുമൊക്കെ ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ കാര്യമായ വിദ്യാഭ്യാസം ഇവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാര്‍ക്കിടയില്‍ സെലീനയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. പലപ്പോഴും അപരിചിതരായ ആളുകള്‍ ഇവരെ തേടിയെത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അടിമാലി ടൗണില്‍ ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്ന റിജോഷ് എങ്ങനെയാണ് സെലീനയുടെ സുഹൃത്തായതെന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിജോഷ് പ്രതിയാണ്. ഇത്തരത്തില്‍ അത്ര നല്ല പശ്ചാത്തലമല്ല റിജോഷിന്റെത്. ഇത്രമാത്രം ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിനോട് ഒന്നരലക്ഷം രൂപ സെലീന വാങ്ങിയെന്നത് വീട്ടുകാര്‍ക്കും പുതിയ അറിവായിരുന്നു. കൊച്ചി ധനുഷ്കോടി…
Read Moreപിതൃസഹോദരിയുടെ ക്രൂരത! തലശേരിയില്‍ എട്ടാം കാസുകാരിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; പെണ്‍കുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയത് പിതൃസഹോദരി; പെണ്‍കുട്ടി പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ രാഷ്ട്രദീപികയ്ക്ക്
തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വന്‍ സെക്സ് റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ശീതളപാനീയത്തില്‍ മയക്കു മരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെക്സ് റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്ന 21 കാരനേയും യുവതിയേയും തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയത് ബന്ധുവായ യുവതിയാണെന്നും പോലീസിൽ വിവരം ലഭിച്ചു. രണ്ട് വര്‍ഷമായി തുടരുന്ന പീഡന വിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട് പെണ്‍കുട്ടി പങ്കു വെച്ചതോടെയാണ് വടക്കേ മലബാര്‍ കേന്ദ്രീകരിച്ചുള്ള വന്‍ സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. മകളേയും കൂട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരുടെ അടുത്തെത്തിയ പിതാവ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് മകള്‍ക്കുണ്ടായ പീഡനം വിശദീകരിച്ചത്. പീഡിപ്പിച്ച യുവാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി പോലീസ് കൈമാറിയിട്ടുണ്ട്. ബന്ധുവായ പെണ്‍കുട്ടിയെ…
Read Moreപെണ്മക്കളുള്ള അമ്മമാരുടെ പേടിസ്വപ്നം! കാഷ്മീരിലെ കൊടുംക്രിമിനല്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ സൈന്യത്തെ സഹായിച്ചത് മുന്‍കാമുകി; നിരന്തരം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ഭീകരനെ കുടുക്കിയതിങ്ങനെ…
കാഷ്മീര്‍ താഴ്വരയില് സൈന്യത്തിന് എന്നും തലവേദന സൃഷ്ടിച്ചിരുന്ന തീവ്രവാദി നേതാവായിരുന്നു ഖാലിദ്. കാഷ്മീരില്‍ പെണ്‍കുട്ടികളുള്ള അമ്മമാരുടെയെല്ലാം പേടിസ്വപ്നം കൂടിയായിരുന്നു. ഇയാള്‍. പെണ്‍കുട്ടികളെ വശീകരിച്ച് അവരെ ലൈംഗികമായി ഉപയോഗിച്ചശേഷം നിഷ്കരുണം ഉപേക്ഷിക്കുന്നയാള്‍. ഖാലിദ് കൊല്ലപ്പെടണമെന്ന് കാഷ്മീരിലെ എല്ലാത്തരത്തില്‍ പെട്ട ആളുകളും അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ഈ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായതും ഫാത്തിമ എന്ന ഇയാളുടെ മുന്‍കാമുകിയും. ഉദരത്തില്‍ ഒരു കുഞ്ഞിനെ സമ്മാനിച്ച് കടന്നുകളഞ്ഞ ഖാലിദിനെപ്പറ്റി പറയുമ്പോള്‍ ഫാത്തിമയ്ക്ക് കണ്ണുകളില്‍ രോഷമാണ്. ഒരു വര്‍ഷം മുന്‍പാണ് ഫാത്തിമയുടെ ജീവിതം തകര്‍ത്ത സംഭവം നടക്കുന്നത്. ഖാലിദുമായി പ്രണയത്തിലായതോടെ ബന്ധം വേറൊരു തലത്തിലേക്ക് നീങ്ങി. ഇതിനിടെ താന്‍ ഗര്ഭണിയാണെന്ന് അറിഞ്ഞ് അവള് വളരെ ആവേശത്തോടെ ഖാലിദിനെ വിവരം അറിയിച്ചു. ഖാലിദിനും ഏറെ സന്തോഷമാകുമെന്നായിരുന്നു പെണ്‍കുട്ടി കരുതിയത്. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷമുള്ള ഖാലിദിന്റെ പ്രതികരണം ആ…
Read Moreഇവളും ഒരു സ്ത്രീയാണത്രേ! പത്തു വയസ് കുറവുള്ള കാമുകനൊപ്പം ജീവിക്കാന്‍ സന്ധ്യ ചെയ്തത് കൊടുംക്രൂരത, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഒഴിവാക്കിയത് ഇങ്ങനെ
ഇങ്ങനെയൊക്കെ ക്രൂരയാകാന്‍ ഒരു ഭാര്യയ്ക്ക്, അമ്മയ്ക്ക് സാധിക്കുമോ? അത്രയ്ക്കും ഹൃദയം നുറുക്കുന്നൊരു വാര്‍ത്തയാണ് ഇത്. കേരളത്തില്‍ അല്ലെന്നൊരു ആശ്വാസമുണ്ടെങ്കിലും നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. സന്ധ്യയെന്ന 36കാരി സ്വന്തം ഭര്‍ത്താവിനെയും മൂന്നു പിഞ്ചുകുട്ടികളെയും കൊന്നുതള്ളി. അതും ക്വട്ടേഷന്‍ നല്കി. സന്ധ്യയെയും കാമുകന് ഹനുമന്തിനെയും രണ്ടു കൊലയാളികളെയും പോലീസ് അറസ്റ്റു ചെയ്തു സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സന്ധ്യ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്കി ഗാഡനിദ്രയിലാഴ്ത്തിയ ശേഷം കൊലയാളികളെ വീട്ടിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. കൊലയാളികള്‍ വീടിനുള്ളിലേക്ക് കടന്ന് അഞ്ചു പേരുടെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തി. കൗമാരം പിന്നിടാത്ത കൊലപാതകികള്‍ പത്തൊമ്പത് വയസ്സുകാരായ കപില്‍, ദീപക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 36 കാരിയായ സന്ധ്യ തന്നേക്കാള്‍ 10 വയസ്സ് ചെറുപ്പമായ ഹനുമന്‍ ജാട്ടുമായി കുറേ നാളായി പ്രണയത്തിലായിരുന്നു. ഈ വിവരം ഭര്‍ത്താവ് ഭന്‍വാരി…
Read More