പെണ്‍മക്കളുള്ള അമ്മമാരുടെ പേടിസ്വപ്നം! കാഷ്മീരിലെ കൊടുംക്രിമിനല്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ സൈന്യത്തെ സഹായിച്ചത് മുന്‍കാമുകി; നിരന്തരം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ഭീകരനെ കുടുക്കിയതിങ്ങനെ…

കാഷ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന് എന്നും തലവേദന സൃഷ്ടിച്ചിരുന്ന തീവ്രവാദി നേതാവായിരുന്നു ഖാലിദ്. കാഷ്മീരില്‍ പെണ്‍കുട്ടികളുള്ള അമ്മമാരുടെയെല്ലാം പേടിസ്വപ്‌നം കൂടിയായിരുന്നു. ഇയാള്‍. പെണ്‍കുട്ടികളെ വശീകരിച്ച് അവരെ ലൈംഗികമായി ഉപയോഗിച്ചശേഷം നിഷ്‌കരുണം ഉപേക്ഷിക്കുന്നയാള്‍. ഖാലിദ് കൊല്ലപ്പെടണമെന്ന് കാഷ്മീരിലെ എല്ലാത്തരത്തില്‍ പെട്ട ആളുകളും അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ഈ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായതും ഫാത്തിമ എന്ന ഇയാളുടെ മുന്‍കാമുകിയും.

ഉദരത്തില്‍ ഒരു കുഞ്ഞിനെ സമ്മാനിച്ച് കടന്നുകളഞ്ഞ ഖാലിദിനെപ്പറ്റി പറയുമ്പോള്‍ ഫാത്തിമയ്ക്ക് കണ്ണുകളില്‍ രോഷമാണ്. ഒരു വര്‍ഷം മുന്‍പാണ് ഫാത്തിമയുടെ ജീവിതം തകര്‍ത്ത സംഭവം നടക്കുന്നത്. ഖാലിദുമായി പ്രണയത്തിലായതോടെ ബന്ധം വേറൊരു തലത്തിലേക്ക് നീങ്ങി. ഇതിനിടെ താന്‍ ഗര്‍ഭണിയാണെന്ന് അറിഞ്ഞ് അവള്‍ വളരെ ആവേശത്തോടെ ഖാലിദിനെ വിവരം അറിയിച്ചു. ഖാലിദിനും ഏറെ സന്തോഷമാകുമെന്നായിരുന്നു പെണ്‍കുട്ടി കരുതിയത്. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷമുള്ള ഖാലിദിന്റെ പ്രതികരണം ആ ഇരുപതുകാരിയുടെ ഹൃദയം തകര്‍ത്തു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോടും, ഇനി മുതല്‍ പെണ്‍കുട്ടിയോടും തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അറിയിച്ച ഖാലിദ് പിന്നീട് അവരെ അവിടെ നിന്നും ഇറക്കി വിട്ടു. ഇതോടെ പഞ്ചാബിലെ ബന്ധുവീട്ടിലേക്ക് അവള്‍ നാടുകടത്തപ്പെട്ടു. അവിടെവച്ച് വയറ്റി വളരുന്ന കുഞ്ഞിനെ നശിപ്പിച്ചു.

ഇതിനിടെ ഫാത്തിമ സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഖാലിദിന്റെ ഒളിത്താവളങ്ങളും പ്രവര്‍ത്തനങ്ങളും അവരെ അറിയിച്ചു. വിവരം ലഭിച്ചതോടെ സൈന്യം സജ്ജരായി. ഇതിനിടെ ഖാലിദ് അടുത്തൊരു വീട്ടില്‍ വരുന്ന വിവരം ലഭിച്ചു. സോപോറില്‍ വളരെ പ്രധാനപ്പെട്ട ഒരാളെ കാണാനെത്തുമെന്നായിരുന്നു വിവരം. പെണ്‍കുട്ടിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് സൈന്യം ഇയാളുടെ വീടിന് ചുറ്റും തക്കം പാര്‍ത്തിരുന്നു. എന്നാല്‍ വീടിന് മുന്നിലെത്തിയതും ഖാലിദ് തന്നെ ചുറ്റി വളഞ്ഞിരുന്ന സൈനീക വ്യുഹത്തിന്റെ സാന്നിധ്യം അറിഞ്ഞു. കൈയില്‍ സൂക്ഷിച്ചിരുന്ന തോക്ക് പുറത്തെടുത്ത് ഖാലിദ് ചുറ്റിലും വെടിവെച്ചു. എന്നാല്‍ സുസ്സജ്ജരായ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്(എസ്ഒജി) ഖാലിദിന്റെ ഈ പരക്രമത്തില്‍ പ്രതികരിച്ചില്ല. ഓടി വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്ഒജി ഉദ്യോഗസ്ഥര്‍ ബുദ്ധിപൂര്‍വ്വം ആക്രമണം നടത്തി. ഖാലിദിന് കാര്യമായി പരുക്കേറ്റു. പിന്നീട് മണിക്കൂറുകള്‍ക്കകം മരിക്കുകയും ചെയ്തു.

Related posts