കൊച്ചി: പുതുതലമുറയിലെ ചില നട·ാർ സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിർമാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. സിനിമാ സെറ്റുകളിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് പരിശോധനയുണ്ടായാൽ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ഷെയ്ൻ നിഗമിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം ഫാഷനായി മാറി. എൽഎസ്ഡിയേക്കാൾ രൂക്ഷമായ ലഹരികളാണ് ചിലർ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റിൽ പോലീസ് തെരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ലഹരി ഉപയോഗിക്കുന്നവർ പലരും അമ്മയുടെ ഭാഗമല്ല. അവർക്കു താത്പര്യവുമില്ല. നിർമാതാക്കൾ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു. ഷെയ്നിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ട്. പ്രശ്നമുണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ അമ്മയിൽ അംഗമായത്. ഷെയിനിന്റെ കാര്യത്തിൽ…
Read MoreCategory: Editor’s Pick
അഭ്യാസപ്രകടനം തുടരുന്നു..! സ്കൂൾ ഗ്രൗണ്ടിൽ അപകടകരമാം വിധം ടൂറിസ്റ്റ്ബസ് ഓടിച്ചത് വിദ്യാർഥിയെന്ന് ദൃക്സാക്ഷികൾ; ചുഴറ്റി എടുക്കുന്ന കാറില്‍ വെള്ള കൊടി പാറിച്ച് പെണ്‍കുട്ടി; ഓടുന്ന ബസിൽനിന്നു ചാടിയിറങ്ങി ഡ്രൈവറുടെ സ്പെഷൽ പ്രകടനം
അഞ്ചല്‍/കൊട്ടാരക്കര : സ്കൂളുകളില്‍ നിന്നും വിനോദ യാത്ര പുറപ്പെടും മുമ്പ് സ്കൂള്‍ വളപ്പില്‍ അപകടകരമാം വിധം ടൂറിസ്റ്റ് ബസുകള്‍ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും ഇക്കഴിഞ്ഞ ദിവസം അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് വിനോദ യാത്രയ്ക്കായി എത്തിയ ബസുകള്‍ ഉപയോഗിച്ച് അപകടകരമാം വിധം അഭ്യാസം കാണിച്ചത്. വെണ്ടാർ സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഡ്രൈവർ രഞ്ജിയുടെ ലൈസൻസും പിടിച്ചെടുത്തു. രഞ്ജിയെ പുത്തൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിനോദയാത്രയ്ക്കുപോയ ബസ് തിരിച്ചെത്തിയപ്പോഴാണ് പിടിച്ചെടുത്തത്. കൊട്ടാരക്കരയിൽ വിദ്യാർഥികൾ സ്കൂൾ വളപ്പിൽ കാറുകളിലും അഭ്യാസം നടത്തി. വേഗത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ചുഴറ്റി എടുക്കുന്ന കാറില്‍ ഒരു പെണ്‍കുട്ടി വെള്ള കൊടി വീശുന്നതും കുട്ടികള്‍ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളില്‍…
Read Moreഅതിബുദ്ധി അജിത്തിന്റേത്? മഹാരാഷ്ട്ര വെറും നാടകമല്ല, അജിത് പവാര്‍ ചെറിയ മീനല്ല; 70,000 കോടിയുടെ അഴിമതിക്കേസ് തീര്‍ന്നു; പക്ഷേ…
മുംബൈ: ബിജെപി നാണംകെട്ടു തലകുനിക്കേണ്ടിവന്ന മഹാരാഷ്ട്ര നാടകത്തിന്റെ കഥ, തിരക്കഥ, സംവിധാനം എൻസിപി നേതാവ് അജിത് പവാറിന്റേത്. സംസ്ഥാനങ്ങളിൽ ഏതു കുതന്ത്രങ്ങളുപയോഗിച്ചും അധികാരം പിടിച്ചടക്കാനുള്ള ബിജെപിയുടെ അധികാരഭ്രമത്തെ അജിത് തന്ത്രപരമായി ഉപയോഗിച്ചെന്നുവേണം കരുതാൻ. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. താമസിയാതെ അജിത് ഉൾപ്പെട്ട 70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ ഒന്‍പതെണ്ണം സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) അവസാനിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി അജിത് സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് എസിബിയുടെ നടപടി. എൻസിപിയുടെ കുതികാൽ വെട്ടി ബിജെപി പാളയത്തിലെത്തി നാടകം കളിച്ചത് അഴിമതിക്കേസ് പിൻവലിപ്പിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം കളം തിരിയുന്നതിനു മുന്‍പ് കേസുകൾ ബിജെപിയെക്കൊണ്ട് പിൻവലിപ്പിക്കാൻ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസ് പവാറിനെ സംബന്ധിച്ച് അത്ര നിസാരമായിരുന്നില്ല. ശിവസേനയ്ക്കൊപ്പം അധികാരം പങ്കിടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്താൽ ദിവസങ്ങൾക്കകം അജിതിന്റെ അറസ്റ്റ്…
Read Moreപാഞ്ചാലിമേട്ടില്‍ നടന്ന അപകടം ആത്മഹത്യാശ്രമം! അപകടത്തില്‍പ്പെട്ടവരുടെ കൈത്തണ്ടകൾ മുറിച്ച നിലയില്‍; ഒളിച്ചോടിയത് സ്വന്തം കടയിലെ ജോലിക്കാരന്റെ കൂടെ; ഭാര്യയെയും യുവാവിനെയും ഭര്‍ത്താവ് കൂട്ടിക്കൊണ്ടു പോയി
മുണ്ടക്കയം ഈസ്റ്റ്: ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേട്ടിൽ വാൻ അപകടത്തിൽപ്പെട്ടു യുവാവിനും യുവതിക്കും പരിക്ക്. അപകടം ആത്മഹത്യാ ശ്രമമെന്ന് സൂചന. കണയങ്കവയൽ റോഡിൽ പാഞ്ചാലിമേട്ടിൽ ഞായറാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്. അപകടത്തിൽ പുത്തൻകുരിശ് മോനിപ്പള്ളി സ്വദേശികളായ മുല്ലശേരിയിൽ ബിജിൽ (30), തച്ചുക്കുഴി ബിൻസി (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സമീപവാസിയാണ് ഇവർ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ പഞ്ചായത്ത് മെംബറെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ യുവാവിന്റെ ഇരുകൈത്തണ്ടും യുവതിയുടെ ഒരു കൈത്തണ്ടും മുറിച്ചനിലയിൽ ഡോക്ടർമാർ കണ്ടു. തുടർന്ന് അപകടവിവരം അറിയിക്കുന്നതിനായി മേൽവിലാസം അന്വേഷിച്ചപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവതിയുടെ ഭർത്താവ് നാലുദിവസം മുന്‍പ് പുത്തൻകുരിശ് പോലീസിൽ ഭാര്യയെ കാൺമാനില്ലെന്നു പരാതി നൽകിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. യുവതി…
Read Moreഡോഗ്കില്‍! പരീക്ഷണം വളര്‍ത്തുനായയ്ക്ക് വിഷം നല്കി; പിന്നെ അമ്മായിഅമ്മയേയും; അന്നമ്മയേയും സിലിയേയും വകവരുത്തിയപ്പോള്‍ ഹൃദയം ആനന്ദംകൊണ്ട് ഉന്മാദവസ്ഥയിലായിരുന്നെന്ന് ജോളി
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ ആദ്യ ഇര പൊന്നാമറ്റംവീട്ടില്‍ അന്നമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ജോളി നായയിൽ പരീക്ഷണം നടത്തിയതായി വെളിപ്പെടുത്തല്‍ . കട്ടപ്പനയിലെ വാഴവരയിലെ തറവാടായ ചോറ്റയില്‍ വീട്ടിലുണ്ടായിരുന്ന പ്രായമായ നായയ്ക്ക് വിഷം നല്‍കിയാണ് പരീക്ഷണം നടത്തിയത്. വിഷം അകത്ത് ചെന്നാല്‍ പ്രകടിപ്പിക്കുന്ന സ്വഭാവവും എത്രസമയത്തിനുള്ളില്‍ മരിക്കുമെന്നും അറിയുന്നതിനാണ് പരീക്ഷണം നടത്തിയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ മൊഴി നല്കി. കാഞ്ഞിരവേരില് നിന്നുല്‍പ്പാദിപ്പിക്കുന്ന പട്ടിയെ കൊല്ലാനുപയോഗിക്കുന്ന മാരകവിഷമായ ‘ഡോഗ്കില്‍ ‘ നെ കുറിച്ച് നേരത്തെ മനസിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 2002 ജൂലൈയിൽ കോഴിക്കോട് മൃഗാശുപത്രിയിലെത്തി വ്യാജ മേല്വിലാസംനൽകി വിഷത്തിന്റെ പ്രിസ്ക്രിപ്ഷന് വാങ്ങിയത്. വിഷം വാങ്ങി വീട്ടിലെത്തിയ ജോളി ഓഗസ്റ്റ് ആദ്യം അന്നമ്മയ്ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്തി നല്കി. അന്നമ്മ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പായിരുന്നു ഇത്. അന്നമ്മ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ അന്ന് വിഷമേതെന്ന് കണ്ടെത്താന്‍…
Read Moreജോളിയെ ഭയമായിരുന്നു! ജോളി മനോജുമായി അടുത്തത് റിയൽ എസ്റ്റേറ്റ് ബിസിനസിനെന്ന ഭാവേന; മനോജിന് ജോളിയുമായി മറ്റു ചില ബന്ധങ്ങൾകൂടിയുള്ളതായും പോലീസ്
കോഴിക്കോട്: കൂടത്തായ് കൊലപാതക കേസിൽ വ്യാജ ഒസ്യത്ത് നിർമിക്കാൻ സഹായിച്ചതിന് ഇന്നലെ അറസ്റ്റിലായ മുൻ സിപിഎം നേതാവ് മനോജിന് ജോളിയുമായി റിയൽ എസ്റ്റേറ്റ് ബന്ധം. എൻഐടി പ്രഫസറായ തനിക്ക് കട്ടാങ്ങൽ ഭാഗത്ത് വീടും സ്ഥലവും ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ജോളി വാർഡ് മെമ്പർകൂടിയായ മനോജുമായി അടുത്തുകൂടിയത്. കട്ടാങ്ങൽ ഭാഗത്ത് 22 സെന്റ് സ്ഥലവും വീടും മനോജ് ജോളിയേയും ആദ്യ ഭർത്താവ് റോയിയേയും കാണിച്ചു. ജോളി ഇതിനായി ഒരു ലക്ഷം രൂപ രണ്ട് ചെക്കായി മനോജിന് നൽകി. പറഞ്ഞുറപ്പിച്ച തുകയേക്കാൾ അധികം വിലവാങ്ങി മനോജ് വീടും സ്ഥലവും മറ്റാർക്കോ കച്ചവടം ചെയ്തു. ഇതറിഞ്ഞ ജോളി മനോജിന്റെ വീട്ടിൽചെന്ന് പല തവണ ബഹളമുണ്ടാക്കി. ആയിരവും രണ്ടായിരവും തോതിൽ മനോജ് കുറച്ചു പണം തിരികെ നൽകി. ആ സമയത്താണ് വ്യാജ ഒസ്യത്തുമായി ജോളി മനോജിനെ സമീപിക്കുന്നത്. ജോളിയെ ഭയമായതിനാൽ ഒന്നും നോക്കാതെ ഒസ്യത്തിൽ…
Read Moreഎന്‍ഐടി സ്റ്റാഫുമായും ജോളിക്ക് ബന്ധം! ജോളിയുടെ വ്യാജ എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത് രാഗം ഫെസ്റ്റിന്റെ മറവില്‍; കാര്‍ഡ് നിര്‍മിച്ച സ്ഥാപനം കണ്ടെത്തി
കോഴിക്കോട്: പ്രീഡിഗ്രി പാസാകാത്ത കൂടത്തായ് കൊലപാതകപരമ്പരകേസിലെ മുഖ്യപ്രതി ജോളി എൻഐടി പ്രഫസറുടെ വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയത് രാഗം- തത്വ വാർഷിക ഫെസ്റ്റുകളുടെ മറവിൽ. എല്ലാ വർഷവും എൻഐടിയിൽ വിദ്യാർഥികളുടെ കലാമത്സരങ്ങൾ രാഗം ഫെസ്റ്റ്, തത്വ ഫെസ്റ്റ് എന്ന പേരുകളിൽ നടക്കാറുണ്ട് . പുറമെ നിന്നുള്ളവർക്ക് രണ്ടായിരം രൂപ മുതലാണ് പ്രവേശന ഫീസ്. 15 വർഷം മുന്‍പാണ് രാഗം ഫെസ്റ്റ് സൗജന്യമായി കാണുന്നതിന് ചിലരുടെ സഹായത്തോടെ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിച്ചതെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എൻഐടി പരിസരത്ത് തെളിവെടുപ്പ് നടത്തി. മഞ്ചാടിയിൽ മാത്യു വധക്കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ സുനിൽകുമാറിന്റെ നേതൃത്യത്തിലായിരുന്നു തെളിവെടുപ്പ്. കട്ടാങ്ങൽ ഭാഗത്തെ മൂന്നു ഡിടിപി സെന്ററുകൾക്ക് മുന്നിൽ ജോളിയെ എത്തിച്ചു. എൻഐടി പരിസരത്തെ കമ്പനി മുക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം ജോളി പോലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്നാണ് വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയതെന്ന…
Read Moreനിരത്തില്‍ പൊലിയുന്ന യൗവനം! അപകടങ്ങളില്‍ മുന്നില്‍ കുതിച്ച് കേരളം; കേന്ദ്ര റോഡ് ഗതാഗതം-ഹൈവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഡേവിസ് പൈനാടത്ത് തൃശൂർ: ഇരുചക്ര വാഹനാപകടങ്ങളിൽ മരിക്കുന്നവരുടേയും ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും കേരളം മുന്നിൽതന്നെ കുതിക്കുന്നു. കേന്ദ്ര റോഡ് ഗതാഗതം – ഹൈവേ മന്ത്രാലയം ഒൗദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2018ൽ കേരളത്തിലുണ്ടായ ബൈക്കപകടങ്ങളിൽ 2321 പേർ മരിച്ചു. 13482 പേർക്കു ഗുരുതരമായ പരിക്കേറ്റു. നിസാര പരിക്കേറ്റവർ 2592. ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ് കണക്കുകളിൽ കേരളം. ബൈക്കപകടങ്ങളിലെ മരണം ദേശീയശരാശരി 1321, ഗുരുതരപരിക്ക് 1674, നിസാര പരിക്ക് 2592 എന്നിങ്ങനെയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും റോഡപകടങ്ങളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. റിപ്പോർട്ടനുസരിച്ച് കേരളമാണ് രാജ്യത്തു റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്. 2018ൽ കേരളത്തിൽ 31672 പേർക്കു ഗുരുതര പരിക്കേറ്റു. ദേശീയ ശരാശരിയേക്കാൾ 600 ശതമാനത്തോളം കൂടുതലാണിത്. രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ 21277 പേർക്കാണ് റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത്. വിസ്തൃതിയും ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവുമൊക്കെ…
Read Moreആല്ഫൈന് മരിക്കുന്നതിനുമുന്പ് കരഞ്ഞിരുന്നു! ആൽഫൈനേയും സിലിയേയും കൊന്നത് പൈശാചികമായി; നിർണായക കണ്ടെത്തലുമായി മെഡിക്കൽ ബോർഡ്
ബാബു ചെറിയാൻ കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ മുഖ്യപ്രതി ജോളി ആറുപേരെയും കൊലപ്പെടുത്തിയത് വിഷപ്രയോഗത്തിലെന്ന് മെഡിക്കൽ ബോർഡിന്റെ ശാസ്ത്രീയ കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിലെ ന്യൂറോളജി, ജനറൽ മെഡിസിൻ, ടോക്സിക്കോളജി, ഫോറൻസിക് വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന വിശദമായ മെഡിക്കൽ ബോർഡ് യോഗത്തിലാണ് സ്ഥിരീകരണം. വിഷബാധ കൈകാര്യം ചെയ്യുന്ന വിഭാഗമായ ടോക്സിക്കോളജിയിലേതടക്കം വകുപ്പുമേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്. മരിക്കുന്പോൾ ആറുപേരും പ്രകടിപ്പിച്ച ചേഷ്ടകൾ, മരണവെപ്രാളം തുടങ്ങിയ ലക്ഷണങ്ങൾ വിഷബാധയിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ചവരുടെ മുൻ ചികിത്സാറിപ്പോർട്ടുകൾ, കഴിച്ച മരുന്നുകൾ, ആശുപത്രി രേഖകൾ തുടങ്ങി പോലീസിന്റെ കൈവശമുള്ള തെളിവുകളുടെയും മറ്റു സാഹചര്യതെളിവുകളുടെയും പിൻബലത്തിൽ ആറുമരണവും വിഷപ്രപയോഗം മൂലമാണെന്ന് അസന്നിഗ്ധമായി പറയാനാകുമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. സിലി, പിഞ്ചുകുഞ്ഞ് ആൽഫൈൻ എന്നിവർ മരിച്ചത് അപസ്മാര രോഗം മൂലമാണെന്ന ജോളിയുടെയും രണ്ടാം ഭർത്താവ് പൊന്നാമറ്റം ഷാജുവിന്റെയും ഇയാളുടെ പിതാവ് സക്കറിയാസിന്റെയും മൊഴികൾ മെഡിക്കൽ ബോർഡ്…
Read Moreമരണത്തിന് തലേദിവസവും ഫാത്തിമ വീട്ടിലേക്ക് വിളിച്ചിരുന്നു, പക്ഷേ…! ഇനിയൊരു ഫാത്തിമ്മ ഉണ്ടാവരുതെന്ന് മന്ത്രിയോട് ഫാത്തിമയുടെ ഉമ്മയുടെ അഭ്യര്‍ഥന
കൊല്ലം: “”ഇനിയൊരു ഫാത്തിമ ഉണ്ടാവരുത് ” -ഈ ഒറ്റ ആവശ്യമേ മന്ത്രിയോട് ഫാത്തിമയുടെ ഉമ്മ സജിതയ്ക്ക് പറയാനുണ്ടായിരുന്നുള്ളു. ചെന്നൈ ഐ ഐ ടിയില്‍ മരിച്ച നിലയിൽ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വീട്ടില്‍ മന്ത്രി കെ ടി ജലീലിന്റെ സന്ദര്‍ശ വേളയിലായിരുന്നു പ്രതികരണം. ഫാത്തിമയുടെ സഹോദരി അയിഷ മന്ത്രിയോട് സംഭവങ്ങള്‍ വിവരിച്ചു. മരണത്തിന് തലേദിവസവും ഫാത്തിമ വീട്ടിലേക്ക് വിളിച്ചിരുന്നു. വീഡിയോ കോളില്‍ മുഖം ദുഖഭാവത്തിലാണ് കണ്ടത്. പഠനവുമായി ബന്ധപ്പെട്ട ക്ഷീണമാണെന്നാണ് പറഞ്ഞത്. പക്ഷെ…. വാക്കുകള്‍ പൂര്ണമാക്കാന് അയിഷക്ക് ആയില്ല. ഉമ്മ സജിത പിന്നെ കേട്ടിരിക്കാന്‍ കൂട്ടാക്കിയില്ല. മകളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് മന്ത്രിയോട് അഭ്യര്‍ഥിച്ച് വീട്ടിനുള്ളിലേക്ക് പോയി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണവുമായി തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണമായും…
Read More