Set us Home Page

അഭ്യാസപ്രകടനം തുടരുന്നു..! സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​പ​ക​ട​ക​ര​മാം വി​ധം ടൂറിസ്റ്റ്‌ബസ് ഓടിച്ചത് വിദ്യാർഥിയെന്ന് ദൃക്സാക്ഷികൾ; ചു​ഴ​റ്റി എ​ടു​ക്കു​ന്ന കാ​റി​ല്‍ വെ​ള്ള കൊ​ടി പാറിച്ച് പെ​ണ്‍​കു​ട്ടി; ഓടുന്ന ബസിൽനിന്നു ചാടിയിറങ്ങി ഡ്രൈവറുടെ സ്പെഷൽ പ്രകടനം

അ​ഞ്ച​ല്‍/​കൊ​ട്ടാ​ര​ക്ക​ര : സ്കൂ​ളു​ക​ളി​ല്‍ നി​ന്നും വി​നോ​ദ യാ​ത്ര പു​റ​പ്പെ​ടും മു​മ്പ് സ്കൂ​ള്‍ വ​ള​പ്പി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ര്‍ വി​ദ്യാ​ധിരാ​ജ സ്കൂ​ളി​ലും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലു​മാ​ണ് വി​നോ​ദ യാ​ത്ര​യ്ക്കാ​യി എ​ത്തി​യ ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ക​ര​മാം വി​ധം അ​ഭ്യാ​സം കാ​ണി​ച്ച​ത്. വെ​ണ്ടാ​ർ സ്കൂ​ളി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ബ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ​വ​ർ ര​ഞ്ജി​യു​ടെ ലൈ​സ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. ര​ഞ്ജി​യെ പു​ത്തൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ ബ​സ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ വ​ള​പ്പി​ൽ കാ​റു​ക​ളി​ലും അ​ഭ്യാ​സം ന​ട​ത്തി. വേ​ഗ​ത്തി​ല്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ചു​ഴ​റ്റി എ​ടു​ക്കു​ന്ന കാ​റി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി വെ​ള്ള കൊ​ടി വീ​ശു​ന്ന​തും കു​ട്ടി​ക​ള്‍ ത​ന്നെ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്തം.

കാ​ഴ്ച​ക്കാ​രാ​യി നി​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ഭ​യ​മാ​കു​ന്നു എ​ന്ന് വി​ളി​ച്ചു പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടു​കൊ​ണ്ട് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ഇ​തി​നോ​ട​കം ത​ന്നെ ബ​സു​ട​മ​ക​ളോ​ട് ആ​ര്‍ ടി ​ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തോ​ടെ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ബ​സു​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും എ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഗു​രു​ത​ര​മാ​യ നി​യ​മ​ല​ഘ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ്‌, ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് എ​ന്നി​വ റ​ദ്ദ് ചെ​യ്യു​മെ​ന്ന് പു​ന​ലൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍ ടി ​ഒ വ്യ​ക്ത​മാ​ക്കി. ടൂ​ര്‍ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ബ​സു​ക​ള്‍ ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്താ​ണ്. ഇ​വ തി​രി​കെ എ​ത്തി​യാ​ല്‍ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പു​ന​ലൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ സു​രേ​ഷ്കു​മാ​ര്‍ അ​റി​യി​ച്ചു.

സ്കൂ​ളി​ൽ നി​ന്നും വി​നോ​ദ യാ​ത്ര​യ്ക്ക് പു​റ​പ്പെട്ടി​രി​ക്കു​ന്ന ബ​സ് തി​രി​കെ വ​ന്നാ​ലു​ട​ൻ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ കാ​റി​നും ബൈ​ക്കു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​സ് ഉ​ട​മ​സ്ഥ​നും ഡ്രൈ​വ​റി​നു​മെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും അ​റി​യി​ച്ചു. സം​ഭ​വ സ​മ​യം സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യാ​ണ് ബ​സ് ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

ഡ്രൈ​വ​റെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് പോ​ലീ​സ്

മൈ​സൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​ട്ടു​ള്ള ടൂ​റി​സ്റ്റ് ബ​സ് ഇ​ന്ന് തി​രി​കെ​യെ​ത്തു​മ്പോ​ൾ ഡ്രൈ​വ​റെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ കാ​റി​ന്‍റെ ഉ​ട​മ​യെ​യും കാ​റി​നു മു​ക​ളി​ൽ നി​ന്ന പെ​ൺ​കു​ട്ടി​യെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സ്കൂ​ള​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ​യ​ല്ല ഇ​ത് ന​ട​ന്ന​തെ​ന്നും ടൂ​റി​സ്റ്റ് ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ കു​ടി​പ്പ​ക​യാ​ണ് പി​ന്നി​ലെ​ന്നും മാ​നേ​ജ്മെ​ൻ​റ് വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ സ്കൂ​ള്‍ വ​ള​പ്പി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​യ​തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ഇ​പ്പോ​ള്‍ ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ല​ംഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ കേ​ര​ള​ത്തി​ലു​ട​നീ​ളം ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ച​ല്‍ ഈ​സ്റ്റ് സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മൈ​താ​ന​ത്തി​ന് ന​ടു​വി​ല്‍ നി​ര്‍​ത്തി​യാ​ണ് ര​ണ്ട് ബ​സു​ക​ള്‍ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു ബ​സി​ലെ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് ഓ​ടു​ന്ന ബ​സി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി ന​ട​ക്കു​ന്ന ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.വെ​ണ്ടാ​ര്‍ വി​ദ്യാധി​രാ​ജ സ്കൂ​ളിൽ‍ ടൂ​റി​സ്റ്റ് ബ​സി​ന് പു​റ​മേ ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​റും ബൈ​ക്കും ഉ​പ​യോ​ഗി​ച്ച് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS