അതിബുദ്ധി അജിത്തിന്റേത്? മഹാരാഷ്ട്ര വെറും നാടകമല്ല, അജിത് പവാര്‍ ചെറിയ മീനല്ല; 70,000 കോടിയുടെ അഴിമതിക്കേസ് തീര്‍ന്നു; പക്ഷേ…

മും​ബൈ: ബി​ജെ​പി നാ​ണം​കെ​ട്ടു ത​ല​കു​നി​ക്കേ​ണ്ടി​വ​ന്ന മ​ഹാ​രാ​ഷ്‌​ട്ര നാ​ട​ക​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റി​ന്‍റേ​ത്. സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​തു കു​ത​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ചും അ​ധി​കാ​രം പി​ടി​ച്ച​ട​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ അ​ധി​കാ​ര​ഭ്ര​മ​ത്തെ അ​ജി​ത് ത​ന്ത്ര​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നു​വേ​ണം ക​രു​താ​ൻ.

ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി അ​ജി​ത് പ​വാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. താ​മ​സി​യാ​തെ അ​ജി​ത് ഉ​ൾ​പ്പെ​ട്ട 70,000 കോ​ടി രൂ​പ​യു​ടെ ജ​ല​സേ​ച​ന അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ ഒ​ന്പ​തെ​ണ്ണം സം​സ്ഥാ​ന അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ(​എ​സി​ബി) അ​വ​സാ​നി​പ്പി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി അ​ജി​ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​ക​മാ​ണ് എ​സി​ബി​യു​ടെ ന​ട​പ​ടി.

എ​ൻ​സി​പി​യു​ടെ കു​തി​കാ​ൽ വെ​ട്ടി ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി നാ​ട​കം ക​ളി​ച്ച​ത് അ​ഴി​മ​തി​ക്കേ​സ് പി​ൻ​വ​ലി​പ്പി​ക്കാ​നാ​ണെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​വ​ണം ക​ളം തി​രി​യു​ന്ന​തി​നു മു​ന്പ് കേ​സു​ക​ൾ ബി​ജെ​പി​യെ​ക്കൊ​ണ്ട് പി​ൻ​വ​ലി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. മ​ഹാ​രാ​ഷ്‌​ട്ര​യെ പി​ടി​ച്ചു​കു​ലു​ക്കി​യ അ​ഴി​മ​തി​ക്കേ​സ് പ​വാ​റി​നെ സം​ബ​ന്ധി​ച്ച് അ​ത്ര നി​സാ​ര​മാ​യി​രു​ന്നി​ല്ല.

ശി​വ​സേ​ന​യ്ക്കൊ​പ്പം അ​ധി​കാ​രം പ​ങ്കി​ടു​ക​യും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​ജി​തി​ന്‍റെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ശി​വ​സേ​ന​യോ​ടും എ​ൻ​സി​പി​യോ​ടും പ്ര​ത്യേ​കി​ച്ച് അ​ജി​തി​നോ​ടു​മു​ള്ള പ​ക തീ​ർ​ക്കാ​ൻ ബി​ജെ​പി ഒ​ട്ടും വൈ​കി​ല്ലെ​ന്ന് അ​ജി​തി​ന് അ​റി​യാം. ത​ന്ത്ര​പ​ര​മാ​യി ക​ളി​ച്ച​തി​നാ​ൽ ബി​ജെ​പി​യു​ടെ ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച​ത് അ​ജി​താ​ണെ​ന്നു പ​റ​യാ​നും വ​യ്യാ​ത്ത സ്ഥി​തി​യി​ലാ​ണ് ബി​ജെ​പി. എ​ൻ​സി​പി ത​ല​വ​ൻ ശ​ര​ത് പ​വാ​ർ അ​റി​യാ​തെ​യാ​ണ് അ​ജി​ത് ഈ ​ക​ളി​യെ​ല്ലാം ക​ളി​ച്ച​തെ​ന്ന് ക​രു​താ​നും നി​വൃ​ത്തി​യി​ല്ല.

എ​ല്ലാം ക​ഴി​ഞ്ഞ് അ​ജി​ത് ഭാ​വി സു​ര​ക്ഷി​ത​മാ​ക്കി എ​ൻ​സി​പി പാ​ള​യ​ത്തി​ൽ തി​രി​ച്ചു​ക​യ​റു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഇ​തി​നു​ള്ള തി​രി​ച്ച​ടി ബി​ജെ​പി എ​ങ്ങ​നെ ന​ല്കു​മെ​ന്ന് താ​മ​സി​യാ​തെ അ​റി​യാം. എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ്-​ശി​വ​സേ​ന മു​ന്ന​ണി​യി​ൽ അ​ന്തഛി​ദ്രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ബി​ജെ​പി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു​ത​ന്നെ ക​രു​ത​ണം.

അ​തേ​സ​മ​യം, മൂ​വാ​യി​ര​ത്തോ​ളം ടെ​ൻ​ഡ​റു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സു​ക​ളു​മാ​യി അ​ജി​ത്തി​നു ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് എ​സി​ബി​യു​ടെ വാ​ദം. കേ​സു​ക​ൾ സോ​പാ​ധി​ക​മാ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും സം​സ്ഥാ​ന​ത്തി​നോ കോ​ട​തി​ക്കോ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും എ​സി​ബി ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ പ​രം​ബീ​ർ സിം​ഗ് പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ജി​ത് പ​വാ​റി​നെ കേ​സി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ന്പ​ത് കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ചി​ൽ മ​ഹാ​രാ​ഷ്‌​ട്ര ആ​ന്‍റി​ക​റ​പ്ഷ​ൻ ബ്യൂ​റോ സ​മ​ർ​പ്പി​ച്ചു. വി​ദ​ർ​ഭ മേ​ഖ​ല​യി​ലെ വ​ര​ൾ​ച്ച ത​ട​യാ​ൻ ഡാ​മു​ക​ളും ചെ​ക്കു​ഡാ​മു​ക​ളും നി​ർ​മി​ച്ച പ​ദ്ധ​തി​യി​ലാ​ണ് വ്യാ​പ​ക അ​ഴി​മ​തി അ​ര​ങ്ങേ​റി​യ​ത്.

1999 മു​ത​ൽ 2014 വ​രെ അ​ജി​ത് പ​വാ​ർ ഉ​ൾ‌​പ്പെ​ടെ​യു​ള്ള എ​ൻ​സി​പി നേ​താ​ക്ക​ൾ ജ​ല​സേ​ച​ന മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് അ​ഴി​മ​തി ന​ട​ന്ന​ത്. വി​ദ​ർ​ഭ ഇ​റി​ഗേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ(​വി​ഐ​ഡി​സി) ചെ​യ​ർ​മാ​നാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ. വി​ദ​ർ​ഭ ആ​ൻ​ഡ് കൊ​ങ്ക​ൺ ഇ​റി​ഗേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ബി​ജെ​പി​ക്കു പി​ന്തു​ണ ന​ല്കി​യ​തി​ന്‍റെ പേ​രി​ലാ​ണ് അ​ജി​ത് പ​വാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ന്നു​ത​ന്നെ ആ​രോ​പി​ച്ചി​രു​ന്നു.

അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സി​ബി 20 എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്തി​രു​ന്നു. അ​വ ഒ​ന്നും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് എ​സി​ബി വാ​ദി​ക്കു​ന്നു. ക​ർ​ഷ​ക​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ളി​ലാ​ണ​ത്രെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്ത​വ​യി​ൽ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​മാ​ത്ര​മേ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​വൂ എ​ന്നും എ​സി​ബി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts