മരണത്തിന് തലേദിവസവും ഫാത്തിമ വീട്ടിലേക്ക് വിളിച്ചിരുന്നു, പക്ഷേ…! ഇനിയൊരു ഫാത്തിമ്മ ഉണ്ടാവരുതെന്ന് മന്ത്രിയോട് ഫാത്തിമയുടെ ഉമ്മയുടെ അഭ്യര്‍ഥന

കൊ​ല്ലം: “”ഇ​നി​യൊ​രു ഫാ​ത്തി​മ ഉ​ണ്ടാ​വ​രു​ത് ” -ഈ ​ഒ​റ്റ ആ​വ​ശ്യ​മേ മ​ന്ത്രി​യോ​ട് ഫാ​ത്തി​മ​യു​ടെ ഉ​മ്മ സ​ജി​ത​യ്ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളു. ചെ​ന്നൈ ഐ ​ഐ ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ല്‍ മ​ന്ത്രി കെ ​ടി ജ​ലീ​ലി​ന്‍റെ സ​ന്ദ​ര്‍​ശ വേ​ള​യി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഫാ​ത്തി​മ​യു​ടെ സ​ഹോ​ദ​രി അ​യി​ഷ മ​ന്ത്രി​യോ​ട് സം​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ചു. മ​ര​ണ​ത്തി​ന് ത​ലേ​ദി​വ​സ​വും ഫാ​ത്തി​മ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു.

വീ​ഡി​യോ കോ​ളി​ല്‍ മു​ഖം ദു​ഖ​ഭാ​വ​ത്തി​ലാ​ണ് ക​ണ്ട​ത്. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ഷീ​ണ​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​ക്ഷെ…. വാ​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​ക്കാ​ന്‍ അ​യി​ഷ​ക്ക് ആ​യി​ല്ല. ഉ​മ്മ സ​ജി​ത പി​ന്നെ കേ​ട്ടി​രി​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. മ​ക​ളു​ടെ ഗ​തി മ​റ്റാ​ര്‍​ക്കും ഉ​ണ്ടാ​വ​രു​തെ​ന്ന് മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ച് വീ​ട്ടി​നു​ള്ളി​ലേ​ക്ക് പോ​യി.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വേ​ച​ന​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും ജാ​തി-​മ​ത വി​ഭാ​ഗീ​യ​ത​ക​ള്‍ ഇ​ല്ലാ​താ​ക്കി​യി​ല്ലെ​ങ്കി​ല്‍ മി​ടു​ക്ക​ന്‍​മാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ന​മു​ക്ക് ന​ഷ്ട​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഹി​ത് വെ​മു​ല അ​ട​ക്കം നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര​ണം ച​ര്‍​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​ക്ക് ആ​നു​പാ​തി​ക​മാ​ക്കാ​ന്‍ കൊ​ച്ചി​ന്‍ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞു. അ​ധ്യാ​പ​ക​ര്‍​ക്ക് ഒ​രു​ത​ര​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​ന്ത​രീ​ക്ഷ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts