നിരത്തില്‍ പൊലിയുന്ന യൗവനം! അപകടങ്ങളില്‍ മുന്നില്‍ കുതിച്ച് കേരളം; കേന്ദ്ര റോഡ് ഗതാഗതം-ഹൈവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഡേ​വി​സ് പൈ​നാ​ട​ത്ത്

തൃ​ശൂ​ർ: ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടേ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കേ​ര​ളം മു​ന്നി​ൽ​ത​ന്നെ കു​തി​ക്കു​ന്നു. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​തം – ഹൈ​വേ മ​ന്ത്രാ​ല​യം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2018ൽ ​കേ​ര​ള​ത്തി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ 2321 പേ​ർ മ​രി​ച്ചു. 13482 പേ​ർ​ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. നി​സാ​ര പ​രി​ക്കേ​റ്റ​വ​ർ 2592.

ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ് കണക്കുകളിൽ കേ​ര​ളം. ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ലെ മ​ര​ണം ദേ​ശീ​യ​ശ​രാ​ശ​രി 1321, ഗു​രു​ത​ര​പ​രി​ക്ക് 1674, നി​സാ​ര പ​രി​ക്ക് 2592 എ​ന്നി​ങ്ങ​നെ​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട​ത്.

റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കേ​ര​ള​മാ​ണ് രാ​ജ്യ​ത്തു റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത്. 2018ൽ ​കേ​ര​ള​ത്തി​ൽ 31672 പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ 600 ശ​ത​മാ​ന​ത്തോ​ളം കൂ​ടു​ത​ലാ​ണി​ത്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ക​ർ​ണാ​ട​ക​യി​ൽ 21277 പേ​ർ​ക്കാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

വി​സ്തൃ​തി​യും ജ​ന​സം​ഖ്യ​യും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വു​മൊ​ക്കെ കൂ​ടു​ത​ലാ​യി​ട്ടും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം കേ​ര​ള​ത്തി​ലേ​തി​നേ​ക്കാ​ൾ 10395 കു​റ​വാ​ണ്.അപകടത്തിൽപെട്ട മി​ക്ക​വാ​റും വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ദേ​ശീ​യ​ശ​രാ​ശ​രി​യേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ് കേ​ര​ളം. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ​ക്കും ന​ല്ലൊ​രു ശ​ത​മാ​നം പ​രി​ക്കു​ക​ൾ​ക്കും പ്ര​ധാ​ന കാ​ര​ണ​മെ​ന്നു റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.

നി​യ​മ​ലം​ഘ​നം, മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്, ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗം, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​ത്, സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​ത് എ​ന്നി​ങ്ങ​നെ മ​ര​ണ​ങ്ങ​ൾ​ക്കും പ​രി​ക്കു​ക​ൾ​ക്കും കാ​ര​ണ​ങ്ങ​ളും ക​ണ​ക്കു​ക​ൾ സ​ഹി​തം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യും കാ​ലാ​വ​സ്ഥ​യും വാ​ഹ​ന​പ്പെ​രു​പ്പ​വും കേ​ര​ള​ത്തെ അ​പ​ക​ട​കേ​ന്ദ്ര​മാ​ക്കു​ന്നുണ്ട്.

അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ കേ​ര​ള​ത്തി​ലെ മ​ര​ണ​സം​ഖ്യ കു​റ​വാ​ണെ​ന്നു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. 100 അ​പ​ക​ട​ങ്ങ​ളി​ൽ 11 മ​ര​ണം എ​ന്ന​താ​ണ് 2018ലെ ​കേ​ര​ള​ത്തി​ലെ ക​ണ​ക്ക്. സം​സ്ഥാ​ന​ത്തെ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളാ​ണ് മ​ര​ണ​നി​ര​ക്ക് കു​റ​യാ​നു​ള്ള കാ​ര​ണ​മെ​ന്നു റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു.

Related posts