മരട്: മരട് നഗരസഭയിലെ നാലു ഫ്ളാറ്റുകൾ പൊളിക്കാനുള്ള നീക്കത്തിനെതിരേ ഫ്ളാറ്റ് ഉടമകളുടെ കൂടായ്മയായ മരട് ഭവനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു തുടക്കമായി. പൊളിക്കാൻ ഉത്തരവിട്ട ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിനു മുന്നിലും സത്യഗ്രഹം ആരംഭിച്ചു. സമരത്തിനു പിന്തുണയും അനുഭാവവും പ്രകടിപ്പിച്ചു നിരവധി സംഘടനകളും വ്യക്തികളും മരടിലേക്കു വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ്, സിപിഎം, ബിജെപി സംസ്ഥാന-ജില്ലാ നേതാക്കൾ ഫ്ളാറ്റിലെ താമസക്കാരെ നേരിൽകണ്ട് ഇന്നലെ പിന്തുണ അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തിവരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണു തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ മരടിലെത്തും. മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നു കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരടിലെ ഫ്ളാറ്റുകൾ നിർമിക്കാൻ അനുമതി…
Read MoreCategory: Editor’s Pick
വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുന്നു…അവസാന ശ്രമവുമായി ഐഎസ്ആര്‍ഒ; പ്രതീക്ഷകള്‍ക്ക് വക നല്കുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍-2 അവസാന നിമിഷമുണ്ടായ പാളിച്ചയെത്തുടര്‍ന്ന് ഫലപ്രാപ്തിയിലെത്താതെ പോവുകയായിരുന്നു.അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡറെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയായി. ഏറ്റവും അവസാനം നിരാശതരുന്ന വാര്‍ത്തയാണ് വരുന്നത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി തീരാന്‍ ഏഴുദിവസം മാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരൊറ്റ സാധ്യതയാണ് ശാസ്ത്ര ലോകത്തിന് മുന്നിലുള്ളത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സിഗ്നല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാധ്യത തന്നെയുണ്ടാകും. എന്നാല്‍ അതിന് അത്ഭുതം തന്നെ സംഭവിക്കണമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞന്മാര്ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. പണം ഒരു പ്രശ്നമേയല്ലെന്നും വിജയക്കുതിപ്പാണ് വേണ്ടതെന്നുമാണ് മോദിയുടെ നിലപാട്. മോദിയുടെ ശക്തമായ പിന്തുണ ശാസ്ത്രജ്ഞര്‍ക്ക് വലിയ…
Read Moreനടുക്കം മാറാതെ ഗുണ്ടുമല! എട്ടു വയസുകാരിയുടെ കൊലപാതകം; പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഉൗർജിതം; ഇതു വരെ ചോദ്യം ചെയ്തത് 50 പേരെ; കുട്ടി മുന്‍പ് പീഡനത്തിനിരയായിട്ടുണ്ട് എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്;
മൂന്നാർ: ഗുണ്ടുമല ഇനിയും നടുക്കത്തിൽ നിന്ന് മോചിതമായിട്ടില്ല. പ്രായപൂർത്തിയെത്താത്ത മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഓർമ്മയിൽ നിന്ന് മുക്തമായി വരുന്നതിനിടെയാണ് ഗുണ്ടുമലയെ നടുക്കി വീണ്ടുമൊരു കൊലപാതകം. എസ്റ്റേറ്റിലെ ലയത്തിൽ പട്ടാപ്പകൽ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് എസ്റ്റേറ്റ് ജനങ്ങളെയാകെ പരിഭ്രാന്ത്രിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് അസ്വാഭാവിക മരണങ്ങളാണുണ്ടായത്. മൂന്നു വർഷം മുന്‍പാണ് ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ പട്ടാപ്പകൽ മകൻ വെട്ടിക്കൊന്നത്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഗുണ്ടുമലയിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കൊടും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് എട്ടു വയസുകാരി അൻപരസിയുടെ കൊലപാതകം. കഴുത്തിൽ കയർ മുറുകി മരിച്ച നിലയിൽ വീട്ടിലെ കട്ടിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി മുന്‍പ് പീഡനത്തിനിരയായിട്ടുണ്ട് എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വളരെ നിർണായകമായി. ഗുണ്ടുമല പോലെ ഒറ്റപ്പെട്ട പ്രദേശത്ത് പുറത്തു നിന്നും ഒരാളെത്തി കൃത്യം നടക്കാനുള്ള സാധ്യത…
Read Moreഒഴിയില്ല, ഇനി മൂന്നുനാള്‍! മരട് ഫ്ളാറ്റ് വിഷയത്തില്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരില്‍ക്കാണാന്‍ ശ്രമം; പ്രവാസികളായ ഫഌറ്റുടമകള്‍ തിരിച്ചെത്തുന്നു
കൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളുടെ വിഷയം രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുൾപ്പെടെയുള്ളവരിലേക്ക് എത്തിക്കാൻ ശ്രമം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ടുകാണാനുള്ള ശ്രമം ഇതിനോടകം ഉടമകൾ ആരംഭിച്ചുകഴിഞ്ഞു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽകണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫ്ളാറ്റ് ഉടമകൾ വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി ഇന്നു വൈകുന്നേരത്തോടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്ന വിഷയവുമായി ബന്ധപ്പെട്ട നിവേദനം ഇമെയിൽ മുഖാന്തിരം കൈമാറും. തങ്ങളുടെ അവസ്ഥയും നിലവിലെ സംഭവവികാസങ്ങളും നിവേദനത്തിലൂടെ അറിയിക്കും. കൂടാതെ, വിഷയം ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാർക്കും കത്തുകളയക്കുമെന്നും ഉടമകൾ വ്യക്തമാക്കി. പൊളിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ടു പോകുകയാണെങ്കിലും തങ്ങൾ ഒഴിയില്ലെന്നാണു ഫ്ളാറ്റ് ഉടമകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ളാറ്റുകൾക്കു മുന്പിൽ പതിച്ച ഒഴിഞ്ഞുപോകണമെന്നുകാട്ടിയുള്ള നോട്ടീസിനെതിരേ ഹൈക്കോടതിയിൽ അടുത്തയാഴ്ച റിട്ട് ഹർജി ഫയൽ ചെയ്യുമെന്നും ഉടമകൾ വ്യക്തമാക്കി. വിഷയം കേന്ദ്ര നേതാക്കളുടെ…
Read Moreഎന്റെ വീട് പൊളിക്കരുതേ… മരട് ഫ് ളാറ്റ് തകര്‍ക്കാന്‍ അപേക്ഷ ക്ഷണിച്ചു; നെഞ്ചുപൊട്ടി 400 കുടുംബങ്ങള്‍! നിസഹായരായി ഉടമകള്‍; പരസ്യത്തില്‍ പറയുന്നത് ഇങ്ങനെയൊക്കെ…
കൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ കരാറുകാരിൽനിന്നും മരട് നഗരസഭ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകി. പതിനഞ്ചു നിലകൾ വീതമുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പര്യമുള്ള ഏജൻസികൾ ഈ മാസം 16 നകം അപേക്ഷ സമർപ്പിക്കണം എന്നാണ് പരസ്യത്തിൽ പറയുന്നത്. ഇതോടെ ഉടമകൾ കൂടുതൽ നിസഹായാവസ്ഥയിലായി. എന്ത് ചെയ്യണമെന്നോ സംഭവിക്കാൻ പോകുന്നത് എന്താണെന്നോ അറിയില്ലെന്ന് ഫ്ളാറ്റ് ഉടമകൾ പറയുന്നു. മുന്‍പ് പലതവണ റിട്ട് ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യമാണുള്ളതെങ്കിലും അവസാനം നൽകിയ റിട്ട് ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറയുന്നു. നിയമലംഘനം പരിശോധിക്കാൻ നിയോഗിച്ച സമിതി തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ഉടമകൾ റിട്ട് ഹർജി നൽകിയിട്ടുള്ളത്. ഇതിന് സുപ്രീംകോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണു ഉടമകളുടെ പ്രതീക്ഷ. അതിനിടെ, വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ…
Read Moreവിവാഹാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരം! യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും; പ്രതിക്കു വധശിക്ഷ ലഭിച്ചാലും മതിയാകില്ല: റിൻസി
തലശേരി: വീട്ടമ്മയെ സാന്താക്ലോസിന്റെ വേഷത്തിലെത്തി മുഖത്ത് ആസിഡൊഴിച്ചു പൊള്ളലേൽപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും. പിലാത്തറ ചെറുതാഴം ആദംപൊയിൽ വീട്ടിൽ ജയിംസ് ആന്റണി (48)യെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.ഹാരിസ് ശിക്ഷിച്ചത്. പിഴസംഖ്യ പ്രതിയുടെ സ്വത്തുക്കളിൽനിന്ന് ഈടാക്കി ആസിഡ് ആക്രമണത്തിനിരയായ വീട്ടമ്മയ്ക്കും മകനും നൽകണം. ഇതിനു സാഹചര്യമില്ലെങ്കിൽ മൂന്നു വർഷം അധികതടവ് അനുഭവിക്കണം. 2015 ഡിസംബർ 24ന് രാത്രി 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം. മക്കളോടൊപ്പം പള്ളിയിലേക്കു പോകുകയായിരുന്ന പരിയാരം ഏമ്പേറ്റിലെ മഠത്തിൽ വീട്ടിൽ റിൻസി (29)യാണ് ആസിഡ് ആക്രമണത്തിനിരയായത്. സാന്താക്ലോസിന്റെ വേഷമിട്ടു മുഖംമൂടി ധരിച്ചെത്തിയ പ്രതി റിൻസിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഭർത്താവിൽനിന്ന് അകന്നു ജീവിക്കുന്ന റിൻസിയോടു ജയിംസ് ആന്റണിക്കുള്ള പകയാണ് ആസിഡ് ആക്രമണത്തിനിടയാക്കിയത്. റിൻസിയോട് അടുക്കാനായി പ്രതി ശ്രമിച്ചപ്പോഴെല്ലാം നിഷേധിച്ചതാണു ശത്രുതയ്ക്ക് ഇടയാക്കിയത്. യുവതിയുടെ മുഖം…
Read Moreഭയപ്പെടുത്തുന്ന നിമിഷങ്ങള്‍! ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത് മൂന്ന് സാധ്യതകള്‍; കാത്തിരിപ്പോടെ ശാസ്ത്രലോകം; പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്മാന്; ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി
ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിന് ലാൻഡറു(വിക്രം)മായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വരും മണിക്കൂറുകളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും ഐഎസ്ആർഒ അറിയിച്ചു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ന് ലാൻഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു നൂറു കിലോമീറ്റർ മുകളിൽനിന്നാണ് വിക്രം ചന്ദ്രയാനിൽനിന്നും വേർപെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങൾക്കകം ചാന്ദ്രപ്രതലത്തിൽ നാല് കാലുകളിൽ വന്നിറങ്ങാനായിരുന്നു പദ്ധതി. വിക്രം ഇറങ്ങുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവം വൻ ഗർത്തങ്ങളും അഗ്നിപർവത സ്ഫോടനങ്ങളെത്തുടർന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണ്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാൻഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്. വിക്രം വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന 15 മിനിട്ട് മുൻപൊരിക്കലും ഇല്ലാത്ത…
Read Moreപാര്‍ട്ടിക്കു നാണക്കേടായി! ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി നല്കിയ കളമശേരി എസ്ഐയെ സ്ഥലം മാറ്റാന്‍ നീക്കം; സിപിഎം നേതാവിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
എൻ.എം കോട്ടയം: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ കളമശേരി എസ്ഐ അമൃത് രംഗനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തിൽ വി ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ട എസ്ഐയുടെ നടപടി അത്ര നിസാരമായി കാണേണ്ട കാര്യമല്ലായെന്നാണ് വി ടി ബൽറാം പോസ്റ്റിൽ പറയുന്നത്. കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി പ്രവർത്തിക്കുന്നതു നല്ലതായിരിക്കും എന്ന സക്കീർ ഹുസൈന്റെ ഭീഷണിയെക്കുറിച്ച് വി ടി ബൽറാം പോസ്റ്റിൽ ഒന്നും പറയുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. ഭരണപക്ഷത്തെ പ്രമുഖ നേതാവ് എസ്ഐയെ ഫോണിൽ വിളിച്ച് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതിനെ പ്രതിപക്ഷത്തെ പ്രമുഖ എംഎൽഎയായ വി ടി ബൽറാം ന്യായീകരിക്കുന്നത് സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുണ്ട്. പോസ്റ്റിനെ ന്യായീകരിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:- ആ ഫോണ്‍…
Read Moreഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം വരവായ്…ഇന്ന് അത്തം
പ്രദീപ് ഗോപി ഇന്ന് അത്തം, ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒാണം. ഓണം എന്നാൽ മലയാളിക്ക് ആഘോഷത്തിന്റെ നാളുകളാണ്. ജാതിമത ഭേദമെന്യേ മലയാളികൾ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം. അത്തം മുതൽ പത്ത് നാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷം പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ചിങ്ങം പിറക്കുന്നതോടെ ഓണം കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷം അത്തത്തിന് പൂക്കളമിടുന്നതോടെ ആരംഭിക്കുകയായി. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. ഈ പത്തു ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്. അവ ഇങ്ങനെ, അത്തച്ചമയത്തിന്റെ ആദ്യനാൾ ഓണത്തിന്റെ ആദ്യദിവസമായ അത്തം നാൾ ആഘോഷമാരംഭിക്കുന്നത് വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിലൂടെയാണ്. മബാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വേണ്ടി പാതാളത്തിൽനിന്ന് കേരളക്കരയിലേക്ക് യാത്രയാരംഭിക്കുന്നതിന്റെ ഒരുക്കം തുടങ്ങുന്നത് അത്തത്തിനാണെന്നാണ് വിശ്വാസം. കൊച്ചി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും…
Read Moreകെവിൻ കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 25000 രൂപ പിഴയും വിധിച്ചു കോടതി
കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവുമായുള്ള അടുപ്പത്തിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, പ്രതികൾ ഈ കേസിനു മുൻപ് മറ്റൊരു കേസുകളിലും പ്രതികളായിരുന്നില്ല എന്നത് വധശിക്ഷ ഒഴിവാകുന്നതിനു കാരണമായി.
Read More