ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍! ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത് മൂന്ന് സാധ്യതകള്‍; കാത്തിരിപ്പോടെ ശാസ്ത്രലോകം; പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി

ച​ന്ദ്ര​നു 2.100 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ന് ലാ​ൻ​ഡ​റു(വിക്രം)മാ​യി ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​രും മ​ണി​ക്കൂ​റു​ക​ളി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളു​വെ​ന്നും ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു.

37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ഏ​റെ ശ്ര​മ​ക​ര​മാ​യ ഘ​ട്ട​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.52ന് ​ലാ​ൻ​ഡിം​ഗ് പ്ര​ക്രി​യ തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് സി​ഗ്ന​ൽ ല​ഭി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്നു നൂ​റു കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ​നി​ന്നാ​ണ് വിക്രം ച​ന്ദ്ര​യാ​നി​ൽ​നി​ന്നും വേ​ർ​പെ​ട്ട​ത്. ഇ​തി​നു ശേ​ഷം 15 നി​മി​ഷ​ങ്ങ​ൾ​ക്ക​കം ചാ​ന്ദ്ര​പ്ര​ത​ല​ത്തി​ൽ നാ​ല് കാ​ലു​ക​ളി​ൽ വ​ന്നി​റ​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി.

വിക്രം ഇ​റ​ങ്ങു​ന്ന ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വം വ​ൻ ഗ​ർ​ത്ത​ങ്ങ​ളും അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട നി​ര​വ​ധി പാ​റ​ക്കെ​ട്ടു​ക​ളു​ടെ​യും (ലാ​വ ഒ​ഴു​കി ത​ണു​ത്തു​റ​ഞ്ഞ്) മേ​ഖ​ല​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​പ​ക​ട​ര​ഹി​ത​മാ​യ ലാ​ൻ​ഡിം​ഗ് കേ​ന്ദ്രം ക​ണ്ടെ​ത്തു​ക വ​ള​രെ ശ്ര​മ​ക​ര​മാ​ണ്.

വിക്രം വേ​ർ​പെ​ട്ട് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​ന്ന 15 മി​നി​ട്ട് മു​ൻ​പൊ​രി​ക്ക​ലും ഇ​ല്ലാ​ത്ത വി​ധം “​ഭ​യ​പ്പെ​ടു​ത്തു​ന്ന നി​മി​ഷ​ങ്ങ​ൾ’ എ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ച​ന്ദ്ര​നി​ലെ പാ​റ​ക​ളു​ടെ​യും മ​ണ്ണി​ന്‍റെ​യും ഘ​ട​ന പ​ഠി​ക്കു​ന്ന റോ​വ​ർ വിക്രമിന്‍റെ ഉള്ളിലുണ്ട്. റോ​ബ​ട്ടി​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​ ഉ​പ​യോ​ഗി​ച്ച് ആ​റു ച​ക്ര​ത്തി​ൽ ഓ​ടു​ന്നതാണ് റോ​വ​ർ.

കാത്തിരിപ്പോടെ ശാസ്ത്രലോകം

വിക്രം എ​വി​ടെയെ​ങ്കി​ലും ഇ​ടി​ച്ചി​റ​ങ്ങി​യോ, മ​റ്റെ​വി​ടെയെ​ങ്കി​ലും വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യോ, ച​ന്ദ്ര​നി​ലെ ഗ​ർ​ത്ത​ങ്ങ​ളി​ലെ​വി​ടെ​യെ​ങ്കി​ലും പെ​ട്ടു​പോ​യോ എ​ന്നീ മൂ​ന്ന് സാ​ധ്യ​ത​ക​ളാ​ണ് ശാ​സ്ത്ര​ജ്ഞ​ർ സം​ശ​യി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി​യെ​ങ്കി​ൽ പി​ന്നീ​ട് സി​ഗ്ന​ൽ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ശാ​സ്ത്ര​ലോ​കം. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഭ്ര​മ​ണം ചെ​യ്യു​ന്ന ഓ​ർ​ബി​റ്റ​റില്‌നിന്നുള്ള വിവരവും നിർണായകമാണ്. ഒരു വർഷം പ്ര​വ​ർ​ത്ത​ന കാ​ലമുള്ളതാണ് ഒാർബിറ്റർ. ഹൈ ​റെ​സ​ലൂ​ഷ​ൻ കാ​മ​റ​യാ​ണ് ഓ​ർ​ബി​റ്റ​റി​ന്‍റെ പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

Related posts