കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപറന്പിൽ പൊന്നമ്മ (55) കൊല ചെയ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ പൊടിക്കുട്ടിയുടെ മകൻ സത്യൻ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യൻ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി 12.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തേ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാൽ മൂന്നുമാസമായി സത്യനെ പൊന്നമ്മ അടുപ്പിക്കുന്നില്ല. രണ്ടുതവണ പൊന്നമ്മ സത്യനെ ഉപദ്രവിക്കുകയും ചെയ്തു. ഈയൊരു വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പൊന്നമ്മയുടെ അഴുകിയ മൃതദേഹം മെഡിക്കൽ കോളജ് കാൻസർ വാർഡിനു പിന്നിലെ കാട്ടിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശാനുസരണം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി…
Read MoreCategory: Editor’s Pick
ജയിലിൽ ആദ്യ ക്ലാസിന് എത്തിയപ്പോൾ ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടോ എന്നു ചിലർ ചോദിച്ചു. ‘എനിക്കു യാതൊരു കുറ്റബോധവുമില്ല. അതെന്റെ വിധിയിൽ എഴുതിയിട്ടുള്ളതാണ്’ എന്നായിരുന്നു അപൂർവയുടെ മറുപടി
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയെ കൊന്ന കേസിൽ ജയിലിൽ കഴിയുകയാണ് ഭാര്യ അപൂർവ ശുക്ല. തിഹാർ ജയിലിൽ കഴിയുന്ന അപൂർവ ഭാവിപ്രവചനം പഠിക്കാൻ സമയം വിനിയോഗിക്കുന്നു. ടാരറ്റ് കാർഡുകൾ ഉപയോഗിച്ച് ഭാവി പറയുന്ന മാന്ത്രികവിദ്യയിൽ അപൂർവ പ്രാവീണ്യം നേടുകയാണെന്നു ജയിൽ അധികൃതർ പറഞ്ഞു. ‘ആഴ്ചയിൽ രണ്ടു ക്ലാസ്. ചൊവ്വയും വെള്ളിയും രണ്ടു മണിക്കൂർ വീതം. പഠിതാക്കളുടെ മുൻനിരയിൽതന്നെ അപൂർവ ഇരിപ്പുറപ്പിക്കും. പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ടു പറയുകയായിരുന്നു. ഇതുവരെ ഏഴു ക്ലാസുകൾ പൂർത്തിയായി. ശ്രദ്ധാപൂർവമാണു ക്ലാസിലിരിക്കുന്നത്. കോടതി നടപടിക്കായി പോയതിനാൽ ഒരു ക്ലാസ് നഷ്ടപ്പെട്ടപ്പോൾ ദുഃഖിതയായിരുന്നു’– ഒന്നര വർഷമായി ജയിലിൽ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ. പ്രതിഭ സിങ് പറഞ്ഞു അഞ്ചാറു വർഷമായി ടാരറ്റ് കാർഡ് പ്രവചനം പഠിക്കാൻ അപൂർവ ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ നടന്നില്ല. ക്ലാസിൽ ശാന്തയാണ്. പഠിക്കാനുള്ള ആഗ്രഹവും…
Read Moreആര്‍ത്തവമാണെന്നു പറഞ്ഞാല്‍പോലും സമരങ്ങളിലും ജാഥകളിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കും; ഒരു തുള്ളിവെള്ളംപോലും നല്‍കില്ല; യൂണിവേഴ്സിറ്റി കോളജിലെ മുന്വിദ്യാര്ഥിനിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പൽ എസ്എഫ്ഐയുടെ കൈയിലെ കളിപ്പാവയാണെന്ന് മുന്‍വിദ്യാർഥിനി. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പീഡനത്തെ തുടർന്ന് നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ച നിഖിലയാണ് വെളിപ്പെടുത്തൽ നടത്തിയത്. കോളജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പലാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസിൽ ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നെന്നും നിഖില പറഞ്ഞു. കാമ്പസിൽ എസ്എഫ്ഐയുടെ ഫാസിസമാണ് നടക്കുന്നത്. ആർത്തവം ആണെന്നു പറഞ്ഞാൽപോലും പെൺകുട്ടികളെ എസ്എഫ്ഐയുടെ സമരങ്ങളിലും ജാഥകളിലും നിർബന്ധിച്ച് പങ്കെടുപ്പിക്കും. കുഴഞ്ഞുവീണാൽ ഒരു തുള്ളിവെള്ളംപോലും നൽകില്ല. ഒന്നാം വര്‍ഷ വിദ്യാർഥികളെ കോളജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും- നിഖില ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തി. കോളജിൽ ശാന്തമായ അന്തരീക്ഷം; അക്രമികളെ ന്യായീകരിച്ച് പ്രിൻസിപ്പൽ തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിചിത്ര…
Read Moreമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ സുഹൃത്തിനൊപ്പം പോയതിലുള്ള മനോവിഷമം; മൂത്തമകനെ തനിച്ചാക്കി അച്ഛനും മകനും വിഷം കഴിച്ച് ജീവനൊടുക്കി; ഒളിച്ചോടിയ ഭാര്യയെ ചീത്തവിളിച്ച് നാട്ടുകാരും
അയർക്കുന്നം: ഭാര്യ ചതിച്ചതിലുള്ള കടുത്ത മനോവിഷമമാണ് ഇന്നലെ അച്ഛനും മകനും ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് നാട്ടുകാർ പറയുന്നു. അമയന്നൂർ പടിപ്പുരയ്ക്കൽ രാജേഷ് (43), ഇളയ മകൻ രൂപേഷ് (11) എന്നിവരെയാണു വീടിനുള്ളിൽ മരിച്ചനിലയിൽ ഇന്നലെ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം. മൂന്നു മാസം മുൻപാണ് രാജേഷിന്റെ ഭാര്യ സമീപവാസിയോടൊപ്പം ഒളിച്ചോടിയത്. മേസ്തിരി പണിക്കാരനായ രാജേഷിനൊപ്പം പണി ചെയ്തിരുന്ന യുവാവ് സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. ഭാര്യ ഒളിച്ചോടിയ ശേഷം മനോവിഷമത്തിലായിരുന്ന രാജേഷ് പണിക്കു പോലും പോകാതെയാണ് രൂപേഷിനെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. നാലാം ക്ലാസ് വിദ്യാർഥിയായ രൂപേഷിനെ വൈകുന്നേരം പിതാവ് സ്കൂളിൽ നിന്ന് എടുത്തുകൊണ്ടാണ് വരിക. അത്രയ്ക്ക്് ഇഷ്ടമായിരുന്നു രാജേഷിന് കുട്ടിയോട്. ഒളിച്ചോടിയ ഭാര്യ തിരികെ വന്നാലും സ്വീകരിക്കാൻ തയാറാണെന്ന് രാജേഷ് പലരോടും പറഞ്ഞിരുന്നു. എന്നിട്ടും അവർ വന്നില്ല. ഇപ്പോൾ അയൽവാസിയോടൊപ്പം ചോറ്റാനിക്കരയിൽ…
Read Moreഅര്‍ജുനൊപ്പം യാത്രചെയ്യുമ്പോള്‍ ആക്സിഡന്റില്‍ സഹോദരന് മരിച്ചു, അവനെ കൊന്നതാണെന്ന ധാരണയില്‍ അര്‍ജുനെ കൊല്ലാന്‍ കരുക്കള്‍ നീക്കി, ദൃശ്യം മോഡല്‍ കൊലയുടെ പിന്നാമ്പുറ കഥകള്‍
കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന് അര്ജുന് കൊല്ലപ്പെട്ടത് പ്രതികളുടെ കൃത്യമായ ആസൂത്രണത്തില്‍. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളിലൊരാളായ നിപിന്റെ അനുജന് ഒരുവര്‍ഷം മുമ്പ് അര്‍ജുനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ആക്സിഡന്റില്‍ മരിച്ചിരുന്നു. അര്ജുന് അനുജനെ കൊല്ലപ്പെടുത്തിയതാണെന്ന് നിപിന് കരുതിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് അര്‍ജുന്റെ കൊലയിലൂടെ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന് എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രതികള്‍ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്നാണ് സൂചന. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്ജുന്…
Read Moreപ്രവാസി വ്യവസായിയുടെ മരണം; സാജന്റെ പേരിലുള്ള ഒരു സിംകാർഡിലേക്ക് മൂന്നുമാസത്തിനിടെ വന്നത് 2400 കോളുകൾ;വിളികൾ വന്നത് ഒരേ നമ്പറിൽ നിന്ന്; ഈ സിം കാർഡ് ഉപയോഗിച്ചിരുന്നത് സാജനല്ലെന്ന് അന്വേഷണ സംഘം
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. സാജൻ ഉപയോഗിച്ചിരുന്ന ഫോണുകൾ കേന്ദ്രീകരിച്ചാണ് തെളിവുകൾ കണ്ടെത്തിയത്. സാജന്റെ പേരിലുള്ള ഒരു സിം കാർഡ് ഉപയോഗിച്ചുള്ള ഫോണിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന 2400 കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഈ സിം കാർഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30 നും ഒന്നിനും ഇടയിലാണ് ഈ ഫോണിലേക്ക് വന്ന ഫോൺ കോളുകളേറെയും. ഒരേ നന്പറിൽനിന്നു തന്നെയാണ് കോളുകൾ വന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതു വിളിച്ചയാളെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങളാണ്. പാർഥാ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാതെ മാനസികമായി തളർന്ന സാജനെ മറ്റു ചില പ്രശ്നങ്ങളും അലട്ടിയിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതും ജീവനൊടുക്കാൻ കാരണമായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ…
Read Moreഡി.കെ. ശിവകുമാര്‍ ! യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന്; കോണ്‍ഗ്രസിന്റെ രക്ഷകന്; കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷം
ശതകോടീശ്വരന്മാരുടെ പിന്‍ബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും പ്രബലരായി നിന്ന യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന് ആരാണ്? ഡി.കെ. ശിവകുമാര്‍ എന്ന ചാണക്യന് തന്നെ. കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷമാണ് ഡികെയ്ക്ക്. ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നില്‍ പിടിച്ചു നില്ക്കാന് അന്ന് അവര്‍ക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികള്‍ വിളിക്കുന്ന ഈ അന്പത്താറുകാരന്. കര്‍ണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്. ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍…
Read Moreപീഡിപ്പിച്ചത് ഉപ്പയല്ല! മട്ടന്നൂരിൽ മകളെ പീഡിപ്പിച്ച കേസിൽ “ഉപ്പ’ ജയിലിൽ; “ഉപ്പയുടെ പേര് പറഞ്ഞില്ലെങ്കിൽ ലോറി കയറ്റി കൊല്ലുമെന്ന് സുഹൃത്തിന്റെ ഭീഷണി; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ രാഷ്ട്രദീപികയോട്
റെനീഷ് മാത്യു കണ്ണൂർ: തന്നെ പീഡിപ്പിച്ചത് ഉപ്പയല്ല, ഉപ്പയുടെ സുഹൃത്താണെന്ന് മട്ടന്നൂർ സ്വദേശിനിയായ പെൺകുട്ടി. തന്റെ പേര് പറഞ്ഞാൽ ഉമ്മയേയും ഉമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞാവയേയും ഞങ്ങളേയും ലോറി കയറ്റി കൊല്ലുമെന്ന് അയാൾ പറഞ്ഞു, ഉപ്പയുടെ പേര് പറയണമെന്നും പറഞ്ഞു... പിന്നെ പോലീസ് വന്ന് ചോദിച്ചപ്പോൾ ഇയാളുടെ പേര് പറഞ്ഞെങ്കിലും നീ ആദ്യം ഉപ്പയുടെ പേരല്ലെ പറഞ്ഞതെന്നു പറഞ്ഞ് തന്നെ വനിതാപോലീസ് ഭീഷണിപ്പെടുത്തി. പോലീസ് ഉപ്പയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നു…. കണ്ണുകളിൽ ഭീതിയോടെ തന്നെയായിരുന്നു രാഷ്ട്രദീപികയോട് പതിനൊന്നുകാരിയായ ഈ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ….മജിസ്ട്രേറ്റിന്റെ അടുത്ത് രണ്ടുതവണ മൊഴി രേഖപ്പെടുത്താൻ പോയെങ്കിലും മാനസികമായി പെൺകുട്ടിക്ക് സാധിച്ചില്ല. സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് കർണാടക സ്വദേശിയും ഉളിയിൽ താമസക്കാരനുമായ യുവാവിനെ കഴിഞ്ഞ 28 ന് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 11, 16 വയസുള്ള പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്.…
Read Moreപുതിയ ഇന്ത്യ! 2022 ഓടെ എല്ലാവര്ക്കും വീട്; പെട്രോള്‍, ഡീസല്‍, സ്വര്‍ണം വിലകൂടും; കന്നി ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചു തുടങ്ങി. ഒന്നാം മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തുടങ്ങിയ ധനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന പ്രയോഗം ആവർത്തിച്ചാണ് ബജറ്റ് അവതരണത്തിലേക്കു കടന്നത്. ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാണു നിർമല സീതാരാമൻ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിൻറെയും ചുമതലയുണ്ടായിരുന്നു. രാജ്യത്തിന്റെ സാന്പത്തിക ചിത്രം വ്യക്തമാക്കി സാന്പത്തിക സർവേ വ്യാഴാഴ്ച പാർലമെൻറിൽ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകൾക്കു ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണു റിപ്പോർട്ട്. ഇതിനുള്ള പണം കണ്ടെത്തുകയെന്നതാണു ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. മുൻ ധാനമന്ത്രിമാരെപ്പോലെ ബ്രീഫ്കേസുമായല്ല ഇക്കുറി മന്ത്രി ധനമന്ത്രാലയത്തിൽ എത്തിയത്. പകരം ചുവന്ന നാലു മടക്കുള്ള ബാഗിലാണു മന്ത്രി ബജറ്റ് നിർദേശങ്ങൾ…
Read Moreഅവിഹിത ബന്ധം തുടരാന്‍ മകളെ അനീഷിന് വിവാഹം ചെയ്തു കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു ! വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മഞ്ജു…
കാമുകനൊപ്പം ചേര്‍ന്ന് കിളിമാനൂരില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ മഞ്ജു നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. അവിഹിതബന്ധം അനീഷുമായുള്ള അവിഹിത ബന്ധം തുടരാന്‍ മകള്‍ മീരയെ അയാള്‍ക്ക് വിവാഹം ചെയ്ത് നല്‍കുന്നതിന് താന്‍ ആലോചിച്ചിരുന്നതായാണ് മഞ്ജു ഇപ്പോള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായശേഷം മീരയെ അനീഷിന് വിവാഹം ചെയ്ത് കൊടുത്താല്‍ അവര്‍ക്കൊപ്പം കഴിയാമെന്നും താനും അനീഷുമായുള്ള ബന്ധം രഹസ്യമായി തുടരാമെന്നുമായിരുന്നു മഞ്ജുവിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അമ്മയും അനീഷുമായുള്ള അടുപ്പം ഇഷ്ടമില്ലാതിരുന്ന മീര അനീഷ് വീട്ടില്‍ വന്നുപോകുന്നത് എതിര്‍ത്തിരുന്നു. സംഭവദിവസം അനീഷ് വീട്ടിലെത്തിയത് മീര ചോദ്യം ചെയ്തു. എന്നാല്‍ മകളെ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അനീഷുമായുള്ള ബന്ധം തുടരാനാകില്ലെന്ന മീരയുടെ നിലപാടില്‍ പക മനസില്‍ സൂക്ഷിച്ച മഞ്ജു അവസരം കിട്ടിയപ്പോള്‍ അവളെ അപായപ്പെടുത്തുകയായിരുന്നു. മീരയുടെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മീര മരിച്ചുകാണുമെന്ന് കരുതി മറവ് ചെയ്യാനായി…
Read More