മക്കളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ  സുഹൃത്തിനൊപ്പം പോയതിലുള്ള മനോവിഷമം; മൂത്തമകനെ തനിച്ചാക്കി  അച്ഛനും മകനും വിഷം കഴിച്ച്  ജീവനൊടുക്കി; ഒളിച്ചോടിയ ഭാര്യയെ ചീത്തവിളിച്ച് നാട്ടുകാരും

അ​യ​ർ​ക്കു​ന്നം: ഭാ​ര്യ ച​തി​ച്ച​തി​ലു​ള്ള ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് ഇ​ന്ന​ലെ അ​ച്ഛ​നും മ​ക​നും ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണമെന്ന് നാട്ടുകാർ പറയുന്നു. അ​മ​യ​ന്നൂ​ർ പ​ടി​പ്പു​ര​യ്ക്ക​ൽ രാ​ജേ​ഷ് (43), ഇ​ള​യ മ​ക​ൻ രൂ​പേ​ഷ് (11) എ​ന്നി​വ​രെ​യാ​ണു വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ഇന്നലെ ക​ണ്ടെ​ത്തി​യ​ത്. വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​ണ് മ​ര​ണം.

മൂ​ന്നു മാ​സം മു​ൻ​പാ​ണ് രാ​ജേ​ഷി​ന്‍റെ ഭാ​ര്യ സ​മീ​പ​വാ​സി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യ രാ​ജേ​ഷി​നൊ​പ്പം പ​ണി ചെ​യ്തി​രു​ന്ന യു​വാ​വ് സ്ഥി​ര​മാ​യി വീ​ട്ടി​ൽ വ​രു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​വ​ർ ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്. ഭാ​ര്യ ഒ​ളി​ച്ചോ​ടി​യ ശേ​ഷം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന രാ​ജേ​ഷ് പ​ണി​ക്കു പോ​ലും പോ​കാ​തെ​യാ​ണ് രൂ​പേ​ഷി​നെ സ്കൂ​ളി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ രൂ​പേ​ഷി​നെ വൈ​കു​ന്നേ​രം പി​താ​വ് സ്കൂ​ളി​ൽ നി​ന്ന് എ​ടു​ത്തു​കൊ​ണ്ടാ​ണ് വ​രി​ക. അ​ത്ര​യ്ക്ക്് ഇ​ഷ്ട​മാ​യി​രു​ന്നു രാ​ജേ​ഷി​ന് കു​ട്ടി​യോ​ട്. ഒ​ളി​ച്ചോ​ടി​യ ഭാ​ര്യ തി​രി​കെ വ​ന്നാ​ലും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് രാ​ജേ​ഷ് പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും അ​വ​ർ വ​ന്നി​ല്ല. ഇ​പ്പോ​ൾ അ​യ​ൽ​വാ​സി​യോ​ടൊ​പ്പം ചോ​റ്റാ​നി​ക്ക​ര​യി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

രാ​ജേ​ഷും മ​ക​നും മ​രി​ച്ച വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രി​ൽ ചി​ല​ർ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ച് ചീ​ത്ത​പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നെ ച​തി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ മൃ​ത​ദേ​ഹം കാ​ണാ​ൻ പോ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​ക്ക് ശേ​ഷ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

രാ​ജേ​ഷി​ന്‍റെ മൂ​ത്ത​മ​ക​ൻ ഹ​രീ​ഷ് പ്ല​സ്ടു ക​ഴി​ഞ്ഞ് പ​ണി​യൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ലു​ണ്ട്. ഹ​രീ​ഷു​മാ​യി രാ​ജേ​ഷ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഹ​രീ​ഷി​നെ പി​താ​വ് ഇ​റ​ക്കി വി​ട്ടു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഹ​രീ​ഷ് ടെ​റ​സി​ലാ​ണ് കി​ട​ന്നു​റ​ങ്ങി​യ​ത്. ഒ​രു പ​ക്ഷേ ഹ​രീ​ഷ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നാ​ൽ ഇ​വ​ർ​ക്ക് മ​ര​ണ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്നു ക​ണ്ടാ​യി​രി​ക്കാം വ​ഴ​ക്കുണ്ടാ​ക്കി ഇ​റ​ക്കി വി​ട്ട​തെ​ന്നു ക​രു​തു​ന്നു.

പാ​ലി​ൽ വി​ഷം ക​ല​ക്കി കു​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ക​ന് വി​ഷം ന​ല്കി​യ ശേ​ഷം പി​താ​വ് കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. രാ​ത്രി 10മ​ണി വ​രെ രൂ​പേ​ഷും ചേ​ട്ട​നു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​താ​ണ്. അ​തി​നു ശേ​ഷ​മാ​ണ് ഹ​രീ​ഷി​നെ പി​താ​വ് വ​ഴ​ക്കു​ണ്ടാ​ക്കി ഇ​റ​ക്കി വി​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഹ​രീ​ഷ് എ​ത്തി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞി​ല്ല. വി​ളി​ച്ചി​ട്ട് ആ​രും പ്ര​തി​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് മ​ര​ണ വി​വ​രം അ​റി​ഞ്ഞ​ത്. അ​യ​ർ​ക്കു​ന്നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts