ദീപ നിശാന്ത് സിപിഎം സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്നോ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏറെകാലമായി നിലനിന്നിരുന്നു. സിപിഎം സഹയാത്രികയായ ദീപ കവിത മോഷ്ടിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടതോടെ ലോക്‌സഭ മോഹം അവസാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം വിഷയത്തില്‍ ദീപ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദീപ പറയുന്നതിങ്ങനെ- ഞാന്‍ ഈ വാര്‍ത്തയൊന്നും അറിഞ്ഞിട്ടില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വേണ്ടിയല്ല ഇതുവരെ ശ്രമിച്ചതെന്നും ഇങ്ങനെയൊരു ഉദ്ദേശം എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇടത് സ്വതന്ത്രയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരം നഷ്ടമായി എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് എംപിക്ക് പകരം ദീപാ നിശാന്തിനെ മത്സരിപ്പിക്കാന്‍ സിപിഎം കേന്ദ്രങ്ങള്‍ പദ്ധതിയിട്ടിരുന്നതായും ഇതിന് ദീപ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഇടതുമുന്നണി ദീപയുടെ പേര് ശക്തമായി പരിഗണിച്ചിരുന്നുവെന്ന വസ്തുത…
Read MoreCategory: Editor’s Pick
ഫേസ്ബുക്കിലും ടിക് ടോക്കിലും സ്വന്തം ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കുന്ന സ്ത്രീകള്‍ ഈ ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയുടെ അനുഭവം വായിക്കാതെ പോകരുത്, മാനവും പണവും പോയ സംഭവം ഇങ്ങനെ
ഫോട്ടോ ഷോപ്പില്‍ എഡിറ്റ് ചെയ്ത് സ്ത്രീയുടെ നഗ്‌ന ചിത്രമുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചയാളെ കണ്ട് പരാതിക്കാരി ഞെട്ടി. തന്റെ നാട്ടുകാരനും നല്ല പരിചയക്കാരനുമായ യുവവാവ് ഇതിനു പിന്നിലെന്ന് പ്രതിയെ അറസ്റ്റു ചെയ്തപ്പോഴാണ് പരാതിക്കാരിക്ക് മനസിലായത്. നീണ്ടൂര്‍ പ്രാവട്ടം മഠത്തിപ്പറന്പില്‍ എം.വി. അനീഷ് (മുത്തു-29) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തനിക്ക് നല്ല പരിചയമുള്ള സ്ത്രീയുടെ ചിത്രം ഫേസ് ബുക്കില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്താണ് നഗ്‌നചിത്രമാക്കിയത്. പിന്നീട് സ്ത്രിയുടെ വാര്‍ട്‌സ് ആപ്പിലേക്ക് അയച്ചുകൊടുത്തു. പിന്നീടുള്ള എല്ലാ നിര്‍ദേശങ്ങളും വാര്‍ട്‌സ് ആപ്പിലൂടെയായിരുന്നു. ഒരിക്കലും ഫോണില്‍ സംസാരിച്ചിരുന്നില്ല. പണം ചോദിച്ചതും എവിടെയാണ് വയ്‌ക്കേണ്ടതെന്നുമൊക്കെയുള്ള വിവരങ്ങള്‍ വാര്‍ട് ആപ്പിലൂടെയാണ് നല്കിയത്. അതിനാല്‍ ഒരിക്കല്‍ പോലും പരാതിക്കാരിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ തട്ടിപ്പിനുള്ള തയാറെടുപ്പിലായിരുന്നു അനീഷ് എന്ന് പോലീസ് പറഞ്ഞു. നിരവധി സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍…
Read Moreഎന്താ ശോഭേ നന്നാകാത്തേ? ദിവസവും ഹര്‍ജിയുമായുമായി ഹൈക്കോടതിയിലേക്ക് വരുന്ന ശോഭ സുരേന്ദ്രനെ ഓടിച്ച് ഹൈക്കോടതി, ശാസനയ്‌ക്കൊപ്പം ശോഭയുടെ പൈസയും പോയി, 25,000 രൂപ പിഴയിട്ട് കോടതി
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ വക എട്ടിന്റെ പണി. അനാവശ്യ ഹര്‍ജിയുമായി നിരന്തരം കോടതിയിലേക്ക് വരുന്ന ശോഭയ്ക്ക് 25,000 രൂപ പിഴ വിധിച്ച് കോടതി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി ശോഭയ്ക്ക് താക്കീത് നല്‍കി. അവര്‍ സമര്‍പിച്ച ഹര്‍ജി നിരുപാധികം തള്ളിക്കളഞ്ഞ കോടതി 25,000 രൂപ പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്. ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പൊലീസ് അപമാനിച്ചു. നിരപരാധികളും അയ്യപ്പ ഭക്തരുമായ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന് കിഷന്‍ഭായി കേസില്‍ 2014 ജനുവരി ഏഴിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ഇതു നടപ്പായില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സെപ്റ്റംബര്‍ 29 മുതല്‍ അറസ്റ്റിലായ അയ്യപ്പ ഭക്തരുടെ കേസ് വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഇടക്കാല ആവശ്യം. ശബരിമലയിലെ…
Read Moreഇതാകണോ ഇന്ത്യ? യുപിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊന്ന സംഭവം ആസൂത്രിതം, ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികളെ പിടികൂടിയതിലുള്ള പ്രതികാരമെന്ന് റിപ്പോര്‍ട്ട്, ആക്രമണത്തിനു പിന്നില്‍ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ പശുക്കളെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. പോലീസ് ഔട്ട് പോസ്റ്റ് ഇന്‍ ചാര്‍ജ് സുബോധ്കുമാര്‍ സിംഗിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന. 2015 സെപ്റ്റംബര്‍ 28-നാണ് യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാകിന്റെ കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗാണ്. ഇതിലെ പ്രതികളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. തലയ്ക്ക് വെടിയേറ്റാണ് സുബോധ്കുമാര്‍ മരിച്ചത്. വെടിയേറ്റ സുബോധ്കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ചില ആളുകള്‍ ചേര്‍ന്ന് വണ്ടി തടഞ്ഞെന്ന് അദേഹത്തിന്റെ ഡ്രൈവര്‍ വെളിപ്പെടുത്തി. സുബോധ്കുമാറാണോ വണ്ടിയിലെന്നാണ് ഇവര്‍ പരിശോധിച്ചത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്‌സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.സുബോധ് കുമാറിനെ വെടിവെച്ചത് റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എബിപി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുബോധിനു നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പശുവിനെ…
Read Moreഅങ്ങ് ഉത്തര്‍പ്രദേശിലായിരുന്നെങ്കില്‍ ആള്‍ക്കൂട്ട ഫാസിസ്റ്റുകളുടെ ന്യൂനപക്ഷ ആക്രമണം, ഇടുക്കി മാങ്കുളത്ത് വൃദ്ധനായ മത്സ്യവില്പനക്കാരനെ ആക്രമിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയേണ്ടതില്ല, പോലീസും കണക്കാ സര്‍ക്കാരും
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വനിതാ മതിലു കെട്ടിയും ആക്ടിവിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചും കഴിയുമ്പോള്‍ പോലീസിനോട് പറയണം ഒരു വൃദ്ധനെ പട്ടാപ്പകല്‍ ഒരുകൂട്ടര്‍ പട്ടിയെ പോലെ തല്ലിച്ചതച്ച കേസു കൂടി അന്വേഷിക്കണമെന്ന്. അങ്ങ് ഗുജറാത്തില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പറ്റുമെങ്കില്‍ ഉപദേശകരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം. ഇടുക്കി മാങ്കുളത്ത് ഒരു വൃദ്ധനെ കുറച്ചാളുകള്‍ നടുറോഡില്‍ പട്ടാപ്പകല്‍ പട്ടിയെ പോലെ തല്ലിച്ചതച്ച വീഡിയോയ്‌ക്കൊപ്പം വന്ന വരികളാണ് മുകളില്‍ പറഞ്ഞത്. കഴിഞ്ഞദിവസമാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ തന്നെ ആളുകള്‍ മാങ്കുളത്ത് ഒരു വൃദ്ധനോട് ഈ ക്രൂരത ചെയ്തത്. തെറ്റിദ്ധരിക്കേണ്ടതില്ല മാങ്കുളം എന്നത് കേരളത്തിലെ ഒരു പ്രദേശമാണ്. സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചിട്ടും പേരിന് ഒരു കേസ് മാത്രം എടുത്ത് പോലീസ് കൈകഴുകി. നാട്ടുകാര്‍ പക്ഷേ വിടാന്‍ ഭാവമില്ല. ഇടുക്കി പത്താമൈല്‍ താണേലില്‍ മക്കാറിനെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്. പത്താംമൈലിലെ മത്സ്യ വ്യാപാരിയെ…
Read Moreസഹായം ചോദിച്ചത് കൂടുതല്‍ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്! ‘അമ്മ’ എന്ത് സഹായമാണ് ചെയ്തതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്; സഹായിക്കാന്‍ താത്പര്യമില്ലാത്തവര്‍ ദയവു ചെയ്ത് ബുദ്ധിമുട്ടിക്കരുത്; അപേക്ഷയുമായി നടി സേതുലക്ഷ്മി വീണ്ടും
മകന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും കൊച്ചുകുട്ടികളാണ് അവനുള്ളതെന്നും അവര്‍ പറക്കമുറ്റവരാകുന്നത് വരെയെങ്കിലും ജീവിക്കണമെന്നാണ് അവന്റെ ആഗ്രഹമെന്നും ചികിത്സയ്ക്കുള്ള ചെലവുകള്‍ തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂട്ടാവുന്നതല്ലെന്നും സാധിക്കുന്നവര്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നടി സേതുലക്ഷ്മി ഇക്കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വീഡിയോ വഴി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിപ്പോള്‍ തനിക്ക് പാരയായിരിക്കുകയാണെന്ന് അതേ മാധ്യമത്തോട് സംസാരിക്കവെ വെളിപ്പെടുത്തിയിരിക്കുകയാണ് സേതുലക്ഷ്മി. വാര്‍ത്ത കണ്ടും കേട്ടും നിരവധിയാളുകള്‍ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അറിയേണ്ടത്, താരസംഘടനയില്‍ അംഗമല്ലേ, അമ്മയില്‍ നിന്ന് എന്ത് കിട്ടി, അവര്‍ തരില്ലേ എന്നൊക്കെയാണ്. പലരും ഭീഷണി പോലെയൊക്കെയാണ് സംസാരിക്കുന്നത്. ഇതിപ്പോള്‍ വലിയ മാനസിക പ്രയാസത്തിനു കൂടി വഴി വച്ചിരിക്കുകയാണ്. സഹായിക്കാന്‍ താത്പര്യമില്ലാത്തവര്‍ വിളിക്കാതിരുന്നു കൂടെയെന്നും സേതുലക്ഷ്മി ചോദിക്കുന്നു. സേതുലക്ഷ്മിയുടെ വാക്കുകളിങ്ങനെ.. ‘വാര്‍ത്തയും മറ്റും കണ്ടിട്ട് കുറെ പേര്‍ വിളിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എ.എം.എം.എയില്‍ ഇല്ലേ, അവര്‍ സഹായിച്ചില്ലേ എന്നൊക്കെയാണ്.…
Read Moreഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ബന്ധിയാക്കി ഭാര്യയെ വീഡിയോ കോളില്‍ വിളിച്ച് നഗ്നരംഗങ്ങള്‍ പകര്‍ത്തി, നടുക്കുന്ന സംഭവത്തിന് പിന്നിലെ ദുരൂഹുതകള്‍ ഇങ്ങനെ
ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോകുക, പിന്നെ ഭാര്യയെ വിളിച്ച് ഭര്‍ത്താവിനെ വെറുതെ വിടണമെങ്കില്‍ നഗ്നത കാണിക്കണമെന്ന് പറയുക. വീഡിയോ കോളില്‍ രംഗങ്ങള്‍ പകര്‍ത്തുക… നാടകീയ രംഗങ്ങളാണ് ബെംഗളൂരുവില്‍ നടന്നത്. അക്രമികളുടെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട ടാക്സിക്കാരന്‍ ഭാര്യയ്‌ക്കൊപ്പെ എത്തി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സോമശേഖരന്‍ എന്നയാളെയാണ് തട്ടിക്കൊണ്ടു പോയത്. രാത്രി 10 മണിയോടെയായിരുന്നു നാലുപേര്‍ ഉള്‍പ്പെട്ട സംഘം സോമശേഖരനെ ബംഗലുരുവിലെ അടുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക് ഓട്ടം വിളിച്ചത്. 22 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവര്‍ 10.30 യോടെ സംഘം പറഞ്ഞ സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന നാല്‍വര്‍ സംഘം സോമശേഖരനെ മര്‍ദ്ദിച്ച് അവശനാക്കി വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുത്തു. പിന്നീട് സോമശേഖരനെയുമായി വാഹനം 100 കിലോമീറ്ററോളം ഓടിച്ചുപോയി. ഇതിനിടയില്‍ വിജനമായ ഒരു പ്രദേശത്ത് വാഹനം നിര്‍ത്തി. ് പണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ കൈവശം ഉണ്ടായിരുന്ന…
Read Moreഫാസിസത്തിനെതിരായ പോരാട്ടത്തിലെ വിപ്ലവസിംഹം, വാക്കുകള്‍ കൊണ്ട് അമ്മാനമാടി ആരാധകരെ സൃഷ്ടിക്കും, കവിത കട്ടെടുത്തതിന്റെ തെളിവുകള്‍ പുറത്ത്, ദീപ നിശാന്തിനൊപ്പം എം.ജെ. ശ്രീചിത്രന്റെ മുഖംമൂടിയും വലിച്ചുകീറി സോഷ്യല്‍മീഡിയ
കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തിന് പിന്നാലെ കുടുങ്ങിയ ഇടതുചിന്തകനും ദാര്‍ശനികനുമായ എം.ജെ. ശ്രീചിത്രന്‍ മാപ്പുപറഞ്ഞ് രക്ഷപ്പെട്ടുവെങ്കിലും മുന്‍കാല കോപ്പിയടികള്‍ തിരിഞ്ഞു കൊത്തുന്നു. ശ്രീചിത്രന്‍ തന്റെ പല കവിതകളും കോപ്പിയടിച്ചാണ് സോഷ്യല്‍മീഡിയയില്‍ ആളായതെന്ന് വൈശാഖന്‍ തമ്പി തെളിവുസഹിതം ആരോപിച്ചു. അതേസമയം ആരോ തന്ന കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപ ഇതുവരെ വ്യക്തമായ മാപ്പുപറഞ്ഞതുമില്ല. കവി കലേഷ് മോഷണം നടത്തുന്നയാണെന്ന് തനിക്ക് തോന്നുന്നില്ല എന്നതരത്തിലാണ് ഇവര്‍ പ്രതികരണങ്ങള്‍ നടത്തുന്നത്. എന്തായാലും സോഷ്യല്‍മീഡിയിയല്‍ ദീപയും ശ്രീചിത്രനും ഒറ്റപ്പെടുകയാണ്. ശ്രീചിത്രനാണ് തനിക്ക് കവിത തന്നതെന്ന് ഇപ്പോള്‍ പറയുന്ന ദീപ ആദ്യം പറഞ്ഞത് തന്റെ കവിത കലേഷ് കോപ്പിയടിച്ചെന്നാണ്. അന്ന് വിവാദമുണ്ടായപ്പോള്‍ അവര്‍ പറഞ്ഞതിന്റെ നേരെ എതിരായിട്ടാണ് ഇപ്പോള്‍ സ്വയം ന്യായീകരിക്കുന്നത്. അതേസമയം ഉചിതമായ മറുപടി കിട്ടിയില്ലെങ്കില്‍ നിയമനപടി സ്വീകരിക്കുമെന്ന വ്യക്തമായ സൂചന തന്നെയാണ് കലേഷ് നല്കുന്നത്. ശ്രീചിത്രന്റെ മാപ്പ് പറച്ചില്‍…
Read Moreഒരു കാലത്ത് കിട്ടിയിരുന്ന പണം മുഴുവന്‍ ചിലവഴിച്ചിരുന്നത് പെണ്ണിനും ചൂതാട്ടത്തിനുമായി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാക്കിച്ചാന്‍; ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് കണ്ണുതള്ളി ആരാധകര്‍…
ബ്രൂസ്‌ലിയ്ക്കു ശേഷം കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ഇതിഹാസമാണ് ജാക്കിച്ചാന്‍. പ്രായം 64 ഉണ്ടെങ്കിലും ആക്ഷനില്‍ ജാക്കിച്ചാന്റെ സിംഹാസനം ഇപ്പോഴും ഇളക്കം തട്ടാതെ ഇരിക്കുന്നു. കോടിക്കണക്കിന് ആരാധകരുടെ ഇഷ്ടതാരമാണെങ്കിലും ഒരു കാലത്ത് താന്‍ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാന്‍. ഈ മാസം പുറത്തിറങ്ങുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാന്‍ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്‌കൂളില്‍ അയച്ചാണ് പഠിപ്പിച്ചത്.…
Read Moreദീപ നിശാന്തിനെ രക്ഷിച്ചെടുത്ത് മറ്റൊരാളുടെ പേരില്‍ കുറ്റം ചാര്‍ത്താന്‍ അണിയറയില്‍ പിആര്‍ ജോലിയെടുക്കുന്നത് ഓണ്‍ലൈന്‍ മാധ്യമത്തിലെ ആക്ടിവിസ്റ്റായ ജേര്‍ണലിസ്റ്റ്, കോപ്പിയടിച്ചോ ഇല്ലയോ എന്നു പറയാതെ ദീപ നിശാന്ത് ഉരുണ്ടുകളിക്കുന്നു
ദീപ നിശാന്ത് മറ്റൊരാളുടെ കവിത അടിച്ചുമാറ്റി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് തെളിവുസഹിതം പിടികൂടിയതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്. കലേഷ് എഴുതി പ്രസിദ്ധീകരിച്ച കവിതയുടെ പേരില്‍ ഇതുവരെ വ്യക്തമായ വിശദീകരണം നല്കാന്‍ പോലും ദീപയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനിടെ ദീപയെ രക്ഷിക്കാന്‍ ഇവരുടെ സുഹൃത്തും അടുത്തിടെ തുടങ്ങിയ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വനിതാ മാധ്യമപ്രവര്‍ത്തകയും ചേര്‍ന്നു ശ്രമം തുടരുന്നുണ്ട്. ദീപയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അവര്‍ ട്രാപ്പില്‍ പെടുകയാണെന്നും പറഞ്ഞ് ആദ്യദിനത്തില്‍ തന്നെ പ്രതിരോധവുമായി ഇവര്‍ വാര്‍ത്തകള്‍ നല്കിത്തുടങ്ങി. ദീപയെ രക്ഷിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സാംസ്‌കാരിക പ്രവര്‍ത്തകനെ ഈ വിഷയത്തിലേക്ക് വലിച്ചിടുകയും ചെയ്തു. സംഘപരിവാര്‍ ആക്രമണം നടക്കുന്നതിന്റെ പേരില്‍ ഈ സാംസ്‌കാരിക പ്രവര്‍ത്തകനെ രക്ഷിക്കുന്നതിന് ദീപ രക്തസാക്ഷിയാകുകയാണെന്നാണ് ഈ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കണ്ടെത്തല്‍. ദീപയെ രക്ഷിക്കാനുള്ള ശ്രമം പക്ഷേ പരാജയപ്പെട്ടെന്ന് മാത്രം. ദീപയുടെ സുഹൃത്തായ ഈ സാംസ്‌കാരിക നായകന്‍ വിഷയത്തില്‍ തനിക്കൊരു റോളുമില്ലെന്ന്…
Read More