അങ്ങ് ഉത്തര്‍പ്രദേശിലായിരുന്നെങ്കില്‍ ആള്‍ക്കൂട്ട ഫാസിസ്റ്റുകളുടെ ന്യൂനപക്ഷ ആക്രമണം, ഇടുക്കി മാങ്കുളത്ത് വൃദ്ധനായ മത്സ്യവില്പനക്കാരനെ ആക്രമിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയേണ്ടതില്ല, പോലീസും കണക്കാ സര്‍ക്കാരും

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വനിതാ മതിലു കെട്ടിയും ആക്ടിവിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചും കഴിയുമ്പോള്‍ പോലീസിനോട് പറയണം ഒരു വൃദ്ധനെ പട്ടാപ്പകല്‍ ഒരുകൂട്ടര്‍ പട്ടിയെ പോലെ തല്ലിച്ചതച്ച കേസു കൂടി അന്വേഷിക്കണമെന്ന്. അങ്ങ് ഗുജറാത്തില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പറ്റുമെങ്കില്‍ ഉപദേശകരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം. ഇടുക്കി മാങ്കുളത്ത് ഒരു വൃദ്ധനെ കുറച്ചാളുകള്‍ നടുറോഡില്‍ പട്ടാപ്പകല്‍ പട്ടിയെ പോലെ തല്ലിച്ചതച്ച വീഡിയോയ്‌ക്കൊപ്പം വന്ന വരികളാണ് മുകളില്‍ പറഞ്ഞത്.

കഴിഞ്ഞദിവസമാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ തന്നെ ആളുകള്‍ മാങ്കുളത്ത് ഒരു വൃദ്ധനോട് ഈ ക്രൂരത ചെയ്തത്. തെറ്റിദ്ധരിക്കേണ്ടതില്ല മാങ്കുളം എന്നത് കേരളത്തിലെ ഒരു പ്രദേശമാണ്. സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചിട്ടും പേരിന് ഒരു കേസ് മാത്രം എടുത്ത് പോലീസ് കൈകഴുകി.

നാട്ടുകാര്‍ പക്ഷേ വിടാന്‍ ഭാവമില്ല. ഇടുക്കി പത്താമൈല്‍ താണേലില്‍ മക്കാറിനെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്. പത്താംമൈലിലെ മത്സ്യ വ്യാപാരിയെ മാങ്കുളത്ത് സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതിനെതിരെ പത്താംമൈല്‍, ഇരുമ്പുപാലം മേഖലയില്‍ ഇന്ന് രാവിലെ 11 മുതല്‍ രണ്ടു മണിക്കൂര്‍ കടകളടച്ച് പ്രതിഷേധിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം മാങ്കുളത്ത് മത്സ്യ വ്യാപാരത്തിനിടെയാണ് എഴോളം പേര്‍ ചേര്‍ന്ന് താണേലില്‍ മക്കാറിനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞതും സംഭവം വിവാദമായതും. ഇതോടെ പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്‌സി വാഹനങ്ങളും സര്‍വീസ് നിര്‍ത്തിവച്ച് സമരവുമായി സഹകരിക്കും. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമരം.

Related posts