എന്താ ശോഭേ നന്നാകാത്തേ? ദിവസവും ഹര്‍ജിയുമായുമായി ഹൈക്കോടതിയിലേക്ക് വരുന്ന ശോഭ സുരേന്ദ്രനെ ഓടിച്ച് ഹൈക്കോടതി, ശാസനയ്‌ക്കൊപ്പം ശോഭയുടെ പൈസയും പോയി, 25,000 രൂപ പിഴയിട്ട് കോടതി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ വക എട്ടിന്റെ പണി. അനാവശ്യ ഹര്‍ജിയുമായി നിരന്തരം കോടതിയിലേക്ക് വരുന്ന ശോഭയ്ക്ക് 25,000 രൂപ പിഴ വിധിച്ച് കോടതി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി ശോഭയ്ക്ക് താക്കീത് നല്‍കി. അവര്‍ സമര്‍പിച്ച ഹര്‍ജി നിരുപാധികം തള്ളിക്കളഞ്ഞ കോടതി 25,000 രൂപ പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്.

ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പൊലീസ് അപമാനിച്ചു. നിരപരാധികളും അയ്യപ്പ ഭക്തരുമായ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന് കിഷന്‍ഭായി കേസില്‍ 2014 ജനുവരി ഏഴിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ഇതു നടപ്പായില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സെപ്റ്റംബര്‍ 29 മുതല്‍ അറസ്റ്റിലായ അയ്യപ്പ ഭക്തരുടെ കേസ് വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഇടക്കാല ആവശ്യം. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ദേവസ്വം ഓംബുഡ്‌സ്മാന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി പ്രേംചന്ദ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

ശോഭയ്ക്ക് ഹൈക്കോടതി നല്കിയ ഷോക്ക് ബിജെപിക്ക് തിരിച്ചടിയായപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ആഘോഷമായി. ട്രോളന്മാരും ശോഭയെ ട്രോളുന്ന തിരക്കിലാണ്.

Related posts