രഹ്ന ഫാത്തിമയെ കാത്തിരിക്കുന്നത് ജയില്‍ തന്നെ, മതവികാരം വ്രണപ്പെടുത്തി ശബരിമല കയറാന്‍ നോക്കിയ ആക്ടിവിസ്റ്റിനെ കൈവിട്ടതോടെ ബിഎസ്എന്‍എല്ലിലും നടപടി വരുന്നു, രഹ്ന ഉടന്‍ അറസ്റ്റിലായേക്കും

ശബരിമലയില്‍ പ്രവേശനത്തിനെത്തി മതവികാരം വ്രണപ്പെടുത്തിയ രഹ്ന ഫാത്തിമയെന്ന സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റിന് കുരുക്കായി ഹൈക്കോടതിയുടെ നടപടിയും. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പോലീസിന് ഇനി എപ്പോള്‍ വേണമെങ്കിലും ഇവരെ അറസ്റ്റു ചെയ്യാം. സമൂഹ മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പോലീസിന് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു. ഫേസ്ബുക്കില്‍ അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ രഹന പോസ്റ്റ് ചെയ്‌തെന്ന് കാണിച്ചായിരുന്നു പരാതി. തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തും വിധമായിരുന്നു ഫോട്ടോയെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു രഹ്‌ന കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് റദ്ദാക്കണമെന്ന രഹനയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ…

Read More

പോലീസ് യജമാനനല്ല, ജനസേവകനാണെന്ന് ഓരോ പോലീസുകാരനും ഓര്‍ക്കണം, പുകവലിച്ചയാളെ എസ്‌ഐയുടെ മര്‍ദിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിജിപി, മയ്യില്‍ എസ്‌ഐ രാഘവന്‍ കാരണം നാണക്കേടിലായി കേരള പോലീസ്

പോലീസ് നടപടികണ്ട് ഒടുവില്‍ മുന്‍ ഡിജിപിയും ഞെട്ടിത്തരിച്ചു. പൊതുനിരത്തില്‍ പുകവലിച്ചയാളോടുള്ള പോലീസിന്റെ സമീപനം കണ്ടാണ് മുന്‍ ഡിജിപി ജേക്കബ് പൂന്നുസും ‘ഷോക്കി’ലായത്. ”പോലീസുകാരന്റെ ‘ഷോ’ കണ്ട് ഒരു സാധാരണ മനുഷ്യനെന്നനിലയില്‍ ഞാന്‍ ഷോക്കായി. പോലീസ് കുടുംബത്തിലെ അംഗമെന്ന നിലയിലും മുന്‍ സീനിയര്‍ പോലീസ് ഓഫീസര്‍ എന്നനിലയിലും ക്ഷമ ചോദിക്കുന്നു”വെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പോലീസ് യജമാനനല്ല, മറിച്ച് ജനസേവകനാണെന്ന് ഒരോ പോലീസുകാരും ഓര്‍ക്കണമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.. ”വീഡിയോ കണ്ട് ദുംഖം തോന്നുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ റോഡിലാണ് ഈ സംഭവം. ഒരു ആവശ്യവും ഇല്ലാതെയാണ് പോലീസുകാരന്‍ ഇയാളെ അടിക്കുകയും തെറിപറയുകയും ചെയ്യുന്നത്. ആക്ഷന്‍ ഹീറോയുടെ ശരീരഭാഷയായിരുന്നു പോലീസുകാരന്. ഇത് ശരിയല്ല. അയാള്‍ പിന്നോട്ട് ചുവടുവച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും എസ്‌ഐ വിടുന്നില്ല. മനോനില തെറ്റിയതുപോലെയും ക്രൂരവുമായിരുന്നു പോലീസുകാരന്റെ പ്രതികരണം” -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പെരുമാറ്റങ്ങള്‍…

Read More

തൃപ്തിയെ തടയാന്‍ നെടുമ്പാശേരിയിലേക്ക് ഒഴുകിയെത്തുന്നത് സ്ത്രീകളുടെ നീണ്ടനിര, പ്രതിഷേധത്തിന്റെ കാഠിന്യം കണ്ട് ഞെട്ടി പോലീസും, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിച്ച പുലിവാല് വന്‍ കുരുക്കാകുന്നു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനും കേരള പോലീസിനും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാഴ്ച്ചകളാണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ അങ്ങ് പമ്പ വരെ ദൃശ്യമാകുന്നത്. പഴുതടച്ച സുരക്ഷയില്‍ പോലീസുകാര്‍ നില്ക്കുമ്പോഴും പ്രതിഷേധത്തിനായി എത്തുന്ന സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ എണ്ണം നിമിഷംപ്രതി വര്‍ധിച്ചു വരികയാണ്. ശബരിമലയിലെ സുരക്ഷയ്‌ക്കെന്ന പേരില്‍ പരിസരപ്രദേശങ്ങളിലും അപ്രഖ്യാപിത നിരോധാജ്ഞയുടെ അവസ്ഥയാണ്. ശബരിമലയിലേക്കുള്ള വിശ്രമകേന്ദ്രങ്ങളിലൊന്നായ മുക്കൂട്ടുത്തറയില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കുതര്‍ക്കം രൂപപ്പെടുകയും ചെയ്തു. ശബരിമല വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന നിലയില്‍ നിന്ന് പ്രശ്‌നം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളും പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി എത്തിയത്. തൃപ്തിക്കൊപ്പം ആറു…

Read More

ശബരിമലയില്‍ മാധ്യമ സ്വാതന്ത്രത്തിന് കത്തിവച്ച് പോലീസും സര്‍ക്കാരും, ചാനല്‍ പ്രവര്‍ത്തകരെ പാതിരാത്രി നാടുകടത്തി, പോലീസ് നടപടി ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന്, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

ശബരിമലയിലേക്ക് വീണ്ടും മാധ്യമവിലക്ക്. ഇന്നലെ രാത്രി സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. സന്നിധാനത്തെ ഓഫീസുകളില്‍ ജോലിയിലായിരുന്ന നാല് സ്വകാര്യ ചാനലുകളുടെ പ്രവര്‍ത്തകരെയാണ് ഇറക്കിവിട്ടത്. രാത്രി പത്തോടെ കാമറകള്‍ ഉള്‍പ്പെടെ സംഘത്തെ ട്രാക്ടറില്‍ കയറ്റി പമ്പയിലേക്കും അവിടെനിന്നു രാത്രിയില്‍ തന്നെ നിലയ്ക്കലിനപ്പുറത്തേക്കും പറഞ്ഞയക്കുകയായിരുന്നു. മാധ്യമങ്ങള്‍ 16നു പമ്പയിലെത്തിയാല്‍ മതിയെന്നാണ് പോലീസ് തീരുമാനം. 16ന് രാവിലെ മുതല്‍ നിലയ്ക്കലിലേക്കും അവിടെനിന്ന് ഉച്ചയോടെ പമ്പയിലും വൈകുന്നേരം സന്നിധാനത്തേക്കും കടത്തിവിട്ടാല്‍ മതിയെന്ന് പോലീസിനു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ചിത്തിര ആട്ടവിശേഷദിവസത്തില്‍ നട തുറന്നപ്പോഴും സമാനരീതിയിലുള്ള നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി മുന്പാകെ വിഷയം എത്തിയപ്പോള്‍ മാധ്യമ നിയന്ത്രണം ഇല്ലായെന്ന മറുപടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയത്. മാധ്യമ നിയന്ത്രണം എന്തെങ്കിലും ഉണ്ടായാല്‍ കോടതിയെ അപ്പോള്‍തന്നെ അറിയിക്കാനും അന്നു നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ച നിരക്ക് നാളെ മുതല്‍ കെഎസ്ആര്‍ടിസി ശബരിമല യാത്രയ്ക്കു…

Read More

തൃപ്തി ചില്ലറക്കാരിയല്ല! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ വിറവിപ്പിച്ച പെണ്‍സിംഹം; രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട തൃപ്തി ദേശായി ആരാണ്? ജീവിതം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ സു​പ്രീം കോ​ട​തി വി​ധി വ​ന്ന​തു​മു​ത​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പേ​രാ​ണ് തൃ​പ്തി ദേ​ശാ​യി​യു​ടേ​ത്. ച​രി​ത്ര​പ്ര​ധാ​ന വി​ധി​ക്ക് കോ​ട​തി സ്‌​റ്റേ അ​നു​വ​ദി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് തൃ​പ്തി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​കാ​ല​മാ​രം​ഭി​ക്കു​ന്ന ആ​ദ്യ​ദി​നം ത​ന്നെ അ​വ​ര്‍ ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​നി​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​മ​യ​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തും. ഹാ​പ്പി ടു ​ബ്ലീ​ഡ്, എ​ന്നു പ​റ​ഞ്ഞാ​ണ് സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​നു​ള്ള കാ​മ്പ​യി​ന്‍ അ​വ​ര്‍ ആ​രം​ഭി​ച്ച​ത്. ഭൂ​മാ​താ ബ്രി​ഗേ​ഡ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വു​കൂ​ടി​യാ​ണ് തൃ​പ്തി. രാ​ജ്യ​ത്താ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യി ആ​രാ​ണ്? ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്… മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ശ​നി ശിംഗ്്നാ​പു​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് തൃ​പ്തി ദേ​ശാ​യി​യും സം​ഘ​ട​ന​യാ​യ ഭൂ​മാ​താ റാ​ന്‍​രാ​ഗി​ണി ബ്രി​ഗേ​ഡും വാ​ര്‍​ത്ത​ക​ളി​ലി​ടം നേ​ടി​യ​ത്. 2015 ഡി​സം​ബ​ര്‍ 20 ന് ​ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ല്‍…

Read More

ഭര്‍ത്താവ് കൊല്ലുന്നതിനു മുമ്പ് ദീപിക കരഞ്ഞുപറഞ്ഞു, എന്നെ കൊല്ലരുതേ അത്രയേറെ ഞാന്‍ നമ്മുടെ മക്കളെയും നിങ്ങളെയും സ്‌നേഹിക്കുന്നു, എന്നിട്ടും കാമുകിക്കുവേണ്ടി ആ ഹീനകൃത്യം ചെയ്തു, ആരെയും ഞെട്ടിക്കുന്ന ക്രൂരകൃത്യം ഇങ്ങനെ

ദാമ്പത്യജീവിതത്തില്‍ അന്യരുടെ സ്വാധീനം പലരുടെയും കുടുംബജീവിതം തകര്‍ക്കാറുണ്ട്. ചിലര്‍ക്ക് കൊലപാതകികളാകുന്നതും ഇത്തരം വഴിവിട്ട ബന്ധങ്ങളിലൂടെയാണ്. അത്തരത്തിലൊരു ക്രൂര കൊലപാതകത്തിന്റെ ഞെട്ടല്‍ സമ്മാനിക്കും ഈ വാര്‍ത്ത. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ആണ് സംഭവം. കാമുകിയുടെ വാക്കുകേട്ട് ഭാര്യയെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പ്രേരണകുറ്റത്തിന് കാമുകിയും പിടിയില്‍. വിക്രം ചൗഹാന്‍, കാമുകി ഷെഫാലി ഭാസിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ കാമദാഹം മൂലം ജീവന്‍ നഷ്ടപ്പെട്ടത് ദീപിക ചൗഹാനെന്ന 32കാരിക്കും. ദീപിക- വിക്രം ബന്ധത്തില്‍ വിള്ളലുണ്ടാകുന്നത് കാമുകിയായ ഷെഫാലിയുടെ കടന്നുവരവോടെയാണ്. ബന്ധം ദൃഡമായതോടെ ഷെഫാലി ഗര്‍ഭിണിയായി. ഇതിനിടെ വിക്രമിന് ദീപികയില്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. ദീപികയെ ഒഴിവാക്കി തന്നെ വിവാഹം കഴിക്കാന്‍ കാമുകി നിരന്തരം ആവശ്യപ്പെട്ടു തുടങ്ങി. ഇതിനിടെയാണ് ദീപിക ഫ്‌ളാറ്റില്‍ നിന്ന് വീണു മരിക്കുന്നത്. ആദ്യം അപകടമരണമാണ് എന്നു തോന്നിച്ചെങ്കിലും അയല്‍ക്കാരുടെ മൊഴികള്‍ വിക്രമിനെയും കാമുകിയെയും…

Read More

ഫേസ്ബുക്ക് വഴി വിവാഹിതനും യുവതിയും പ്രേമത്തിലായി, കടല്‍ കടന്നെത്തിയ കാമുകിയുമായി 55കാരന്‍ കേരളം മുഴുവന്‍ ചുറ്റി, ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ, മറയൂരിലെ ഫേസ്ബുക്ക് പ്രേമത്തിന്റെ കഥയിങ്ങനെ

ഫേസ്ബുക്ക് കുടുംബജീവിതത്തില്‍ വില്ലനാകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്ത് കഴിഞ്ഞദിവസം ഫേസ്ബുക്ക് കാമുകന്‍ കാമുകിയുടെ അമ്മയെ കുത്തിക്കൊന്നിരുന്നു. അതിനുപിന്നാലെ ഇടുക്കി മറയൂരില്‍ നിന്നു വരുന്ന വാര്‍ത്ത അതിലും ഭീകരമാണ്. കാമുകീ കാമുകന്മാര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം കാമുകിയുടെ കൈപിടിക്കാന്‍ തയാറായില്ല. ഭര്‍തൃമതിയും ശ്രീലങ്കന്‍ സ്വദേശിനിയുമായ യുവതിയും 55 കാരനുമായ മറയൂര്‍ സ്വദേശിയുമാണ് വേര്‍പിരിയുന്നതില്‍ മനം നൊന്ത് മരണത്തിലൂടെ ഒന്നിക്കാന്‍ തീരുമാനമെടുത്തത്. പൊള്ളാച്ചിയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. 13ന് രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതു പ്രദേശവാസികള്‍ കാണുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പുരുഷന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാല്‍ ചെറിയ പരുക്കുകളോടെ യുവതി അത്ഭുതകരമായി രക്ഷപെട്ടു. സ്ത്രീയെ ചോദ്യംചെയ്തതില്‍ നിന്ന് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി…

Read More

പ്രിയ ഗാഥ, നിങ്ങളുടെ ചിറ്റപ്പന്‍ ഹരികുമാര്‍ കാരണം വഴിയാധാരമായ ഒരു കുടുംബമുണ്ട്, ഹരികുമാര്‍ മാഫിയയുടെ ആളായിരുന്നുവെന്ന് റിപ്പോര്‍ട്ട് അഞ്ചുതവണ തയാറാക്കിയത് മാധ്യമങ്ങളല്ല പോലീസ് തന്നെയാണ്, ഹരികുമാറിന്റെ ചേട്ടന്റെ മകള്‍ ഗാഥയ്ക്ക് സ്‌നേഹപൂര്‍വം

ഡിവൈഎസ്പി ഹരികുമാറിനെ മാധ്യമങ്ങള്‍ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഹരികുമാറിന്റെ ചേട്ടന്‍ മകള്‍ ഗാഥാ മാധവ് ആണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ച നുണകളാണെന്ന് ഗാഥ പറയുന്നു. മാസപ്പടിയായി വാങ്ങുന്ന 50 ലക്ഷത്തിന്റെ കണക്ക്, മൂന്നാറില്‍ ഉണ്ടെന്നു പറയുന്ന 300 ഏക്കറിന്റെ രേഖകള്‍ അദ്ദേഹത്തിനെതിരെ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളെല്ലാം പുറത്തുവിടാനാണ് ഗാഥ വെല്ലുവിളിക്കുന്നത്. സ്വന്തം ചിറ്റപ്പനോടുള്ള സ്‌നേഹം അംഗീകരിക്കുമ്പോഴും ഗാഥ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്- പ്രിയ ഗാഥ മാധവ്, നിങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കണ്ടു. നിങ്ങളുടെ ചിറ്റപ്പന്‍ ആത്മഹത്യ ചെയ്ത സംഭവം ദു:ഖകരം തന്നെയാണ്. ഏതു മനുഷ്യജീവന്‍ പൊലിഞ്ഞാലും അതു ദു:ഖകരം തന്നെയാണ്. ഇനി വിഷയത്തിലേക്ക് കടക്കാം. താങ്കള്‍ മാധ്യമങ്ങളെയും മറ്റു കൊലപാതകികളെന്ന് വിശേഷിപ്പിച്ച് കണ്ടു. എന്താണ് മാധ്യമങ്ങള്‍ ചെയ്ത…

Read More

മന്ത്രി ജലീല്‍ കുടുങ്ങി, ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ എഴുതിയ രേഖകള്‍ പുറത്ത്, ജലീലിന്റെ കള്ളത്തരം പിടിച്ചതോടെ സിപിഎം വെട്ടില്‍, മന്ത്രിസ്ഥാനം പോയേക്കും

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുരുക്കില്‍. സിപിഎം സൈബര്‍ വിംഗിന്റെ പ്രതിരോധത്തില്‍ രക്ഷപ്പെട്ടു നിന്ന ജലീലിനെ കുടുക്കിയത് യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ. ഫിറോസ് പുറത്തുവിട്ട രേഖകളാണ്. യോഗ്യതകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ എഴുതി നല്കിയ കുറിപ്പുകളാണ് പത്രസമ്മേളനത്തില്‍ ഫിറോസ് പുറത്തുവിട്ടത്. ജലീലിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലായി സിപിഎമ്മും സര്‍ക്കാരും. സിപിഎമ്മിന്റെ മുസ്ലീം മുഖമാണ് ജലീല്‍. ഇദേഹത്തെ പുറത്താക്കിയാല്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. ജലീലിനെതിരേ നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ബന്ധുക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റാന്‍ അദേഹം പലവട്ടം ശ്രമിച്ചതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജലീല്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ് പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നു. സീനിയോരിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്നായിരുന്നു ആരോപണം. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലായി എം.പി ഫാത്തിമക്കുട്ടിയെ…

Read More

ഹരികുമാര്‍ ആത്മഹത്യ ചെയ്തത് കുറ്റബോധം കൊണ്ട്, മരിക്കും മുമ്പ് മകന്റെ കുഴിമാടത്തിലെത്തി ജമന്തിപൂവ് വച്ചോ? കുഴിമാടത്തിലെ പൂവില്‍ ആശയക്കുഴപ്പം, നെയ്യാറ്റിന്‍കര കൊലപാതകം വാര്‍ത്തയില്‍ തന്നെ

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്കിടയിലും മകന്റെ കുഴിമാടത്തിലെ ജമന്തിപൂവിനെ ചൊല്ലി ആശയക്കുഴപ്പം. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരുടെയെല്ലാം കണ്ണില്‍ പതിഞ്ഞത് മകന്റെ കുഴിമാടത്തില്‍ വാടാതിരിക്കുന്ന ജമന്തി പൂവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരിച്ച മൂത്ത മകന്‍ ഹരിയുടെ കുഴിമാടത്തില്‍ വെച്ചിരിക്കുന്ന പൂവ് ഹരികുമാര്‍ ആത്മഹത്യയ്ക്കു മുന്‍പ് വെച്ചതാണെന്നാണ് സംശയം. ഒന്‍പതു ദിവസമായി പൂട്ടികിടക്കുന്ന വീട്ടില്‍ ഹരികുമാറല്ലാതെ മറ്റാരും എത്തിയിട്ടില്ല. പൂവ് മറ്റാരെങ്കിലും സമര്‍പ്പിച്ചതാണോ അതോ ചെടിയില്‍ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകന്‍ അഖില്‍ ഹരി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്. ഇവിടുത്തുകാര്‍ക്ക് ഹരികുമാറിനെക്കുറിച്ച് വ്യത്യസ്ത…

Read More