മന്ത്രി ജലീല്‍ കുടുങ്ങി, ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ എഴുതിയ രേഖകള്‍ പുറത്ത്, ജലീലിന്റെ കള്ളത്തരം പിടിച്ചതോടെ സിപിഎം വെട്ടില്‍, മന്ത്രിസ്ഥാനം പോയേക്കും

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുരുക്കില്‍. സിപിഎം സൈബര്‍ വിംഗിന്റെ പ്രതിരോധത്തില്‍ രക്ഷപ്പെട്ടു നിന്ന ജലീലിനെ കുടുക്കിയത് യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ. ഫിറോസ് പുറത്തുവിട്ട രേഖകളാണ്. യോഗ്യതകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ എഴുതി നല്കിയ കുറിപ്പുകളാണ് പത്രസമ്മേളനത്തില്‍ ഫിറോസ് പുറത്തുവിട്ടത്.

ജലീലിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലായി സിപിഎമ്മും സര്‍ക്കാരും. സിപിഎമ്മിന്റെ മുസ്ലീം മുഖമാണ് ജലീല്‍. ഇദേഹത്തെ പുറത്താക്കിയാല്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. ജലീലിനെതിരേ നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ബന്ധുക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റാന്‍ അദേഹം പലവട്ടം ശ്രമിച്ചതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജലീല്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ് പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നു. സീനിയോരിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്നായിരുന്നു ആരോപണം.

വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലായി എം.പി ഫാത്തിമക്കുട്ടിയെ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത് യുഡിഎഫ് കാലത്താണെന്നു പറഞ്ഞാണ് കഴിഞ്ഞദിവസം മന്ത്രി കെ.ടി ജലീല്‍ ആരോപണത്തെ പ്രതിരോധിച്ചത്. എന്നാല്‍ ഈ വാദം തെറ്റെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ മാനേജര്‍ അപ്പോയിന്‍മെന്റ് ഓഡര്‍ നല്‍കിയത് 2016 മേയ് ഒന്നിനായിരുന്നു. എന്നാല്‍ ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്‍ഡറി പ്രാദേശിക ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത് ജലീല്‍ മന്ത്രിയായ ശേഷം 2016 ജൂലൈ 26നാണ്.

Related posts