പി.ബി.അബ്ദുള്‍ റസാഖിന് മഞ്ചേശ്വരത്തുകാര്‍ സ്‌നേഹപൂര്‍വം നല്‍കിയ പേരായിരുന്നു റദ്ദുച്ച. 2011-ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ മത്സരിക്കാനായി നിയോഗിച്ചപ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായി 19 വര്‍ഷം മണ്ഡലത്തില്‍ എംഎല്‍എയായിരുന്ന ലീഗിന്റെ അതികായന്‍ ചെര്‍ക്കളം അബ്ദുള്ള 2006-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സി.എച്ച്.കുഞ്ഞന്പുവിനോട് 4,829 വോട്ടിന് തോല്‍വി ഏറ്റുവാങ്ങിയത് ലീഗിന് തിരിച്ചടിയായിരുന്നു. കൂടാതെ ബിജെപി ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ശക്തിപ്രാപിച്ചു വരുകയും ചെയ്തു. ഇതുകൂടാതെ ലീഗിന്റെ പരമ്പരാഗത വോട്ട്ബാങ്കിലും ചോര്‍ച്ച സംഭവിച്ചു. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു കന്നിയങ്കത്തില്‍ റസാഖിനുണ്ടായിരുന്നത്. എന്നാല്‍ ചിരിച്ചുകൊണ്ടു തെരഞ്ഞെടുപ്പിനെ നേരിട്ട അബ്ദുള്‍ റസാഖ് മണ്ഡലം തിരിച്ചുപിടിച്ചു. കുഞ്ഞമ്പുവിനെ ആദ്യ അങ്കത്തില്‍ 5,828 വോട്ടിനാണ് അബ്ദുള്‍ റസാഖ് തോല്‍പിച്ചത്. ഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരം മണ്ഡലത്തില്‍ വെറും നാലാംക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലായുണ്ടായിരുന്ന റസാഖ് കന്നടയും തുളുവുമെല്ലാം അനായാസം കൈകാര്യം ചെയ്ത് പ്രിയങ്കരനായി.…
Read MoreCategory: Editor’s Pick
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ലീഗിനേക്കാള്‍ ആധി സിപിഎമ്മിന്, ബിജെപിക്ക് വളക്കൂറുള്ള മണ്ണില്‍ രണ്ടാം താമര വിരിക്കാനെത്തുക സുരേന്ദ്രന്‍ തന്നെയെന്ന് സൂചന, കളംപിടിക്കാന്‍ കോണ്‍ഗ്രസും
കാസര്‍ഗോഡും അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരവും കേരള രാഷ്ട്രീയത്തില്‍ എന്നും അടുത്തു നില്ക്കുന്ന സ്ഥലമാണ്. ഒരുകാലത്ത് മുസ്‌ലീം ലീഗിന്റെയും സിപിഎമ്മിന്റെയും ശക്തികേന്ദ്രമായ മണ്ഡലത്തില്‍ 1987 മുതലാണ് ബിജെപി ശക്തികേന്ദ്രമായി മാറുന്നത്. പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയായിരുന്നു രണ്ടാംസ്ഥാനത്ത്. സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ മഞ്ചേശ്വരത്ത് അടുത്തകാലത്ത് സ്ഥിരമായി ബിജെപിക്കായി മത്സരിച്ചിരുന്നത് കെ. സുരേന്ദ്രനായിരുന്നു. കഴിഞ്ഞതവണ വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിനോട് തോറ്റത്. റസാഖിന്റെ ജനകീയതയാണ് അന്ന് സുരേന്ദ്രനെ ജയത്തില്‍ നിന്ന് തടഞ്ഞത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഏറ്റവുമധികം സന്തോഷിപ്പിക്കുക ബിജെപിയെ തന്നെയാണ്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമായി വലിയ മുന്‍തൂക്കം സ്വന്തമാക്കിയ ബിജെപിക്ക് വളക്കൂറുള്ള മണ്ഡലത്തില്‍ സംസ്ഥാനത്തെ രണ്ടാം താമര വിരിയിക്കാനുള്ള അവസരമാണ് ലഭിച്ചത്. സ്വന്തം മണ്ഡലമല്ലെങ്കിലും മഞ്ചേശ്വരത്ത് ഇപ്പോഴൊരു ഉപതെരഞ്ഞെടുപ്പ് വരുന്നത് സിപിഎമ്മിന് ഏറെ നെഞ്ചിടിപ്പാണ് സമ്മാനിക്കുന്നത്. പണ്ടേ മണ്ഡലത്തില്‍ അത്ര ശക്തരല്ല സിപിഎം. ബിജെപിയുടെ…
Read Moreതൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ കാണാന്‍ പോയപ്പോള്‍ അടുത്തിരുന്ന സ്ത്രീയോട് അലന്‍സിയര്‍ വളരെ മോശമായി പെരുമാറി, തല്ലുകൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്, അലന്‍സിയര്‍ പൂര്‍ണ മദ്യപാനി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനും പറയാനേറെയുണ്ട്
മീ ടു വിവാദത്തില്‍ മുഖംമൂടി നഷ്ടപ്പെട്ട നടന്‍ അലന്‍സിയറിനെതിരേ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടി ദിവ്യാ ഗോപിനാഥിനു പിന്നാലെ മറ്റു നടിമാരും ഇയാള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. പലരും അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികമായി പെരുമാറിയതിനെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും രംഗത്തു വന്നിരിക്കുന്നു. ആഭാസം സിനിമയില്‍ ശീതളും അഭിനയിച്ചിരുന്നു. ആഭാസം സിനിമയ്ക്കിടെ ദിവ്യ പറഞ്ഞത് പരിപൂര്‍ണ സത്യമാണെന്നും താനും ആ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ശീതള്‍ പറയുന്നു. ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശീതള്‍ വെളിപ്പെടുത്തി. ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്. സിനിമ സെറ്റില്‍വച്ച് മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു.അലന്‍സിയര്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന…
Read Moreദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് തന്നെ, നടിമാരെ നടിമാരെന്നു വിളിച്ചതില്‍ ഒരു ഖേദവും ഇല്ല, അലന്‍സിയര്‍ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്, അമ്മയുടെ പത്രസമ്മേളനത്തില്‍ എല്ലാം വിശദീകരിച്ച് മോഹന്‍ലാല്‍
ഡബ്യൂസിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമ്മ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ എല്ലാം വിശദീകരിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും ദിലീപിനെ പുറത്താക്കിയെന്നും വ്യക്തമാക്കിയ ലാല്‍ അലന്‍സിയറിനെതിരേ സംഘടനയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കി. താന്‍ രാജി ആവശ്യപ്പെട്ടുവെന്നും ദിലീപ് രാജിക്കത്ത് നല്‍കിയെന്നും സംഘടന രാജി സ്വീകരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞദിവസം കീരിയും പാമ്പും പോലെ പോരടിച്ച സിദ്ധിഖും ജഗദീഷും അടുത്ത സുഹൃത്തുക്കളെ പോലെയാണ് പത്രസമ്മേളനത്തിനെത്തിയത്. വിമണ്‍ ഇന്‍ കളക്ടീവിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ ആഞ്ഞടിച്ച സിദ്ധിഖ് തന്റെ നിലപാടില്‍ മാറ്റംവരുത്താന്‍ പത്രസമ്മേളനത്തിലും തയാറായില്ല. എന്നാല്‍ താന്‍ പറഞ്ഞതൊന്നും സംഘടനയുടെ തലയില്‍ വയ്‌ക്കേണ്ടെന്നും തന്റെ മാത്രം അഭിപ്രായമാണെന്നും അദേഹം പറയുന്നു. രാജിവച്ച അംഗങ്ങളെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ- അമ്മയില്‍ നിന്ന് രാജിവെച്ച് പോയ നടിമാര്‍ക്ക് സംഘടനയില്‍ തിരികെ വരണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ തിരിച്ചെടുക്കണമോ വേണ്ടെയോ എന്ന് എക്സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന്…
Read Moreപിതാവ് മരിച്ച ആ ഇരുപത്തിരണ്ടുകാരിയെ പോലും അലന്‍സിയര്‍ വെറുതെ വിട്ടില്ല, പാര്‍ക്കിംഗ് സ്ഥലത്തുവച്ച് അലന്‍സിയര്‍ ആ പെണ്‍കുട്ടിയെ കടന്നുപിച്ചു, ഇക്കാര്യങ്ങളെല്ലാം ഫഹദ് ഫാസിലിനും ടൊവീനോയ്ക്കും അറിയാം, അലന്‍സിയറിനെതിരേ പുതിയ വെളിപ്പെടുത്തല്‍
നടി ദിവ്യാ ഗോപിനാഥ് തുറന്നുവിട്ട ഭൂതം നടന്‍ അലന്‍സിയറിന്റെ ഓരോ പ്രവൃത്തിയും പുറത്തുകൊണ്ടുവരുന്നു. അഭാസം സിനിമയിലെ പീഡനശ്രമത്തിനു പിന്നാലെ മണ്‍സൂണ്‍ മാംഗോ എന്ന ചിത്രത്തില്‍ അലന്‍സിയര്‍ ഇരുപത്തിരണ്ടു വയസുള്ള അമേരിക്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണ്‍സൂണ്‍ മാംഗോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമേരിക്കന്‍ മലയാളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ അമേരിക്കന്‍ സംഭവത്തില്‍ എന്തെങ്കിലും സത്യമില്ലായ്കയോ വളച്ചുകെട്ടൊ ഉണ്ടെങ്കില്‍ എല്ലാം സഹിച്ച ഫഹദ് ഫാസിലോ ടോവിനോ തോമസോ വിനയ് ഫോര്‍ട്ടോ ഫിലിം പ്രൊഡ്യൂസര്‍ തമ്പി ആന്റണിയോ പ്രതികരിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു. അലന്‍സിയര്‍ നിയമനടപടിക്കൊരുങ്ങട്ടെ അപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഞങ്ങള്‍ രംഗത്തുവരാമെന്നും വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം: ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്. വെറും പന്ന അലന്‍സിയറെ പോലെ മുതിര്‍ന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല ,സ്ത്രീകള്‍ക്കെതിരായ കടന്നുകയറ്റങ്ങള്‍. ഒരു അമരിക്കന്‍…
Read Moreമോഹന്‍ലാല്‍ ഇത്തിക്കര പക്കിയായതിന്റെ രഹസ്യം പുറത്തുവിട്ട് സംവിധായകന്‍; മറ്റു പലരെയും സമീപിച്ചിരുന്നു, ചില സൂപ്പര്‍സ്റ്റാറുകള്‍ വേഷം ചെയ്യാന്‍ വിസമ്മതിച്ചു, വെളിപ്പെടുത്തലുമായി റോഷന്‍
കായംകുളം കൊച്ചുണ്ണിയെന്ന നിവിന്‍ പോളി ചിത്രത്തില്‍ ഏറെ തിളങ്ങിയത് മോഹന്‍ലാലായിരുന്നു. 30 മിനിറ്റ് മാത്രമാണ് ലാല്‍ ചിത്രത്തില്‍ ഉള്ളതെങ്കിലും കൈയ്യടി നേടാന്‍ സൂപ്പര്‍സ്റ്റാറിനായി. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മറ്റൊരു വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിക്കര പക്കിയുടെ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. പല സൂപ്പര്‍സ്റ്റാര്‍സിനോടും താന്‍ കഥ പറഞ്ഞിരുന്നെന്നും എന്നാല്‍ യുവതാരമായ നിവിന്റെ സിനിമയില്‍ എന്തിനാണ് തങ്ങള്‍ അഭിനയിക്കേണ്ടത് എന്നായിരുന്നു ഇവരുടെ ചോദ്യമെന്നായിരുന്നു റോഷന്‍ പറയുന്നത്. എന്നാല്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ വേഷം ഏറ്റെടുക്കാന്‍ തയ്യാറായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ നടനോട് കഥ പറയാന്‍ പോയ വഴിക്ക് തിരിച്ചുവന്നതാണെന്നും റോഷന്‍ പറയുന്നു. എന്നാല്‍ അവരുടെ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും റോഷന്‍ പറഞ്ഞു. ആദ്യം കഥ പറയുന്നത് ആന്റണി പെരുമ്പാവൂരിനോട് ആണെന്നും തുടര്‍ന്ന് മോഹന്‍ലാലിനോട് പറഞ്ഞെന്നും…
Read Moreഇരുപതുകാരിയായ മോഡലിനെ കണ്ടുമുട്ടിയത് സോഷ്യല്‍മീഡിയയിലൂടെ, വീട്ടിലെത്തിയപ്പോള്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, മാനസി നിഷേധിച്ചപ്പോള്‍ കൊലപ്പെടുത്തി, പത്തൊമ്പതുകാരന്‍ കൊലയാളിയുടെ വെളിപ്പെടുത്തല്‍
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് ഇരുപതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയതെന്ന് പത്തൊമ്പതുകാരന്‍ വെളിപ്പെടുത്തി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയിദ് ആണ് മോഡല്‍ മാനസി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിതിനെ ഇന്റര്‍നെറ്റിലൂടെയാണ് മുസാമില്‍ സയിദ് പരിചയപ്പെട്ടത്. മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്ളാറ്റില്‍ സയിജ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ഇംഗിതം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മാന്‍സിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ ബോധരഹിതയായിരുന്നു. മറ്റുള്ളവര്‍ അറിയും മുമ്പ് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഒരു ടാക്‌സി കാര്‍ ബുക്ക് ചെയ്ത് മാന്‍സിയുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സയ്യിദ് പോലീസിന് മൊഴി നല്‍കി. സംശയം തോന്നിയ…
Read Moreസിദ്ധിഖിന്റെ നീക്കം മോഹന്‍ലാലിനെ പുറത്തുചാടിച്ച് അമ്മയുടെ പ്രസിഡന്റാകാന്‍, ദിലീപിനെതിരായ നടപടിക്കു പ്രസിഡന്റിന് പൂര്‍ണസമ്മതം, തമ്മില്‍ തല്ല് മൂത്തതോടെ സ്ഥാനം രാജിവയ്ക്കാനുറച്ച് ലാല്‍
അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ വൈകാതെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമരംഗത്തു നിന്നുള്ള അടുത്തവൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അടുത്ത പ്രസിഡന്റാകാനുള്ള നീക്കങ്ങള്‍ സിദ്ധിഖ് നടത്തുന്നതായി അമ്മയിലെ ഒരുപക്ഷം ആരോപിക്കുന്നു. മോഹന്‍ലാലിനെയും അമ്മ നേതൃത്വത്തെയും കരിവാരി തേക്കുകയെന്ന ഉദേശത്തോടെയാണ് സിദ്ധിഖ് പത്രസമ്മേളനം വിളിച്ച് ഡബ്യൂസിസി അംഗങ്ങളെ അപമാനിച്ചതെന്നും ഇവര്‍ പറയുന്നു. സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് സംഘടനിയിലെ ഒരു വിഭാഗം. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങളൊക്കെ മോഹന്‍ലാലിനെ ബലിയാടാക്കി സിദ്ദിഖിന് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള നീക്കമാണെന്ന് മുതര്‍ന്ന ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു. ഇക്കാര്യം മോഹന്‍ലാല്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന നടിമാരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ലാലിന്റെ നിലപാട്. ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യമാണ് അറിയിച്ചിരുന്നത്. മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയതെന്ന് ജഗദീഷ് പറഞ്ഞിരുന്നു.…
Read Moreശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ തിരിച്ചടിക്കിടെ നൈസായി വിലകൂടിയ ഹെല്‍മറ്റുകള്‍ അടിച്ചുമാറ്റി പോലീസുകാര്‍, ബൈക്കുകളും കാറുകളും അടിച്ചുതകര്‍ത്ത ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനെതിരേ കോണ്‍ഗ്രസ് രംഗത്ത്
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധ സമരം അക്രമാസക്തമായതിന് പിന്നാലെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത് പോലീസ് നടത്തിയ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം നിയന്ത്രിക്കാനെന്ന പേരില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയ പോലീസുകാര്‍ പോകുന്ന വഴി കിട്ടിയ ഹെല്‍മറ്റുകളും വാഹനങ്ങളിലെ ജാക്കറ്റുകളും അടിച്ചുമാറ്റുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ശബരിമലയില്‍ പോലീസിന്റെ നടപടിക്കെതിരേ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലീസിനെതിരേ ശക്തമായ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികളെ തല്ലിച്ചതയ്ക്കാന്‍ ആരാണ് അനുവാദം നല്കിയതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. അതേസമയം വനിതാ റിപ്പോര്‍ട്ടര്‍മാരെ റിപ്പോര്‍ട്ടിംഗിന് അയച്ച ചാനലുകള്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമരക്കാരെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണ് ഇതെന്നാണ് വിശ്വാസികള്‍ പറയുന്നത്. അതേസമയം ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരന്പരാഗത കാനനപാത വഴി…
Read Moreശബരിമല വിവാദത്തില്‍ അന്തിമനഷ്ടം സിപിഎമ്മിന് തന്നെ, പ്രസക്തിയില്ലാതെ വലഞ്ഞ ബിജെപിക്ക് പെനാല്‍റ്റിക്ക് അവസരം നല്കിയത് സിപിഎം നിലപാട്, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിയര്‍ക്കേണ്ടിവരും, വിദഗ്ധരുടെ വിലയിരുത്തല്‍ ഇങ്ങനെ
ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന് വിധിച്ചത് സുപ്രീംകോടതിയാണെങ്കിലും അടികിട്ടുക സിപിഎമ്മിനാകും. രണ്ടാഴ്ചയായി നീണ്ടുനില്‍ക്കുന്ന ഭക്തരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രതിഷേധം അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് വടിനല്കി ഹിന്ദുത്വ പാര്‍ട്ടിയെന്ന പ്രതിച്ഛായ ഉണ്ടെങ്കിലും കേരളത്തിലെ വിശ്വാസികള്‍ പലരും ബിജെപിയെ ഒരടി അകലത്തില്‍ നിര്‍ത്തുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥാന ബിജെപിയും ദുര്‍ബലമായി. നല്ലൊരു നേതാവിന്റെ അഭാവവും പാര്‍ട്ടിയിലെ ചേരിപ്പോരും എല്ലാംകൂടി ആകെ മൊത്തം തളര്‍ന്ന അവസ്ഥ. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സിപിഎം ഇറങ്ങി തിരിച്ചതോടെ ബിജെപി അവസരം മുന്നില്‍ കണ്ടു. സംഘപരിവാര്‍ നേതൃത്വം കൃത്യമായ ആസൂത്രണത്തോടെ സമരത്തെ മുന്നില്‍ നിന്ന് ഏകോപിപ്പിച്ചു. ബിജെപിയോട് അയിത്തം കല്പിച്ചിരുന്നവരെ പോലും കാവിക്കൊടിക്കു താഴെ അണിനിരത്താന്‍ സംഘപരിവാര്‍ നേതൃത്വത്തിനായി. എന്തുസംഭവിക്കും തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ നിലയില്‍ ശബരിമല വിവാദം കത്തിനില്‍ക്കാനാകും ബിജെപി…
Read More