പിതാവ് മരിച്ച ആ ഇരുപത്തിരണ്ടുകാരിയെ പോലും അലന്‍സിയര്‍ വെറുതെ വിട്ടില്ല, പാര്‍ക്കിംഗ് സ്ഥലത്തുവച്ച് അലന്‍സിയര്‍ ആ പെണ്‍കുട്ടിയെ കടന്നുപിച്ചു, ഇക്കാര്യങ്ങളെല്ലാം ഫഹദ് ഫാസിലിനും ടൊവീനോയ്ക്കും അറിയാം, അലന്‍സിയറിനെതിരേ പുതിയ വെളിപ്പെടുത്തല്‍

നടി ദിവ്യാ ഗോപിനാഥ് തുറന്നുവിട്ട ഭൂതം നടന്‍ അലന്‍സിയറിന്റെ ഓരോ പ്രവൃത്തിയും പുറത്തുകൊണ്ടുവരുന്നു. അഭാസം സിനിമയിലെ പീഡനശ്രമത്തിനു പിന്നാലെ മണ്‍സൂണ്‍ മാംഗോ എന്ന ചിത്രത്തില്‍ അലന്‍സിയര്‍ ഇരുപത്തിരണ്ടു വയസുള്ള അമേരിക്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണ്‍സൂണ്‍ മാംഗോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമേരിക്കന്‍ മലയാളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ അമേരിക്കന്‍ സംഭവത്തില്‍ എന്തെങ്കിലും സത്യമില്ലായ്കയോ വളച്ചുകെട്ടൊ ഉണ്ടെങ്കില്‍ എല്ലാം സഹിച്ച ഫഹദ് ഫാസിലോ ടോവിനോ തോമസോ വിനയ് ഫോര്‍ട്ടോ ഫിലിം പ്രൊഡ്യൂസര്‍ തമ്പി ആന്റണിയോ പ്രതികരിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു. അലന്‍സിയര്‍ നിയമനടപടിക്കൊരുങ്ങട്ടെ അപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഞങ്ങള്‍ രംഗത്തുവരാമെന്നും വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്.

വെറും പന്ന

അലന്‍സിയറെ പോലെ മുതിര്‍ന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല ,സ്ത്രീകള്‍ക്കെതിരായ കടന്നുകയറ്റങ്ങള്‍.

ഒരു അമരിക്കന്‍ സുഹൃത്തില്‍ നിന്നും അയച്ചു കിട്ടിയ ഈ വിവരങ്ങള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അലന്‍സിയര്‍ എന്ന കലാകാരനിലെ അധമത്വം പൂര്‍ണ്ണമായി.

പേര് വെളിപ്പെടുത്തുവാന്‍ തല്‍ക്കാലം ആഗ്രഹിക്കാത്ത സുഹൃത്തിന്റെ കത്ത് കുറച്ചു ചുരുക്കിയാണ് കൊടുക്കുന്നത്.

——– ———————————– ———-

ഈ അലന്‍സിയര്‍ എന്ന ആര്‍ട്ടിസ്‌റ് ബേബി എത്ര ചീപ് ആണ് ?

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് ഇയാള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിച്ച മണ്‍സൂണ്‍ മംഗോസ് എന്നചിത്രത്തിലേക്കു സ്റ്റീവ് ലോപെസ് ഇറങ്ങുന്നതിനു മുന്‍പുതന്നെ ഇയാള്‍ എങ്ങേനെയോ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടുന്നു അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ബാക്കി ക്രൂവിനുമുന്പില്‍ തികച്ചും മാന്യനും, വിനീതനുമായി പെരുമാറിയ ഇയാള്‍ അവിടെ ചെന്നപ്പോള്‍ തന്റെ തനിസ്വഭാവം കാണിച്ചുതുടങ്ങി.

പൂര്‍ണമായും മദ്യത്തിനടിമയായിരുന്ന ഇയാള്‍ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ഓസ് മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു .തുടര്‍ന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും.

എല്ലാത്തരത്തിലും ഇയാളെ കൊണ്ട് പൊറുതിമുട്ടിയ പ്രൊഡക്ഷന്‍ ടീം ,എങ്ങേനെയും ഇയാളുടെ റോളുത്തീര്‍ത്തു നാട്ടിലേക്ക് കയറ്റിവിടാന്‍ തീരുമാനിച്ചു .

ഇവിടുന്നു കയറുമ്പോള്‍ ,പ്രതിഫലത്തേക്കാള്‍ ഇത്തരം അവസരങ്ങള്‍ക്കു വിലകല്പിക്കുന്ന ആളാണ് താനെന്നും ,അതുകൊണ്ടു ഈ വേഷം തന്നെ ഭാഗ്യമായി കരുതുന്നു എന്ന് പറഞ്ഞ ഇയാള്‍ അവിടെ ചെന്നതിനുശേഷം കാണിച്ച നന്ദികേടാണ് മലയാളികളെ അന്യനാട്ടില്‍ വിദേശീയരുടെ മുന്‍പില്‍ തൊലിയുരിച്ചത്.

ഇവിടുന്നു ഷൂട്ടിങ്ങിനായി പോയ ഫഹദ് ഫാസില്‍ ,ടോവിനോ തോമസ് ,വിനയ്ഫോര്‍ട്ട് തുടങ്ങിയ താരങ്ങളുള്‍പ്പെടെ ,മൊത്തം ക്രൂവിനെ നാണം കെടുത്തിയ ഈ ആഭാസന്‍ ചെയ്ത വൃത്തികേട് ജനം അറിയട്ടെ ..

അമേരിക്കയില്‍ ഷൂട്ടിങ്ങിനുള്ള ടെക്‌നിക്കല്‍ ക്രൂ മുഴുവരും അമേരിക്കക്കാരായിരുന്നു. ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അവര്‍, ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോട് ജോലിക്കിടയില്‍ കാണിച്ചിരുന്നില്ല. ഷൂട്ടിംഗ് ഇല്ലാത്ത ശനി , ഞായര്‍ ദിവസങ്ങളില്‍ അവര്‍ പലരും മലയാളികള്‍ താമസിക്കുന്ന സ്ഥലത്തുവരികയും, മലയാളികളുടെ തനതായ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു (അവിടെ ജോലിചെയ്ത കോട്ടയംകാരന്‍ കുക്ക് പറഞ്ഞറിഞ്ഞതാണിത് ).

ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു) എന്നും കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു. പിതാവ് ഒരു ആക്സിഡന്റില്‍ മരണപ്പെട്ട അവള്‍ ഇതുപോലുള്ള പാര്‍ട്ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടര്‍ന്നിരുന്നത്.

അപ്പോഴേക്കും ഒരുവിധം എല്ലാവരെയും വെറുപ്പിച്ചിരുന്ന അലെന്‍സിറിനെ നാട്ടിലേക്കു പാക്കുചെയ്യുന്ന ദിവസം എത്തി .ഉച്ചക്കുള്ള ഭക്ഷണം എടുക്കാന്‍ ചെന്ന മേല്പറഞ്ഞ പെണ്‍കുട്ടിയോട് പോകുംവഴി ഏറെ അകലെയല്ലാത്ത എയര്‍പോര്‍ട്ടില്‍ അലെന്‍സിയറെ ഡ്രോപ് ചെയ്യണമെന്ന് പ്രൊഡക്ഷന്‍ ഹെഡ് ആയ വെള്ളക്കാരി ലിസ ഖെര്‍വനിസ് ചുമതലപ്പെടുത്തിയിരുന്നു .

ഫുഡും എടുത്തു ,ഒപ്പം പിതാവിനേക്കാള്‍ പ്രായവും ഉള്ള അലെന്‍സിയറിന്റെ പെട്ടി വാഹനത്തില്‍ കയറ്റുവാന്‍ സഹായിക്കുകയും ചെയ്ത ആ നല്ല പെണ്‍കുട്ടി ,കാറിന്റെ ഫ്രന്‍ഡ് സീറ്റില്‍ ലോകഫ്റോഡ് ആയ ഈ ആഭാസനെയും കയറ്റി എയപോര്‍ട്ടിലേക്കു യാത്രയായി .

അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോള്‍ പ്രൊഡക്ഷന്‍

കോര്‍ഡിനേറ്റര്‍ വന്നു ക്യാമെറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കന്‍ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കുവാനും തുടങ്ങി .അവര്‍ ഷൂട്ടിംഗ് തുടരുന്നില്ലെന്നു മാത്രമല്ല ,ഇനിയും ഈ സിനിമ ക്രൂ ആയി തുടരുവാന്‍ താല്പര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങള്‍ എത്തി.

പിന്നീട് ചീഫ് കോര്‍ഡിനേറ്റര് അലന്‍ സ്മിത്ത് പറയുമ്പോളാണ് കാര്യങ്ങള്‍ എല്ലാവര്‍ക്കും എത്ര ഭീകരമാണെന്നു മനസ്സിലാകുന്നത് .

എയര്‍ പോര്‍ട്ടിലെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയ ഉടന്‍ ആട്ടിന്‍തോലിട്ട അലെന്‍സിയര്‍ ആ പാവം പെണ്‍കുട്ടിയെ കടന്നു പിടിച്ചു ,ഞെട്ടിത്തരിച്ചു പോയ ആകുട്ടിയോടു ..ഞാന്‍കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എനിക്കാനൊന്നു വഴങ്ങിത്തരണം എന്നീ പിശാച് അലറി ..നിലവീണ്ടെടുത്ത പെണ്‍കുട്ടി വയസ്സന്റെ ചെവിക്കല്ല് നോക്കി അഞ്ചാറു പൊട്ടിച്ചു ,തുടര്‍ന്ന് പോലീസിനെ വിളിക്കാന്‍ കാറിന്റെ വെളിയില്‍ ഇറങ്ങി .

എമെര്‍ജന്‍സിപോലീസിനെ വിളിക്കാന്‍ മൊബൈല്‍ എടുത്തു ഡയല് ചെയ്യുമ്പോഴാണ് …,പണിപാളി എന്ന് മനസ്സിലാക്കി ,അറിയാത്ത ഭാഷയില്‍ ചതിക്കരുത് എന്ന് നിലവിളി തുടങ്ങിയ അലെന്‍സിയറിനെ പോലും ഞെട്ടിച്ചുകൊണ്ട് ….ഫോണില്‍ മറ്റെങ്ങോ നിന്നും ഒരു കാള്‍ ഇന്‍കമിങ് ആയിവന്നത് …ഭക്ഷണം എപ്പോള്‍ എത്തുമെന്നറിയാന്‍ വിളിച്ച ലിസ ആയിരുന്നു മറുതലക്കല്‍ .

നടന്ന സംഭവങ്ങള്‍ മുഴുവനും കേട്ട് പകച്ച ലിസ പോലീസിനെ വിളിക്കാന്‍ അല്പം വരട്ടെ ..ഞാന്‍ ഇപ്പോള്‍ തന്നെ ചീഫുമായി ആലോചിച്ചിട്ട് മാത്രം വിളിച്ചാല്‍ മതി എന്നും ആജ്ഞാപിച്ചു .

തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ ആണ് ഷൂട്ടിംഗ് നിര്‍ത്തിവച്ചതും മറ്റും .

എല്ലാ ഇന്ത്യക്കാരുടെയും തൊലി ഉരിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ട് നടന്നകാര്യങ്ങള്‍.അത്രനാള്‍ തോളില്‍ കയ്യിട്ടുരുന്ന പല വെള്ളക്കാരും ,പ്രത്യേകിച്ച് വനിതകള്‍ പേടിയോടെ മാത്രം ഇന്ത്യക്കാരെ സമീപിക്കാന്‍ തുടങ്ങി .ഒരുവിധത്തില്‍ അലെന്‍സിയറെ കയറ്റിവിട്ടു .ഒരുതെറ്റും ചെയ്യാത്ത പ്രൊഡ്യൂസര്‍ അത്യാവശ്യം നല്ലൊരുതുക ആ പെണ്‍കുട്ടിക്കായി കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവന്നു .(നിയമനടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കില്‍ പ്രോഡ്യൂസര്‍സും അവിടെ തൂങ്ങും .ഈ സാഹചര്യത്തില്‍ ഇവിടെ തുടരാന്‍ കഴിയാത്തതുകൊണ്ട് ജോലി നിര്‍ത്തുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവള്‍ വാങ്ങാന്‍ കൂട്ടാക്കിയുള്ളു ).

ഇതിലൊക്കെ ദയനീയം അവിടെ തുടര്‍ന്ന ബാക്കിയുള്ളവരുടെ കാര്യത്തിലായിരുന്നു .മേലില്‍ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു ആക്രമണമോ ,അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല ,നിങ്ങള്കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാര്‍ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കന്‍ സ്ത്രീകള്‍ എന്ന് തുടങ്ങിവളരെ ഏറെ നിബന്ധനകള്‍ അടങ്ങിയ ഒരു എഗ്രിമെന്റ് പ്രൊഡ്യൂസര്‍ ഒപ്പിടേണ്ടിവന്നു .ഇങ്ങനൊരു അധമനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന്റെ വലിയ പിഴ .

.ഈ എഗ്രിമെന്റ് ഷൂട്ടിംഗ് ക്രൂ താമസിക്കുന്നിടത്തും ,ലൊക്കേഷനില്‍ പലയിടത്തുമായി അവര്‍ പതിച്ചു .തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയമൊത്തം ടീം അംഗങ്ങളും ഈ ഒട്ടിച്ച നോട്ടീസിന്റെ മുന്പില്‍കൂടി നാണം കെട്ടു നടക്കേണ്ടിവന്നു .

ഇയാള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ അന്ന് സെറ്റിലുണ്ടായിരുന്ന അമേരിക്കന്‍മലയാളികളായ ഞങ്ങള്‍ ,അമേരിക്കന്‍ ക്രൂവിനോട് കഷ്ടപ്പെട്ട് നടത്തിയ പരിശ്രമങ്ങള്‍ക്കും ആ നല്ല മനസ്സിനുടമകളായ അമേരിക്കന്‍ ടീമംഗങ്ങളുടെ ക്ഷമിക്കാനുള്ള മനസ്സും കാരണമാണ് ഇന്ന് ഈ തെമ്മാടി മാന്യരായവരെ അധിക്ഷേപിച്ചിങ്ങനെ കേരളമണ്ണില്‍ വിലസുന്നത് .

ഇയാള്‍ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റില്‍ ഞരമ്പ് രോഗം തെളിയിച്ചിട്ടുണ്ട് ,ആഭാസം എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നചില പെണ്‍കുട്ടികള്‍ക്കും പല കഥകളും പറയാനുണ്ട് ,പലരും പലതും പുറത്തുപറയാതെ വിഴുങ്ങുന്നു .

മേല്പറഞ്ഞ അമേരിക്കന്‍ സംഭവത്തില്‍ എന്തെങ്കിലും സത്യമില്ലായ്കയോ ,വളച്ചുകെട്ടൊ ഉണ്ടെങ്കില്‍ എല്ലാം സഹിച്ച ,ഫഹദ് ഫാസിലോ ,ടോവിനോ തോമസോ,വിനയ് ഫോര്‍ട്ടു ,ഫിലിം പ്രൊഡ്യൂസര്‍ തമ്പി ആന്റണി എന്നിവര്‍ പ്രതികരിക്കട്ടെ ,അല്ലെന്‍സിയര്‍ നിയമനടപടിക്കൊരുങ്ങട്ടെ ..അപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഞങ്ങള്‍ രംഗത്തുവരാം ..

ഏതെങ്കിലും ഷോയ്ക്കുവേണ്ടിയോ,ഷൂട്ടിങ്ങിനുവേണ്ടിയോ താനിനി അമേരിക്കയിലേക്കൊന്നു വന്നു കാണിക്കൂ ..അപ്പോള്‍ കാണാം താന്‍ കാണിച്ച ചെറ്റത്തരത്തിനു ഇവിടുള്ളവര്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് .

ഇപ്പോഴിതാ me too വിവാദത്തിലും ഈ ഞരമ്പിന്റെ പേര് ഒരു സ്ത്രീ വിളിച്ചു പറഞ്ഞിരിക്കുന്നു (ഇനീം പലരും പലതും ഈ തെമ്മാടിയെപ്പറ്റി വെളിപ്പെടുത്തിയേക്കാം )

സത്യാവസ്ഥ മാത്രം പുറത്തറിയിക്കാന്‍ ഇത്തരം ഒരു പോസ്റ്റിടേണ്ടിവന്ന ഒരു അമേരിക്കന്‍ മലയാളി (പേര് മനപ്പൂര്‍വം വെക്കുന്നില്ല )

Related posts