ശബരിമലയിലേക്കു പോകാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘമാളുകള്‍ തടഞ്ഞു മര്‍ദിച്ചു. ഇന്നു രാവിലെ പത്തോടെയാണ് സംഭവം. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ലിബി സിയസിനാണ് മര്‍ദനമേറ്റത്. ലപ്പുഴയില്നിന്നു പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ യുവതിയെ പമ്പ ബസില്‍ കയറ്റിവിടാന്‍ പോലീസ് ഒരുങ്ങുമ്പോഴാണ് ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞു ചോദ്യം ചെയ്തത്. സിപിഎം സഹയാത്രികയായ ലിബി മതങ്ങള്ക്കെതിരായും മറ്റും നിരന്തരം ക്ലാസുകള്‍ സംഘടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഇവരുടേതായി ഒരു ഓണ്‍ലൈന്‍ പത്രവുമുണ്ട്. നിരിശ്വരവാദ സംഘത്തിന്റെ നേതാവു കൂടിയാണ് ഇവര്‍. ഫേസ്ബുക്കിലൂടെ വിശ്വാസികളെ വെല്ലുവിളിച്ചാണ് ലിബി മല കയറാന്‍ വേണ്ടി യാത്ര തിരിച്ചത്. സോഷ്യല്‍മീഡിയയില്‍ അടക്കം പേരെടുക്കുന്നതിനു വേണ്ടിയാണ് യുവതിയുടെ ചെയ്തികളെന്ന വിമര്‍ശനം ശക്തമാണ്. പമ്പ സ്റ്റാന്‍ഡില്‍ വച്ച് പോലീസ് ഇവരെ പത്തനംതിട്ട സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ലിബിയടക്കം നാലുപേര്‍ ചേര്‍ന്ന് ശബരിമലയിലേക്കു പോകാന്‍ തയാറെടുത്തിരുന്നതായും പറയുന്നു. വ്രതമെടുത്താണ് താന്‍…
Read MoreCategory: Editor’s Pick
അലന്‍സിയര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സിപിഎം നേതാവിന്റെ മകളെ, അലന്‍സിയറിന്റെ ലിസ്റ്റില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍, ദിവ്യയ്ക്കു പിന്നാലെ കൂടുതല്‍പേര്‍ പരാതിയുമായെത്തുന്നു, നടനെ കൈവിട്ട് ഇടതു ബുദ്ധിജീവികളും
ഇടതുപക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന നടനാണ് അലന്‍സിയര്‍ ലോപ്പസ്. പക്ഷേ മീ ടു ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയതോടെ ബുദ്ധിജീവികളായ ഇടതുപക്ഷക്കാര്‍ പലരും നടനെ കൈയ്യൊഴിഞ്ഞ മട്ടാണ്. നടി ദിവ്യാ ഗോപിനാഥിന്റെ തുറന്നുപറച്ചിലാണ് ആദ്യം അലന്‍സിയറിന്റെ മുഖംമൂടി അഴിഞ്ഞുവീഴാന്‍ കാരണമായത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെതിരേ ആറോളം ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ്. അലന്‍സിയറില്‍ നിന്ന് മോശം അനുഭവം ഉണ്ടായ നടി ദിവ്യ സിപിഎം നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.എന്‍. ഗോപിനാഥിന്റെ മകളുമാണ്. അലന്‍സിയറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിവ്യ. തന്നോട് മാത്രമല്ല മറ്റ് ഒട്ടേറെ സ്ത്രികളോട് അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ചത്. വെളിപ്പെടുത്തലിന് സിനിമ രംഗത്ത് നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ദിവ്യ അവകാശപ്പെട്ടു. താന്‍ മാത്രമല്ല അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. പലരോടും അലന്‍സിയര്‍…
Read Moreനടുറോഡില്‍ ചുറ്റികയുമായി ഉദ്യോഗസ്ഥരെ ആക്രമിച്ച് നടന് സിദിഖിന്റെ കൊലവിളി, നടന്റെ കാക്കനാട്ടെ ഹോട്ടലിനു മുന്നില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ പോലീസെത്തിയതോടെ സിദിഖിന്റെ വീര്യം ചോര്‍ന്നു, കാക്കനാട് നടന്നത്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് പരസ്യമായി കൂറുപ്രഖ്യാപിച്ച നടനാണ് സിദിഖ്. പലപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ ശക്തമായ നിലപാടെടുത്ത സിദിഖിന്റെ ഭീകരമുഖമാണ് കാക്കനാട് കണ്ടത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം ഹോട്ടലിലെ നിയമവിരുദ്ധ നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ നഗരസഭ ജീവനക്കാര്‍ക്കു നേരെയായിരുന്നു സിദിഖിന്റെ കൊലവിളി. ഹോട്ടലിനു മുന്നില്‍ റോഡ് പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് നീക്കുന്നതിനിടെയാണ് കൊലവിളിയുമായി സിദിഖ് പാഞ്ഞെത്തിയത്. ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക പിടിച്ചുവാങ്ങിയ സിദിഖ് ഇതുകൊണ്ട് എല്ലാവരെയും വെല്ലുവിളിച്ചു. വഴിയെ വന്ന ചിലര്‍ സിനിമ ഷൂട്ടിംഗാണെന്നു കരുതി കാഴ്ച്ചക്കാരായി നിന്നു. ഇതിനിടെ പരസ്യബോര്‍ഡ് പൊളിക്കാന്‍ ഒരു ജീവനക്കാരന് തുനിഞ്ഞതോടെ ഇയാളെ ആക്രമിക്കാനും സിദിഖ് തുനിഞ്ഞു. മറ്റു ജീവനക്കാര്‍ പിടിച്ചു മാറ്റിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. സ്ഥിതിഗതികള്‍ കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ജീവനക്കാര്‍ പോലീസിനെ വിളിച്ചു. പാഞ്ഞെത്തിയ പോലീസുകാര്‍ സിദിഖിന്റെ കൈയില്‍ നിന്നും ചുറ്റിക പിടിച്ചുവാങ്ങി.…
Read Moreഅലന്‍സിയറിന്റെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ആഭാസം സിനിമയിലെ നടി ദിവ്യ ഗോപിനാഥ് രംഗത്ത്, അലന്‍സിയറിനെതിരേ ഗുരുതര ആരോപണങ്ങള്‍, നടന് ഒളിവിലെന്ന് സൂചന, പരാതിയുമായി കൂടുതല്‍ പേര് രംഗത്തെത്തുന്നു
നടന് അലന്‍സിയര്‍ക്കെതിരായ മീ ടു തുറന്നുപറച്ചില്‍ മറ്റൊരു തലത്തിലേക്ക്. പ്രൊട്ടസ്റ്റിംഗ്ഇന്ത്യ വെബ്സൈറ്റില്‍ കഴിഞ്ഞദിവസം പേരെഴുതാതെ കുറിപ്പെഴുതിയ യുവനടി മുഖം വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് അലന്‍സിയറിന്റെ കുരുക്ക് മുറുകിയത്. യുവനടി ദിവ്യാ ഗോപിനാഥാണ് നടന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയ നടി പരാതിയുമായി നീങ്ങുകയാണെന്ന് വ്യക്തമാക്കി. ആഭാസം എന്ന സിനിമയിലടക്കം അഭിനയിച്ച താരമാണ് ദിവ്യ. അതേസമയം വാര്‍ത്ത പുറത്തു വന്നതോടെ മൊബൈല്‍ ഓഫാക്കി ഒളിവിലാണെന്നു സൂചന. അലന്‍സിയര്‍ക്കെതിരേ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. താന്‍ അനുഭവം എഴുതിയതിനെ പലരും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വീഡിയോയുമായി എത്തിയതെന്ന് ദിവ്യ പറയുന്നു. ആഭാസം സിനിമയുടെ സമയത്ത് പെണ്‍കുട്ടികളുമായി അടുത്ത് ഇടപഴകിയെന്ന തരത്തില്‍ മറ്റ് സിനിമകളുടെ സെറ്റില്‍ പോയി പറഞ്ഞതായി അറിയുകയും ആ സമയത്ത് താന്‍ അലന്‍സിയറിനെ വിളിച്ചതായും നടി പറയുന്നു. എന്നാല്‍ ആ സമയത്ത് ആദ്യമായിട്ടാണ് ഇങ്ങനെ…
Read Moreഅലന്‍സിയറിനെതിരേ കൂടുതല്‍ പരാതിക്കാര്‍, അലന്‍സിയറിനെ പോലെ വഷളനായ ഒരാളുടെ കൂടെ ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല, തുറന്നുപറച്ചിലുമായി മറ്റൊരു നടിയും, വിഷയം ഏറ്റെടുത്ത് വിമണ്‍ ഇന്‍ കളക്ടീവ്
മീ ടു കാംപെയ്നില്‍ മലയാളത്തില്‍ നിന്നും കുരുക്കിലായ അഭിനേതാക്കളില്‍ ഒരാളാണ് അലന്‍സിയര്‍. തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ട് ആരാധകരെ രസിപ്പിച്ചെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയ്ക്ക് പുറത്തുള്ളവര്‍. ഉത്തരേന്ത്യയിലും മറ്റും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ തുണിയില്ലാതെ റോഡിലൂടെ ഓടുന്നയാളുടെ തനിസ്വഭാവം പുറത്തു വന്നുവെന്ന പരിഹാസമാണ് എവിടെയും. ഇപ്പോള്‍ പുതിയതായി മറ്റൊരു പരാതി കൂടി ഉയര്‍ന്നു വരുന്നുണ്ട് നടനെതിരേ. യുവനടിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സംഭവത്തെപ്പറ്റി അവര്‍ പറഞ്ഞതിങ്ങനെ- എന്റെയും അയാളുടെയും ഒരു പൊതുസുഹൃത്ത് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചപ്പോള്‍ ഞാന്‍ അവിടെയെത്തി. തീന്മേശക്ക് മുന്നില്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം മീന്‍കറി ഓര്‍ഡര്‍ ചെയ്തു. ഓരോ തവണയും മീന്‍ കഷ്ണത്തെ തൊടുമ്പോഴും സ്ത്രീ ശരീരവുമായി അതിനെ താരതമ്യം ചെയ്യുകയായിരുന്നു. ഓരോ ഭാഗമായി പിച്ചെടുത്ത് വിരലുകള്‍ നക്കി അത് അകത്താക്കി. എന്നെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. ഇതിനെ തുടര്‍ന്നു ഞാനും സുഹൃത്തും കൂടി അവിടെ നിന്ന്…
Read Moreചോരക്കളി അവസാനിക്കുന്നില്ല! 10 മാസത്തിനിടെ 13 കൊലപാതകങ്ങൾ; ഞെട്ടിത്തരിച്ച് ഇടുക്കി
തൊടുപുഴ: അടിക്കടിയുള്ള കൊലപാതകങ്ങൾ ഇടുക്കിയുടെ ഉറക്കം കെടുത്തുന്നു. പലതും ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകങ്ങൾ. നാടിനെ നടുക്കിയ വണ്ണപ്പുറം കന്പകക്കാനം കൂട്ടക്കൊല ഉൾപ്പെടെ കഴിഞ്ഞ 10 മാസത്തിനിടയിൽ ജില്ലയിൽ കൊല്ലപ്പെട്ടത് 13 പേരാണ്. പല കേസുകളിലും അടുപ്പക്കാരും ബന്ധുക്കളും അയൽവാസികളും മറ്റുമാണ് പ്രതി സ്ഥാനത്തു വരുന്നതെന്നതും കേസുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ആഭിചാര ക്രിയയുമായി ബന്ധപ്പെട്ടും മോഷണവും ലഹരിമരുന്നുപയോഗവും കൊലയ്ക്കു കാരണമായി. ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയ ദാരുണ സംഭവം വരെ ജില്ലയിലുണ്ടായി. ഞെട്ടിച്ച് കൂട്ടക്കൊലപാതകം കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കന്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയതാണ് ജില്ലയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം. മുണ്ടൻമുടി കന്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ(52), ഭാര്യ സുശീല(50), മക്കളായ ആർഷ(50), അർജുൻ (18) എന്നിവരാണ് മരിച്ചത്. ജൂലൈ 29നു നടന്ന സംഭവം ഓഗസ്റ്റ് ഒന്നിനാണ് പുറത്തറിയുന്നത്. സംഭവത്തിൽ മുഖ്യപ്രതി അടിമാലി…
Read Moreകെഎസ്ആര്‍ടിസി ജീവനക്കാരെ നിങ്ങളെ നാട്ടുകാര്‍ പഞ്ഞിക്കിടുന്നതിന്റെ കാരണം ഇപ്പോള്‍ മനസിലായോ? യാത്രക്കാരെ നടുവഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പലയിടത്തും കിട്ടിയത് നാടന്‍ തല്ല്
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ എല്പ്പിക്കുന്നതില് പ്രതിഷേധിച്ച് പല ഡിപ്പോകളിലും ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്. തിരുവനന്തപുരം കോഴിക്കോട്, കൊട്ടാരക്കര കോട്ടയം ഡിപ്പോകളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പല ഡിപ്പോകളിലും രാവിലെ മുതല്‍ ജീവനക്കാര്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയും ബസുകള്‍ തടയാന്‍ ശ്രമം നടക്കുകയും ചെയ്തു. പല ഡിപ്പോകളിലും രാവിലെ തുടങ്ങാനിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രതിഷേധത്തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് റിസര്‍വേഷന്‍ കൗണ്ടറിലെ പരിശീലനം നിര്‍ത്തിവച്ചു. കോഴിക്കോട്ടും കോട്ടയത്തും ചെറിയ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പരിശീലനം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. പലയിടത്തും നാട്ടുകാര്‍ സംഘടിച്ചതോടെ പണിമുടക്കിയ ജീവനക്കാര്‍ക്ക് നല്ലരീതിയില്‍ മര്‍ദനമേല്‍ക്കുകയും ചെയ്തു. ബസ് വിടാത്തതു സംബന്ധിച്ച് പലയിടത്തും ജീവനക്കാരും യാത്രക്കാരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഒരു യാത്രക്കാരനെ മര്‍ദിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനെതിരേ ജീവനക്കാര്‍ നേരത്തേ തന്നെ…
Read Moreകാര്ത്തികേയന് വലപ്പാട് എന്ന ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റാണ് എനിക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് അത് ഏറ്റെടുത്താണ് സോഷ്യല്‍ മീഡിയ എന്നെ ദ്രോഹിച്ചത്, ജീവിതത്തില്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന സംഭവത്തെപ്പറ്റി നടി സീമാ ജി നായര്‍
നാടകത്തിലൂടെയെത്തിയ സിനിമയിലും സീരിയലിലും പ്രേക്ഷക പ്രശംസ നേടിയ നടിയാണ് സീമാ ജി. നായര്‍. തനിക്ക് ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ പോലും അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ സീമയ്ക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. അഭിനയത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീമായ സീമ അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അടുത്തിടെ ഉണ്ടായ മോശം അനുഭവത്തെപ്പറ്റിയും മനസുതുറന്നു. ആ സംഭവത്തെപ്പറ്റി സീമ പറയുന്നതിങ്ങനെ- ഓണത്തിനുമുന്‍പ് ഒരു ചാനലില്‍ ചാരുത എന്ന പ്രോഗ്രാമിന് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. അറിയപ്പെടാന്‍ തുടങ്ങിയ കാലഘട്ടം മുതല്‍ എല്ലാ അഭിമുഖങ്ങളിലും പറയാറുള്ള എന്റെ കഥകള്‍. 75 രൂപ ശമ്പളം കിട്ടിയതിനെക്കുറിച്ചും, സ്കൂള്‍ നാടകത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല എന്നതിനെക്കുറിച്ചുമൊക്കെ ആ അഭിമുഖത്തിലും പറഞ്ഞു. മിക്ക സെലിബ്രിറ്റികളും പറയാറുണ്ട് എനിക്ക് നാടക ഭ്രാന്തായിരുന്നു, നാടകം മിമിക്രി ഒക്കെ ചെയ്തിട്ടുണ്ട് എന്നൊക്കെ. ഒരു സ്കൂള്‍ നാടകത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ലന്ന് പറഞ്ഞത് സത്യവുമാണ്.…
Read Moreഇത്രയ്ക്കു ചീപ്പാണോ ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍, പീഡന പരാതി ഉയര്‍ന്നതോടെ അലന്‍സിയര്‍ക്കെതിരേ വ്യാപക പ്രതിഷേധം, നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഇരയായ നടി ഉറച്ചു തന്നെയെന്ന് സൂചന
തന്നെ പീഡിപ്പിക്കാന്‍ നടന് അലന്‍സിയര്‍ പലവട്ടം ശ്രമിച്ചുവെന്നും പലപ്പോഴും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മലയാള സിനിമയിലെ യുവനടിയുടെ വെളിപ്പെടുത്തല്‍. മീ ടു വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിക്കുന്ന പ്രൊട്ടസ്റ്റിംഗ്ഇന്ത്യ എന്ന വെബ്സൈറ്റിലാണ് നടി വെളിപ്പെടുത്തല്‍ നടത്തിയത്. നടനെതിരേ താരസംഘടനയായ അമ്മയിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോഴും അഭിനയരംഗത്ത് സജീവമായ നടി. മീടു കാംപെയ്നില്‍ പല പ്രമുഖര്‍ക്കെതിരേയുള്ള വെളിപ്പെടുത്തലും ആദ്യം വന്നത് പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലായിരുന്നു. നാടകരംഗത്തു നിന്നും സിനിമയിലേക്ക് വന്നയാളാണ് ഈ യുവനടി. അലന്‍സിയര്‍ തന്റെ റൂമിലെത്തി കടന്നുപിടിച്ച് പീഡിക്കാന്‍ ശ്രമിച്ച സംഭവം അടുത്തിടെ നടന്നതാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം വാര്‍ത്ത പുറത്തായതോടെ അലന്‍സിയര്‍ ഫോണ്‍ എടുക്കുന്നില്ല. നേരത്തെ ഉത്തരേന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കേരളത്തില്‍ തെരുവിലോടി പ്രതിഷേധിച്ച വ്യക്തിയാണ് അലന്‍സിയര്‍. കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തെരുവു നാടകം കളിച്ചും മറ്റും ശ്രദ്ധേയനായ അലന്‍സിയര്‍ പക്ഷേ കൊച്ചിയില്‍…
Read Moreഅലന്‍സിയര്‍ക്കെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി സഹനടി രംഗത്ത്, പലതവണ മദ്യപിച്ച് റൂമില്‍ കയറിവന്നു, വളരെ വൈകിയാണ് അയാളുടെ യഥാര്‍ഥമുഖം മനസിലായത്, നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ അലന്‍സിയറിനെതിരേയും മീ ടു കാംപെയ്നില്‍ വെളിപ്പെടുത്തല്‍. പേരു വെളിപ്പെടുത്താത്ത യുവനടി ശക്തമായ ആരോപണങ്ങളാണ് പ്രൊട്ടെസ്റ്റിംഗ് ഇന്ത്യഎന്ന വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളും അലന്‍സിയര്‍ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീടു കാംപെയ്നില്‍ പല പ്രമുഖര്‍ക്കെതിരേയുള്ള വെളിപ്പെടുത്തലും ആദ്യം വന്നത് പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലായിരുന്നു. യുവതി പറയുന്നതിങ്ങനെ- അലന്‍സിയറുടെ മുഖംമൂടി എനിക്ക് വലിച്ചുകീറണം. തുടക്കക്കാരിയായതു കൊണ്ടാണ് പേരു വെളിപ്പെടുത്താതെ ഞാന്‍ എഴുതുന്നത്. അലന്‍സിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്. തനിക്ക് പലതവണ അലന്‍സിയറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ സംഭവം നടക്കുമ്പോള്‍ ഞാനും സഹനടനും അയാളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം…
Read More